This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖലീഫ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: == ഖലീഫ == ഭരണാധികാരി, പ്രതിനിധി എന്നീ അര്‍ഥങ്ങളുള്ള അറബിപദം. ഇമ...) |
(→ഖലീഫ) |
||
വരി 2: | വരി 2: | ||
ഭരണാധികാരി, പ്രതിനിധി എന്നീ അര്‍ഥങ്ങളുള്ള അറബിപദം. ഇമാം, അമീറുല്‍ മുഅ്മിനീന്‍ എന്നും അറിയപ്പെടുന്നു. ഇസ്ലാമിക ദര്‍ശനമനുസരിച്ച് മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ ഖലീഫ | ഭരണാധികാരി, പ്രതിനിധി എന്നീ അര്‍ഥങ്ങളുള്ള അറബിപദം. ഇമാം, അമീറുല്‍ മുഅ്മിനീന്‍ എന്നും അറിയപ്പെടുന്നു. ഇസ്ലാമിക ദര്‍ശനമനുസരിച്ച് മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ ഖലീഫ | ||
- | (പ്രതിനിധി)യാണ് (ഖു: 2:30); ഭൂമിയില്‍ ദൈവനിയമങ്ങള്‍ നടപ്പാക്കുകയാണ് നിയോഗം. പ്രവാചകന്‍ ദൈവനിയമങ്ങള്‍ ജനങ്ങളെ അറിയിക്കുകയും നടപ്പാക്കുകയും ചെയ്തു. പ്രവാചകനുശേഷം ഭരണപരവും മതപരവുമായ അധികാരങ്ങള്‍ ഉള്ള രാജാവിനെയോ തലവനെയോ കുറിക്കാനാണ് ഈ പദം കൂടുതലായും ഉപയോഗിക്കുന്നത്. പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല ഖലീഫ സ്ഥാനം. മറിച്ച് ഇസ്ലാമിക നിയമമനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് ഖലീഫയെ നിശ്ചയിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു നിശ്ചിതരീതി ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടില്ല. പ്രവാചകനുശേഷം ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ് (എ.ഡി. 632), ഉമറുബ്നുല്‍ ഖത്താബ് (എ.ഡി. 634), ഉസ്മാനുബ്നുഅഫ്ഫാന്‍ (എ.ഡി. 644) അലിയ്യുബ്നു അബീ ത്വാലിബ് (എ.ഡി. 656) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട രീതി വ്യത്യസ്തമായിരുന്നു. ഈ നാലു ഖലീഫമാരും പ്രവാചകന്റെ കാല്പാടുകള്‍ യഥാവിധി പിന്തുടര്‍ന്നതിനാല്‍ അവര്‍ ഖുലഫാ ഉര്‍റാശിദൂന്‍ (സന്മാര്‍ഗചരിതരായ ഖലീഫമാര്‍) എന്നറിയപ്പെട്ടു. അലിയുടെ വധത്തെത്തുടര്‍ന്ന് ഖിലാഫത്ത് എന്ന ഇസ്ലാം ഭരണസംവിധാനത്തിന്റെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുകയും പാരമ്പര്യാധിഷ്ഠിതമാവുകയും ചെയ്തു. 1258-ല്‍ ബാഗ്ദാദ് നശിപ്പിക്കപ്പെടുംവരെ ഖലീഫ എന്ന പേരില്‍ ഓരോരുത്തര്‍ അധികാരത്തില്‍വന്നു. അതിനുശേഷം സുന്നി, ഷിയ, വഹാബി എന്നീ വിഭാഗങ്ങളായി പിരിഞ്ഞു. 1924-ല്‍ കമാല്‍പാഷയുടെ ഭരണകാലത്ത് തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് അബ്ദുല്‍ മജീദ് | + | (പ്രതിനിധി)യാണ് (ഖു: 2:30); ഭൂമിയില്‍ ദൈവനിയമങ്ങള്‍ നടപ്പാക്കുകയാണ് നിയോഗം. പ്രവാചകന്‍ ദൈവനിയമങ്ങള്‍ ജനങ്ങളെ അറിയിക്കുകയും നടപ്പാക്കുകയും ചെയ്തു. പ്രവാചകനുശേഷം ഭരണപരവും മതപരവുമായ അധികാരങ്ങള്‍ ഉള്ള രാജാവിനെയോ തലവനെയോ കുറിക്കാനാണ് ഈ പദം കൂടുതലായും ഉപയോഗിക്കുന്നത്. പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല ഖലീഫ സ്ഥാനം. മറിച്ച് ഇസ്ലാമിക നിയമമനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് ഖലീഫയെ നിശ്ചയിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു നിശ്ചിതരീതി ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടില്ല. പ്രവാചകനുശേഷം ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ് (എ.