This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലൈന്‍, മെലാനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ലൈന്‍, മെലാനി == Klein, Melanie (1882 - 1960) ആസ്ട്രിയന്‍ ശിശുമാനസികാപഗ്രഥന ...) |
(→ക്ലൈന്‍, മെലാനി) |
||
വരി 1: | വരി 1: | ||
==ക്ലൈന്‍, മെലാനി == | ==ക്ലൈന്‍, മെലാനി == | ||
- | Klein, Melanie (1882 - 1960) | + | ==Klein, Melanie (1882 - 1960)== |
ആസ്ട്രിയന്‍ ശിശുമാനസികാപഗ്രഥന ഗവേഷക. 1882-ല്‍ വിയന്നയിലെ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. ദന്തഡോക്ടര്‍ ആയിരുന്നു പിതാവ്; മാതാവ് ഒരു യഹൂദനിയമ വ്യാഖ്യാതാവിന്റെ മകളും. വൈദ്യശാസ്ത്രം പഠിക്കണമെന്നായിരുന്ന മെലാനി ആഗ്രഹിച്ചിരുന്നെങ്കിലും 17-ാമത്തെ വയസ്സില്‍ വിവാഹനിശ്ചയം നടന്നതിനാല്‍ അതിനു കഴിഞ്ഞില്ല. 21-ാമത്തെ വയസ്സില്‍ ആതര്‍ ക്ലൈന്‍ എന്ന രസതന്ത്രജ്ഞന്‍ ഇവരെ വിവാഹം ചെയ്തു. | ആസ്ട്രിയന്‍ ശിശുമാനസികാപഗ്രഥന ഗവേഷക. 1882-ല്‍ വിയന്നയിലെ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. ദന്തഡോക്ടര്‍ ആയിരുന്നു പിതാവ്; മാതാവ് ഒരു യഹൂദനിയമ വ്യാഖ്യാതാവിന്റെ മകളും. വൈദ്യശാസ്ത്രം പഠിക്കണമെന്നായിരുന്ന മെലാനി ആഗ്രഹിച്ചിരുന്നെങ്കിലും 17-ാമത്തെ വയസ്സില്‍ വിവാഹനിശ്ചയം നടന്നതിനാല്‍ അതിനു കഴിഞ്ഞില്ല. 21-ാമത്തെ വയസ്സില്‍ ആതര്‍ ക്ലൈന്‍ എന്ന രസതന്ത്രജ്ഞന്‍ ഇവരെ വിവാഹം ചെയ്തു. | ||
വരി 7: | വരി 7: | ||
വൈദ്യശാസ്ത്രത്തില്‍ തത്പരയായിരുന്ന മെലാനിയെ ഫ്രോയിഡിന്റെ ആശയങ്ങള്‍ മനഃശാസ്ത്ര അപഗ്രഥനരംഗത്തേക്ക് ആനയിച്ചു. 1919-ല്‍ ഹംഗേറിയന്‍ സൈക്കോ അനലിറ്റിക്കല്‍ സൊസൈറ്റിയില്‍ 'ദ് ഡെവലപ്മെന്റ് ഒഫ് എ ചൈല്‍ഡ്' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് മെലാനി ഈ രംഗത്തേക്ക് കടന്നുവന്നു. രണ്ടു വര്‍ഷത്തിനുശേഷം 'ബര്‍ലിന്‍ സൈക്കോ-അനലിറ്റിക് സൊസൈറ്റി'യുടെ അധ്യക്ഷനായ കാര്‍ല്‍ എബ്രഹാമിന്റെ ക്ഷണപ്രകാരം ബര്‍ലിനിലെത്തിയ മെലാനി അവിടെ താമസമുറപ്പിക്കുകയും മാനസികാപഗ്രഥന ഗവേഷണങ്ങളില്‍ വ്യാപൃതയാകുകയും ചെയ്തു. മെലാനി അദ്ദേഹവുമായി സഹകരിച്ചു തന്റെ ഗവേഷണം തുടര്‍ന്നു. എബ്രഹാമിന്റെ മരണശേഷം സ്വന്തം മനസ്സിനെത്തന്നെ മാനസികാപഗ്രഥന (Psychoanalysis) പഠനത്തിനായി ഇവര്‍ വിധേയമാക്കി. | വൈദ്യശാസ്ത്രത്തില്‍ തത്പരയായിരുന്ന മെലാനിയെ ഫ്രോയിഡിന്റെ ആശയങ്ങള്‍ മനഃശാസ്ത്ര അപഗ്രഥനരംഗത്തേക്ക് ആനയിച്ചു. 1919-ല്‍ ഹംഗേറിയന്‍ സൈക്കോ അനലിറ്റിക്കല്‍ സൊസൈറ്റിയില്‍ 'ദ് ഡെവലപ്മെന്റ് ഒഫ് എ ചൈല്‍ഡ്' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് മെലാനി ഈ രംഗത്തേക്ക് കടന്നുവന്നു. രണ്ടു വര്‍ഷത്തിനുശേഷം 'ബര്‍ലിന്‍ സൈക്കോ-അനലിറ്റിക് സൊസൈറ്റി'യുടെ അധ്യക്ഷനായ കാര്‍ല്‍ എബ്രഹാമിന്റെ ക്ഷണപ്രകാരം ബര്‍ലിനിലെത്തിയ മെലാനി അവിടെ താമസമുറപ്പിക്കുകയും മാനസികാപഗ്രഥന ഗവേഷണങ്ങളില്‍ വ്യാപൃതയാകുകയും ചെയ്തു. മെലാനി അദ്ദേഹവുമായി സഹകരിച്ചു തന്റെ ഗവേഷണം തുടര്‍ന്നു. എബ്രഹാമിന്റെ മരണശേഷം സ്വന്തം മനസ്സിനെത്തന്നെ മാനസികാപഗ്രഥന (Psychoanalysis) പഠനത്തിനായി ഇവര്‍ വിധേയമാക്കി. | ||
