This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ക്ലോറമീന്‍)
(ക്ലോറമീന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ക്ലോറമീന്‍==
==ക്ലോറമീന്‍==
-
വര്‍ണരഹിതവും അസ്ഥിരവും സവിശേഷ ഗന്ധമുള്ളതുമായൊരു ദ്രാവകം. ഫോര്‍മുല: NH<sub>2</sub>Cl. ജലത്തില്‍ ലേയം. നേര്‍ത്തലായനിയില്‍ ഇത് സാവധാനം വിഘടിച്ച് നൈട്രജന്‍, ഹൈഡ്രോക്ലോറിക് അമ്ളം, അമോണിയം ക്ലോറൈഡ് എന്നിവ ഉണ്ടാകുന്നു. ഉറയല്‍നില 65<sup>o</sup> C. ചാരായം, ഈഥര്‍ എന്നിവയിലും ഇത് ലയിക്കും. ഹൈഡ്രസീന്‍ നിര്‍മാണത്തിനുള്ള റാഷിങ്  (rasching) പ്രക്രിയയില്‍ ഇതൊരു മധ്യവര്‍ത്തി സംയുക്തമാണ്. അമീനുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കാം.
+
വര്‍ണരഹിതവും അസ്ഥിരവും സവിശേഷ ഗന്ധമുള്ളതുമായൊരു ദ്രാവകം. ഫോര്‍മുല: NH<sub>2</sub>Cl. ജലത്തില്‍ ലേയം. നേര്‍ത്തലായനിയില്‍ ഇത് സാവധാനം വിഘടിച്ച് നൈട്രജന്‍, ഹൈഡ്രോക്ലോറിക് അമ്ലം, അമോണിയം ക്ലോറൈഡ് എന്നിവ ഉണ്ടാകുന്നു. ഉറയല്‍നില 65&deg;C. ചാരായം, ഈഥര്‍ എന്നിവയിലും ഇത് ലയിക്കും. ഹൈഡ്രസീന്‍ നിര്‍മാണത്തിനുള്ള റാഷിങ്  (rasching) പ്രക്രിയയില്‍ ഇതൊരു മധ്യവര്‍ത്തി സംയുക്തമാണ്. അമീനുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കാം.
-
screenshot
+
RMgX + CINH<sub>2</sub> → RNH<sub>2</sub> + MgXCl.
ക്ലോറമീനിന്റെ കടുത്ത ദുര്‍ഗന്ധം കാരണം വളരെ അപൂര്‍വമായി മാത്രമേ ഈ പ്രകിയ അമീന്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളൂ.
ക്ലോറമീനിന്റെ കടുത്ത ദുര്‍ഗന്ധം കാരണം വളരെ അപൂര്‍വമായി മാത്രമേ ഈ പ്രകിയ അമീന്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളൂ.
വരി 10: വരി 10:
സാഖറിന്‍ ഉത്പാദിപ്പിക്കുമ്പോള്‍ കിട്ടുന്ന ഉപോത്പന്നമായ പാരാടൊളുവീന്‍ സള്‍ഫൊണൈല്‍ ക്ലോറൈഡിനെ അമോണിയയുമായി ഉയര്‍ന്ന മര്‍ദത്തില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ സള്‍ഫൊണമൈഡ് കിട്ടും. ഇതിനെ ബ്ലിച്ചിങ്പൗഡറുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഡൈക്ലോറമീന്‍-T (CH<sub>3</sub>- C<sub>6</sub>H<sub>4</sub> - SO<sub>2</sub> NCl<sub>2</sub>) ലഭിക്കും. ഇതില്‍ കാസ്റ്റിക്സോഡ ചേര്‍ക്കുമ്പോള്‍ ക്ലോറമീന്‍ ഉണ്ടാകുന്നു.

[[ചിത്രം:Screen5.png‎]]
ഒന്നാം ലോകയുദ്ധകാലത്ത് മുറിവുകളില്‍ പുരട്ടാന്‍ ഇത് ഹൈപ്പോ ക്ലോറൈറ്റിനു പകരം ഉപയോഗിച്ചുതുടങ്ങി. ഇപ്പോഴും ഇത് അണുനാശക വസ്തു (antiseptic)വായി ഉപയോഗിച്ചുവരുന്നു. അച്ചടിമഷി നിര്‍മിക്കാനും വസ്ത്രനൂലുകള്‍ ബ്ലിച്ചു ചെയ്യാനും മദ്യനിര്‍മാണം, ഭക്ഷ്യവസ്തുനിര്‍മാണം, തുകല്‍ വ്യവസായം തുടങ്ങിയവയില്‍ അണുക്കളെ നശിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.