ഡി. 632), ഉമറുബ്നുല്‍ ഖത്താബ് (എ.ഡി. 634), ഉസ്മാനുബ്നുഅഫ്ഫാന്‍ (എ.ഡി. 644) അലിയ്യുബ്നു അബീ ത്വാലിബ് (എ.ഡി. 656) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട രീതി വ്യത്യസ്തമായിരുന്നു. ഈ നാലു ഖലീഫമാരും പ്രവാചകന്റെ കാല്പാടുകള്‍ യഥാവിധി പിന്തുടര്‍ന്നതിനാല്‍ അവര്‍ ഖുലഫാ ഉര്‍റാശിദൂന്‍ (സന്മാര്‍ഗചരിതരായ ഖലീഫമാര്‍) എന്നറിയപ്പെട്ടു. അലിയുടെ വധത്തെത്തുടര്‍ന്ന് ഖിലാഫത്ത് എന്ന ഇസ്ലാം ഭരണസംവിധാനത്തിന്റെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുകയും പാരമ്പര്യാധിഷ്ഠിതമാവുകയും ചെയ്തു. 1258-ല്‍ ബാഗ്ദാദ് നശിപ്പിക്കപ്പെടുംവരെ ഖലീഫ എന്ന പേരില്‍ ഓരോരുത്തര്‍ അധികാരത്തില്‍വന്നു. അതിനുശേഷം സുന്നി, ഷിയ, വഹാബി എന്നീ വിഭാഗങ്ങളായി പിരിഞ്ഞു. 1924-ല്‍ കമാല്‍പാഷയുടെ ഭരണകാലത്ത് തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് അബ്ദുല്‍ മജീദ് II-ാമനെ നിഷ്കാസനം ചെയ്തതോടെ മുസ്ലിം ലോകത്തുനിന്നു ഖലീഫ എന്ന പദവി തിരോഭവിച്ചു. |
ഖലീഫ എന്നത് വ്യക്തിനാമമായും അറബികള്‍ ഉപയോഗിക്കുന്നു. സൂഫി ത്വരീഖ(സരണി)ത്തില്‍ ഗുരുവിന്റെ അധികാരങ്ങള്‍ കൈക്കൊള്ളുന്ന പ്രതിനിധി, തീജാനിയ്യ ത്വരീഖതില്‍ ശൈഖിന്റെ ആത്മീയ പിന്തുടര്‍ച്ചാവകാശികള്‍, മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കൊട്ടാരദാസിമാരുടെ മേല്‍നോട്ടം വഹിച്ചിരുന്നയാള്‍, 206-ാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരായ ഗുമസ്തന്മാര്‍, മൊറോക്കന്‍ ഭരണാധികാരിയുടെ പ്രതിനിധി, പഞ്ചാബില്‍ (പാകിസ്താന്‍) ഇസ്തി പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ തുടങ്ങിയവരെ കുറിക്കാന്‍ ഈ പദം ഉപയോഗിച്ചിരുന്നു. | ഖലീഫ എന്നത് വ്യക്തിനാമമായും അറബികള്‍ ഉപയോഗിക്കുന്നു. സൂഫി ത്വരീഖ(സരണി)ത്തില്‍ ഗുരുവിന്റെ അധികാരങ്ങള്‍ കൈക്കൊള്ളുന്ന പ്രതിനിധി, തീജാനിയ്യ ത്വരീഖതില്‍ ശൈഖിന്റെ ആത്മീയ പിന്തുടര്‍ച്ചാവകാശികള്‍, മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കൊട്ടാരദാസിമാരുടെ മേല്‍നോട്ടം വഹിച്ചിരുന്നയാള്‍, 206-ാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരായ ഗുമസ്തന്മാര്‍, മൊറോക്കന്‍ ഭരണാധികാരിയുടെ പ്രതിനിധി, പഞ്ചാബില്‍ (പാകിസ്താന്‍) ഇസ്തി പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ തുടങ്ങിയവരെ കുറിക്കാന്‍ ഈ പദം ഉപയോഗിച്ചിരുന്നു. | ||
