This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോംപാക്‌റ്റ് ഡിസ്‌ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Compact Disc) |
(→Compact Disc) |
||
വരി 4: | വരി 4: | ||
== Compact Disc == | == Compact Disc == | ||
- | [[ചിത്രം: | + | [[ചിത്രം:Compact_Disc.png|200px|right|thumb|കോംപാക്‌റ്റ് ഡിസ്‌ക്]] |
ഡിജിറ്റല്‍ അഭിലേഖന രീതികള്‍ വഴി ദത്തങ്ങള്‍ (Datas) ശേഖരിച്ചു സംഭരിച്ചു വയ്‌ക്കാവുന്ന ഉപകരണം. പ്ലാസ്റ്റിക് ഡിസ്‌ക് മാതൃകയിലുള്ള സിഡി (CD) എന്നറിയപ്പെടുന്നു. ജെയിംസ് റ്റിം റസ്സലാണ് 1965-ല്‍ ഈ ഡിസ്‌ക് കണ്ടുപിടിച്ചത്. 1980-കളോടെ ഫിലിപ്‌സ് കമ്പനിക്കാര്‍ ഗാനങ്ങളും മറ്റും സിഡിറോം രൂപത്തില്‍ വിപണയിലെത്തിച്ചതോടെയാണ് സിഡികള്‍ക്ക് പ്രചാരമേറിയത്. | ഡിജിറ്റല്‍ അഭിലേഖന രീതികള്‍ വഴി ദത്തങ്ങള്‍ (Datas) ശേഖരിച്ചു സംഭരിച്ചു വയ്‌ക്കാവുന്ന ഉപകരണം. പ്ലാസ്റ്റിക് ഡിസ്‌ക് മാതൃകയിലുള്ള സിഡി (CD) എന്നറിയപ്പെടുന്നു. ജെയിംസ് റ്റിം റസ്സലാണ് 1965-ല്‍ ഈ ഡിസ്‌ക് കണ്ടുപിടിച്ചത്. 1980-കളോടെ ഫിലിപ്‌സ് കമ്പനിക്കാര്‍ ഗാനങ്ങളും മറ്റും സിഡിറോം രൂപത്തില്‍ വിപണയിലെത്തിച്ചതോടെയാണ് സിഡികള്‍ക്ക് പ്രചാരമേറിയത്. | ||
Current revision as of 17:36, 5 ഓഗസ്റ്റ് 2015
കോംപാക്‌റ്റ് ഡിസ്‌ക്
Compact Disc
ഡിജിറ്റല്‍ അഭിലേഖന രീതികള്‍ വഴി ദത്തങ്ങള്‍ (Datas) ശേഖരിച്ചു സംഭരിച്ചു വയ്‌ക്കാവുന്ന ഉപകരണം. പ്ലാസ്റ്റിക് ഡിസ്‌ക് മാതൃകയിലുള്ള സിഡി (CD) എന്നറിയപ്പെടുന്നു. ജെയിംസ് റ്റിം റസ്സലാണ് 1965-ല്‍ ഈ ഡിസ്‌ക് കണ്ടുപിടിച്ചത്. 1980-കളോടെ ഫിലിപ്‌സ് കമ്പനിക്കാര്‍ ഗാനങ്ങളും മറ്റും സിഡിറോം രൂപത്തില്‍ വിപണയിലെത്തിച്ചതോടെയാണ് സിഡികള്‍ക്ക് പ്രചാരമേറിയത്.
