This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാസി-ജയന്തിയാ കുന്നുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖാസി-ജയന്തിയാ കുന്നുകള്‍== Khasi Jayanthiya Hills ഇന്ത്യയുടെ വടക്കുകിഴക്ക...)
(Khasi Jayanthiya Hills)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ഖാസി-ജയന്തിയാ കുന്നുകള്‍==
==ഖാസി-ജയന്തിയാ കുന്നുകള്‍==
-
Khasi Jayanthiya Hills
+
==Khasi Jayanthiya Hills==
-
ഇന്ത്യയുടെ വടക്കുകിഴക്ക് മേഘാലയാസംസ്ഥാനത്തിലെ ഒരു ജില്ല. ഉത്തര അക്ഷാംശം 25<sup>o</sup> 30'-ലും പൂര്‍വരേഖാംശം 91<sup>o</sup> 30'-ലും സ്ഥിതിചെയ്യുന്നു. ആസ്ഥാനം: ഷില്ലോങ്. വടക്കും കിഴക്കും അസം, തെക്ക് ബംഗ്ലാദേശ്, പടിഞ്ഞാറ് ഗാരോ കുന്നുകള്‍ ഇവയാണ് ജില്ലയുടെ അതിരുകള്‍. കുന്നുകളാല്‍ നിറഞ്ഞിരിക്കുന്ന ഈ ജില്ലയ്ക്കും കുന്നുകളുടെ പേരു നല്കുകയാണുണ്ടായത്. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഖാസി കുന്നുകളിലാണ്. വിസ്തൃതി: 14,421 ച.കി.മീ.; ജനസംഖ്യ: 3,92,852 (2011).
+
ഇന്ത്യയുടെ വടക്കുകിഴക്ക് മേഘാലയാസംസ്ഥാനത്തിലെ ഒരു ജില്ല. ഉത്തര അക്ഷാംശം 25&deg;30'-ലും പൂര്‍വരേഖാംശം 91&deg;30'-ലും സ്ഥിതിചെയ്യുന്നു. ആസ്ഥാനം: ഷില്ലോങ്. വടക്കും കിഴക്കും അസം, തെക്ക് ബംഗ്ലാദേശ്, പടിഞ്ഞാറ് ഗാരോ കുന്നുകള്‍ ഇവയാണ് ജില്ലയുടെ അതിരുകള്‍. കുന്നുകളാല്‍ നിറഞ്ഞിരിക്കുന്ന ഈ ജില്ലയ്ക്കും കുന്നുകളുടെ പേരു നല്കുകയാണുണ്ടായത്. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഖാസി കുന്നുകളിലാണ്. വിസ്തൃതി: 14,421 ച.കി.മീ.; ജനസംഖ്യ: 3,92,852 (2011).
    
ഭൂഗര്‍ഭശാസ്ത്രപ്രകാരം, പാലിയോസീന്‍-ഈയസീന്‍ യുഗങ്ങളിലെ ജയന്തിയാ ഗ്രൂപ്പിലുള്‍പ്പെടുന്നതാണ് ഖാസി-ജയന്തിയാ കുന്നുകളിലെ നിക്ഷേപങ്ങള്‍. ഖാസിക്കുന്നിലെ ചിറാപുഞ്ചി മേഖല ശ്രദ്ധേയമാണ്. നിക്ഷേപങ്ങള്‍ മൂന്നായി വിന്യസിച്ചിരിക്കുന്നതായി കാണാം. ഏറ്റവും താഴെക്കാണുന്ന തേറിയാ മണല്‍ക്കല്‍ വിന്യാസം ഏകദേശം 100 മീ. കനത്തില്‍ ചുണ്ണാമ്പുകല്ല്, ചുണ്ണാമ്പുകലര്‍ന്ന മണല്‍ക്കല്ല്, കടുത്ത മണല്‍ക്കല്ല് എന്നിവ അടങ്ങിയതാണ്. ഫോസിലുകളൊന്നും ഇല്ലാത്ത ഈ വിന്യാസം പാലിയോസീന്‍ യുഗത്തിലേതാണ്. തേറിയാ മണല്‍ക്കല്‍-വിന്യാസത്തിനു തൊട്ടു മുകളിലായാണ് സിലെറ്റ് ചുണ്ണാമ്പുകല്‍ വിന്യാസം. 170 മീ. കനത്തില്‍, പാലിയോസീന്‍ ഫോസിലുകളുള്ള ചുണ്ണാമ്പുകല്ല്, ഇതിന്റെ തുടര്‍ച്ചയായ 27 മീ. കനമുള്ള കല്‍ക്കരി അടങ്ങിയ മണല്‍ക്കല്ല്, ഇതിനു മുകളില്‍ 70 മീ. കനത്തില്‍ കാണുന്ന ഫോസിലുകളുള്ള ചുണ്ണാമ്പുകല്ല് ഇവയാണ് ഇതിന്റെ ഭാഗങ്ങള്‍. സൂക്ഷ്മ ഫോസിലുകള്‍ അടങ്ങിയിരിക്കുന്ന ഈ സ്തരങ്ങള്‍ ഈയസീന്‍ ഘട്ടത്തിന്റെ ആദ്യകാലത്തെ സൂചിപ്പിക്കുന്നു. സിലെറ്റ് വിന്യാസത്തിനുമുകളില്‍ ഏകദേശം 500 മീ. കനത്തില്‍ മണല്‍ക്കല്ല് രൂപാന്തരപ്പെട്ട ഫോസിലീകരിച്ച ചുണ്ണാമ്പുകല്ലുമായി ചേര്‍ന്നു കാണുന്നു. ഫോസിലുകള്‍ ഈയസീന്‍ യുഗത്തിന്റെ അന്ത്യഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

മേഘാലയാ സംസ്ഥാനം രൂപംകൊള്ളുന്നതിനുമുമ്പ് ഖാസി-ജയന്തിയാ കുന്നുകള്‍ അസംപ്രദേശത്താണ് ഉള്‍പ്പെട്ടിരുന്നത്.  വാര്‍ഷിക വര്‍ഷപാതം ശരാശരി 10,871 മില്ലിമീറ്റര്‍. ഇത്തരത്തില്‍ സമൃദ്ധമായ മഴയുടെ കാരണം മണ്‍സൂണ്‍കാറ്റിനഭിമുഖമായുള്ള ഉന്നതതടങ്ങളാണ്. ബ്രഹ്മപുത്രാ-സുറുമാ നദികളുടെ പോഷകനദികള്‍ ഇവിടെക്കൂടെയൊഴുകുന്നു.