- | 1925-ല്‍ 'ബ്രിട്ടീഷ് സൈക്കോ-അനലിറ്റിക് സൊസൈറ്റി' മെലാനിയെ ഒരു പ്രഭാഷണപരമ്പരയ്ക്ക് | + | 1925-ല്‍ 'ബ്രിട്ടീഷ് സൈക്കോ-അനലിറ്റിക് സൊസൈറ്റി' മെലാനിയെ ഒരു പ്രഭാഷണപരമ്പരയ്ക്ക് ഇംഗ്ലണ്ടിലേക്കു ക്ഷണിച്ചു. ഈ സൊസൈറ്റിയുടെ താത്പര്യപ്രകാരം 1926 മുതല്‍ മെലാനി ലണ്ടനില്‍ സ്ഥിര താമസമാക്കി. ഇവിടെ ഇവര്‍ നടത്തിയ ഗവേഷണഫലങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തങ്ങളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മെലാനിയുടെ മാര്‍ഗനിര്‍ദേശം സ്വീകരിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും മെലാനിയുടെ നിഗമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. |
1921-34 കാലഘട്ടത്തിലാണ് ശിശുക്കളുടെ മാനസികാപഗ്രഥനത്തിനുള്ള തന്റെ സാങ്കേതിക പദ്ധതിക്ക് മെലാനി രൂപംകൊടുത്തത്. ശിശുക്കളുടെ ആദ്യകാല ദിവാസ്വപ്നം, ഉത്കണ്ഠ, പ്രതിരോധം എന്നീ മേഖലകളിലായിരുന്നു പ്രധാനമായും പഠനം കേന്ദ്രീകരിച്ചിരുന്നത്. ശിശുമനഃശാസ്ത്രത്തെ സംബന്ധിച്ചു ഫ്രോയിഡിന്റെ നിഗമനങ്ങളെ കുറേക്കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ മെലാനിയുടെ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 20-ലേറെ ഗവേഷണപ്രബന്ധങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ശിശുസംരക്ഷണം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ മേഖലകളിലും മെലാനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരുന്നു. 1960-ല്‍ ഇവര്‍ അന്തരിച്ചു. | 1921-34 കാലഘട്ടത്തിലാണ് ശിശുക്കളുടെ മാനസികാപഗ്രഥനത്തിനുള്ള തന്റെ സാങ്കേതിക പദ്ധതിക്ക് മെലാനി രൂപംകൊടുത്തത്. ശിശുക്കളുടെ ആദ്യകാല ദിവാസ്വപ്നം, ഉത്കണ്ഠ, പ്രതിരോധം എന്നീ മേഖലകളിലായിരുന്നു പ്രധാനമായും പഠനം കേന്ദ്രീകരിച്ചിരുന്നത്. ശിശുമനഃശാസ്ത്രത്തെ സംബന്ധിച്ചു ഫ്രോയിഡിന്റെ നിഗമനങ്ങളെ കുറേക്കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ മെലാനിയുടെ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 20-ലേറെ ഗവേഷണപ്രബന്ധങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ശിശുസംരക്ഷണം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ മേഖലകളിലും മെലാനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരുന്നു. 1960-ല്‍ ഇവര്‍ അന്തരിച്ചു. |
Current revision as of 17:36, 7 ഓഗസ്റ്റ് 2015
ക്ലൈന്‍, മെലാനി
Klein, Melanie (1882 - 1960)
ആസ്ട്രിയന്‍ ശിശുമാനസികാപഗ്രഥന ഗവേഷക. 1882-ല്‍ വിയന്നയിലെ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. ദന്തഡോക്ടര്‍ ആയിരുന്നു പിതാവ്; മാതാവ് ഒരു യഹൂദനിയമ വ്യാഖ്യാതാവിന്റെ മകളും. വൈദ്യശാസ്ത്രം പഠിക്കണമെന്നായിരുന്ന മെലാനി ആഗ്രഹിച്ചിരുന്നെങ്കിലും 17-ാമത്തെ വയസ്സില്‍ വിവാഹനിശ്ചയം നടന്നതിനാല്‍ അതിനു കഴിഞ്ഞില്ല. 21-ാമത്തെ വയസ്സില്‍ ആതര്‍ ക്ലൈന്‍ എന്ന രസതന്ത്രജ്ഞന്‍ ഇവരെ വിവാഹം ചെയ്തു.
