This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോറല്‍ കടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോറല്‍ കടല്‍ == == Coral Sea == ദക്ഷിണാര്‍ധ ഗോളത്തില്‍ ആസ്റ്റ്രേലിയയ...) |
(→Coral Sea) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
ദക്ഷിണാര്‍ധ ഗോളത്തില്‍ ആസ്റ്റ്രേലിയയുടെ വടക്ക് കിഴക്കുഭാഗത്തായി പസിഫിക് സമുദ്രത്തിലുള്‍പ്പെട്ടു കിടക്കുന്ന ആഴംകുറഞ്ഞ കടല്‍. ആസ്റ്റ്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരവും ടോറസ് കടലിടുക്കുമാണ് പടിഞ്ഞാറെ അതിര്. വടക്കും കിഴക്കും അതിരുകള്‍ നിര്‍ണയിക്കുന്നത് പാപ്പുവാ-ന്യുഗിനി, സോളമന്‍, ന്യൂ ഹെബ്രിഡീസ്, നാക്കനൂയി, ന്യൂ കാലഡോണിയ എന്നീ ദ്വീപുകളാണ്. വിസ്‌തീര്‍ണം: 47,91,000 ച.കി. മീ.; ശരാശരി ആഴം: 2,394 മീറ്റര്‍. | ദക്ഷിണാര്‍ധ ഗോളത്തില്‍ ആസ്റ്റ്രേലിയയുടെ വടക്ക് കിഴക്കുഭാഗത്തായി പസിഫിക് സമുദ്രത്തിലുള്‍പ്പെട്ടു കിടക്കുന്ന ആഴംകുറഞ്ഞ കടല്‍. ആസ്റ്റ്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരവും ടോറസ് കടലിടുക്കുമാണ് പടിഞ്ഞാറെ അതിര്. വടക്കും കിഴക്കും അതിരുകള്‍ നിര്‍ണയിക്കുന്നത് പാപ്പുവാ-ന്യുഗിനി, സോളമന്‍, ന്യൂ ഹെബ്രിഡീസ്, നാക്കനൂയി, ന്യൂ കാലഡോണിയ എന്നീ ദ്വീപുകളാണ്. വിസ്‌തീര്‍ണം: 47,91,000 ച.കി. മീ.; ശരാശരി ആഴം: 2,394 മീറ്റര്‍. | ||
+ | |||
+ | [[ചിത്രം:Page_166_pic.png]] | ||
കോറല്‍ കടലിന്റെ അടിത്തറയ്‌ക്ക് തികച്ചും സങ്കീര്‍ണമായ പ്രകൃതിയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ബാരിയര്‍ റീഫുകള്‍ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഗ്രറ്റ്‌ബാരിയര്‍ റീഫ്, ടാഗുലാ ബാരിയര്‍ റീഫ്, ന്യൂ കാലഡോണിയ ബാരിയര്‍ റീഫ് എന്നിവയുടെ ശാഖോപശാഖകളില്‍ മിക്കതും കോറല്‍ കടലിലേക്ക് നീണ്ടിട്ടുണ്ട്. ഇക്കാരണത്താല്‍ ഈ കടലിന്റെ അടിത്തറ നിമ്‌നോന്നതമായിരിക്കുന്നു. കടല്‍ത്തിട്ടയില്‍നിന്ന് എഴുന്നു നില്‌ക്കുന്ന മൂന്ന് ഉന്നത തടങ്ങള്‍ ഈ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മെലിഷ് റൈസ് എന്ന കടല്‍ക്കുന്നിന് അടിത്തട്ടില്‍നിന്ന് 3,000 മീ. ഉയരമുണ്ട്. ലൂസിയേഡ്, ഇന്‍ഡിസ്‌പെന്‍സിബിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുന്നുകള്‍ക്കും സാമാന്യം നല്ലപൊക്കമുണ്ട്. കോറല്‍ കടലിന്റെ അധസ്‌തലത്തില്‍ കോറല്‍ സീ, ന്യൂ ഹെബ്രിഡീസ്, സാന്താക്രൂസ് എന്നീ പേരുകളിലറിയുന്ന തടങ്ങളുണ്ട്. ഇവയെക്കൂടാതെ ചെറിയ തോതില്‍ നിമ്‌നോന്നതത്വമുള്ള ഉപതടങ്ങളും (sub basin) ധാരാളമാണ്. ഇക്കൂട്ടത്തില്‍ ക്വീന്‍സ്‌ലന്‍ഡ്, ന്യൂ കാലഡോണിയ, ഫെഡ്രറിക്, ലോയല്‍റ്റി എന്നീ ദ്രാണികള്‍ക്കാണ് (trough) കൂടുതല്‍ പ്രാധാന്യം. | കോറല്‍ കടലിന്റെ അടിത്തറയ്‌ക്ക് തികച്ചും സങ്കീര്‍ണമായ പ്രകൃതിയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ബാരിയര്‍ റീഫുകള്‍ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഗ്രറ്റ്‌ബാരിയര്‍ റീഫ്, ടാഗുലാ ബാരിയര്‍ റീഫ്, ന്യൂ കാലഡോണിയ ബാരിയര്‍ റീഫ് എന്നിവയുടെ ശാഖോപശാഖകളില്‍ മിക്കതും കോറല്‍ കടലിലേക്ക് നീണ്ടിട്ടുണ്ട്. ഇക്കാരണത്താല്‍ ഈ കടലിന്റെ അടിത്തറ നിമ്‌നോന്നതമായിരിക്കുന്നു. കടല്‍ത്തിട്ടയില്‍നിന്ന് എഴുന്നു നില്‌ക്കുന്ന മൂന്ന് ഉന്നത തടങ്ങള്‍ ഈ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മെലിഷ് റൈസ് എന്ന കടല്‍ക്കുന്നിന് അടിത്തട്ടില്‍നിന്ന് 3,000 മീ. ഉയരമുണ്ട്. ലൂസിയേഡ്, ഇന്‍ഡിസ്‌പെന്‍സിബിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുന്നുകള്‍ക്കും സാമാന്യം നല്ലപൊക്കമുണ്ട്. കോറല്‍ കടലിന്റെ അധസ്‌തലത്തില്‍ കോറല്‍ സീ, ന്യൂ ഹെബ്രിഡീസ്, സാന്താക്രൂസ് എന്നീ പേരുകളിലറിയുന്ന തടങ്ങളുണ്ട്. ഇവയെക്കൂടാതെ ചെറിയ തോതില്‍ നിമ്‌നോന്നതത്വമുള്ള ഉപതടങ്ങളും (sub basin) ധാരാളമാണ്. ഇക്കൂട്ടത്തില്‍ ക്വീന്‍സ്‌ലന്‍ഡ്, ന്യൂ കാലഡോണിയ, ഫെഡ്രറിക്, ലോയല്‍റ്റി എന്നീ ദ്രാണികള്‍ക്കാണ് (trough) കൂടുതല്‍ പ്രാധാന്യം. |
Current revision as of 16:57, 6 ഓഗസ്റ്റ് 2015
കോറല്‍ കടല്‍
Coral Sea
ദക്ഷിണാര്‍ധ ഗോളത്തില്‍ ആസ്റ്റ്രേലിയയുടെ വടക്ക് കിഴക്കുഭാഗത്തായി പസിഫിക് സമുദ്രത്തിലുള്‍പ്പെട്ടു കിടക്കുന്ന ആഴംകുറഞ്ഞ കടല്‍. ആസ്റ്റ്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരവും ടോറസ് കടലിടുക്കുമാണ് പടിഞ്ഞാറെ അതിര്. വടക്കും കിഴക്കും അതിരുകള്‍ നിര്‍ണയിക്കുന്നത് പാപ്പുവാ-ന്യുഗിനി, സോളമന്‍, ന്യൂ ഹെബ്രിഡീസ്, നാക്കനൂയി, ന്യൂ കാലഡോണിയ എന്നീ ദ്വീപുകളാണ്. വിസ്‌തീര്‍ണം: 47,91,000 ച.കി. മീ.; ശരാശരി ആഴം: 2,394 മീറ്റര്‍.
കോറല്‍ കടലിന്റെ അടിത്തറയ്‌ക്ക് തികച്ചും സങ്കീര്‍ണമായ പ്രകൃതിയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ബാരിയര്‍ റീഫുകള്‍ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഗ്രറ്റ്‌ബാരിയര്‍ റീഫ്, ടാഗുലാ ബാരിയര്‍ റീഫ്, ന്യൂ കാലഡോണിയ ബാരിയര്‍ റീഫ് എന്നിവയുടെ ശാഖോപശാഖകളില്‍ മിക്കതും കോറല്‍ കടലിലേക്ക് നീണ്ടിട്ടുണ്ട്. ഇക്കാരണത്താല്‍ ഈ കടലിന്റെ അടിത്തറ നിമ്‌നോന്നതമായിരിക്കുന്നു. കടല്‍ത്തിട്ടയില്‍നിന്ന് എഴുന്നു നില്‌ക്കുന്ന മൂന്ന് ഉന്നത തടങ്ങള്‍ ഈ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മെലിഷ് റൈസ് എന്ന കടല്‍ക്കുന്നിന് അടിത്തട്ടില്‍നിന്ന് 3,000 മീ. ഉയരമുണ്ട്. ലൂസിയേഡ്, ഇന്‍ഡിസ്‌പെന്‍സിബിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുന്നുകള്‍ക്കും സാമാന്യം നല്ലപൊക്കമുണ്ട്. കോറല്‍ കടലിന്റെ അധസ്‌തലത്തില്‍ കോറല്‍ സീ, ന്യൂ ഹെബ്രിഡീസ്, സാന്താക്രൂസ് എന്നീ പേരുകളിലറിയുന്ന തടങ്ങളുണ്ട്. ഇവയെക്കൂടാതെ ചെറിയ തോതില്‍ നിമ്‌നോന്നതത്വമുള്ള ഉപതടങ്ങളും (sub basin) ധാരാളമാണ്. ഇക്കൂട്ടത്തില്‍ ക്വീന്‍സ്‌ലന്‍ഡ്, ന്യൂ കാലഡോണിയ, ഫെഡ്രറിക്, ലോയല്‍റ്റി എന്നീ ദ്രാണികള്‍ക്കാണ് (trough) കൂടുതല്‍ പ്രാധാന്യം.
