This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോബാള്‍ട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Cobalt) |
(→Cobalt) |
||
(ഇടക്കുള്ള 18 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Cobalt == | == Cobalt == | ||
- | ഗ്രൂപ്പ് VIII-ലെ ഒരു ലോഹമൂലകം. ഇതിന് വെള്ളിയുടെ നിറവും തിളക്കവുമുണ്ട്. ഒരു ട്രാന്‍സിഷന്‍ മൂലകമാണ് കോബാള്‍ട്ട്. സിംബല്‍. | + | ഗ്രൂപ്പ് VIII-ലെ ഒരു ലോഹമൂലകം. ഇതിന് വെള്ളിയുടെ നിറവും തിളക്കവുമുണ്ട്. ഒരു ട്രാന്‍സിഷന്‍ മൂലകമാണ് കോബാള്‍ട്ട്. സിംബല്‍. Co; അറ്റോമികസംഖ്യ 27; അണുഭാരം 58.9332; ഉറപ്പുള്ള ഈ ലോഹത്തിന്റെ ഉരുകല്‍ നില: 1495ºC. തിളനില. 3100ºC. ഘനത്വം 8.90 ഗ്രാം/സെ.മീ3. കാന്തികമൂലകമാണിത്. |
ഏകദേശം 2600 ബി.സി.യില്‍ ഈജിപ്‌തില്‍ കളിമണ്‍പാത്രങ്ങളില്‍ നീലനിറം നല്‌കാന്‍ കോബാള്‍ട്ട് ഖനിജങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാല്‍ ഈ നിറത്തിനു കാരണം കോബാള്‍ട്ട് ആണെന്ന കാര്യം അറിഞ്ഞിരുന്നില്ല. 16-ാം ശതകത്തിലും അതിനുമുമ്പും കളിമണ്‍പാത്രങ്ങള്‍ക്കും ഗ്ലാസ്സിനും മറ്റും നിറം കൊടുക്കാനായി കോബാള്‍ട്ട് ഖനിജങ്ങള്‍ ചൈനയിലും ഈജിപ്‌തിലും മറ്റും ഉപയോഗിച്ചുവന്നു. ഖനിജത്തിലെ ഏതു പദാര്‍ഥമാണ് ഈ നിറത്തിനു കാരണമെന്നു കണ്ടുപിടിക്കാനും ശ്രമം നടന്നു. അന്നു നിലവിലുണ്ടായിരുന്ന ക്രിയാവിധികള്‍മൂലം ലോഹനിഷ്‌കര്‍ഷണം സാധ്യമല്ലാത്തവയും ദുര്‍ഗന്ധമുള്ളവയുമായ അയിരുകളെ ജര്‍മന്‍കാര്‍ "ദുര്‍ദേവത' എന്ന അര്‍ഥം വരുന്ന "കോബോള്‍ഡ്' എന്ന പദംകൊണ്ടാണു വിശേഷിപ്പിച്ചിരുന്നത്. ക്രമേണ ഈ പദം ഗ്ലാസ്സുകള്‍ക്കു നീലനിറം കൊടുക്കുന്നതിനുള്ള പദാര്‍ഥങ്ങളെ കുറിക്കുന്നതിനു മാത്രമായി. പില്‌ക്കാലത്ത് നീലനിറത്തിനു കാരണമായ ലോഹമൂലകം കണ്ടുപിടിച്ചപ്പോള്‍ അതിനു കോബാള്‍ട്ട് എന്ന പേരു നല്‌കി. 1735-ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോര്‍ജ് ബ്രാന്‍ഡ്‌റ്റ് ആണ് ഈ മൂലകത്തെ ആദ്യമായി വേര്‍തിരിച്ചത്. ഒന്നാം ലോകയുദ്ധംവരെ കോബാള്‍ട്ട് അതിന്റെ ഓക്‌സൈഡ് രൂപത്തില്‍ വര്‍ണകാരിയായി ഉപയോഗിച്ചുവന്നു. എന്നാല്‍ പില്‌ക്കാലത്തു കാന്തങ്ങളുടെ നിര്‍മിതിക്കും ഉച്ചതാപ കൂട്ടുലോഹങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കാന്‍ തുടങ്ങി. കോബാള്‍ട്ടിന്റെ ലോകോത്‌പാദനത്തില്‍ 70 ശതമാനത്തിലേറെ ലോഹകര്‍മീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. | ഏകദേശം 2600 ബി.സി.യില്‍ ഈജിപ്‌തില്‍ കളിമണ്‍പാത്രങ്ങളില്‍ നീലനിറം നല്‌കാന്‍ കോബാള്‍ട്ട് ഖനിജങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാല്‍ ഈ നിറത്തിനു കാരണം കോബാള്‍ട്ട് ആണെന്ന കാര്യം അറിഞ്ഞിരുന്നില്ല. 16-ാം ശതകത്തിലും അതിനുമുമ്പും കളിമണ്‍പാത്രങ്ങള്‍ക്കും ഗ്ലാസ്സിനും മറ്റും നിറം കൊടുക്കാനായി കോബാള്‍ട്ട് ഖനിജങ്ങള്‍ ചൈനയിലും ഈജിപ്‌തിലും മറ്റും ഉപയോഗിച്ചുവന്നു. ഖനിജത്തിലെ ഏതു പദാര്‍ഥമാണ് ഈ നിറത്തിനു കാരണമെന്നു കണ്ടുപിടിക്കാനും ശ്രമം നടന്നു. അന്നു നിലവിലുണ്ടായിരുന്ന ക്രിയാവിധികള്‍മൂലം ലോഹനിഷ്‌കര്‍ഷണം സാധ്യമല്ലാത്തവയും ദുര്‍ഗന്ധമുള്ളവയുമായ അയിരുകളെ ജര്‍മന്‍കാര്‍ "ദുര്‍ദേവത' എന്ന അര്‍ഥം വരുന്ന "കോബോള്‍ഡ്' എന്ന പദംകൊണ്ടാണു വിശേഷിപ്പിച്ചിരുന്നത്. ക്രമേണ ഈ പദം ഗ്ലാസ്സുകള്‍ക്കു നീലനിറം കൊടുക്കുന്നതിനുള്ള പദാര്‍ഥങ്ങളെ കുറിക്കുന്നതിനു മാത്രമായി. പില്‌ക്കാലത്ത് നീലനിറത്തിനു കാരണമായ ലോഹമൂലകം കണ്ടുപിടിച്ചപ്പോള്‍ അതിനു കോബാള്‍ട്ട് എന്ന പേരു നല്‌കി. 1735-ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോര്‍ജ് ബ്രാന്‍ഡ്‌റ്റ് ആണ് ഈ മൂലകത്തെ ആദ്യമായി വേര്‍തിരിച്ചത്. ഒന്നാം ലോകയുദ്ധംവരെ കോബാള്‍ട്ട് അതിന്റെ ഓക്‌സൈഡ് രൂപത്തില്‍ വര്‍ണകാരിയായി ഉപയോഗിച്ചുവന്നു. എന്നാല്‍ പില്‌ക്കാലത്തു കാന്തങ്ങളുടെ നിര്‍മിതിക്കും ഉച്ചതാപ കൂട്ടുലോഹങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കാന്‍ തുടങ്ങി. കോബാള്‍ട്ടിന്റെ ലോകോത്‌പാദനത്തില്‍ 70 ശതമാനത്തിലേറെ ലോഹകര്‍മീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. | ||
