This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമരംതുള്ളല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കോമരംതുള്ളല്‍) |
(→കോമരംതുള്ളല്‍) |
||
വരി 2: | വരി 2: | ||
== കോമരംതുള്ളല്‍ == | == കോമരംതുള്ളല്‍ == | ||
- | [[ചിത്രം: | + | [[ചിത്രം:Kodungallur_bharani-1.png|200px|right|thumb|കോമരംതുള്ളല്‍]] |
മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്‌ഠാനപരമായ ഒരു ചടങ്ങ്. കോമരം (വെളിച്ചപ്പാട്) നടത്തുന്ന ഈ തുള്ളല്‍ ഭഗവതീക്ഷേത്രങ്ങളിലാണ് (വിശേഷിച്ചും കാളീക്ഷേത്രങ്ങളില്‍) സാധാരണ നടത്തപ്പെടുന്നത്. | മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്‌ഠാനപരമായ ഒരു ചടങ്ങ്. കോമരം (വെളിച്ചപ്പാട്) നടത്തുന്ന ഈ തുള്ളല്‍ ഭഗവതീക്ഷേത്രങ്ങളിലാണ് (വിശേഷിച്ചും കാളീക്ഷേത്രങ്ങളില്‍) സാധാരണ നടത്തപ്പെടുന്നത്. | ||
Current revision as of 17:28, 5 ഓഗസ്റ്റ് 2015
കോമരംതുള്ളല്‍
മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്‌ഠാനപരമായ ഒരു ചടങ്ങ്. കോമരം (വെളിച്ചപ്പാട്) നടത്തുന്ന ഈ തുള്ളല്‍ ഭഗവതീക്ഷേത്രങ്ങളിലാണ് (വിശേഷിച്ചും കാളീക്ഷേത്രങ്ങളില്‍) സാധാരണ നടത്തപ്പെടുന്നത്.
ക്ഷേത്രങ്ങളില്‍ കോമരംതുള്ളലിനു നിയുക്തരാകുന്നവര്‍ പൂജയ്‌ക്കുശേഷം ആണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവച്ചിരിക്കും. വെളിച്ചപ്പാടു കുളികഴിഞ്ഞു വെള്ളത്തുണി ധരിച്ച് അതിനുമുകളിലായി മൂന്ന് മീ. നീളത്തില്‍ ചുവന്ന തുണി (കൂറ) ഇടത്തെ തോളിലൂടെ വലത്തെ കൈക്കുതാഴെ വരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെറ്റിപ്പൂമാലയും ഇടതുകൈയില്‍ കന്നണവും ധരിച്ചിട്ടുണ്ടാകും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ട് ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ചു നടയിലെത്തുന്ന കോമരം ഇലത്താളത്തിന്റെയും വാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ തുള്ളല്‍ തുടങ്ങുന്നു. തുള്ളലിന്റെ വേഗതയ്‌ക്കൊത്തു വിറയലും കൂടിക്കൂടിവരുന്നതോടെ ഭഗവതിയെ കോമരത്തില്‍ ആവാഹിക്കുന്നു എന്നാണ് വിശ്വാസം. തുള്ളലിന്റെ അവസാനത്തില്‍ ഭക്തന്മാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‌കുന്നതിനു കോമരം "അരിയെറിയുന്നു'.
ചിലപ്പതികാരത്തിലെ നായികയായ കണ്ണകിക്ക് (ശപിക്കുന്ന അവസരത്തില്‍) തുള്ളുന്ന കോമരവുമായി ചില സാദൃശ്യങ്ങള്‍ കാണാം.