(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 15:12, 15 ഓഗസ്റ്റ്‌ 2015

ക്ലോറമീന്‍

വര്‍ണരഹിതവും അസ്ഥിരവും സവിശേഷ ഗന്ധമുള്ളതുമായൊരു ദ്രാവകം. ഫോര്‍മുല: NH2Cl. ജലത്തില്‍ ലേയം. നേര്‍ത്തലായനിയില്‍ ഇത് സാവധാനം വിഘടിച്ച് നൈട്രജന്‍, ഹൈഡ്രോക്ലോറിക് അമ്ലം, അമോണിയം ക്ലോറൈഡ് എന്നിവ ഉണ്ടാകുന്നു. ഉറയല്‍നില 65°C. ചാരായം, ഈഥര്‍ എന്നിവയിലും ഇത് ലയിക്കും. ഹൈഡ്രസീന്‍ നിര്‍മാണത്തിനുള്ള റാഷിങ് (rasching) പ്രക്രിയയില്‍ ഇതൊരു മധ്യവര്‍ത്തി സംയുക്തമാണ്. അമീനുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കാം.

RMgX + CINH2 → RNH2 + MgXCl.

ക്ലോറമീനിന്റെ കടുത്ത ദുര്‍ഗന്ധം കാരണം വളരെ അപൂര്‍വമായി മാത്രമേ ഈ പ്രകിയ അമീന്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളൂ.

ക്ലോറമീനുമായി പേരുകൊണ്ടു വളരെ സാമ്യമുള്ള രണ്ടു യൗഗികങ്ങളാണ് ക്ലോറമീന്‍-ബി (സോഡിയം ബെന്‍സീന്‍ സള്‍ഫോണ്‍ ക്ലോറമീന്‍- C6H5SO2NClNa), ക്ലോറമീന്‍-T (സോഡിയം പാരാടൊളുവീന്‍ സള്‍ഫോണ്‍ ക്ലോറമീന്‍- CH3-C6H4SO2NClNa) എന്നിവ. ക്ലോറിന്റെ നേരിയ ഗന്ധമുള്ളതും ജലത്തില്‍ ലയിക്കുന്നതുമായ ഒരു വെളുത്ത പൊടിയാണ് ക്ലോറമീന്‍-ബി. വെളുപ്പോ നേരിയ മഞ്ഞയോ നിറവും പരലാകൃതിയും ക്ലോറിന്റെ ഗന്ധവുമുള്ള ക്ലോറമീന്‍-T-യില്‍ 11.5-13 ശതമാനം ക്രിയാശീലക്ലോറിന്‍ ഉണ്ടായിരിക്കും. വായുവില്‍ തുറന്നിരുന്നാലും ആല്‍ക്കഹോളില്‍ ലയിപ്പിച്ചാലും ഇത് വിഘടിച്ച് ക്ലോറിന്‍ പുറത്തുവരും. ക്ലോറമീന്‍-T ജലത്തില്‍ ലയിക്കുന്നതും ജൈവലായകങ്ങളില്‍ ലയിക്കാത്തതുമാണ്.

സാഖറിന്‍ ഉത്പാദിപ്പിക്കുമ്പോള്‍ കിട്ടുന്ന ഉപോത്പന്നമായ പാരാടൊളുവീന്‍ സള്‍ഫൊണൈല്‍ ക്ലോറൈഡിനെ അമോണിയയുമായി ഉയര്‍ന്ന മര്‍ദത്തില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ സള്‍ഫൊണമൈഡ് കിട്ടും. ഇതിനെ ബ്ലിച്ചിങ്പൗഡറുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഡൈക്ലോറമീന്‍-T (CH3- C6H4 - SO2 NCl2) ലഭിക്കും. ഇതില്‍ കാസ്റ്റിക്സോഡ ചേര്‍ക്കുമ്പോള്‍ ക്ലോറമീന്‍ ഉണ്ടാകുന്നു.

ചിത്രം:Screen5.png‎

ഒന്നാം ലോകയുദ്ധകാലത്ത് മുറിവുകളില്‍ പുരട്ടാന്‍ ഇത് ഹൈപ്പോ ക്ലോറൈറ്റിനു പകരം ഉപയോഗിച്ചുതുടങ്ങി. ഇപ്പോഴും ഇത് അണുനാശക വസ്തു (antiseptic)വായി ഉപയോഗിച്ചുവരുന്നു. അച്ചടിമഷി നിര്‍മിക്കാനും വസ്ത്രനൂലുകള്‍ ബ്ലിച്ചു ചെയ്യാനും മദ്യനിര്‍മാണം, ഭക്ഷ്യവസ്തുനിര്‍മാണം, തുകല്‍ വ്യവസായം തുടങ്ങിയവയില്‍ അണുക്കളെ നശിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