വരി 11: | വരി 11: | ||
'''ഉപസ്ഥിതി'''. ഭൂവല്‌ക്കത്തില്‍ 0.001 ശതമാനം മാത്രമുള്ള കോബാള്‍ട്ട് ഒരു സുലഭമൂലകമല്ല. ഉല്‍ക്കകള്‍, സൂര്യന്‍, നക്ഷത്രമണ്ഡലം, കടല്‍ജലം, ജന്തുക്കള്‍, സസ്യങ്ങള്‍ എന്നിവയിലെല്ലാം കോബാള്‍ട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. അയണ്‍, നിക്കല്‍, കോപ്പര്‍, സില്‍വര്‍, മാങ്‌ഗനീസ്, സിങ്ക് മുതലായവയുടെ ഖനിജങ്ങളിലും വിവിധ അളവുകളില്‍ കോബാള്‍ട്ട് സ്ഥിതിചെയ്യുന്നു. കോബാള്‍ട്ട് സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നില്ല. സള്‍ഫൈഡ്, ഓക്‌സൈഡ്, ആര്‍സെനൈഡ്, കാര്‍ബണേറ്റ് തുടങ്ങിയ യൗഗികങ്ങളുടെ രൂപത്തിലാണു കോബാള്‍ട്ട് സ്ഥിതിചെയ്യുന്നത്. | '''ഉപസ്ഥിതി'''. ഭൂവല്‌ക്കത്തില്‍ 0.001 ശതമാനം മാത്രമുള്ള കോബാള്‍ട്ട് ഒരു സുലഭമൂലകമല്ല. ഉല്‍ക്കകള്‍, സൂര്യന്‍, നക്ഷത്രമണ്ഡലം, കടല്‍ജലം, ജന്തുക്കള്‍, സസ്യങ്ങള്‍ എന്നിവയിലെല്ലാം കോബാള്‍ട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. അയണ്‍, നിക്കല്‍, കോപ്പര്‍, സില്‍വര്‍, മാങ്‌ഗനീസ്, സിങ്ക് മുതലായവയുടെ ഖനിജങ്ങളിലും വിവിധ അളവുകളില്‍ കോബാള്‍ട്ട് സ്ഥിതിചെയ്യുന്നു. കോബാള്‍ട്ട് സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നില്ല. സള്‍ഫൈഡ്, ഓക്‌സൈഡ്, ആര്‍സെനൈഡ്, കാര്‍ബണേറ്റ് തുടങ്ങിയ യൗഗികങ്ങളുടെ രൂപത്തിലാണു കോബാള്‍ട്ട് സ്ഥിതിചെയ്യുന്നത്. | ||
- | ഇവ കൂടാതെ കോബാള്‍ട്ടൈറ്റ് അഥവാ കോബാള്‍ട്ട് ഗ്ലാന്‍സ് (Co. Fe) AsS, എറിഥ്‌റൈറ്റ് അഥവാ കോബാള്‍ട്ട് ബ്ലൂം (Co<sub>4</sub> (AsO<sub>3</sub>)<sub>2</sub>, 8H<sub>2 | + | ഇവ കൂടാതെ കോബാള്‍ട്ടൈറ്റ് അഥവാ കോബാള്‍ട്ട് ഗ്ലാന്‍സ് (Co. Fe) AsS, എറിഥ്‌റൈറ്റ് അഥവാ കോബാള്‍ട്ട് ബ്ലൂം (Co<sub>4</sub> (AsO<sub>3</sub>)<sub>2</sub>, 8H<sub>2</sub>O). സ്‌പാള്‍ട്ടൈറ്റ് അഥവാ സ്‌പെയിസ് കോബാള്‍ട്ട് [(Co, Ni, Fe) As<sub>2</sub>] തുടങ്ങി നിരവധി ഖനിജങ്ങള്‍ വേറെയുമുണ്ട്. കാനഡ, ജര്‍മനി, മൊറോക്കോ, യു.എസ്സ്, ഫിന്‍ലന്‍ഡ്, ആസ്‌റ്റ്രേലിയ, ക്യൂബ തുടങ്ങിയവയാണു പ്രധാനപ്പെട്ട കോബാള്‍ട്ട് ഖനന രാജ്യങ്ങള്‍. ലോകത്തില്‍ 50 ശതമാനത്തിലേറെയും കോബാള്‍ട്ട് ഖനിജങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും സാംബിയയും. ഇന്ത്യയില്‍ ആരാവല്ലിക്കുന്നുകളിലും സിക്കിമിലും നാമമാത്രമായി കോബാള്‍ട്ട് കാണാം. |
'''നിഷ്‌കര്‍ഷണം'''. മറ്റു പല മൂലകങ്ങളെയും അപേക്ഷിച്ച് കോബാള്‍ട്ടിന്റെ നിഷ്‌കര്‍ഷണം സങ്കീര്‍ണമാണ്. വ്യത്യസ്‌ത സ്വഭാവങ്ങളോടുകൂടിയ വിവിധ മൂലകങ്ങള്‍ ഒരേ കോബാള്‍ട്ട് ഖനിജത്തില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നു. ഇതിനാലാണ് നിഷ്‌കര്‍ഷണപ്രക്രിയ ദുഷ്‌കരമാകുന്നത്. കോബാള്‍ട്ട് ഖനിജത്തിന്റെ സ്വഭാവം അനുസരിച്ചുവിവിധ നിഷ്‌കര്‍ഷണ മാര്‍ഗങ്ങളാണു വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍സെനൈഡ് അയിരുകളില്‍ (ധാതുക്കള്‍)നിന്നും സള്‍ഫൈഡ് അയിരുകളില്‍ നിന്നുമാണു കോബാള്‍ട്ട് കൂടുതലും നിഷ്‌കര്‍ഷണം ചെയ്‌തുവരുന്നത്. പ്ലവനപ്രക്രിയമൂലമോ കൈകൊണ്ടു പെറുക്കിയോ ഗുരുത്വരീതി (Gravity Separation) ഉപയോഗിച്ചോ അയിരിനെ ആദ്യം സാന്ദ്രീകരിക്കുന്നു. ഇങ്ങനെ സാന്ദ്രമാക്കപ്പെട്ട അയിര് ചുണ്ണാമ്പുകല്ലും മണലും ചേര്‍ത്തു ബ്ലാസ്റ്റുചൂളകളിലിട്ട് ഉരുക്കുന്നു. ഈ പ്രക്രിയയില്‍ അയണ്‍ സള്‍ഫൈഡ് ഓക്‌സീകരിക്കപ്പെട്ട് ഓക്‌സൈഡായിത്തീരുകയും ഓക്‌സൈഡ് കിട്ടമായി (Slag) വേര്‍തിരിയുകയും ചെയ്യുന്നു. കോബാള്‍ട്ട് അടങ്ങുന്ന മിശ്രിതം ചുളയ്‌ക്കടിയില്‍ അടിയുന്നു. ഇതില്‍ Co, Ni, Fe, Cu എന്നീ ലോഹങ്ങളുടെ ആര്‍സെനൈഡുകളും ആന്റിമൊണൈഡുകളും സള്‍ഫൈഡുകളും ഉണ്ടായിരിക്കും. ഈ മിശ്രിതം "സ്‌പെയിസ്' (Speiss)എന്ന് അറിയപ്പെടുന്നു. | '''നിഷ്‌കര്‍ഷണം'''. മറ്റു പല മൂലകങ്ങളെയും അപേക്ഷിച്ച് കോബാള്‍ട്ടിന്റെ നിഷ്‌കര്‍ഷണം സങ്കീര്‍ണമാണ്. വ്യത്യസ്‌ത സ്വഭാവങ്ങളോടുകൂടിയ വിവിധ മൂലകങ്ങള്‍ ഒരേ കോബാള്‍ട്ട് ഖനിജത്തില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നു. ഇതിനാലാണ് നിഷ്‌കര്‍ഷണപ്രക്രിയ ദുഷ്‌കരമാകുന്നത്. കോബാള്‍ട്ട് ഖനിജത്തിന്റെ സ്വഭാവം അനുസരിച്ചുവിവിധ നിഷ്‌കര്‍ഷണ മാര്‍ഗങ്ങളാണു വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍സെനൈഡ് അയിരുകളില്‍ (ധാതുക്കള്‍)നിന്നും സള്‍ഫൈഡ് അയിരുകളില്‍ നിന്നുമാണു കോബാള്‍ട്ട് കൂടുതലും നിഷ്‌കര്‍ഷണം ചെയ്‌തുവരുന്നത്. പ്ലവനപ്രക്രിയമൂലമോ കൈകൊണ്ടു പെറുക്കിയോ ഗുരുത്വരീതി (Gravity Separation) ഉപയോഗിച്ചോ അയിരിനെ ആദ്യം സാന്ദ്രീകരിക്കുന്നു. ഇങ്ങനെ സാന്ദ്രമാക്കപ്പെട്ട അയിര് ചുണ്ണാമ്പുകല്ലും മണലും ചേര്‍ത്തു ബ്ലാസ്റ്റുചൂളകളിലിട്ട് ഉരുക്കുന്നു. ഈ പ്രക്രിയയില്‍ അയണ്‍ സള്‍ഫൈഡ് ഓക്‌സീകരിക്കപ്പെട്ട് ഓക്‌സൈഡായിത്തീരുകയും ഓക്‌സൈഡ് കിട്ടമായി (Slag) വേര്‍തിരിയുകയും ചെയ്യുന്നു. കോബാള്‍ട്ട് അടങ്ങുന്ന മിശ്രിതം ചുളയ്‌ക്കടിയില്‍ അടിയുന്നു. ഇതില്‍ Co, Ni, Fe, Cu എന്നീ ലോഹങ്ങളുടെ ആര്‍സെനൈഡുകളും ആന്റിമൊണൈഡുകളും സള്‍ഫൈഡുകളും ഉണ്ടായിരിക്കും. ഈ മിശ്രിതം "സ്‌പെയിസ്' (Speiss)എന്ന് അറിയപ്പെടുന്നു. | ||
- | സ്‌പെയിസിനോടു കറിയുപ്പു ചേര്‍ത്തു പരാവര്‍ത്തിച്ചൂളയില്‍ വറുക്കുന്നു. ഈ പ്രക്രിയയില്‍ ലോഹങ്ങള്‍ ക്‌ളോറൈഡുകളായിത്തീരുന്നു. മിശ്രിതത്തെ ജലത്തില്‍ അലിയിച്ച്, പൊട്ടാസ്യം സയനൈഡ് ചേര്‍ക്കുമ്പോള്‍ സില്‍വര്‍ സയനൈഡ് അവക്ഷിപ്‌തപ്പെടുന്നു. ഇതു നീക്കംചെയ്‌തശേഷം ലായനിയിലേക്ക് ഇരുമ്പുതുണ്ടുകള്‍ ചേര്‍ത്ത് കോപ്പര്‍ നീക്കം ചെയ്യുന്നു. അതിനുശേഷം ഒരു ആല്‍ക്കലി ഹൈഡ്രോക്‌സൈഡ് ചേര്‍ത്ത്, അവക്ഷേപിക്കപ്പെടുന്ന ഹൈഡ്രോക്‌സൈഡുകള്‍ അരിച്ചെടുത്തു ജ്വലിപ്പിക്കുന്നു. അപ്പോള്‍ ഹൈഡ്രോക്‌സൈഡുകള്‍ ഓക്‌സൈഡുകളാകുന്നു. ഇവയെ HCl-ല്‍ അലിയിക്കുകയും ലായനിയെ Na<sub>2</sub> | + | സ്‌പെയിസിനോടു കറിയുപ്പു ചേര്‍ത്തു പരാവര്‍ത്തിച്ചൂളയില്‍ വറുക്കുന്നു. ഈ പ്രക്രിയയില്‍ ലോഹങ്ങള്‍ ക്‌ളോറൈഡുകളായിത്തീരുന്നു. മിശ്രിതത്തെ ജലത്തില്‍ അലിയിച്ച്, പൊട്ടാസ്യം സയനൈഡ് ചേര്‍ക്കുമ്പോള്‍ സില്‍വര്‍ സയനൈഡ് അവക്ഷിപ്‌തപ്പെടുന്നു. ഇതു നീക്കംചെയ്‌തശേഷം ലായനിയിലേക്ക് ഇരുമ്പുതുണ്ടുകള്‍ ചേര്‍ത്ത് കോപ്പര്‍ നീക്കം ചെയ്യുന്നു. അതിനുശേഷം ഒരു ആല്‍ക്കലി ഹൈഡ്രോക്‌സൈഡ് ചേര്‍ത്ത്, അവക്ഷേപിക്കപ്പെടുന്ന ഹൈഡ്രോക്‌സൈഡുകള്‍ അരിച്ചെടുത്തു ജ്വലിപ്പിക്കുന്നു. അപ്പോള്‍ ഹൈഡ്രോക്‌സൈഡുകള്‍ ഓക്‌സൈഡുകളാകുന്നു. ഇവയെ HCl-ല്‍ അലിയിക്കുകയും ലായനിയെ Na<sub>2</sub>CO<sub>3</sub> കൊണ്ട് ഉദാസീനീകരിക്കുകയും ചെയ്യുന്നു. ഇതുമൂലം നിക്കല്‍ ബേസിക കാര്‍ബണേറ്റായി മാറ്റപ്പെടുന്നു. ഈ അവക്ഷിപ്‌തം നീക്കം ചെയ്‌തതിനുശേഷം ലായനിയില്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുന്നു. ഇതു തിളപ്പിച്ച് അതിലേക്കു ചുണ്ണാമ്പു ചേര്‍ക്കുമ്പോള്‍ അയണ്‍ അവക്ഷിപ്‌തപ്പെടുന്നു, ഈ അവക്ഷിപ്‌തം നീക്കംചെയ്‌തശേഷം കുറേക്കൂടി ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്തു തിളപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ഹൈഡ്രോക്‌സൈഡ് അവക്ഷേപിക്കുന്നു. ഇതിനെ അരിച്ചെടുത്തു തപിപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ഓക്‌സൈഡ് ലഭിക്കും. ഇതിനെ കോക്കും ചുണ്ണാമ്പുകല്ലും ചേര്‍ത്തു വിദ്യുത്‌ചൂളയില്‍വച്ചു തപിപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന കോബാള്‍ട്ടില്‍ ഒരു ശതമാനത്തോളം കാര്‍ബണും കുറഞ്ഞൊരളവില്‍ (ഏതാണ്ട് 0.15 ശ.) സള്‍ഫറും അപദ്രവ്യങ്ങളായി കാണാന്‍ ഇടയുണ്ട്. അമോണിയയും അമോണിയം സള്‍ഫേറ്റും അടങ്ങുന്ന കോബാള്‍ട്ട് സള്‍ഫേറ്റ് ലായനിയുടെ വിദ്യുത് അപഘടനംവഴി പരിശുദ്ധമായ കോബാള്‍ട്ട് ലഭിക്കും. |
