This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോഫിനോളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലോറോഫിനോളുകള്‍== ഒരു വിഭാഗം ജൈവസംയുക്തങ്ങള്‍. ഫിനോളിലുള്...)
(ക്ലോറോഫിനോളുകള്‍)
 
വരി 14: വരി 14:
ലാറ്റക്സ്, തടി, തുകല്‍ എന്നിവ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന വസ്തുവാണ് 2, 3, 4, 6-ടെട്രാക്ലോറോഫിനോള്‍. പൊട്ടാസ്യം ടെലൂറേറ്റ് എന്ന രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഫിനോളിനെ ക്ലോറിന്‍ വാതകവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇതു ലഭിക്കുന്നു. പെന്റാ ക്ലോറോഫിനോള്‍ വീര്യം കൂടിയൊരു അണുനാശിനിയാണ്. തടി, വസ്ത്രനാരുകള്‍ എന്നിവ കേടുവരാതെ സൂക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു. അനുയോജ്യമായ രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഫിനോളും ക്ലോറിനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇതു ലഭിക്കുന്നു.

-
screenshot
+
[[ചിത്രം:Screen23.png]]
ത്വക്കില്‍ക്കൂടി മനുഷ്യശരീരത്തില്‍ വളരെവേഗം ആഗിരണം ചെയ്യപ്പെടുന്നവയാണ് ക്ലോറോഫിനോളുകള്‍. ഇവ വീര്യമേറിയ വിഷവസ്തുക്കളാണ്.
ത്വക്കില്‍ക്കൂടി മനുഷ്യശരീരത്തില്‍ വളരെവേഗം ആഗിരണം ചെയ്യപ്പെടുന്നവയാണ് ക്ലോറോഫിനോളുകള്‍. ഇവ വീര്യമേറിയ വിഷവസ്തുക്കളാണ്.
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 16:04, 15 ഓഗസ്റ്റ്‌ 2015

ക്ലോറോഫിനോളുകള്‍

ഒരു വിഭാഗം ജൈവസംയുക്തങ്ങള്‍. ഫിനോളിലുള്ള ബെന്‍സീന്‍ വലയത്തിലെ ഒന്നോ അതിലധികമോ ഹൈഡ്രജനണുക്കളെ ക്ലോറിന്‍ അണുക്കള്‍ ആദേശം ചെയ്യുമ്പോഴാണ് ഇവ ലഭ്യമാകുന്നത്. ആകെ 19 ക്ലോറോഫിനോളുകളുണ്ട്. അവയെല്ലാംതന്നെ നിറമില്ലാത്ത, വീര്യംകുറഞ്ഞ അംമ്ലങ്ങളാണ്. 19 ക്ലോറോഫിനോളുകളും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചുവരുന്നുണ്ട്. അവയില്‍ 2, 4 - ഡൈക്ലോറോഫിനോള്‍, പെന്റാക്ലോറോഫിനോള്‍, 2, 4, 5-ട്രൈക്ലോറോഫിനോള്‍ ഓര്‍തോ ക്ലോറോഫിനോള്‍, പാരാക്ലോറോഫിനോള്‍ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. അന്തരീക്ഷ ഊഷ്മാവില്‍ ദ്രവരൂപത്തിലിരിക്കുന്ന ഓര്‍തോക്ലോറോഫിനോള്‍, മെറ്റാക്ലോറോഫിനോള്‍ എന്നിവ ഒഴികെയുള്ള എല്ലാ ക്ലോറോഫിനോളുകളും ഖരവസ്തുക്കളാണ്.

ക്ലോറോഫിനോളുകള്‍ക്കും അവയുടെ വ്യുത്പന്നങ്ങള്‍ക്കും ബാക്റ്റീരിയ, ഫംഗസ്സുകള്‍, കീടങ്ങള്‍, കളകള്‍ തുടങ്ങിയവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഇവയെ കീടനാശിനികളും കളനാശിനികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മിക്ക ക്ലോറോഫിനോളുകളും ഫിനോളിനെ ക്ലോറിന്‍ വാതകവുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് നിര്‍മിക്കുന്നത്. പോളിക്ലോറോ ബെന്‍സീനുകളെ ജലീയവിസ്ലേഷണത്തിന് വിധേയമാക്കിയും ചില ക്ലോറോഫിനോളുകള്‍ നിര്‍മിക്കാവുന്നതാണ്.

