This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരെ, ഡോ. നാരായണ്‍ ഭാസ്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഖരെ, ഡോ. നാരായണ്‍ ഭാസ്കര്‍)
(Khare, Dr. Narayan Bhaskar (1882 - 1970))
 
വരി 5: വരി 5:
ഇന്ത്യന്‍ ദേശീയനേതാവും മറാഠി സാഹിത്യകാരനും. ദേശീയതയുടെ വക്താവ്, തീവ്രവാദിയായ രാഷ്ട്രീയനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് നാരായണ്‍ ഭാസ്കര്‍.  

-
1882 മാ. 16-ന് കൊലാബ ജില്ലയില്‍ പന്‍വേല്‍ ഗ്രാമത്തില്‍ ജനിച്ചു. അലഹബാദ്, പഞ്ചാബ് സര്‍വകലാശാലകളില്‍ പഠിച്ച് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദമെടുത്ത ഇദ്ദേഹം 1907-ല്‍ സെന്‍ട്രല്‍ പ്രോവിന്‍സില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നുവെങ്കിലും 1916-ല്‍ ജോലി രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സ്വരാജ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഖരെ 1923-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായി. നിയമനിഷേധപ്രസ്ഥാനത്തില്‍ പങ്കെടുത്ത് 1930-ല്‍ അറസ്റ്റു വരിച്ചതും 1935-37-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായതും കോണ്‍ഗ്രസ് അധികാരമേറ്റതിനെത്തുടര്‍ന്ന് കുറച്ചുകാലം സെന്‍ട്രല്‍ പ്രോവിന്‍സ് ആന്‍ഡ് ബിഹാറിലെ മുഖ്യമന്ത്രിയായതും ഖരെയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗാന്ധിജിയുമായും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുമായും ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1943-46-ല്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൌണ്‍സില്‍ അംഗമായിരുന്നു. 1947-48-ല്‍ ആള്‍വാര്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
+
1882 മാ. 16-ന് കൊലാബ ജില്ലയില്‍ പന്‍വേല്‍ ഗ്രാമത്തില്‍ ജനിച്ചു. അലഹബാദ്, പഞ്ചാബ് സര്‍വകലാശാലകളില്‍ പഠിച്ച് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദമെടുത്ത ഇദ്ദേഹം 1907-ല്‍ സെന്‍ട്രല്‍ പ്രോവിന്‍സില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നുവെങ്കിലും 1916-ല്‍ ജോലി രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സ്വരാജ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഖരെ 1923-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായി. നിയമനിഷേധപ്രസ്ഥാനത്തില്‍ പങ്കെടുത്ത് 1930-ല്‍ അറസ്റ്റു വരിച്ചതും 1935-37-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായതും കോണ്‍ഗ്രസ് അധികാരമേറ്റതിനെത്തുടര്‍ന്ന് കുറച്ചുകാലം സെന്‍ട്രല്‍ പ്രോവിന്‍സ് ആന്‍ഡ് ബിഹാറിലെ മുഖ്യമന്ത്രിയായതും ഖരെയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗാന്ധിജിയുമായും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുമായും ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1943-46-ല്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു. 1947-48-ല്‍ ആള്‍വാര്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
    
പില്ക്കാലത്ത് ഖരെ, ഗാന്ധിജിയുടെ ഒരു നിശിത വിമര്‍ശകനായി മാറി. അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1949-51 കാലത്ത് കൊല്‍ക്കത്തയിലും പൂണെയിലും ജയ്പൂരിലും നടന്ന ഹിന്ദുമഹാസഭസമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുകയുണ്ടായി.

Current revision as of 17:37, 9 ഓഗസ്റ്റ്‌ 2015

ഖരെ, ഡോ. നാരായണ്‍ ഭാസ്കര്‍

Khare, Dr. Narayan Bhaskar (1882 - 1970)

ഇന്ത്യന്‍ ദേശീയനേതാവും മറാഠി സാഹിത്യകാരനും. ദേശീയതയുടെ വക്താവ്, തീവ്രവാദിയായ രാഷ്ട്രീയനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് നാരായണ്‍ ഭാസ്കര്‍.

1882 മാ. 16-ന് കൊലാബ ജില്ലയില്‍ പന്‍വേല്‍ ഗ്രാമത്തില്‍ ജനിച്ചു. അലഹബാദ്, പഞ്ചാബ് സര്‍വകലാശാലകളില്‍ പഠിച്ച് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദമെടുത്ത ഇദ്ദേഹം 1907-ല്‍ സെന്‍ട്രല്‍ പ്രോവിന്‍സില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നുവെങ്കിലും 1916-ല്‍ ജോലി രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സ്വരാജ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഖരെ 1923-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായി. നിയമനിഷേധപ്രസ്ഥാനത്തില്‍ പങ്കെടുത്ത് 1930-ല്‍ അറസ്റ്റു വരിച്ചതും 1935-37-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായതും കോണ്‍ഗ്രസ് അധികാരമേറ്റതിനെത്തുടര്‍ന്ന് കുറച്ചുകാലം സെന്‍ട്രല്‍ പ്രോവിന്‍സ് ആന്‍ഡ് ബിഹാറിലെ മുഖ്യമന്ത്രിയായതും ഖരെയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗാന്ധിജിയുമായും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുമായും ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1943-46-ല്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു. 1947-48-ല്‍ ആള്‍വാര്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

പില്ക്കാലത്ത് ഖരെ, ഗാന്ധിജിയുടെ ഒരു നിശിത വിമര്‍ശകനായി മാറി. അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1949-51 കാലത്ത് കൊല്‍ക്കത്തയിലും പൂണെയിലും ജയ്പൂരിലും നടന്ന ഹിന്ദുമഹാസഭസമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാനം മാഝി ഗതേ ബാര വര്‍ഷേ (1955) എന്ന ആത്മകഥയാണ്. ഇംഗ്ലീഷ് കൃതികളുടെ കൂട്ടത്തില്‍ മൈ ഡിഫന്‍സ് (1938), നെഹ്റു, ആസ് ഐ നോ ഹിം (1957) എന്നിവ ശ്രദ്ധേയമായ കൃതികളാണ്.

1970 മാ. 29-ന് ഖരെ അന്തരിച്ചു.

(ഡോ. പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