ചില രാജ്യങ്ങളില്‍ സള്‍ഫ്യൂറിക്കമ്ലത്തിന്റെ ഉത്‌പാദനത്തിന് ഉപയോഗിക്കുന്ന പൈറൈറ്റിന്റെ അവശിഷ്‌ടത്തില്‍നിന്നു കോബാള്‍ട്ട് വേര്‍തിരിക്കുന്നുണ്ട്. ഇവിടെ പൈറൈറ്റിന്റെ വറുക്കല്‍ പരമാവധി കോബാള്‍ട്ട് സള്‍ഫേറ്റും ഏറ്റവും ചുരുങ്ങിയ അളവില്‍ അയണ്‍ സള്‍ഫേറ്റും ലഭ്യമാകത്തക്കവിധത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്. കോബാള്‍ട്ട് സള്‍ഫേറ്റില്‍നിന്ന് രാസമാര്‍ഗങ്ങളിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കാം. | ചില രാജ്യങ്ങളില്‍ സള്‍ഫ്യൂറിക്കമ്ലത്തിന്റെ ഉത്‌പാദനത്തിന് ഉപയോഗിക്കുന്ന പൈറൈറ്റിന്റെ അവശിഷ്‌ടത്തില്‍നിന്നു കോബാള്‍ട്ട് വേര്‍തിരിക്കുന്നുണ്ട്. ഇവിടെ പൈറൈറ്റിന്റെ വറുക്കല്‍ പരമാവധി കോബാള്‍ട്ട് സള്‍ഫേറ്റും ഏറ്റവും ചുരുങ്ങിയ അളവില്‍ അയണ്‍ സള്‍ഫേറ്റും ലഭ്യമാകത്തക്കവിധത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്. കോബാള്‍ട്ട് സള്‍ഫേറ്റില്‍നിന്ന് രാസമാര്‍ഗങ്ങളിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കാം. | ||
വരി 21: | വരി 21: | ||
കോബാള്‍ട്ടിന്റെ ഒരു പ്രധാനപ്പെട്ട സ്രോതസ്സാണ് നിക്കല്‍ വ്യവസായം. കാനഡയിലെ ഇന്റര്‍നാഷണല്‍ നിക്കല്‍ കമ്പനി താഴെപ്പറയുന്ന മാര്‍ഗത്തിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കുന്നു. ഇവിടെ ആനോളൈറ്റില്‍ (anolyte-ആനോഡിനു ചുറ്റുമുള്ള ലായനി) ക്ലോറിനും ക്ഷാരനിക്കല്‍ കാര്‍ബണേറ്റും ചേര്‍ത്തു കോബാള്‍ട്ടിനെ അവക്ഷേപിക്കുന്നു. കോബാള്‍ട്ട്-നിക്കല്‍-കോപ്പര്‍-അയണ്‍ മിശ്രിതം അടങ്ങുന്ന ഈ അവക്ഷിപ്‌തം H<sub>2</sub>So<sub>4</sub>-ല്‍ ലയിപ്പിക്കുന്നു. Cu, Fe എന്നിവ നീക്കം ചെയ്യപ്പെടുന്നു. ലായനിയിലേക്കു സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേര്‍ത്ത് കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നു. നിക്കല്‍ വ്യവസായത്തിലെ ഉപോത്‌പന്നമെന്ന നിലയില്‍ കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നതിനു വ്യത്യസ്‌തമായ രീതികള്‍ വിവിധ രാജ്യങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. | കോബാള്‍ട്ടിന്റെ ഒരു പ്രധാനപ്പെട്ട സ്രോതസ്സാണ് നിക്കല്‍ വ്യവസായം. കാനഡയിലെ ഇന്റര്‍നാഷണല്‍ നിക്കല്‍ കമ്പനി താഴെപ്പറയുന്ന മാര്‍ഗത്തിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കുന്നു. ഇവിടെ ആനോളൈറ്റില്‍ (anolyte-ആനോഡിനു ചുറ്റുമുള്ള ലായനി) ക്ലോറിനും ക്ഷാരനിക്കല്‍ കാര്‍ബണേറ്റും ചേര്‍ത്തു കോബാള്‍ട്ടിനെ അവക്ഷേപിക്കുന്നു. കോബാള്‍ട്ട്-നിക്കല്‍-കോപ്പര്‍-അയണ്‍ മിശ്രിതം അടങ്ങുന്ന ഈ അവക്ഷിപ്‌തം H<sub>2</sub>So<sub>4</sub>-ല്‍ ലയിപ്പിക്കുന്നു. Cu, Fe എന്നിവ നീക്കം ചെയ്യപ്പെടുന്നു. ലായനിയിലേക്കു സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേര്‍ത്ത് കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നു. നിക്കല്‍ വ്യവസായത്തിലെ ഉപോത്‌പന്നമെന്ന നിലയില്‍ കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നതിനു വ്യത്യസ്‌തമായ രീതികള്‍ വിവിധ രാജ്യങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. | ||
- | '''ഗുണധര്‍മങ്ങള്‍'''. നിക്കല്‍, അയണ്‍ എന്നിവയുമായി സ്വഭാവത്തില്‍ പല സാദൃശ്യങ്ങളും കോബാള്‍ട്ടിനുണ്ട്. സംയോജകത 2, 3 ഒരു സ്ഥിര ഐസോടൊപ്പേ ഉള്ളൂ | + | '''ഗുണധര്‍മങ്ങള്‍'''. നിക്കല്‍, അയണ്‍ എന്നിവയുമായി സ്വഭാവത്തില്‍ പല സാദൃശ്യങ്ങളും കോബാള്‍ട്ടിനുണ്ട്. സംയോജകത 2, 3 ഒരു സ്ഥിര ഐസോടൊപ്പേ ഉള്ളൂ [[ചിത്രം:Screenshot-1.png]]; 12. റേഡിയോ ആക്‌റ്റീവ് ഐസോടോപ്പുകളും. അവയുടെ ദ്രവ്യമാനസംഖ്യ 54 മുതല്‍ 64 വരെയാണ്. അവയുടെ അര്‍ധായുസ്സുകള്‍ 0.2 സെക്കന്‍ഡ് [[ചിത്രം:For1.png]] മുതല്‍ 5.3 വര്‍ഷം [[ചിത്രം:For02.png]] വരെ ആണ്. കോബാള്‍ട്ടിനു രണ്ട് അപരരൂപങ്ങളുണ്ട്. ഒന്നിനു ഗാഢബന്ധിത ഷ്‌ഡഭുജീയ (Close Packed hexagonal) ഘടനയാണുള്ളത്. 