This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, ജോണ്‍ മോറിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലാര്‍ക്ക്, ജോണ്‍ മോറിസ്== Clarke, John Maurice (1884 - 1963) യു.എസ്. സാമ്പത്തിക ശ...)
(ക്ലാര്‍ക്ക്, ജോണ്‍ മോറിസ്)
 
വരി 1: വരി 1:
==ക്ലാര്‍ക്ക്, ജോണ്‍ മോറിസ്==
==ക്ലാര്‍ക്ക്, ജോണ്‍ മോറിസ്==
-
Clarke, John Maurice (1884 - 1963)
+
==Clarke, John Maurice (1884 - 1963)==
-
യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞന്‍. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ ബേറ്റ്സ് ക്ലാര്‍ക്കിന്റെ മകനായി മാസച്യുസെറ്റ്സിലെ നോര്‍ത്താംപ്റ്റണില്‍ 1884 ന. 30-ന് ജനിച്ചു. മാസച്യുസെറ്റ്സില്‍ നോര്‍ത്താംപ്റ്റണില്‍ അമേഴ്സ്റ്റ് കോളജിലും കൊളംബിയാ സര്‍വകലാശാലയിലും ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1908-ല്‍ കൊളറാഡോ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1910-ല്‍ ഡോക്ടറേറ്റു നേടി. 1910 മുതല്‍ 15 വരെ അമേഴ്സ്റ്റ് കോളജില്‍ അധ്യാപകനായിരുന്നു. 1915 മുതല്‍ 26 വരെ ഷിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1926-57 കാലത്ത് കൊളംബിയായില്‍ പ്രൊഫസറായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് അവയ്ക്കുപരിഹാരം കണ്ടെത്തുന്നതിനാണ് ഇദ്ദേഹം തന്റെ കൃതികളില്‍ ശ്രമിച്ചിട്ടുള്ളത്. സീമാന്ത സിദ്ധാന്ത (Marginalist Theory)വാദികളുടെയും പിന്നീട് എഡ്വേഡ് ചേംബര്‍ ലൈന്‍, ജോവന്‍ റോബിന്‍സന്‍ എന്നിവരുടെയും മോഡലുകള്‍ ആധാരമാക്കിയാണ് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍ ഗണിത സിദ്ധാന്തങ്ങളോട് ഇദ്ദേഹം അതിയായ താത്പര്യം കാണിച്ചിരുന്നില്ല. ഒരു വിപണി സമ്പദ്വ്യവസ്ഥയുടെ ചലനാത്മകത്വത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ മിക്ക രചനകളും. പിതാവായ ക്ലാര്‍ക്കിന്റെ സ്ഥിര രീതിയിലുള്ള അപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം തന്റെ ചലനാത്മക അപഗ്രഥനങ്ങള്‍ക്കു രൂപം കൊടുത്തത്. 1940-ല്‍ ഇദ്ദേഹം തയ്യാറാക്കിയ റ്റുവേഡ്സ് എ കണ്‍സെപ്റ്റ് ഒഫ് വര്‍ക്കബിള്‍ കോംപറ്റിഷന്‍ എന്ന ലേഖനം ചലനാത്മക വിപണി സമ്പദ്വ്യവസ്ഥയ്ക്കു നയപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ പില്ക്കാല സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു വഴികാട്ടിയായിരുന്നു.
+
യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞന്‍. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ ബേറ്റ്സ് ക്ലാര്‍ക്കിന്റെ മകനായി മാസച്യുസെറ്റ്സിലെ നോര്‍ത്താംപ്റ്റണില്‍ 1884 ന. 30-ന് ജനിച്ചു. മാസച്യുസെറ്റ്സില്‍ നോര്‍ത്താംപ്റ്റണില്‍ അമേഴ്സ്റ്റ് കോളജിലും കൊളംബിയാ സര്‍വകലാശാലയിലും ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1908-ല്‍ കൊളറാഡോ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1910-ല്‍ ഡോക്ടറേറ്റു നേടി. 1910 മുതല്‍ 15 വരെ അമേഴ്സ്റ്റ് കോളജില്‍ അധ്യാപകനായിരുന്നു. 1915 മുതല്‍ 26 വരെ ഷിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1926-57 കാലത്ത് കൊളംബിയായില്‍ പ്രൊഫസറായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് അവയ്ക്കുപരിഹാരം കണ്ടെത്തുന്നതിനാണ് ഇദ്ദേഹം തന്റെ കൃതികളില്‍ ശ്രമിച്ചിട്ടുള്ളത്. സീമാന്ത സിദ്ധാന്ത (Marginalist Theory)വാദികളുടെയും പിന്നീട് എഡ്വേഡ് ചേംബര്‍ ലൈന്‍, ജോവന്‍ റോബിന്‍സന്‍ എന്നിവരുടെയും മോഡലുകള്‍ ആധാരമാക്കിയാണ് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍ ഗണിത സിദ്ധാന്തങ്ങളോട് ഇദ്ദേഹം അതിയായ താത്പര്യം കാണിച്ചിരുന്നില്ല. ഒരു വിപണി സമ്പദ്വ്യവസ്ഥയുടെ ചലനാത്മകത്വത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ മിക്ക രചനകളും. പിതാവായ ക്ലാര്‍ക്കിന്റെ സ്ഥിര രീതിയിലുള്ള അപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം തന്റെ ചലനാത്മക അപഗ്രഥനങ്ങള്‍ക്കു രൂപം കൊടുത്തത്. 1940-ല്‍ ഇദ്ദേഹം തയ്യാറാക്കിയ റ്റുവേഡ്സ് എ കണ്‍സെപ്റ്റ് ഒഫ് വര്‍ക്കബിള്‍ കോംപറ്റിഷന്‍ എന്ന ലേഖനം ചലനാത്മക വിപണി സമ്പദ് വ്യവസ്ഥയ്ക്കു നയപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ പില്ക്കാല സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു വഴികാട്ടിയായിരുന്നു.
    