ഭൂമണ്ഡലത്തിലെ പ്രധാന ഗര്‍ത്ത-ജലമേഖലകളില്‍പ്പെട്ട മൂന്നെണ്ണം കോറല്‍ കടലിലാണു കണ്ടെത്തിയിട്ടുള്ളത്: കിഴക്കരികിലായി സോളമന്‍സ് കുന്നിനെ വലയം ചെയ്‌തു കിടക്കുന്ന സാന്‍ ക്രിസബല്‍ (5,658 മീ.), കോറല്‍ സമുദ്രതടത്തിലെ കാര്‍പെന്റര്‍ (4,899 മീ.), ന്യൂ ഹെബ്രിഡീസ് കടല്‍ക്കുന്നിന്റെ പടിഞ്ഞാറേ പാര്‍ശ്വത്തിലുള്ള ന്യൂ ഹെബ്രിഡീസ് (7,661 മീ.). സാന്താക്രൂസ് കുന്നുകള്‍ക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ടോറസ് ഗര്‍ത്തവും ആഴമേറിയതാണ്.
ദിവസം രണ്ടു പ്രാവശ്യം വീതമുണ്ടാകുന്ന വേലിയേറ്റ പ്രക്രിയകളുടെ ഫലമായി കോറല്‍ കടലിലേക്ക് പസിഫിക് സമുദ്രത്തില്‍നിന്ന് ജലം ഇരച്ചുകയറുന്നു. സോളമന്‍ ദ്വീപുകള്‍ക്കും ന്യൂ കാലഡോണിയയ്‌ക്കും ഇടയില്‍ക്കൂടിയാണ് വേലിയേറ്റം ഉണ്ടാകുന്നത്. വേലിയേറ്റത്തിന്റെ തോത് കടലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്‌തമായിരിക്കും. ജലനിരപ്പിലെ വര്‍ധനവ് 12 സെ.മീ. മുതല്‍ 476 സെ.മീ. വരെയാകുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സോളമന്‍ ദ്വീപുകള്‍ക്കും ന്യൂഹെബ്രിഡീസിനും ഇടയിലൂടെ ദക്ഷിണ മധ്യരേഖാപ്രവാഹം (South Equatorial Current) കോറല്‍ കടലിലേക്ക് ഒഴുകുന്നു. ശേഷിക്കുന്ന മാസങ്ങളില്‍ കടല്‍മേഖല വാണിജ്യവാതങ്ങളുടെ പിടിയിലാണ്. ഇതുമൂലം കൂടുതലുള്ള ജലം പടിഞ്ഞാറേക്കൊഴുകി കിഴക്കേ ആസ്റ്റ്രേലിയന്‍ പ്രവാഹത്തില്‍ (East Australian Current) ചേരുന്നു. ഈ പ്രവാഹം അക്ഷാംശം 20° തെക്ക് തുടങ്ങി ആസ്റ്റ്രേലിയയുടെ കിഴക്കന്‍ തീരത്തിലെ വന്‍കരച്ചരിവിനെ (Continental slope) തഴുകി തെക്കോട്ടൊഴുകുന്നു. കോറല്‍കടലിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്‌പരവിരുദ്ധമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ജലത്തിന്റെ ഘനത്വം പലയിടത്തും വ്യത്യസ്‌തമായിരിക്കുന്നു. ഈ ഘനത്വത്തെ അടിസ്ഥാനമാക്കി അതതു ഭാഗത്തു രൂപംകൊള്ളുന്ന ജലപിണ്ഡങ്ങളും സ്വഭാവ വൈജാത്യം പ്രകടമാക്കുന്നതായി കാണാം. ലവണതയിലെ (salinity) ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചാണ് വിവിധ തലത്തിലുള്ള ജലപിണ്ഡങ്ങളുടെ പരസ്‌പര മിശ്രണം നടക്കുന്നത്.