417ºC വരെ ഇത് സ്ഥിരമാണ്; അതിനു മുകളില്‍ ഫലകകേന്ദ്രിത ഘനാകാര ഘടനയുള്ള (Face Centered Cubic) രണ്ടാമത്തെ അപരരൂപവും 1121ºC വരെ കോബാള്‍ട്ട് ഫെറോകാന്തികമാണ്. സ്വവ്യാപ്‌തത്തിന്റെ നിരവധി മടങ്ങു ഹൈഡ്രജനെ അവശോഷണം ചെയ്യാന്‍ കോബാള്‍ട്ടിനു കഴിയും. സാധാരണ താപനിലകളില്‍ വായുവോ ജലമോ കോബാള്‍ട്ടുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല. വായുവില്‍ ചൂടാക്കുമ്പോള്‍ കോബാള്‍ട്ട് ഓക്‌സീകരിക്കപ്പെടുന്നു. സള്‍ഫ്യൂരിക്, ഹൈഡ്രോക്ലോറിക്, നൈട്രിക് അമ്ലങ്ങള്‍ കോബാള്‍ട്ടുമായി അതിവേഗം പ്രതിപ്രവര്‍ത്തിക്കൂ. എന്നാല്‍ ഹൈഡ്രോഫ്‌ളൂറിക് അമ്ലം, സോഡിയം ഹൈഡ്രോക്‌സൈഡ്, അമോണിയം ഹൈഡ്രോക്‌സൈഡ് എന്നിവ വളരെ സാവധാനത്തിലേ കോബാള്‍ട്ടുമായി പ്രതിപ്രവര്‍ത്തിക്കും. കോബാള്‍ട്ട് എല്ലാ ഹാലജനുകളുമായും സംയോജിക്കുന്നു. സാധാരണ താപനിലയില്‍ നൈട്രജനുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഉയര്‍ന്ന താപനിലയില്‍ അമോണിയയെ വിഘടിപ്പിച്ച് നൈട്രൈഡ് ഉണ്ടാക്കുന്നു. കാര്‍ബണ്‍മോണോക്‌സൈഡുമായി 225-230ºC താപനിലയില്‍ കോബാള്‍ട്ട് കാര്‍ബൈഡ് (Co<sub>2</sub>C) രൂപംകൊള്ളുന്നു. ക്രോമിയം, വനേഡിയം, ടങ്‌സ്റ്റണ്‍, ടൈറ്റാനിയം, സിര്‍ക്കോണിയം തുടങ്ങിയ ലോഹങ്ങളുമായിച്ചേര്‍ന്ന് അന്തരാലോഹയൗഗികങ്ങളെ (intermetallic compounds) സൃഷ്‌ടിക്കുന്നു. |
- | കോബാള്‍ട്ട് സംയുക്തങ്ങള്‍. കോബാള്‍ട്ടിനു പ്രധാനമായും രണ്ടുതരം സംയുക്തങ്ങളുണ്ട്. കോബാള്‍ട്ടസ് സംയുക്തങ്ങളും (സംയോജകത 2) കോബാള്‍ട്ടിക് സംയുക്തങ്ങളും (സംയോജകത 3). | + | '''കോബാള്‍ട്ട് സംയുക്തങ്ങള്‍.''' കോബാള്‍ട്ടിനു പ്രധാനമായും രണ്ടുതരം സംയുക്തങ്ങളുണ്ട്. കോബാള്‍ട്ടസ് സംയുക്തങ്ങളും (സംയോജകത 2) കോബാള്‍ട്ടിക് സംയുക്തങ്ങളും (സംയോജകത 3). |
ജലലായനികളിലും സങ്കരണകാരികളുടെ അസാന്നിധ്യത്തിലും കോബാള്‍ട്ട് സംയുക്തങ്ങള്‍ കോബാള്‍ട്ടസ് അവസ്ഥയിലാണു സുസ്ഥിരം. സങ്കരണാവസ്ഥയില്‍ കോബാള്‍ട്ടസ് അസ്ഥിരമാണ്. കാരണം അത് +3 ഓക്‌സീകരണാവസ്ഥയിലേക്ക് ഓക്‌സീകരിക്കപ്പെടുന്നു. | ജലലായനികളിലും സങ്കരണകാരികളുടെ അസാന്നിധ്യത്തിലും കോബാള്‍ട്ട് സംയുക്തങ്ങള്‍ കോബാള്‍ട്ടസ് അവസ്ഥയിലാണു സുസ്ഥിരം. സങ്കരണാവസ്ഥയില്‍ കോബാള്‍ട്ടസ് അസ്ഥിരമാണ്. കാരണം അത് +3 ഓക്‌സീകരണാവസ്ഥയിലേക്ക് ഓക്‌സീകരിക്കപ്പെടുന്നു. | ||
വരി 36: | വരി 36: | ||
'''2. കോബാള്‍ട്ടിക് ഓക്‌സൈഡ്''' (Co<sub>2</sub>O<sub>3</sub>). കോബാള്‍ട്ടു സംയുക്തങ്ങളെ താഴ്‌ന്ന താപനിലയിലും വായു സാന്നിധ്യത്തിലും ചൂടാക്കുമ്പോള്‍ Co<sub>2</sub> O<sub>3</sub> ലഭിക്കുന്നു. തപിപ്പിക്കല്‍ സമയം ഏറിയാല്‍ Co<sub>3</sub> O<sub>4</sub> ആയിരിക്കും Co<sub>2</sub> O<sub>3</sub> -ക്കു പകരം ലഭിക്കുക. നിര്‍ജല കോബാള്‍ട്ടിക് ഓക്‌സൈഡ് ഇതുവരെ നിര്‍മിച്ചിട്ടില്ല. | '''2. കോബാള്‍ട്ടിക് ഓക്‌സൈഡ്''' (Co<sub>2</sub>O<sub>3</sub>). കോബാള്‍ട്ടു സംയുക്തങ്ങളെ താഴ്‌ന്ന താപനിലയിലും വായു സാന്നിധ്യത്തിലും ചൂടാക്കുമ്പോള്‍ Co<sub>2</sub> O<sub>3</sub> ലഭിക്കുന്നു. തപിപ്പിക്കല്‍ സമയം ഏറിയാല്‍ Co<sub>3</sub> O<sub>4</sub> ആയിരിക്കും Co<sub>2</sub> O<sub>3</sub> -ക്കു പകരം ലഭിക്കുക. നിര്‍ജല കോബാള്‍ട്ടിക് ഓക്‌സൈഡ് ഇതുവരെ നിര്‍മിച്ചിട്ടില്ല. | ||
- | '''3. കോബാള്‍ട്ടോ കോബാള്‍ട്ടിക് ഓക്‌സൈഡ്''' (Co<sub>3</sub> O<sub>4</sub>). കോബാള്‍ട്ടിന്റെ ഒരു സുസ്ഥിര ഓക്‌സൈഡാണിത്. കോബാള്‍ട്ടസ് നൈട്രേറ്റ് 10ºC വരെ ചൂടാക്കി Co<sub>3</sub> O<sub>4</sub> നിര്‍മിക്കാം. 3 Co(NO<sub>3</sub>)<sub>2</sub> | + | '''3. കോബാള്‍ട്ടോ കോബാള്‍ട്ടിക് ഓക്‌സൈഡ്''' (Co<sub>3</sub> O<sub>4</sub>). കോബാള്‍ട്ടിന്റെ ഒരു സുസ്ഥിര ഓക്‌സൈഡാണിത്. കോബാള്‍ട്ടസ് നൈട്രേറ്റ് 10ºC വരെ ചൂടാക്കി Co<sub>3</sub> O<sub>4</sub> നിര്‍മിക്കാം. 3 Co(NO<sub>3</sub>)<sub>2</sub> → Co<sub>3</sub>O<sub>4</sub> + 6NO<sub>2</sub> + O<sub>2</sub>. വിപണിയില്‍ ലഭിക്കുന്ന കുറത്ത കോബാള്‍ട്ട് ഓക്‌സൈഡിന്റെ മുഖ്യഘടകം Co<sub>3</sub> O<sub>4</sub> ആണ്. |