[[ചിത്രം:Khasi_jayantia_hills_Shillong.png‎ |200px|thumb|right|ഷില്ലോങ്ങിലെ ഖാസി ജയന്തിയ കുന്നുകള്‍]] 
-
കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ മുഖ്യജീവിതമാര്‍ഗം. എന്നാല്‍ ഇവിടത്തെ പരമ്പരാഗത കൃഷിസമ്പ്രദായം ഒട്ടും ആദായകരമല്ല. കാടുതെളിച്ച് ഒന്നോ രണ്ടോ വര്‍ഷം കൃഷിചെയ്തശേഷം, അവിടെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്കു പോകുന്ന അപരിഷ്കൃതരീതിയായിരുന്നു ഇവര്‍ അനുവര്‍ത്തിച്ചിരുന്നത്. ഈ നാടോടിസമ്പ്രദായം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നു. ഈ പദ്ധതിപ്രകാരം മെച്ചപ്പെട്ട കൃഷിസ്ഥലങ്ങളോടൊപ്പം ഗ്രാമീണര്‍ക്ക് വിത്തും വളവും ജലസേചനസൗകര്യവുംകൂടി സര്‍ക്കാര്‍ നല്കും. കൃഷിസ്ഥലങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുവരികയാണ്. നെല്ല്, ഗോതമ്പ്, ചോളം, പരുത്തി, എണ്ണക്കുരുക്കള്‍, ചണം, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് മുഖ്യവിളകള്‍. താഴ്വരകളില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി വിളയുന്നു. വനവിഭവവിപണനം മറ്റൊരാദായമാര്‍ഗമാണ്.
+
കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ മുഖ്യജീവിതമാര്‍ഗം. എന്നാല്‍ ഇവിടത്തെ പരമ്പരാഗതഷിസമ്പ്രദായം ഒട്ടും ആദായകരമല്ല. കാടുതെളിച്ച് ഒന്നോ രണ്ടോ വര്‍ഷം കൃഷിചെയ്തശേഷം, അവിടെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്കു പോകുന്ന അപരിഷ്കൃതരീതിയായിരുന്നു ഇവര്‍ അനുവര്‍ത്തിച്ചിരുന്നത്. ഈ നാടോടിസമ്പ്രദായം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നു. ഈ പദ്ധതിപ്രകാരം മെച്ചപ്പെട്ട കൃഷിസ്ഥലങ്ങളോടൊപ്പം ഗ്രാമീണര്‍ക്ക് വിത്തും വളവും ജലസേചനസൗകര്യവുംകൂടി സര്‍ക്കാര്‍ നല്കും. കൃഷിസ്ഥലങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുവരികയാണ്. നെല്ല്, ഗോതമ്പ്, ചോളം, പരുത്തി, എണ്ണക്കുരുക്കള്‍, ചണം, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് മുഖ്യവിളകള്‍. താഴ്വരകളില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി വിളയുന്നു. വനവിഭവവിപണനം മറ്റൊരാദായമാര്‍ഗമാണ്.
    
കല്‍ക്കരി, ഇരുമ്പയിര്, സിലിമനൈറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, കളിമണ്ണ്, ഫെല്‍സ്പാര്‍, ക്വാര്‍ട്ട്സ് എന്നീ ധാതുക്കളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഇന്ത്യയില്‍ ലഭ്യമാകുന്ന സിലിമനൈറ്റിന്റെ 95 ശതമാനവും ഖാസിക്കുന്നുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഖാസി-ജയന്തിയാ കുന്നുകള്‍ക്കു തെക്ക് അസംസ്കൃത പെട്രോളിയവും കാണുന്നുണ്ട്. വ്യവസായസ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. ചിറാപുഞ്ചിയില്‍ ഒരു സിമന്റ് ഫാക്ടറി പ്രവര്‍ത്തിക്കുന്നു.

Current revision as of 16:52, 10 ഓഗസ്റ്റ്‌ 2015

ഖാസി-ജയന്തിയാ കുന്നുകള്‍

Khasi Jayanthiya Hills

ഇന്ത്യയുടെ വടക്കുകിഴക്ക് മേഘാലയാസംസ്ഥാനത്തിലെ ഒരു ജില്ല. ഉത്തര അക്ഷാംശം 25°30'-ലും പൂര്‍വരേഖാംശം 91°30'-ലും സ്ഥിതിചെയ്യുന്നു. ആസ്ഥാനം: ഷില്ലോങ്. വടക്കും കിഴക്കും അസം, തെക്ക് ബംഗ്ലാദേശ്, പടിഞ്ഞാറ് ഗാരോ കുന്നുകള്‍ ഇവയാണ് ജില്ലയുടെ അതിരുകള്‍. കുന്നുകളാല്‍ നിറഞ്ഞിരിക്കുന്ന ഈ ജില്ലയ്ക്കും കുന്നുകളുടെ പേരു നല്കുകയാണുണ്ടായത്. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഖാസി കുന്നുകളിലാണ്. വിസ്തൃതി: 14,421 ച.കി.മീ.; ജനസംഖ്യ: 3,92,852 (2011).

