This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിത, കെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അജിത, കെ. (1950 - ))
(അജിത, കെ. (1950 - ))
വരി 4: വരി 4:
1950 ഏ. 13-ന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായി കോഴിക്കോട് ജനിച്ചു. 1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍പ്പിനുശേഷം, കുന്നിക്കല്‍ നാരായണന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയാന്തരീക്ഷത്തില്‍ വളര്‍ന്ന അജിത, സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു. ബംഗാളില്‍ ചാരുമജൂംദാറുടെ നേതൃത്വത്തില്‍ നക്സല്‍ബാരി കാര്‍ഷിക കലാപം ആരംഭിച്ചതോടെ, അജിത പിതാവിനൊപ്പം കേരളത്തിലും നക്സലൈറ്റു പ്രസ്ഥാനം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി, കണ്ണൂരില്‍നിന്നും ഇടതുപക്ഷം എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു.

-
[[IMage:Ajitha K.jpg|thumb|150x250px|right|അജിത.കെ]]
+
[[IMage:Ajitha K.jpg|thumb|150x150px|right|അജിത.കെ]]
കുന്നിക്കല്‍ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മര്‍ദനോപകരണമായ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയെന്ന നയമാണ് ഇവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുല്‍പ്പള്ളി സ്റ്റേഷനുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസില്‍ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍, അജിത കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഈ കേസില്‍ അജിത ഉള്‍പ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതല്‍ 72 വരെ ജയില്‍വാസമനുഭവിച്ചു. ജയില്‍മോചിതയായശേഷം കലാകൌമുദി വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകള്‍ പിന്നീട് ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ അജിതയുടെ ആത്മകഥയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

12:15, 1 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജിത, കെ. (1950 - )

സ്ത്രീവിമോചന പ്രവര്‍ത്തകയും എഴുത്തുകാരിയും. സ്ത്രീസംഘടനയായ 'അന്വേഷി'യുടെ പ്രസിഡന്റാണ്. കേരളത്തിലെ ആദ്യകാല നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു.

1950 ഏ. 13-ന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായി കോഴിക്കോട് ജനിച്ചു. 1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍പ്പിനുശേഷം, കുന്നിക്കല്‍ നാരായണന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയാന്തരീക്ഷത്തില്‍ വളര്‍ന്ന അജിത, സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു. ബംഗാളില്‍ ചാരുമജൂംദാറുടെ നേതൃത്വത്തില്‍ നക്സല്‍ബാരി കാര്‍ഷിക കലാപം ആരംഭിച്ചതോടെ, അജിത പിതാവിനൊപ്പം കേരളത്തിലും നക്സലൈറ്റു പ്രസ്ഥാനം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി, കണ്ണൂരില്‍നിന്നും ഇടതുപക്ഷം എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു.

അജിത.കെ

കുന്നിക്കല്‍ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മര്‍ദനോപകരണമായ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയെന്ന നയമാണ് ഇവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുല്‍പ്പള്ളി സ്റ്റേഷനുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസില്‍ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍, അജിത കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഈ കേസില്‍ അജിത ഉള്‍പ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതല്‍ 72 വരെ ജയില്‍വാസമനുഭവിച്ചു. ജയില്‍മോചിതയായശേഷം കലാകൌമുദി വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകള്‍ പിന്നീട് ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ അജിതയുടെ ആത്മകഥയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9C%E0%B4%BF%E0%B4%A4,_%E0%B4%95%E0%B5%86." എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