This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമീന്‍, ഫിലിപ്പ്‌, ദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോമീന്‍, ഫിലിപ്പ്‌, ദ്‌ == == Commines, Philippe, De (1447- 1511) == ഫ്രഞ്ച്‌ ഭരണതന്ത്...)
(Commines, Philippe, De (1447- 1511))
 
വരി 5: വരി 5:
== Commines, Philippe, De (1447- 1511) ==

-
ഫ്രഞ്ച്‌ ഭരണതന്ത്രജ്ഞനും ചരിത്രകാരനും. 1447-ല്‍ ഫ്രാന്‍സിലെ റെനെസ്‌കെറില്‍ (Renescure) ജനിച്ചു. ബര്‍ഗണ്ടിയിലെ "ധൈര്യശാലിയായ ചാള്‍സി'ന്റെ (Bold of Burgundy) ഉപദേശകനായിരുന്നു (1464-72) കോമീന്‍. ഇക്കാലത്ത്‌ ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്‌ഠിച്ചിരുന്നു. പിന്നീട്‌ ചാള്‍സിന്റെ ശത്രുവായിരുന്ന ഫ്രാന്‍സിലെ ലൂയി തക-നോടു കൂറുപുലര്‍ത്തുകയും ലൂയിയുടെ പ്രധാന ഉപദേശകനായി, സാവോയിയിലും ഫ്‌ളോറന്‍സിലും ഫ്രഞ്ചുരാജാവിന്റെ നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്‌തു. ലൂയി അന്തരിച്ച(1483)തിനെത്തുടര്‍ന്നു റീജന്റായി വന്ന ആന്‍ രാജ്ഞിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം സൗഹാര്‍ദപരമായിരുന്നില്ല. കോമീന്‍ ക്രമേണ ബോര്‍ണ്ടുണ്‍ പ്രഭുക്കന്മാരോടും ഓര്‍ലിയസ്‌ പ്രഭുവിനോടും ചേര്‍ന്നു. ഫ്രഞ്ചു സര്‍ക്കാരിനെതിരെ വിപ്ലപം നടത്തിയതിന്റെ ഫലമായി (1486) കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടു. മാത്രമല്ല ഇദ്ദേഹത്തിന്റെ സ്വത്തിന്റെ നാലിലൊന്ന്‌ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്‌തു. ചാള്‍സ്‌ ഢകIIഅധികാരത്തിലെത്തിയതോടെ (1491) കോമീനെ മോചിപ്പിച്ച്‌ ഉപദേശകനായി നിയമിച്ചു. ഫ്രാന്‍സിന്റെ പ്രതിനിധിയായി വെനീസിലേക്കു അയച്ചത്‌ കോമീനെ ആയിരുന്നു.
+
ഫ്രഞ്ച്‌ ഭരണതന്ത്രജ്ഞനും ചരിത്രകാരനും. 1447-ല്‍ ഫ്രാന്‍സിലെ റെനെസ്‌കെറില്‍ (Renescure) ജനിച്ചു. ബര്‍ഗണ്ടിയിലെ "ധൈര്യശാലിയായ ചാള്‍സി'ന്റെ (Bold of Burgundy) ഉപദേശകനായിരുന്നു (1464-72) കോമീന്‍. ഇക്കാലത്ത്‌ ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്‌ഠിച്ചിരുന്നു. പിന്നീട്‌ ചാള്‍സിന്റെ ശത്രുവായിരുന്ന ഫ്രാന്‍സിലെ ലൂയി തക-നോടു കൂറുപുലര്‍ത്തുകയും ലൂയിയുടെ പ്രധാന ഉപദേശകനായി, സാവോയിയിലും ഫ്‌ളോറന്‍സിലും ഫ്രഞ്ചുരാജാവിന്റെ നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്‌തു. ലൂയി അന്തരിച്ച(1483)തിനെത്തുടര്‍ന്നു റീജന്റായി വന്ന ആന്‍ രാജ്ഞിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം സൗഹാര്‍ദപരമായിരുന്നില്ല. കോമീന്‍ ക്രമേണ ബോര്‍ണ്ടുണ്‍ പ്രഭുക്കന്മാരോടും ഓര്‍ലിയസ്‌ പ്രഭുവിനോടും ചേര്‍ന്നു. ഫ്രഞ്ചു സര്‍ക്കാരിനെതിരെ വിപ്ലപം നടത്തിയതിന്റെ ഫലമായി (1486) കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടു. മാത്രമല്ല ഇദ്ദേഹത്തിന്റെ സ്വത്തിന്റെ നാലിലൊന്ന്‌ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്‌തു. ചാള്‍സ്‌ VIIIഅധികാരത്തിലെത്തിയതോടെ (1491) കോമീനെ മോചിപ്പിച്ച്‌ ഉപദേശകനായി നിയമിച്ചു. ഫ്രാന്‍സിന്റെ പ്രതിനിധിയായി വെനീസിലേക്കു അയച്ചത്‌ കോമീനെ ആയിരുന്നു.
മെമ്വാര്‍ (Memoires) ആണ്‌ കോമീനിന്റെ ശ്രദ്ധേയമായ രചന. 1489-നും 91-നും മധ്യേ രചിക്കപ്പെട്ട ആദ്യഭാഗത്തില്‍ ഫ്രഞ്ചുചരിത്രത്തെക്കുറിച്ചും (1464-83) 1495-നും 98-നും ഇടയ്‌ക്ക്‌ രചിക്കപ്പെട്ട രണ്ടാം ഭാഗത്തില്‍ ചാള്‍സ്‌ VIII-ന്റെ യുദ്ധങ്ങളെക്കുറിച്ചുമാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌.

1511 ഒ. 18-നു അര്‍ജെന്റന്‍ കോട്ടയില്‍ കോമീന്‍ അന്തരിച്ചു.

(ഡോ. എ.ജി. മേനോന്‍)
(ഡോ. എ.ജി. മേനോന്‍)

Current revision as of 17:32, 5 ഓഗസ്റ്റ്‌ 2015

കോമീന്‍, ഫിലിപ്പ്‌, ദ്‌

Commines, Philippe, De (1447- 1511)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