This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് == കടുവയുടെ സംരക്ഷണ-സംവര്‍ധ...) |
(→കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് == | == കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് == | ||
- | + | [[ചിത്രം:Jim-corbett-national-park-wild-life.png|200px|right|thumb|കോര്‍ബറ്റ് ദേശീയോദ്യാനത്തിലെ കടുവകള്‍]] | |
കടുവയുടെ സംരക്ഷണ-സംവര്‍ധനങ്ങള്‍ക്കായി പ്രതേ്യകം സംവിധാനങ്ങളോടെ ഉത്തര്‍പ്രദേശിലെ നൈനിറ്റാള്‍ ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ ഉദ്യാനം. ഹിമാലയത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ഈ വന്യമൃഗസന്നേതത്തിന്റെ വിസ്‌തീര്‍ണം: 525 ച.കി.മീറ്ററാണ്. | കടുവയുടെ സംരക്ഷണ-സംവര്‍ധനങ്ങള്‍ക്കായി പ്രതേ്യകം സംവിധാനങ്ങളോടെ ഉത്തര്‍പ്രദേശിലെ നൈനിറ്റാള്‍ ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ ഉദ്യാനം. ഹിമാലയത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ഈ വന്യമൃഗസന്നേതത്തിന്റെ വിസ്‌തീര്‍ണം: 525 ച.കി.മീറ്ററാണ്. | ||
Current revision as of 17:45, 6 ഓഗസ്റ്റ് 2015
കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
കടുവയുടെ സംരക്ഷണ-സംവര്‍ധനങ്ങള്‍ക്കായി പ്രതേ്യകം സംവിധാനങ്ങളോടെ ഉത്തര്‍പ്രദേശിലെ നൈനിറ്റാള്‍ ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ ഉദ്യാനം. ഹിമാലയത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ഈ വന്യമൃഗസന്നേതത്തിന്റെ വിസ്‌തീര്‍ണം: 525 ച.കി.മീറ്ററാണ്.
ഉത്തര്‍പ്രദേശിലെ റാംനഗര്‍ പട്ടണത്തില്‍ നിന്ന് 50 കി.മീ. വടക്കുപടിഞ്ഞാറായി പത്‌ലിദൂണ്‍ എന്നറിയപ്പെടുന്ന ഒരു താഴ്‌വരയുണ്ട്. സസ്യ-വൃക്ഷസമൃദ്ധമായ ഈ താഴ്‌വര വിവിധയിനം ജന്തുക്കളുടെയും പക്ഷികളുടെയും വിഹാരരംഗമായിരുന്നു. പ്രകൃതിസംരക്ഷണത്തില്‍ തത്‌പരരായിരുന്ന ബ്രിട്ടീഷുകാര്‍ 1935-ല്‍ ഇവിടെ ഒരു വന്യമൃഗസന്നേതം ആരംഭിച്ചു. ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് എന്നായിരുന്നു അന്ന് ഇതിന്റെ പേര്. ഗംഗയുടെ ഒരു കൈവഴിയായ രാമഗംഗാനദി പത്‌ലിദൂണ്‍ താഴ്‌വരയിലൂടെ, പാര്‍ക്കിനു കുറുകെ, പടിഞ്ഞാറേക്കൊഴുകുന്നു. മൃഗസന്നേത സംരക്ഷണത്തില്‍ ഈ നദിക്ക് ഒരു പ്രധാന പങ്കുണ്ട്. സ്വതന്ത്ര്യലബ്‌ധിക്കുശേഷം, 1954-ല്‍ ഹെയ്‌ലി പാര്‍ക്കിന്റെ പേര് രാമഗംഗ എന്നു മാറ്റി.
മികച്ചഗ്രന്ഥകാരനും പ്രകൃതിസ്‌നേഹിയുമായിരുന്ന ജിം കോര്‍ബറ്റ് (1875-1955) എന്ന ബ്രിട്ടീഷുകാരന്റെ സ്‌മരണയ്‌ക്കായി 1957-ല്‍ രാമഗംഗ പാര്‍ക്കിനെ "കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കാ'യി പുനര്‍നാമകരണം ചെയ്‌തു. ഇന്ത്യയുടെ ദേശീയമൃഗമായ കടുവയുടെ വംശസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി ഇന്ത്യാഗവണ്‍മെന്റ് "പ്രോജക്ട് ടൈഗര്‍' പദ്ധതിക്കു രൂപം നല്‌കിയപ്പോള്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കായിരുന്നു. 1973-ല്‍ പദ്ധതി ഇവിടെ നടപ്പിലാക്കി.
തേക്ക്, ഓക്, ബെര്‍ച്ച് തുടങ്ങിയ 110 തരം വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന ഈ മൃഗസന്നേതം കഴുകന്‍ തുടങ്ങി കാട്ടുകോഴി വരെയുള്ള 580 തരം പക്ഷികളുടെ വിഹാരരംഗമാണ്. സംരക്ഷിതമൃഗമായ കടുവയ്‌ക്കു പുറമേ, ആന, കാട്ടുപന്നി, കരടി, തേവാന്ന്, കാട്ടുപൂച്ച, ഹരിണവര്‍ഗങ്ങള്‍, ഹിമാലയന്‍സാനുക്കളിലെ ഒരു പ്രതേ്യകയിനം കുരങ്ങായ ലങ്‌ഗൂര്‍ തുടങ്ങി 50 തരം സസ്‌തനികളും 25ലേറെ വിവിധയിനം ഇഴജന്തുക്കളും ഈ പാര്‍ക്കില്‍ കാണപ്പെടുന്നു. ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന ഈ വന്യമൃഗസന്നേതം 1993 മുതല്‍ ഇക്കോടൂറിസം മേഖലയാണ്.
(എന്‍. ജെ. കെ. നായര്‍; സ.പ)