This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ച്‌നോയി, വിക്‌ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോര്‍ച്‌നോയി, വിക്‌ടര്‍ == == Korchnoi, Viktor (1931 - ) == ലോകചെസ്‌ ചാമ്പ്യനായ...)
(Korchnoi, Viktor (1931 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Korchnoi, Viktor (1931 - ) ==
== Korchnoi, Viktor (1931 - ) ==
-
 
+
[[ചിത്രം:Viktor-Korchnoi.png‎|150px|right|thumb|വിക്‌ടര്‍ കോര്‍ച്‌നോയി]]
ലോകചെസ്‌ ചാമ്പ്യനായ മുന്‍സോവിയറ്റ്‌ കായികതാരം. 1931 മാ. 23-ന്‌ റഷ്യയിലെ ലെനിന്‍ഗ്രാഡില്‍ ജനിച്ചു.
ലോകചെസ്‌ ചാമ്പ്യനായ മുന്‍സോവിയറ്റ്‌ കായികതാരം. 1931 മാ. 23-ന്‌ റഷ്യയിലെ ലെനിന്‍ഗ്രാഡില്‍ ജനിച്ചു.

Current revision as of 17:20, 6 ഓഗസ്റ്റ്‌ 2015

കോര്‍ച്‌നോയി, വിക്‌ടര്‍

Korchnoi, Viktor (1931 - )

വിക്‌ടര്‍ കോര്‍ച്‌നോയി

ലോകചെസ്‌ ചാമ്പ്യനായ മുന്‍സോവിയറ്റ്‌ കായികതാരം. 1931 മാ. 23-ന്‌ റഷ്യയിലെ ലെനിന്‍ഗ്രാഡില്‍ ജനിച്ചു.

1962, 68, 71, 74, 77, 80, 83, 85, 88, 91 വര്‍ഷങ്ങളില്‍ (പത്ത്‌ തവണ) ലോകചാമ്പ്യന്‍ ഷിപ്പില്‍ മത്സരാര്‍ഥിയായിരുന്ന കോര്‍ച്‌നോയി നാലുതവണ സോവിയറ്റ്‌ മാസ്റ്റര്‍ സ്ഥാനം നേടുകയുണ്ടായി. സോവിയറ്റ്‌ യൂണിയനെ പ്രതിനിധീകരിച്ച ഒളിമ്പിയാഡില്‍ ആറ്‌ തവണയും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്‌ തവണയും പങ്കെടുത്തു.

1972-ല്‍ ലോക ചാമ്പ്യന്‍ പദവിയുടെ തൊട്ടടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ കോര്‍പോവിനോടു പരാജയപ്പെട്ടു. സോവിയറ്റ്‌ യൂണിയനോട്‌ വിടപറഞ്ഞ്‌ നെതര്‍ലന്‍ഡ്‌സിലെത്തിയ കോര്‍ച്‌നോയി 1978, 81 വര്‍ഷങ്ങളിലും ലോകചാമ്പ്യന്‍ഷിപ്പില്‍ കാര്‍പോവിനോട്‌ ഏറ്റുമുട്ടി. കണ്ണുകെട്ടി ചെസ്‌ കളിക്കുന്നതില്‍ ഇദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്‌. ഇത്തരത്തിലുള്ള കളിയില്‍ ഇദ്ദേഹം സ്‌പാസ്‌കിയെ പരാജയപ്പെടുത്തി. 2005-ല്‍ മോണ്‍ട്രിയാലില്‍ നടന്ന ക്വബേക്‌ ഓപ്പണ്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പിലും 2006-ല്‍ സ്‌പെയിനില്‍ വച്ചുനടന്ന ബാന്യോലസ്‌ ചെസ്‌ മത്സരത്തിലും 2006 സെപ്‌തംബറില്‍ 16-ാമത്‌ സീനിയര്‍ ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പിലും വിജയിയായി. 2009-ല്‍ ഗ്രാച്ചനില്‍ നടന്ന സ്വിസ്‌ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിക്കൊണ്ട്‌ 80 വയസ്സുകഴിഞ്ഞിട്ടും കോര്‍ച്‌നോയ്‌ തന്റെ ചെസ്‌ സപര്യ തുടരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