- | + O<sub>2</sub>. വിപണിയില്‍ ലഭിക്കുന്ന കുറത്ത കോബാള്‍ട്ട് ഓക്‌സൈഡിന്റെ മുഖ്യഘടകം Co<sub>3</sub> O<sub>4</sub> ആണ്. | + | |
- | '''കോബാള്‍ട്ടസ് ഹൈഡ്രോക്‌സൈഡ്''' [Co (OH)<sub>2</sub>]. കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ഹൈഡ്രോക്‌സൈഡുചേര്‍ക്കുമ്പോള്‍ Co(OH)<sub>2</sub> ലഭിക്കുന്നു. ആദ്യം ഇതിന്റെ നിറം നീല വയലറ്റ് ആണ്. ക്രമേണ അതു പാടലവര്‍ണമാകുന്നു. രണ്ടും ഒരേ സംയുക്തത്തിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങളാണ്. α,β എന്നിങ്ങനെ രണ്ട് അപരരൂപങ്ങള്‍ Co(OH)<sub>2</sub> ന് ഉണ്ട്. ആല്‍ക്കലി അധികമാണെങ്കില്‍ പിങ്കുനിറത്തിലുള്ള β അപരരൂപം ഉണ്ടാകും. കോബാള്‍ട്ട് ലവണമാണ് അധികമെങ്കില്‍ നീല, α അപരരൂപം ഉണ്ടാകുന്നു. Co(OH)<sub>2</sub> സാവധാനത്തില്‍ ഓക്‌സീകരിച്ച് ജലീയ കോബാള്‍ട്ടിക് ഓക്‌സൈഡ് ( | + | '''കോബാള്‍ട്ടസ് ഹൈഡ്രോക്‌സൈഡ്''' [Co (OH)<sub>2</sub>]. കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ഹൈഡ്രോക്‌സൈഡുചേര്‍ക്കുമ്പോള്‍ Co(OH)<sub>2</sub> ലഭിക്കുന്നു. ആദ്യം ഇതിന്റെ നിറം നീല വയലറ്റ് ആണ്. ക്രമേണ അതു പാടലവര്‍ണമാകുന്നു. രണ്ടും ഒരേ സംയുക്തത്തിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങളാണ്. α,β എന്നിങ്ങനെ രണ്ട് അപരരൂപങ്ങള്‍ Co(OH)<sub>2</sub> ന് ഉണ്ട്. ആല്‍ക്കലി അധികമാണെങ്കില്‍ പിങ്കുനിറത്തിലുള്ള β അപരരൂപം ഉണ്ടാകും. കോബാള്‍ട്ട് ലവണമാണ് അധികമെങ്കില്‍ നീല, α അപരരൂപം ഉണ്ടാകുന്നു. Co(OH)<sub>2</sub> സാവധാനത്തില്‍ ഓക്‌സീകരിച്ച് ജലീയ കോബാള്‍ട്ടിക് ഓക്‌സൈഡ് (Co<sub>2</sub>O<sub>3</sub>mH<sub>2</sub>O) ഉണ്ടാകുന്നു. |
'''ഹാലൈഡുകള്‍'''. എല്ലാ ഹാലജനുകളും കോബാള്‍ട്ടസ് ഹാലൈഡുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഫ്‌ളൂറിന്‍ മാത്രമേ സുസ്ഥിരമായ ഒരു കോബാള്‍ട്ടിക് ഹാലൈഡ് സൃഷ്‌ടിക്കുന്നുള്ളൂ. മറ്റ് കോബാള്‍ട്ടിക് ഹാലൈഡുകള്‍ സങ്കരങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. | '''ഹാലൈഡുകള്‍'''. എല്ലാ ഹാലജനുകളും കോബാള്‍ട്ടസ് ഹാലൈഡുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഫ്‌ളൂറിന്‍ മാത്രമേ സുസ്ഥിരമായ ഒരു കോബാള്‍ട്ടിക് ഹാലൈഡ് സൃഷ്‌ടിക്കുന്നുള്ളൂ. മറ്റ് കോബാള്‍ട്ടിക് ഹാലൈഡുകള്‍ സങ്കരങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. | ||
വരി 47: | വരി 46: | ||
'''സള്‍ഫൈഡുകള്‍'''. നിരവധി സള്‍ഫൈഡുകള്‍ ഇതിനുണ്ട്. പ്രധാനപ്പെട്ടവ Co<sub>4</sub>S<sub>3</sub>, Co<sub>9</sub>S<sub>8</sub>, CoS, Co<sub>3</sub>S<sub>4</sub>, CoS<sub>2</sub> എന്നിവയാണ്. | '''സള്‍ഫൈഡുകള്‍'''. നിരവധി സള്‍ഫൈഡുകള്‍ ഇതിനുണ്ട്. പ്രധാനപ്പെട്ടവ Co<sub>4</sub>S<sub>3</sub>, Co<sub>9</sub>S<sub>8</sub>, CoS, Co<sub>3</sub>S<sub>4</sub>, CoS<sub>2</sub> എന്നിവയാണ്. | ||
- | '''സള്‍ഫേറ്റ്'''. കോബാള്‍ട്ടിന്റെ ഏതെങ്കിലും ഓക്‌സൈഡോ കാര്‍ബണേറ്റോ നേര്‍ത്ത സള്‍ഫ്യൂറിക്കമ്ലത്തില്‍ അലിയിച്ച് ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ചുവന്ന നിറത്തില്‍ ജലയോജിത കോബാള്‍ട്ടസ് സള്‍ഫേറ്റ് (CoSO<sub>4</sub>.7H<sub>2</sub>O) ലഭിക്കുന്നു. FeSO<sub>4</sub>. 