This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, ആല്‍വന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലാര്‍ക്ക്, ആല്‍വന്‍== Clark, Alvan (1804 - 87) ജ്യോതിശ്ശാസ്ത്രോപകരണ നിര്...)
(ക്ലാര്‍ക്ക്, ആല്‍വന്‍)
 
വരി 1: വരി 1:
==ക്ലാര്‍ക്ക്, ആല്‍വന്‍==
==ക്ലാര്‍ക്ക്, ആല്‍വന്‍==
-
Clark, Alvan (1804 - 87)
+
==Clark, Alvan (1804 - 87)==
ജ്യോതിശ്ശാസ്ത്രോപകരണ നിര്‍മാതാവ്. ജ്യോതിശ്ശാസ്ത്രോപകരണ നിര്‍മാണത്തില്‍ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ മികച്ച സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്  ക്ലാര്‍ക്ക് ആല്‍വന്‍. 1804 മാ. 8-ന് മാസച്യുസെറ്റ്സില്‍ ആഷ്ഫീല്‍ഡില്‍ ജനിച്ചു. ഭൂമധ്യരേഖാവിഭംഗന ദൂരദര്‍ശിനികളും (equatorial refracting telescopes) അവയുടെ അനുബന്ധോപകരണങ്ങളും ഇദ്ദേഹം നിര്‍മിച്ചു. ലോകത്തില്‍ അന്നേവരെയുള്ളവയെക്കാള്‍ വലിയ ഒരു ദൂരദര്‍ശിനിക്കുവേണ്ടി കാചങ്ങള്‍ നിര്‍മിക്കുകയുണ്ടായി. യെര്‍ക്സ് നിരീക്ഷണാലയത്തിലെ 100 സെ.മീ. കാചം ഇദ്ദേഹവും പുത്രന്മാരും ചേര്‍ന്നാണ് നിര്‍മിച്ചത്.

Current revision as of 18:29, 6 ഓഗസ്റ്റ്‌ 2015

മാസച്യുസെറ്റ്സിലെ കേംബ്രിജ് പോര്‍ട്ടിലുള്ള ലബോറട്ടറിയില്‍ ആല്‍വന്‍ കാചസംബന്ധിയായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. യാന്ത്രികമായ നിര്‍മാണാംശങ്ങളിലാണ് ഇദ്ദേഹം ശ്രദ്ധിച്ചത്. ഒരേ തരംഗനീളമുള്ള പ്രകാശ രശ്മികള്‍ സ്ളിട്ട്വഴി പ്രകാശീയവ്യൂഹത്തിലൂടെ കടക്കുമ്പോള്‍ സ്പെക്ട്രോഗ്രാഫില്‍ ഒരേ രേഖാപ്രതിബിംബത്തില്‍ ഫോക്കസ് ചെയ്യുമെന്ന ഹാര്‍ട്മന്‍ പരിശോധന (Hartmann test) കണ്ടുപിടിക്കുന്നതിനുമുമ്പ്, ക്ലാര്‍ക്ക് കുടുംബക്കാര്‍ ദ്വയ നക്ഷത്രങ്ങളെ നിരീക്ഷിച്ചായിരുന്നു കാചങ്ങളുടെ ശുദ്ധി പരിശോധിച്ചിരുന്നത്. അപ്രകാരം ചെയ്തപ്പോഴാണ് 1862-ല്‍ സിറിയസ് നക്ഷത്രത്തിന്റെ സമീപസ്ഥമായ ഒന്ന് ആല്‍വന്‍ കണ്ടുപിടിച്ചത്. ഈ കണ്ടുപിടുത്തത്തിന് പാരിസ് സയന്‍സ് അക്കാദമി ലലാന്ത് പ്രൈസ് നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു.

1887 ആഗ. 19-ന് കേംബ്രിജ് പോര്‍ട്ടില്‍ ക്ലാര്‍ക്ക് അന്തരിച്ചു. പുത്രന്മാരായ ജോര്‍ജ് ബസറ്റ് ക്ലാര്‍ക്കും ആല്‍വന്‍ ഗ്രഹാം ക്ലാര്‍ക്കും മികച്ച ജ്യോതിശ്ശാസ്ത്രോപകരണ നിര്‍മാതാക്കളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