ഇദ്ദേഹത്തിന്റെ മറ്റു പ്രമുഖ രചനകള്‍ സ്റ്റഡീസ് ഇന്‍ ദ് എക്കണോമിക്സ് ഒഫ് ഓവര്‍ഹെഡ് കോസ്റ്റ്സ്, കോംപറ്റിഷന്‍ ആസ് എ ഡൈനമിക് പ്രോസസ് എന്നിവയാണ്. പിതാവിന്റെ ദ് കണ്‍ട്രോള്‍ ഒഫ് ട്രസ്റ്റ്സ് എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പു തയ്യാറാക്കുന്നതില്‍ ഇദ്ദേഹവും പങ്കുവഹിച്ചു.

അമേരിക്കന്‍ എക്കണോമിക് അസോസിയേഷന്റെ 37-ാമത്തെ അധ്യക്ഷനായിരുന്ന ക്ലാര്‍ക്കിന് അമേഴ്സ്റ്റ് കോളജ്, കൊളംബിയാ, പാരിസ്, ന്യൂ സ്കൂള്‍ ഒഫ് സോഷ്യല്‍ റിസര്‍ച്ച്, യേല്‍ തുടങ്ങിയ സര്‍വകലാശാലകളില്‍നിന്നും ഓണററി ഡിഗ്രികള്‍ ലഭിച്ചിട്ടുണ്ട്. മികച്ച സാമ്പത്തിക ശാസ്ത്ര സംഭാവനകളെ അടിസ്ഥാനമാക്കി 1952-ല്‍ അമേരിക്കന്‍ എക്കണോമിക് അസോസിയേഷന്‍ ഇദ്ദേഹത്തിന് ഫ്രാന്‍സിസ് എ. വാക്കര്‍ മെഡല്‍ സമ്മാനിക്കുകയുണ്ടായി. 1963 ജൂണ്‍ 27-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 18:32, 6 ഓഗസ്റ്റ്‌ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