This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖദീജ മുംതാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഖദീജ മുംതാസ് == Khadeeja Mumtaz (1955 - ) മലയാള സാഹിത്യകാരി. 1955-ല്‍ തൃശൂരിലെ ക...)
(Khadeeja Mumtaz (1955 -))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഖദീജ മുംതാസ് ==
== ഖദീജ മുംതാസ് ==
-
Khadeeja Mumtaz (1955 - )
+
==Khadeeja Mumtaz (1955 -)==
 +
[[ചിത്രം:Kadeeja_mumthaz.png‎|100px|thumb|right|ഖദീജ മുംതാസ്]]
മലയാള സാഹിത്യകാരി. 1955-ല്‍ തൃശൂരിലെ കാട്ടൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട സെന്റ്ജോസഫ് കോളജില്‍നിന്നും ബിരുദവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ്സും പാസായി. തുടര്‍ന്ന് ഗൈനക്കോളജിയില്‍ പ്രത്യേക പഠനം നടത്തി.

Current revision as of 15:28, 9 ഓഗസ്റ്റ്‌ 2015

ഖദീജ മുംതാസ്

Khadeeja Mumtaz (1955 -)

ഖദീജ മുംതാസ്

മലയാള സാഹിത്യകാരി. 1955-ല്‍ തൃശൂരിലെ കാട്ടൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട സെന്റ്ജോസഫ് കോളജില്‍നിന്നും ബിരുദവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ്സും പാസായി. തുടര്‍ന്ന് ഗൈനക്കോളജിയില്‍ പ്രത്യേക പഠനം നടത്തി.

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ആത്മതീര്‍ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന് ആയിരുന്നു ആദ്യ നോവല്‍. ഇത് 2004-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി. എന്നാല്‍ രണ്ടാമത്തെ നോവലായ ബര്‍സയാണ് ഖദീജ മുംതാസിനെ ഈ രംഗത്ത് ശ്രദ്ധേയയാക്കിയത്. ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നാണര്‍ഥം. മുഖം തുറന്നിടുന്നതിലൂടെ മനസ്സുതന്നെ തുറന്നിടുകയാണ് ഇതിലെ കഥാനായിക. ഇത്തരത്തില്‍ തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് കഥാനായികയായ സബിത ചെയ്യുന്നത്. 2010-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കെ.വി. സുരേന്ദ്രനാഥ് സാഹിത്യ പുരസ്കാരം, ചെറുകാട് അവാര്‍ഡ് എന്നിവ ഈ നോവലിനു ലഭിച്ചു. ആതുരം (2011), മാതൃകം (2012), ഡോക്ടര്‍ ദൈവമല്ല (2012) തുടങ്ങിയവയാണ് ഖദീജയുടെ മറ്റു നോവലുകള്‍. സര്‍ഗം സമൂഹം, പുരുഷനറിയാത്ത സ്ത്രീമുഖങ്ങള്‍ എന്നിവ ഉപന്യാസങ്ങളും ബാല്യത്തില്‍നിന്ന് ഇറങ്ങി വന്ന ഒരാള്‍ (2011) ചെറുകഥാ സമാഹാരവുമാണ്.

നിലവില്‍ (2012) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ത്രീരോഗവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ഖദീജ മുംതാസ് സേവനമനുഷ്ഠിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