7H<sub>2</sub>Oയ്‌ക്കു സമരൂപിയാണ് ഇത്. കോബാള്‍ട്ടസ് സള്‍ഫേറ്റിന്റെ പൂരിത 40 ശതമാനം സള്‍ഫ്യൂറിക്ക് ലായനി നല്ലപോലെ തണുപ്പിച്ച് വിദ്യുത്-അപഘടന ഓക്‌സീകരണം നടത്തുമ്പോള്‍ പട്ടിന്റെ നിറത്തില്‍ കോബാള്‍ട്ടിക് സള്‍ഫേറ്റ് Co<sub>2</sub>(SO<sub>4</sub>)<sub>3</sub> അവക്ഷേപിക്കും. ഫെറിക് സള്‍ഫേറ്റുപോലെ ഈ യൗഗികവും ആലങ്ങള്‍ ഉണ്ടാക്കുന്നു. ഉദാ. | + | '''സള്‍ഫേറ്റ്'''. കോബാള്‍ട്ടിന്റെ ഏതെങ്കിലും ഓക്‌സൈഡോ കാര്‍ബണേറ്റോ നേര്‍ത്ത സള്‍ഫ്യൂറിക്കമ്ലത്തില്‍ അലിയിച്ച് ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ചുവന്ന നിറത്തില്‍ ജലയോജിത കോബാള്‍ട്ടസ് സള്‍ഫേറ്റ് (CoSO<sub>4</sub>.7H<sub>2</sub>O) ലഭിക്കുന്നു. FeSO<sub>4</sub>. 7H<sub>2</sub>Oയ്‌ക്കു സമരൂപിയാണ് ഇത്. കോബാള്‍ട്ടസ് സള്‍ഫേറ്റിന്റെ പൂരിത 40 ശതമാനം സള്‍ഫ്യൂറിക്ക് ലായനി നല്ലപോലെ തണുപ്പിച്ച് വിദ്യുത്-അപഘടന ഓക്‌സീകരണം നടത്തുമ്പോള്‍ പട്ടിന്റെ നിറത്തില്‍ കോബാള്‍ട്ടിക് സള്‍ഫേറ്റ് Co<sub>2</sub>(SO<sub>4</sub>)<sub>3</sub> അവക്ഷേപിക്കും. ഫെറിക് സള്‍ഫേറ്റുപോലെ ഈ യൗഗികവും ആലങ്ങള്‍ ഉണ്ടാക്കുന്നു. ഉദാ. K<sub>2</sub>SO<sub>4</sub>, CO<sub>2</sub>(SO<sub>4</sub>)<sub>3</sub>, 24H<sub>2</sub>O. |
'''നൈട്രൈഡുകള്‍'''. Co<sub>3</sub>N<sub>3</sub>, Co<sub>2</sub>N, CoN എന്നീ തന്മാത്രാസൂത്രങ്ങളുള്ള മൂന്നു നൈട്രൈഡുകള്‍ കോബാള്‍ട്ടിനുണ്ട്. ലോഹവും അമോണിയയും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഇവ ഉണ്ടാകുന്നു. | '''നൈട്രൈഡുകള്‍'''. Co<sub>3</sub>N<sub>3</sub>, Co<sub>2</sub>N, CoN എന്നീ തന്മാത്രാസൂത്രങ്ങളുള്ള മൂന്നു നൈട്രൈഡുകള്‍ കോബാള്‍ട്ടിനുണ്ട്. ലോഹവും അമോണിയയും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഇവ ഉണ്ടാകുന്നു. | ||
വരി 57: | വരി 56: | ||
'''കാര്‍ബണേറ്റ്''' (CoCO<sub>3</sub>). കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ബൈ കാര്‍ബണേറ്റ് ചേര്‍ത്ത് അതു Co<sub>2</sub> കൊണ്ടുപൂരിതമാക്കുമ്പോള്‍ പാടലവര്‍ണമുള്ള കോബാള്‍ട്ടസ് കാര്‍ബണേറ്റ് (Co CO<sub>3</sub>. 6H2O) ലഭിക്കുന്നു. ചൂടാക്കുമ്പോള്‍ ഓക്‌സൈഡുകളായി ഇതു വിഘടിക്കുന്നു. | '''കാര്‍ബണേറ്റ്''' (CoCO<sub>3</sub>). കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ബൈ കാര്‍ബണേറ്റ് ചേര്‍ത്ത് അതു Co<sub>2</sub> കൊണ്ടുപൂരിതമാക്കുമ്പോള്‍ പാടലവര്‍ണമുള്ള കോബാള്‍ട്ടസ് കാര്‍ബണേറ്റ് (Co CO<sub>3</sub>. 6H2O) ലഭിക്കുന്നു. ചൂടാക്കുമ്പോള്‍ ഓക്‌സൈഡുകളായി ഇതു വിഘടിക്കുന്നു. | ||
- | കോബാള്‍ട്ട് അസറ്റേറ്റ് [Co(CH<sub>3</sub> Co<sub>2</sub>)<sub>2</sub>], കോബാള്‍ട്ടസ് ഓക്‌സലേറ്റ് [Co C<sub>2</sub> O<sub>4</sub> | + | കോബാള്‍ട്ട് അസറ്റേറ്റ് [Co(CH<sub>3</sub> Co<sub>2</sub>)<sub>2</sub>], കോബാള്‍ട്ടസ് ഓക്‌സലേറ്റ് [Co C<sub>2</sub> C<sub>2</sub> O<sub>4</sub> 2H<sub>2</sub>O). കോബാള്‍ട്ട് കാര്‍ബൊണിലുകള്‍ [Co<sub>2</sub> (CO)<sub>6</sub>, Co<sub>4</sub> (CO)<sub>12</sub>)] തുടങ്ങിയവ കോബാള്‍ട്ടിന്റെ വ്യാവസായിക പ്രാധാന്യമുള്ള മറ്റ് ഏതാനും യൗഗികങ്ങളാണ്. |
- | '''കോബാള്‍ട്ട് (III) കോ-ഓര്‍ഡിനേഷന്‍ യൗഗികങ്ങള്‍'''. കോബാള്‍ട്ടി നൈട്രൈറ്റുകളില്‍ [Co (NO<sub>2</sub>)<sub>6</sub>]3– എന്ന അയോണുകള്‍ അടങ്ങുന്നു. ഈ സംയുക്തങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ടതാണ് പൊട്ടാസിയം കോബാള്‍ട്ടി നൈട്രൈറ്റ്, [ | + | '''കോബാള്‍ട്ട് (III) കോ-ഓര്‍ഡിനേഷന്‍ യൗഗികങ്ങള്‍'''. കോബാള്‍ട്ടി നൈട്രൈറ്റുകളില്‍ [Co (NO<sub>2</sub>)<sub>6</sub>]3– എന്ന അയോണുകള്‍ അടങ്ങുന്നു. ഈ സംയുക്തങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ടതാണ് പൊട്ടാസിയം കോബാള്‍ട്ടി നൈട്രൈറ്റ്, [K<sub>3</sub> Co (NO<sub>2</sub>)<sub>6</sub>] അഥവാ "ഫിഷര്‍ലവണം'. വര്‍ണകമായും പോര്‍സലേനുകള്‍ക്ക് നിറം കൊടുക്കാനും ഇതുപയോഗിക്കുന്നു. |