ഭൂഗര്‍ഭശാസ്ത്രപ്രകാരം, പാലിയോസീന്‍-ഈയസീന്‍ യുഗങ്ങളിലെ ജയന്തിയാ ഗ്രൂപ്പിലുള്‍പ്പെടുന്നതാണ് ഖാസി-ജയന്തിയാ കുന്നുകളിലെ നിക്ഷേപങ്ങള്‍. ഖാസിക്കുന്നിലെ ചിറാപുഞ്ചി മേഖല ശ്രദ്ധേയമാണ്. നിക്ഷേപങ്ങള്‍ മൂന്നായി വിന്യസിച്ചിരിക്കുന്നതായി കാണാം. ഏറ്റവും താഴെക്കാണുന്ന തേറിയാ മണല്‍ക്കല്‍ വിന്യാസം ഏകദേശം 100 മീ. കനത്തില്‍ ചുണ്ണാമ്പുകല്ല്, ചുണ്ണാമ്പുകലര്‍ന്ന മണല്‍ക്കല്ല്, കടുത്ത മണല്‍ക്കല്ല് എന്നിവ അടങ്ങിയതാണ്. ഫോസിലുകളൊന്നും ഇല്ലാത്ത ഈ വിന്യാസം പാലിയോസീന്‍ യുഗത്തിലേതാണ്. തേറിയാ മണല്‍ക്കല്‍-വിന്യാസത്തിനു തൊട്ടു മുകളിലായാണ് സിലെറ്റ് ചുണ്ണാമ്പുകല്‍ വിന്യാസം. 170 മീ. കനത്തില്‍, പാലിയോസീന്‍ ഫോസിലുകളുള്ള ചുണ്ണാമ്പുകല്ല്, ഇതിന്റെ തുടര്‍ച്ചയായ 27 മീ. കനമുള്ള കല്‍ക്കരി അടങ്ങിയ മണല്‍ക്കല്ല്, ഇതിനു മുകളില്‍ 70 മീ. കനത്തില്‍ കാണുന്ന ഫോസിലുകളുള്ള ചുണ്ണാമ്പുകല്ല് ഇവയാണ് ഇതിന്റെ ഭാഗങ്ങള്‍. സൂക്ഷ്മ ഫോസിലുകള്‍ അടങ്ങിയിരിക്കുന്ന ഈ സ്തരങ്ങള്‍ ഈയസീന്‍ ഘട്ടത്തിന്റെ ആദ്യകാലത്തെ സൂചിപ്പിക്കുന്നു. സിലെറ്റ് വിന്യാസത്തിനുമുകളില്‍ ഏകദേശം 500 മീ. കനത്തില്‍ മണല്‍ക്കല്ല് രൂപാന്തരപ്പെട്ട ഫോസിലീകരിച്ച ചുണ്ണാമ്പുകല്ലുമായി ചേര്‍ന്നു കാണുന്നു. ഫോസിലുകള്‍ ഈയസീന്‍ യുഗത്തിന്റെ അന്ത്യഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

മേഘാലയാ സംസ്ഥാനം രൂപംകൊള്ളുന്നതിനുമുമ്പ് ഖാസി-ജയന്തിയാ കുന്നുകള്‍ അസംപ്രദേശത്താണ് ഉള്‍പ്പെട്ടിരുന്നത്. വാര്‍ഷിക വര്‍ഷപാതം ശരാശരി 10,871 മില്ലിമീറ്റര്‍. ഇത്തരത്തില്‍ സമൃദ്ധമായ മഴയുടെ കാരണം മണ്‍സൂണ്‍കാറ്റിനഭിമുഖമായുള്ള ഉന്നതതടങ്ങളാണ്. ബ്രഹ്മപുത്രാ-സുറുമാ നദികളുടെ പോഷകനദികള്‍ ഇവിടെക്കൂടെയൊഴുകുന്നു.

