This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖമ്മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖമ്മം== Khammam ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ആ ജില്ലയുടെ ആസ്ഥാനമ...)
(ഖമ്മം)
 
വരി 1: വരി 1:
==ഖമ്മം==
==ഖമ്മം==
-
Khammam
+
==Khammam==
ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ആ ജില്ലയുടെ ആസ്ഥാനമായ പട്ടണവും. വിസ്തീര്‍ണം: 16,029 ച.കി.മീ.; ജനസംഖ്യ: 2,62,309 (2011); പ്രധാന സംസാരഭാഷ: തെലുഗു.
ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ആ ജില്ലയുടെ ആസ്ഥാനമായ പട്ടണവും. വിസ്തീര്‍ണം: 16,029 ച.കി.മീ.; ജനസംഖ്യ: 2,62,309 (2011); പ്രധാന സംസാരഭാഷ: തെലുഗു.

Current revision as of 17:21, 9 ഓഗസ്റ്റ്‌ 2015

ഖമ്മം

Khammam

ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ആ ജില്ലയുടെ ആസ്ഥാനമായ പട്ടണവും. വിസ്തീര്‍ണം: 16,029 ച.കി.മീ.; ജനസംഖ്യ: 2,62,309 (2011); പ്രധാന സംസാരഭാഷ: തെലുഗു.

ഡക്കാണ്‍ പീഠഭൂമി പ്രദേശത്തുള്‍പ്പെടുന്ന ഖമ്മം ജില്ലയുടെ കിഴക്കുഭാഗത്തുകൂടിയാണ് ഗോദാവരീനദിയൊഴുകുന്നത്. മുന്‍ ഹൈദരാബാദ് സംസ്ഥാനത്തിലെ തെലുങ്കാനപ്രദേശത്തുള്‍പ്പെട്ടിരുന്ന ഈ ജില്ലയെ 1956 ന. 1-നാണ് ആന്ധ്രപ്രദേശ് സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയത്. 2009-ലും തെലുങ്കാന പ്രശ്നത്തിന്റെ അലയൊലികള്‍ ഇവിടെ മുഴങ്ങിക്കേട്ടിരുന്നു. ആന്ധ്രപ്രദേശിലെ ഏറ്റവും ചൂടുകൂടിയ പ്രദേശമാണിത്.

മധ്യ-റെയില്‍വേ ഖമ്മം വഴി കടന്നുപോകുന്നു. വാറങ്കലിനു തെക്കുകിഴക്കായുള്ള ഒരു പ്രധാന സ്റ്റേഷനാണിവിടം. ഒരു പ്രധാന വ്യാപാര-വ്യവസായ കേന്ദ്രവും കൂടിയാണിത്.

നെല്ല്, ചോളം, ബജ്റ തുടങ്ങിയവയാണ് പ്രധാന കൃഷിധാന്യങ്ങള്‍. ഗോദാവരി കരകവിഞ്ഞൊഴുകി ഇവിടെ വന്‍തോതില്‍ കൃഷിനാശം സംഭവിക്കുക പതിവാണ്. ധാതുസമ്പത്തിന്റെ കാര്യത്തില്‍ സമ്പന്നമാണീ ജില്ല. ഇവിടെനിന്ന് കല്‍ക്കരി, ഗാര്‍നെറ്റ്, ഇരുമ്പയിര്, ടാല്‍ക്, ചുണ്ണാമ്പുകല്ല്, ബെറൈറ്റ് തുടങ്ങിയവ ഖനനം ചെയ്യുന്നു. പ്രസിദ്ധമായ സിങ്ഗറേനി, കോതഗുഡം എന്നീ കല്‍ക്കരിഖനികള്‍ ഇവിടെയാണ്. ഈ ഖനികളില്‍ നിന്നു ലഭിക്കുന്ന കല്‍ക്കരി തെക്കേ ഇന്ത്യയുടെ മൊത്തമാവശ്യത്തിനുതകാന്‍ പോന്നതാണ്.

ചെറിയ രീതിയില്‍ ടൂറിസ്റ്റ്-പ്രാധാന്യമുള്ള സ്ഥലമാണിവിടം. ഉദ്ദേശം നൂറുവര്‍ഷത്തോളം പഴക്കമുള്ള ചില കോട്ട-കൊത്തളങ്ങള്‍, ധനവയഗുഡം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