നിര്‍മാണം ഏറെ ശ്രമകരവും രേഖപ്പെടുത്തിയ ദത്തം വായിച്ചുനോക്കുവാന്‍ മാത്രം സൗകര്യവും ഉണ്ടായിരുന്ന സിഡിറോമുകളാണ് ആദ്യകാലത്തിറങ്ങിയത്. പ്ലാസ്റ്റിക് ഡിസ്‌കിന്റെ പ്രതലത്ത് പ്രകാശരോധിത പദാര്‍ഥം പൂശിയശേഷം, എന്‍കോഡ് ചെയ്യപ്പെട്ട ദത്തത്തെ ഉയര്‍ത്തിയും താഴ്‌ത്തിയും ഉള്ളരൂപങ്ങളില്‍ ക്രമീകരിക്കുന്നു. തുടര്‍ന്ന് അക്രിലി പാളി, അലുമീനിയം പാളി, പ്ലാസ്റ്റിക് പാളി എന്നിവയും ഡേറ്റ പാളിയുടെ മുകളില്‍ ചിട്ടപ്പെടുത്തുന്നു. ഏറ്റവും മുകളിലുള്ള പ്ലാസ്റ്റിക് പാളി തൊട്ടു താഴെ വരുന്ന അലൂമിനിയം പാളിയില്‍ പോറലും മറ്റും ഏല്‍ക്കുന്നത് തടയുന്നു. ലേസര്‍ രശ്‌മികള്‍ സിഡിയില്‍ പതിപ്പിക്കുമ്പോള്‍ ഉയര്‍ത്തല്‍-താഴ്‌ത്തല്‍ ക്രമീകരണം വ്യത്യസ്‌ത രീതിയിലാണ് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത്. ഇതിനനുസൃതമായി സിസ്റ്റത്തിലെ പ്രകാശസെന്‍സര്‍ ദത്തം എന്താണെന്ന് മനസ്സിലാക്കുന്നു.
ഉപയോക്താവിനുതന്നെ സ്വയം ദത്തം അഭിലേഖനം ചെയ്യാന്‍ സൗകര്യമേകുന്നവയാണ് ഇഉഞ-ഉം ഇഉഞണ-ഉം. ദത്തം അഭിലേഖനം ചെയ്യാന്‍ മാത്രം സൗകര്യമേകുന്നവയാണ് ഇഉഞ അഥവാ കോംപാക്‌റ്റ് ഡിസ്‌ക് - റിക്കോഡബിള്‍. ഇതിലെ ഡേറ്റാട്രാക്ക് ഉയര്‍ന്ന-താഴ്‌ന്ന രൂപത്തിലുള്ളതല്ല. ഒരു പ്രകാശ സംവേദക ഡൈ പൂശിയ പാളിയും അതിനെ സംരക്ഷിക്കുന്ന ഒരു ലോഹപാളിയും എന്ന തരത്തിലാണ് ഇഉഞ-ലെ അഭിലേഖന മാധ്യമം നിര്‍മിക്കുന്നത്. സിഡിയില്‍ ദത്തം ഇല്ലാത്തപ്പോള്‍ പ്രകാശിക ഡൈയ്‌ക്കു ഒളി വീശൂന്ന (translucent) സുതാര്യമല്ലാത്ത സ്വഭാവം ഉണ്ടാകും. ലോഹപാളിയിലൂടെ കടന്നു വരുന്ന പ്രകാശം ഡൈയില്‍ തട്ടി പ്രതിഫലിക്കുന്നു. എന്നാല്‍ ഒരു നിശ്ചിത തീവ്രതയിലും ആവൃത്തിയിലുമുള്ള ലേസര്‍ രശ്‌മി "റൈറ്റ്-ലേസര്‍' വഴി ഡൈയില്‍ പതിപ്പിക്കുമ്പോള്‍ പ്രസ്‌തുത ഭാഗത്തെ ഡൈ അതാര്യമായി മാറുന്നതിനാല്‍ പ്രകാശ രശ്‌മികള്‍ പ്രതിഫലിപ്പിക്കപ്പെട്ടതാകുന്നു. അഭിലേഖനം ചെയ്യേണ്ട ദത്തയ്‌ക്കനുസൃതമായി '1' '0' ബിറ്റീനു സമാനമായി ഡൈ പ്രതലത്തെ ഒളിവീശുന്ന/അതാര്യ അവസ്ഥയില്‍ ക്രമപ്പെടുത്തിയാണ് ഇഉഞ-ല്‍ ഡേറ്റ സംഭരിക്കുന്നത്. സിസ്റ്റത്തിലെ റീഡ്-ലേസര്‍ വഴി പ്രകാശം പതിപ്പിച്ച് പ്രതിഫലിത പ്രകാശത്തെ സെന്‍സറിലൂടെ തിരിച്ചറിഞ്ഞാണ് ദത്തം വായിക്കുന്നത്.
റൈറ്റ്-ലേസറിന്റേതിനെക്കാള്‍ തികച്ചും ശക്തികുറഞ്ഞതാണ് റീഡ്-ലേസര്‍ എന്നതുകൊണ്ട് ഡേറ്റ വായിക്കുമ്പോള്‍ ഡൈയുടെ സ്വഭാവത്തിന് വ്യത്യാസം വരുന്നില്ല. ഇത് ശേഖരിക്കുന്നദത്തം സുരക്ഷിതമായിരിക്കാന്‍ കാരണമാകുന്നു.