കോറല്‍ കടലിലെ ഉപരിതല ജലത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഈസ്റ്റ് ആസ്റ്റ്രേലിയന്‍ ജലപ്രവാഹത്തിനു കാര്യമായ പങ്കുണ്ട്. താരതമ്യേന താണ ലവണതയും ഉയര്‍ന്ന താപനിലയുമുള്ള മധ്യരേഖാജലം ഉയര്‍ന്ന ലവണതയും സമീകൃത താപനിലയുമുള്ള ഉപോഷ്‌ണമേഖലാജലവുമായി കൂടിക്കര്‍ന്നുണ്ടാകുന്നതാണ് ഈസ്റ്റ് ആസ്റ്റ്രേലിയന്‍ പ്രവാഹം. കോറല്‍ കടലിന്റെ 100 മുതല്‍ 200 വരെ മീ. ആഴത്തിലുള്ള ജലപിണ്ഡങ്ങള്‍ക്ക് ഉയര്‍ന്ന ലവണതയും ഇതേ ഭാഗങ്ങളില്‍ 1,000 മീ. ആഴത്തിലെത്തുമ്പോഴേക്കും ലവണത കുറഞ്ഞുവരികയും ചെയ്യുന്നു. ഈ ഭാഗത്തെ താപനില 5°C ആയിരിക്കും. അന്റാര്‍ട്ടിക്കാ ഭാഗത്തുനിന്ന് ഫിജീദ്വീപുകള്‍ക്കും ന്യൂസീലന്‍ഡിനും ഇടയിലൂടെ ഒഴുകിയെത്തുന്ന സമുദ്രമധ്യ-ജലപിണ്ഡങ്ങള്‍ കൂടിക്കലരുന്നതുമൂലമാണ് ലവണതയില്‍ കുറവുവരുന്നത്. ഏറ്റവുമിടയില്‍ അഗാധജലപിണ്ഡം (Deep water mass) കാണപ്പെടുന്നു; ഇവിടത്തെ ശരാശരി താപനില 1.7ºC ആണ്.
കോറല്‍ കടലിന്റെ അടിത്തട്ടില്‍ പെലാജിക് ചെന്നളി മണ്ണും (Palagiv red clay) ഗ്ലോബിജെറീനാ ഊറലുമാണ് (Globigerina ooze) പൊതുവേയുള്ളത്. ഗര്‍ത്തജലമേഖലകളില്‍ (deep zone) ചെന്നളിമണ്ണുമാത്രമേ ഉള്ളൂ. അടിത്തറയില്‍നിന്ന് എഴുന്നുകാണുന്ന കടല്‍ക്കുന്നുകളുടെ ഏറിയഭാഗത്തും കാര്‍ബണേറ്റ് ചെളിയും കോറല്‍ അവശിഷ്‌ടങ്ങളുടെ ആധിക്യമുള്ള മണലും അടിഞ്ഞിരിക്കുന്നു. ഈ കടലിന്റെ അരികുകളിലുള്ള ആഴംകുറഞ്ഞ ഭാഗങ്ങളില്‍ കോറലുകളുടെ അവശിഷ്‌ടങ്ങള്‍ കലര്‍ന്ന കരയോര (terrigenous) അവസാദങ്ങള്‍ അട്ടിയിട്ടുകാണുന്നു. ന്യൂ ഹെബ്രിഡീസിനുചുറ്റുമുള്ള മേഖലകളില്‍ അഗ്നി പര്‍വതജന്യ-അവസാദങ്ങളാണുള്ളത്. അടിത്തട്ടില്‍ അങ്ങിങ്ങായി കോറല്‍പ്പുറ്റുകളുടെ അവശിഷ്‌ടങ്ങള്‍ സഞ്ചയമായി കാണപ്പെടുന്നത് ഈ കടലിന്റെ മറ്റൊരു പ്രത്യേകതയാണ്.
രണ്ടാം ലോകയുദ്ധകാലത്ത് കോറല്‍ സമുദ്രത്തില്‍ യു.എസ്സും ജപ്പാനും തമ്മില്‍ 1942 മേയ് 7-ഉം 8-ഉം തീയതികളില്‍ നടത്തിയ നാവിക യുദ്ധത്തില്‍ യു.എസ്. നാവികപ്പട ജപ്പാന്റെ നാവികപ്പടയെ തോല്‌പിച്ചു. അതുമൂലം ആസ്റ്റ്രേലിയയുടെ നേര്‍ക്കുള്ള ആക്രമണ സംരംഭം ജപ്പാന് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.
(എ. മിനി)