ഷില്ലോങ്ങിലെ ഖാസി ജയന്തിയ കുന്നുകള്‍

കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ മുഖ്യജീവിതമാര്‍ഗം. എന്നാല്‍ ഇവിടത്തെ പരമ്പരാഗതഷിസമ്പ്രദായം ഒട്ടും ആദായകരമല്ല. കാടുതെളിച്ച് ഒന്നോ രണ്ടോ വര്‍ഷം കൃഷിചെയ്തശേഷം, അവിടെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്കു പോകുന്ന അപരിഷ്കൃതരീതിയായിരുന്നു ഇവര്‍ അനുവര്‍ത്തിച്ചിരുന്നത്. ഈ നാടോടിസമ്പ്രദായം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നു. ഈ പദ്ധതിപ്രകാരം മെച്ചപ്പെട്ട കൃഷിസ്ഥലങ്ങളോടൊപ്പം ഗ്രാമീണര്‍ക്ക് വിത്തും വളവും ജലസേചനസൗകര്യവുംകൂടി സര്‍ക്കാര്‍ നല്കും. കൃഷിസ്ഥലങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുവരികയാണ്. നെല്ല്, ഗോതമ്പ്, ചോളം, പരുത്തി, എണ്ണക്കുരുക്കള്‍, ചണം, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് മുഖ്യവിളകള്‍. താഴ്വരകളില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി വിളയുന്നു. വനവിഭവവിപണനം മറ്റൊരാദായമാര്‍ഗമാണ്.

കല്‍ക്കരി, ഇരുമ്പയിര്, സിലിമനൈറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, കളിമണ്ണ്, ഫെല്‍സ്പാര്‍, ക്വാര്‍ട്ട്സ് എന്നീ ധാതുക്കളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഇന്ത്യയില്‍ ലഭ്യമാകുന്ന സിലിമനൈറ്റിന്റെ 95 ശതമാനവും ഖാസിക്കുന്നുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഖാസി-ജയന്തിയാ കുന്നുകള്‍ക്കു തെക്ക് അസംസ്കൃത പെട്രോളിയവും കാണുന്നുണ്ട്. വ്യവസായസ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. ചിറാപുഞ്ചിയില്‍ ഒരു സിമന്റ് ഫാക്ടറി പ്രവര്‍ത്തിക്കുന്നു.

ജനസംഖ്യയില്‍ ഭൂരിഭാഗവും ഗിരിവര്‍ഗക്കാരാണ്. ഖാസികള്‍ എന്നറിയപ്പെടുന്ന ഇവര്‍ ഖാസിഭാഷ സംസാരിക്കുന്നു. ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ വാക്കുകള്‍ ഈ പ്രാദേശികഭാഷയില്‍ ധാരാളമായുണ്ട്. ഇവിടത്തെ പരമ്പരാഗത സാമൂഹ്യവ്യവസ്ഥ, മറ്റു മതങ്ങളുടെയും ആധുനിക നിയമങ്ങളുടെയും സ്വാധീനം നിമിത്തം ചില പരിഷ്കാരങ്ങള്‍ക്കു വിധേയമായിവരുന്നു. സ്ത്രീകള്‍ക്കാണ് പിന്തുടര്‍ച്ചാവകാശം; സ്വത്തും ഭരണവും മാതാവില്‍ നിന്ന് ഏറ്റവും ഇളയ പുത്രിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. എന്നാല്‍ സ്വത്തുക്കളുടെ ഭരണവും മേല്‍നോട്ടവും സ്ത്രീകള്‍ നിയോഗിക്കുന്ന പുരുഷന്മാരാണ് നടത്തുക. ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും സ്വയാര്‍ജിതസ്വത്തുക്കളുടെ കൈമാറ്റവും ഈ സമ്പ്രദായത്തില്‍ അല്പം മാറ്റം വരുത്തിയിട്ടുണ്ട്.

ഒരു ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാരാണ് ഈ പ്രദേശത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്. സംസ്ഥാനനിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള സ്ഥാനങ്ങളും ഗിരിവര്‍ഗക്കാരുടെ പ്രതിനിധികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.

ഖാസി-ജയന്തിയാ കുന്നുകള്‍ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഇവിടത്തെ മനോഹരമായ കുന്നുകളും പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