വൈദ്യശാസ്ത്രത്തില്‍ തത്പരയായിരുന്ന മെലാനിയെ ഫ്രോയിഡിന്റെ ആശയങ്ങള്‍ മനഃശാസ്ത്ര അപഗ്രഥനരംഗത്തേക്ക് ആനയിച്ചു. 1919-ല്‍ ഹംഗേറിയന്‍ സൈക്കോ അനലിറ്റിക്കല്‍ സൊസൈറ്റിയില്‍ 'ദ് ഡെവലപ്മെന്റ് ഒഫ് എ ചൈല്‍ഡ്' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് മെലാനി ഈ രംഗത്തേക്ക് കടന്നുവന്നു. രണ്ടു വര്‍ഷത്തിനുശേഷം 'ബര്‍ലിന്‍ സൈക്കോ-അനലിറ്റിക് സൊസൈറ്റി'യുടെ അധ്യക്ഷനായ കാര്‍ല്‍ എബ്രഹാമിന്റെ ക്ഷണപ്രകാരം ബര്‍ലിനിലെത്തിയ മെലാനി അവിടെ താമസമുറപ്പിക്കുകയും മാനസികാപഗ്രഥന ഗവേഷണങ്ങളില്‍ വ്യാപൃതയാകുകയും ചെയ്തു. മെലാനി അദ്ദേഹവുമായി സഹകരിച്ചു തന്റെ ഗവേഷണം തുടര്‍ന്നു. എബ്രഹാമിന്റെ മരണശേഷം സ്വന്തം മനസ്സിനെത്തന്നെ മാനസികാപഗ്രഥന (Psychoanalysis) പഠനത്തിനായി ഇവര്‍ വിധേയമാക്കി.
1925-ല്‍ 'ബ്രിട്ടീഷ് സൈക്കോ-അനലിറ്റിക് സൊസൈറ്റി' മെലാനിയെ ഒരു പ്രഭാഷണപരമ്പരയ്ക്ക് ഇംഗ്ലണ്ടിലേക്കു ക്ഷണിച്ചു. ഈ സൊസൈറ്റിയുടെ താത്പര്യപ്രകാരം 1926 മുതല്‍ മെലാനി ലണ്ടനില്‍ സ്ഥിര താമസമാക്കി. ഇവിടെ ഇവര്‍ നടത്തിയ ഗവേഷണഫലങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തങ്ങളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മെലാനിയുടെ മാര്‍ഗനിര്‍ദേശം സ്വീകരിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും മെലാനിയുടെ നിഗമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.
1921-34 കാലഘട്ടത്തിലാണ് ശിശുക്കളുടെ മാനസികാപഗ്രഥനത്തിനുള്ള തന്റെ സാങ്കേതിക പദ്ധതിക്ക് മെലാനി രൂപംകൊടുത്തത്. ശിശുക്കളുടെ ആദ്യകാല ദിവാസ്വപ്നം, ഉത്കണ്ഠ, പ്രതിരോധം എന്നീ മേഖലകളിലായിരുന്നു പ്രധാനമായും പഠനം കേന്ദ്രീകരിച്ചിരുന്നത്. ശിശുമനഃശാസ്ത്രത്തെ സംബന്ധിച്ചു ഫ്രോയിഡിന്റെ നിഗമനങ്ങളെ കുറേക്കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ മെലാനിയുടെ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 20-ലേറെ ഗവേഷണപ്രബന്ധങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ശിശുസംരക്ഷണം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ മേഖലകളിലും മെലാനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരുന്നു. 1960-ല്‍ ഇവര്‍ അന്തരിച്ചു.