This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോവിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലോവിസ്== Clovis (466 - 511) ഫ്രാങ്കുകളുടെ രാജാവ്. പശ്ചിമ യൂറോപ്യന്‍ ജ...)
(ക്ലോവിസ്)
 
വരി 1: വരി 1:
==ക്ലോവിസ്==
==ക്ലോവിസ്==
-
Clovis (466 - 511)
+
==Clovis (466 - 511)==
-
ഫ്രാങ്കുകളുടെ രാജാവ്. പശ്ചിമ യൂറോപ്യന്‍ ജനതയുടെ ആദ്യത്തെ അംഗീകൃതരാജാവായിരുന്നു മെര്‍വോജീനിയന്‍ രാജവംശജനായ ക്ലോവിസ്. ആധുനിക ഫ്രാന്‍സിനെ സമര്‍ഥമായി ഇദ്ദേഹം  
+
ഫ്രാങ്കുകളുടെ രാജാവ്. പശ്ചിമ യൂറോപ്യന്‍ ജനതയുടെ ആദ്യത്തെ അംഗീകൃതരാജാവായിരുന്നു മെര്‍വോജീനിയന്‍ രാജവംശജനായ ക്ലോവിസ്. ആധുനിക ഫ്രാന്‍സിനെ സമര്‍ഥമായി ഇദ്ദേഹം ഏകീകരിച്ചു. എ.ഡി. 481-ല്‍ അന്തരിച്ച കില്‍ഡറിക് ആയിരുന്നു ക്ലോവിസിന്റെ അച്ഛന്‍. മൂന്നു ദശവര്‍ഷക്കാലം സോയിസ്സണ്‍സിന്റെ (Soissons) റോമന്‍ സാമ്രാജ്യത്തോടു പടപൊരുതി ഇദ്ദേഹം വിജയം വരിച്ചു. ടോല്‍ബയിക്ക് (Tolbiac) യുദ്ധത്തില്‍ ഇദ്ദേഹം റോമന്‍ പട്ടാളത്തെ തോല്പിച്ചു.
-
ഏകീകരിച്ചു. എ.ഡി. 481-ല്‍ അന്തരിച്ച കില്‍ഡറിക് ആയിരുന്നു ക്ലോവിസിന്റെ അച്ഛന്‍. മൂന്നു ദശവര്‍ഷക്കാലം സോയിസ്സണ്‍സിന്റെ (Soissons) റോമന്‍ സാമ്രാജ്യത്തോടു പടപൊരുതി ഇദ്ദേഹം വിജയം വരിച്ചു. ടോല്‍ബയിക്ക് (Tolbiac) യുദ്ധത്തില്‍ ഇദ്ദേഹം റോമന്‍ പട്ടാളത്തെ തോല്പിച്ചു.
+
ക്ലോറ്റില്‍ഡ (Clotilda) എന്ന ക്രിസ്ത്യന്‍ രാജകുമാരിയുമായുള്ള വിവാഹം അക്രൈസ്തവനായ ക്ലോവിസിന്റെ ജീവിതത്തിന് പുതിയൊരു വീക്ഷണം പ്രദാനം ചെയ്തു. ഏതാനും നാളുകള്‍ക്കുശേഷം ട്യൂട്ടോണിക് വര്‍ഗക്കാരുമായി ഇദ്ദേഹത്തിന് സമരത്തിലേര്‍പ്പെടേണ്ടിവന്നു. ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യയില്‍ വാസുമുറപ്പിച്ചിരുന്ന അവരെ വൂയിലെ (Voville) യുദ്ധത്തില്‍ തോല്പിച്ചു. അങ്ങനെ ബര്‍ഗണ്ടി, പ്രോവന്‍സ്, സെപ്തിമാനിയ പ്രദേശങ്ങളിലൊഴികെയുള്ള മുഴുവന്‍ ഫ്രാന്‍സും ഇദ്ദേഹത്തിന്റെ അധീനതയിലായി.

Current revision as of 17:25, 8 ഓഗസ്റ്റ്‌ 2015

ക്ലോവിസ്

Clovis (466 - 511)

ഫ്രാങ്കുകളുടെ രാജാവ്. പശ്ചിമ യൂറോപ്യന്‍ ജനതയുടെ ആദ്യത്തെ അംഗീകൃതരാജാവായിരുന്നു മെര്‍വോജീനിയന്‍ രാജവംശജനായ ക്ലോവിസ്. ആധുനിക ഫ്രാന്‍സിനെ സമര്‍ഥമായി ഇദ്ദേഹം ഏകീകരിച്ചു. എ.ഡി. 481-ല്‍ അന്തരിച്ച കില്‍ഡറിക് ആയിരുന്നു ക്ലോവിസിന്റെ അച്ഛന്‍. മൂന്നു ദശവര്‍ഷക്കാലം സോയിസ്സണ്‍സിന്റെ (Soissons) റോമന്‍ സാമ്രാജ്യത്തോടു പടപൊരുതി ഇദ്ദേഹം വിജയം വരിച്ചു. ടോല്‍ബയിക്ക് (Tolbiac) യുദ്ധത്തില്‍ ഇദ്ദേഹം റോമന്‍ പട്ടാളത്തെ തോല്പിച്ചു.

ക്ലോറ്റില്‍ഡ (Clotilda) എന്ന ക്രിസ്ത്യന്‍ രാജകുമാരിയുമായുള്ള വിവാഹം അക്രൈസ്തവനായ ക്ലോവിസിന്റെ ജീവിതത്തിന് പുതിയൊരു വീക്ഷണം പ്രദാനം ചെയ്തു. ഏതാനും നാളുകള്‍ക്കുശേഷം ട്യൂട്ടോണിക് വര്‍ഗക്കാരുമായി ഇദ്ദേഹത്തിന് സമരത്തിലേര്‍പ്പെടേണ്ടിവന്നു. ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യയില്‍ വാസുമുറപ്പിച്ചിരുന്ന അവരെ വൂയിലെ (Voville) യുദ്ധത്തില്‍ തോല്പിച്ചു. അങ്ങനെ ബര്‍ഗണ്ടി, പ്രോവന്‍സ്, സെപ്തിമാനിയ പ്രദേശങ്ങളിലൊഴികെയുള്ള മുഴുവന്‍ ഫ്രാന്‍സും ഇദ്ദേഹത്തിന്റെ അധീനതയിലായി.

സ്വന്തം നില ശക്തമാക്കുന്നതിലും ശാശ്വതീകരിക്കുന്നതിലുമായി ഇദ്ദേഹത്തിന്റെ ശ്രദ്ധ. പിന്നീട് വന്‍കരയിലെ പ്രമാണിമാരെയെല്ലാം ഇദ്ദേഹം രംഗത്തുനിന്നു തുടച്ചുനീക്കുകയും നിഷ്പ്രഭരാക്കുകയും ചെയ്തു. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ജര്‍മന്‍ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിലും ക്ലോവിസ് ദത്തശ്രദ്ധനായിരുന്നു.

എ.ഡി. 511-ല്‍ ഇദ്ദേഹം അന്തരിച്ചു. ക്ലോവിസിന്റെ വിസ്തൃതമായ രാജ്യം അനന്തരാവകാശികളായ നാലു പുത്രന്മാര്‍ പങ്കിട്ടെടുത്തു.

(ഫാ. ലൂയിസ് റോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