ഫ്‌ളേസ്-ചേന്‍ജ് സാങ്കേതികവിദ്യ അവലംബിച്ച് പ്രവര്‍ത്തിക്കുന്നവയാണ് റീഡ്-റൈറ്റ് സിഡികള്‍ അഥവാ ഇഉഞ. ദത്തം മായ്‌ച്ചുകളയാനും വീണ്ടും പുതിയത് എഴുതുവാനും ഉപയോക്താവിന് സൗകര്യമേകുന്നവയാണ് ഇഉഞണ. വെള്ളി, ആന്റിമണി, ടെലൂറിയം, ഇറിഡിയം എന്നിവചേര്‍ന്ന ഒരു സംയുക്ത പദാര്‍ഥം ഉപയോഗിച്ചാണ് ഇഉഞണ-ലെ അഭിലേഖന പാളി നിര്‍മിക്കുന്നത്. സംയുക്ത പദാര്‍ഥത്തിന്റെ താപനില ഏകദേശം 200°C ആകുന്നതോടെ പദാര്‍ഥം ക്രിസ്റ്റലീയ അവസ്ഥയെ പ്രാപിച്ച് ഒളിവീശുന്നതും അതാര്യമല്ലാത്തതുമായ ഖരാവസ്ഥയിലെത്തുന്നു. ശക്തികൂടിയ റൈറ്റ്-ലേസര്‍ വഴി ലഭിക്കുന്ന ലേസര്‍ രശ്‌മി ഉപയോഗിച്ച് പാളിയുടെ താപനില 600°Cയിലേക്കു ക്രമപ്പെടുത്തിയാല്‍ പാളി ദ്രവരൂപത്തെ പ്രാപിച്ച് അതാര്യമാകുന്നു. ഈ സമയത്ത് പാളിയുടെ താപനിലയെ പെട്ടെന്ന് 200°C-ലും വളരെ താഴെക്കൊണ്ടുവന്നാല്‍ സംയുക്തപാളി അതിന്റെ അതാര്യാവസ്ഥയില്‍ത്തന്നെ നിലനില്‍ക്കുന്നു ഇത്തരത്തില്‍ അതാര്യമല്ലാത്ത/സുതാര്യ രൂപത്തില്‍ പാളി ക്രമപ്പെടുത്തിയാണ് ഇഉഞണ-ല്‍ ദത്തം അഭിലേഖനം ചെയ്യുന്നത്. അഭിലേഖിത ദത്തം മായ്‌ച്ചു കളയാന്‍ മൂന്നാമതൊരു ലേസര്‍-എറേസ് ലേസര്‍-ഉപയോഗിക്കുന്നു. റീഡ്-ലേസറിനെ അപേക്ഷിച്ച് തീവ്രത കൂടിയതും റൈറ്റ് ലേസറിനെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതുമാണ് എറേസ്-ലേസര്‍. സംയുക്ത പ്രതലത്തില്‍ ദത്തം അഭിലേഖനം ചെയ്യപ്പെട്ട ഭാഗം ചൂടാക്കി 200°C താപനിലയില്‍ എത്തിച്ച് അല്‌പസമയം അതേ താപനിലയില്‍ നിലനിര്‍ത്തുന്നതോടെ സംയുക്തം ക്രിസ്റ്റലീയ ഖരാവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. ഇതോടെ അഭിലേഖിത ദത്തം നഷ്‌ടമാകുന്നു.
സിഡിയില്‍ ട്രാക്കുകളിലായിട്ടാണ് ദത്തം ചിട്ടപ്പെടുത്തുന്നത്. സിഡിയുടെ കേന്ദ്രത്തില്‍ നിന്നാരംഭിച്ച് അരികിനെ ലക്ഷ്യമാക്കി ചാക്രിക രൂപത്തില്‍ നീളുന്നവയാണ് ദത്തപഥങ്ങള്‍. പഥത്തില്‍ ദത്തം അഭിലേഖനം ചെയ്യുമ്പോള്‍ പഥത്തിന്റെ ഉള്‍വ്യാസാര്‍ധ്യത്തിനാനുപാതികമായി ഡിസ്‌കിന്റെ ഭ്രമണ വേഗതയെ ക്രമീകരിക്കുന്നത് സിഡി ഡ്രൈവിലെ സംവിധാനമാണ്.