മോണോക്ലോറോഫിനോളുകള്‍ മൂന്നെണ്ണമുണ്ട്. ഓര്‍തോ, മെറ്റാ, പാരാ എന്നീ ഐസോമറുകളാണവ. തന്മാത്രാഫോര്‍മുല: HO – C6H4 – Cl . ഇവയ്ക്ക് സവിശേഷമായൊരു ഗന്ധമുണ്ട്. ഓര്‍തോ, പാരാ എന്നീ ക്ലോറോഫിനോളുകള്‍ ചായങ്ങള്‍, അണുനാശകങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ നിര്‍മിക്കാനുപയോഗിക്കുന്നു. 2-ബെന്‍സൈന്‍, 4-ക്ലോറോഫിനോള്‍ എന്ന അണുനാശിനിയും 4-ക്ലോറോഫീനൈല്‍, -4-ക്ലോറോ ബെന്‍സീന്‍ സള്‍ഫൊണേറ്റ് എന്ന കീടനാശിനിയും അസറ്റോ ഫിനിറ്റിഡിന്‍ എന്ന വേദനാസംഹാരിയും പാരാക്ലോറോഫിനോളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

2, 4-ഡൈക്ലോറോഫിനോളാണ് ഏറ്റവും പ്രധാനപ്പെട്ട ഡൈ ക്ലോറോഫിനോള്‍. ഇതു ഫോര്‍മാല്‍ഡിഹൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന മെതിലീന്‍ ബിസ് ഡൈക്ലോറോഫിനോള്‍ ഒരു അണുനാശിനിയും ധാന്യങ്ങളെ കീടബാധയില്‍നിന്നും സംരക്ഷിക്കുന്നൊരു വസ്തുവുമാണ്. ഒരു കീടനാശിനിയായ 2, 4-ഡൈക്ലോറോഫിനൈല്‍ ബെന്‍സീന്‍ സള്‍ഫൊണേറ്റ്, ഒരു കളനാശിനിയായ 2,4-ഡൈക്ലോറോഫിനോക്സി അസറ്റിക് അംമ്ലം(2,4-D); എന്നിവയും 2,4-ഡൈക്ലോറോഫിനോളിന്റെ വ്യുത്പന്നങ്ങളാണ്.

ട്രൈക്ലോറോ ഫിനോളുകളില്‍ 2,4,6-ഐസോമറുകളും 2,4,5-ഐസോമറുമാണ് ഏറ്റവും പ്രധാനം. ഇവ ബാക്റ്റീരിയങ്ങളെയും കവകങ്ങളെയും നശിപ്പിക്കുവാനുപയോഗിക്കുന്നു. 2,4,5-ട്രൈക്ലോറോഫിനോള്‍ ഫോര്‍മില്‍ഡിഹൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന ഹെക്സാക്ലോറോഫിന്‍, സള്‍ഫര്‍ ഡൈഓക്സൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന തയോബിസ് ട്രൈക്ലോറോഫിനോള്‍ എന്നിവയാണ് സോപ്പില്‍ ചേര്‍ക്കുന്ന അണുനാശകങ്ങള്‍.

ലാറ്റക്സ്, തടി, തുകല്‍ എന്നിവ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന വസ്തുവാണ് 2, 3, 4, 6-ടെട്രാക്ലോറോഫിനോള്‍. പൊട്ടാസ്യം ടെലൂറേറ്റ് എന്ന രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഫിനോളിനെ ക്ലോറിന്‍ വാതകവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇതു ലഭിക്കുന്നു. പെന്റാ ക്ലോറോഫിനോള്‍ വീര്യം കൂടിയൊരു അണുനാശിനിയാണ്. തടി, വസ്ത്രനാരുകള്‍ എന്നിവ കേടുവരാതെ സൂക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു. അനുയോജ്യമായ രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഫിനോളും ക്ലോറിനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇതു ലഭിക്കുന്നു.

ചിത്രം:Screen23.png

ത്വക്കില്‍ക്കൂടി മനുഷ്യശരീരത്തില്‍ വളരെവേഗം ആഗിരണം ചെയ്യപ്പെടുന്നവയാണ് ക്ലോറോഫിനോളുകള്‍. ഇവ വീര്യമേറിയ വിഷവസ്തുക്കളാണ്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