This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗഗാറിന്‍, യൂറി അലക്സിയേവിച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗഗാറിന്‍, യൂറി അലക്സിയേവിച് == ==Gagarin,Yuri Alekseyevich (1939 - 68)== മുന്‍ സോവിയറ്...) |
(→Gagarin,Yuri Alekseyevich (1939 - 68)) |
||
വരി 3: | വരി 3: | ||
==Gagarin,Yuri Alekseyevich (1939 - 68)== | ==Gagarin,Yuri Alekseyevich (1939 - 68)== | ||
- | + | [[ചിത്രം:Yuri-gagarin_2.png|150px|thumb|right|യൂറി അലക്സിയേവിച് ഗഗാറിന്‍]] | |
മുന്‍ സോവിയറ്റ് ബഹിരാകാശസഞ്ചാരി. കൃത്രിമോപഗ്രഹത്തില്‍ ഭൂമിയെ ആദ്യമായി വലംവച്ചത് ഗഗാറിനാണ്. | മുന്‍ സോവിയറ്റ് ബഹിരാകാശസഞ്ചാരി. കൃത്രിമോപഗ്രഹത്തില്‍ ഭൂമിയെ ആദ്യമായി വലംവച്ചത് ഗഗാറിനാണ്. | ||
18:12, 15 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗഗാറിന്‍, യൂറി അലക്സിയേവിച്
Gagarin,Yuri Alekseyevich (1939 - 68)
മുന്‍ സോവിയറ്റ് ബഹിരാകാശസഞ്ചാരി. കൃത്രിമോപഗ്രഹത്തില്‍ ഭൂമിയെ ആദ്യമായി വലംവച്ചത് ഗഗാറിനാണ്.
1939 മാ. 9-ന് ക്ളൂഷിനൊ ഗ്രാമത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ വിമാനം പറപ്പിക്കലില്‍ തത്പരനായിരുന്ന ഗഗാറിന്‍ അതിനുള്ള പ്രാഥമിക പഠനങ്ങള്‍ക്കുശേഷം 1957-ല്‍ എയര്‍ഫോഴ്സ് ലഫ്റ്റനന്റ് ആയി. 1957 ഒ. 4-ന് സോവിയറ്റ് യൂണിയന്‍ സ്പുട്നിക്-I വിക്ഷേപിച്ചു. ഇതായിരുന്നു ചരിത്രത്തിലാദ്യമായി വിക്ഷേപിക്കപ്പെട്ട കൃത്രിമോപഗ്രഹം. സോവിയറ്റ് ബഹിരാകാശയാത്രികരുടെ ആദ്യപരിശീലനസംഘത്തിലേക്ക്, ഏറ്റവും കഴിവുറ്റ ഫൈറ്റര്‍ പൈലറ്റ് എന്ന നിലയില്‍ 1960-ല്‍ ഗഗാറിന്‍ തിരഞ്ഞെടുക്കപ്പെട്ടു. 9 മാസത്തെ പരിശീലനത്തിനുശേഷം 1961 ഏ. 12-ന് വോസ്തോക്-ക എന്ന ബഹിരാകാശപേടകത്തില്‍ ഇദ്ദേഹം ലോകത്തിലാദ്യമായി ബഹിരാകാശസഞ്ചാരം പൂര്‍ത്തിയാക്കി. 1 മണിക്കൂര്‍ 48 മിനിട്ട് കൊണ്ട് ഭൂമിയെ ഒരു തവണ വലംവച്ചശേഷം ഇദ്ദേഹം സുരക്ഷിതനായി ഭൂമിയില്‍ തിരിച്ചിറങ്ങി. ഈ ദൗത്യത്തിനുശേഷം പൈലറ്റും കോസ്മോനോട്ടും എന്ന നിലയില്‍ തന്റെ കഴിവുകളെ പൂര്‍വാധികം വികസിപ്പിക്കുന്നതിലും മറ്റു കോസ്മോനോട്ടുകളെ പരിശീലിപ്പിക്കുന്നതിലും വ്യാപൃതനായി.
ഇന്റര്‍നാഷണല്‍ അക്കാദമി ഒഫ് എയ്റോനോട്ടിക്സില്‍ ഓണററി അംഗം, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം എന്നീ നിലകളില്‍ ഗഗാറിന്‍ പ്രശസ്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓര്‍ഡര്‍ ഒഫ് ലെനിന്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹം കരസ്ഥമാക്കി.
പരിശീലന പറക്കലിനിടയില്‍ ഒരു വിമാനാപകടത്തില്‍പ്പെട്ട് 1968 മാ. 27-ന് ഗഗാറിന്‍ ചരമമടഞ്ഞു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മോസ്കോയിലെ റെഡ് സ്ക്വയറില്‍ സംസ്കരിച്ചു.
ഓരോവര്‍ഷവും ബഹിരാകാശരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബഹിരാകാശയാത്രികര്‍ക്ക് ഗഗാറിന്റെ പേരില്‍, 1968 മുതല്‍ ഇന്റര്‍നാഷണല്‍ എയ്റോനോട്ടിക്കല്‍ ഫെഡറേഷന്‍ സ്വര്‍ണമെഡല്‍ നല്കിവരുന്നു. ഗഗാറിന്റെ സ്മരണയ്ക്കായി ഇദ്ദേഹത്തിന്റെ പേര്‍ നല്കിയിട്ടുള്ളവയാണ് ഗഗാറിന്‍ സിറ്റി, ചന്ദ്രനിലെ ഒരു ക്രേറ്റര്‍ (crater) എന്നിവ. ഗഗാറിന്റെ ഭാര്യയുടെ ആഗ്രഹപ്രകാരം ഗഗാറിനു ലഭിച്ച മെഡലുകളില്‍ ഒന്ന് ചന്ദ്രനില്‍ നിക്ഷേപിച്ചത്, ആദ്യമായി ചന്ദ്രനിലിറങ്ങിയ യു.എസ്. ബഹിരാകാശ യാത്രികരായ നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചേര്‍ന്നാണ്.