(കെ.പി. കമാലുദ്ദീന്‍) | (കെ.പി. കമാലുദ്ദീന്‍) |
Current revision as of 17:39, 9 ഓഗസ്റ്റ് 2015
ഖലീഫ
ഭരണാധികാരി, പ്രതിനിധി എന്നീ അര്‍ഥങ്ങളുള്ള അറബിപദം. ഇമാം, അമീറുല്‍ മുഅ്മിനീന്‍ എന്നും അറിയപ്പെടുന്നു. ഇസ്ലാമിക ദര്‍ശനമനുസരിച്ച് മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ ഖലീഫ (പ്രതിനിധി)യാണ് (ഖു: 2:30); ഭൂമിയില്‍ ദൈവനിയമങ്ങള്‍ നടപ്പാക്കുകയാണ് നിയോഗം. പ്രവാചകന്‍ ദൈവനിയമങ്ങള്‍ ജനങ്ങളെ അറിയിക്കുകയും നടപ്പാക്കുകയും ചെയ്തു. പ്രവാചകനുശേഷം ഭരണപരവും മതപരവുമായ അധികാരങ്ങള്‍ ഉള്ള രാജാവിനെയോ തലവനെയോ കുറിക്കാനാണ് ഈ പദം കൂടുതലായും ഉപയോഗിക്കുന്നത്. പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല ഖലീഫ സ്ഥാനം. മറിച്ച് ഇസ്ലാമിക നിയമമനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് ഖലീഫയെ നിശ്ചയിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു നിശ്ചിതരീതി ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടില്ല. പ്രവാചകനുശേഷം ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ് (എ.ഡി. 632), ഉമറുബ്നുല്‍ ഖത്താബ് (എ.ഡി. 634), ഉസ്മാനുബ്നുഅഫ്ഫാന്‍ (എ.ഡി. 644) അലിയ്യുബ്നു അബീ ത്വാലിബ് (എ.ഡി. 656) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട രീതി വ്യത്യസ്തമായിരുന്നു. ഈ നാലു ഖലീഫമാരും പ്രവാചകന്റെ കാല്പാടുകള്‍ യഥാവിധി പിന്തുടര്‍ന്നതിനാല്‍ അവര്‍ ഖുലഫാ ഉര്‍റാശിദൂന്‍ (സന്മാര്‍ഗചരിതരായ ഖലീഫമാര്‍) എന്നറിയപ്പെട്ടു. അലിയുടെ വധത്തെത്തുടര്‍ന്ന് ഖിലാഫത്ത് എന്ന ഇസ്ലാം ഭരണസംവിധാനത്തിന്റെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുകയും പാരമ്പര്യാധിഷ്ഠിതമാവുകയും ചെയ്തു. 1258-ല്‍ ബാഗ്ദാദ് നശിപ്പിക്കപ്പെടുംവരെ ഖലീഫ എന്ന പേരില്‍ ഓരോരുത്തര്‍ അധികാരത്തില്‍വന്നു. അതിനുശേഷം സുന്നി, ഷിയ, വഹാബി എന്നീ വിഭാഗങ്ങളായി പിരിഞ്ഞു. 1924-ല്‍ കമാല്‍പാഷയുടെ ഭരണകാലത്ത് തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് അബ്ദുല്‍ മജീദ് II-ാമനെ നിഷ്കാസനം ചെയ്തതോടെ മുസ്ലിം ലോകത്തുനിന്നു ഖലീഫ എന്ന പദവി തിരോഭവിച്ചു.
ഖലീഫ എന്നത് വ്യക്തിനാമമായും അറബികള്‍ ഉപയോഗിക്കുന്നു. സൂഫി ത്വരീഖ(സരണി)ത്തില്‍ ഗുരുവിന്റെ അധികാരങ്ങള്‍ കൈക്കൊള്ളുന്ന പ്രതിനിധി, തീജാനിയ്യ ത്വരീഖതില്‍ ശൈഖിന്റെ ആത്മീയ പിന്തുടര്‍ച്ചാവകാശികള്‍, മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കൊട്ടാരദാസിമാരുടെ മേല്‍നോട്ടം വഹിച്ചിരുന്നയാള്‍, 206-ാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരായ ഗുമസ്തന്മാര്‍, മൊറോക്കന്‍ ഭരണാധികാരിയുടെ പ്രതിനിധി, പഞ്ചാബില്‍ (പാകിസ്താന്‍) ഇസ്തി പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ തുടങ്ങിയവരെ കുറിക്കാന്‍ ഈ പദം ഉപയോഗിച്ചിരുന്നു.
(കെ.പി. കമാലുദ്ദീന്‍)