Co (CN)<sub>6</sub><sup>3</sup>– എന്ന സങ്കര അയോണ്‍ അടങ്ങുന്നവയാണ് കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡ് K<sub>3</sub> Co (CN)<sub>6</sub>, സില്‍വര്‍ കോബാള്‍ട്ടി സയനൈഡ് Ag<sub>3</sub> Co (CN)<sub>6</sub> തുടങ്ങിയവ. | Co (CN)<sub>6</sub><sup>3</sup>– എന്ന സങ്കര അയോണ്‍ അടങ്ങുന്നവയാണ് കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡ് K<sub>3</sub> Co (CN)<sub>6</sub>, സില്‍വര്‍ കോബാള്‍ട്ടി സയനൈഡ് Ag<sub>3</sub> Co (CN)<sub>6</sub> തുടങ്ങിയവ. | ||
- | CS<sub>2</sub> | + | CS<sub>2</sub>CoF<sub>6</sub> കോബാള്‍ട്ട് (IV) ന്റെ ഏക സംയുക്തമായി കരുതാവുന്നതാണ്. CS<sub>2</sub> Co Cl<sub>4</sub> എന്ന സംയുക്തത്തിന്റെ ഫ്‌ളൂറിനീകരണം വഴി മഞ്ഞപ്പൊടിയായ ഇതു ലഭിക്കുന്നു. കോബാള്‍ട്ട് (1) ന്റെ ധാരാളം കോ-ഓര്‍ഡിനേഷന്‍ സംയുക്തങ്ങളും ഉണ്ട്. പൂജ്യം ഓക്‌സീകരണാവസ്ഥയ്‌ക്കു അനുയോജ്യമായ K8[Co<sub>2</sub> (CN)<sub>8</sub>] എന്നൊരു സംയോജന സംയുക്തവും കണ്ടുപിടിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മറ്റ് ഏക കോബാള്‍ട്ട് (O) സ്‌പീഷീസുകളാണ് കാര്‍ബണില്‍ ലോഹികയൗഗികങ്ങള്‍. |
- | '''വിശ്ലേഷണം'''. വര്‍ണമാപനവിശ്ലേഷണം, പൊളാറോഗ്രാഫി, ഭാരാത്മകവിശ്ലേഷണം, സ്‌പെക്‌ട്രാഗ്രാഫി തുടങ്ങി വിവിധ രീതികള്‍ കോബാള്‍ട്ടിന്റെ വിശ്ലേഷണത്തിന് ഉപയോഗിച്ചുവരുന്നു. കോബാള്‍ട്ടിന്റെ അളവു വളരെ കുറവാണെങ്കില്‍ വര്‍ണമാപനരീതിയും (നൈട്രാസോ-R-ലവണമോ അമോണിയം തയോസയനേറ്റോ ഉപയോഗിച്ച്) പൊളാറോഗ്രാഫിയും കോബാള്‍ട്ടിന്റെ അളവു കൂടുതലാണെങ്കില്‍ വിദ്യുത് അപഘടനരീതിയും സാധാരണ ഉപയോഗിച്ചുവരുന്നു, ഈ രണ്ട് അതിരുകള്‍ക്കും ഇടയിലാണ് കോബാള്‍ട്ട് എങ്കില്‍ ഭാരാത്മകവിശ്ലേഷണം (-നൈട്രാസോ -നാഫ്‌തോള്‍ ഉപയോഗിച്ച് Co<sub>3</sub> O<sub>4</sub> ആയി അവക്ഷേപണം നടത്തി), പൊട്ടന്‍ഷ്യോ മെട്രികവിശ്ലേഷണം (പൊട്ടാസിയം ഫെറിസയനൈഡ് ഉപയോഗിച്ച് കോബാള്‍ട്ടിനെ ഓക്‌സീകരിച്ച്) എന്നീ രീതികള്‍ വിശ്ലേഷണത്തിന് ഉപയോഗിക്കുന്നു. | + | '''വിശ്ലേഷണം'''. വര്‍ണമാപനവിശ്ലേഷണം, പൊളാറോഗ്രാഫി, ഭാരാത്മകവിശ്ലേഷണം, സ്‌പെക്‌ട്രാഗ്രാഫി തുടങ്ങി വിവിധ രീതികള്‍ കോബാള്‍ട്ടിന്റെ വിശ്ലേഷണത്തിന് ഉപയോഗിച്ചുവരുന്നു. കോബാള്‍ട്ടിന്റെ അളവു വളരെ കുറവാണെങ്കില്‍ വര്‍ണമാപനരീതിയും (നൈട്രാസോ-R-ലവണമോ അമോണിയം തയോസയനേറ്റോ ഉപയോഗിച്ച്) പൊളാറോഗ്രാഫിയും കോബാള്‍ട്ടിന്റെ അളവു കൂടുതലാണെങ്കില്‍ വിദ്യുത് അപഘടനരീതിയും സാധാരണ ഉപയോഗിച്ചുവരുന്നു, ഈ രണ്ട് അതിരുകള്‍ക്കും ഇടയിലാണ് കോബാള്‍ട്ട് എങ്കില്‍ ഭാരാത്മകവിശ്ലേഷണം (α-നൈട്രാസോ β-നാഫ്‌തോള്‍ ഉപയോഗിച്ച് Co<sub>3</sub> O<sub>4</sub> ആയി അവക്ഷേപണം നടത്തി), പൊട്ടന്‍ഷ്യോ മെട്രികവിശ്ലേഷണം (പൊട്ടാസിയം ഫെറിസയനൈഡ് ഉപയോഗിച്ച് കോബാള്‍ട്ടിനെ ഓക്‌സീകരിച്ച്) എന്നീ രീതികള്‍ വിശ്ലേഷണത്തിന് ഉപയോഗിക്കുന്നു. |
- | '''കോബാള്‍ട്ട്-60 (Co< | + | '''കോബാള്‍ട്ട്-60 (Co<sup>60</sup>)''' കോബാള്‍ട്ടിന്റെ ഒരു റേഡിയോ ആക്‌റ്റീവ് ഐസോട്ടോപ്പാണ് കോബാള്‍ട്ടിനെ ഒരു അണുറിയാക്‌ടറില്‍നിന്നുള്ള റേഡിയേഷനു വിധേയമാക്കി ഇത് നിര്‍മിക്കാം. വ്യവസായത്തിലും വൈദ്യശാസ്‌ത്രത്തിലും ഇതിനു വമ്പിച്ച പ്രാധാന്യമുണ്ട്. പദാര്‍ഥങ്ങളുടെ ആന്തരികഘടന മനസ്സിലാക്കുന്നതിനുള്ള എക്‌സ്-റേ പഠനങ്ങളില്‍ റേഡിയത്തിനുപകരം ഉപയോഗിക്കുന്നു. കാന്‍സര്‍ ചികിത്സയില്‍ കോബാള്‍ട്ട് 60-ന്റെ ഉപയോഗം ഇന്നു വ്യാപകമായിക്കഴിഞ്ഞു. പ്രകൃതത്തിലും സ്വഭാവത്തിലും ഇതു റേഡിയത്തിനു മുന്നില്‍ നില്‍ക്കുന്നു. വിലക്കുറവ്, ഗാമാവികിരണങ്ങളുടെ ഏകാത്മകത, ബീറ്റാ വികിരണങ്ങളുടെ മൃദുലത, പ്രത്യേകാവശ്യങ്ങള്‍ക്കായി ആകൃതിപ്പെടുത്താന്‍ കഴിയല്‍ തുടങ്ങിയവയുടെ പ്രത്യേകതകളാണ്. ഇതിന്റെ അര്‍ധായുസ് 5.3 വര്‍ഷമാണ്. |
'''ഉപയോഗങ്ങള്‍'''. സാധാരണ താപനിലകളില്‍ കാന്തികസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ലോഹമാണ് കോബാള്‍ട്ട്. ലോകത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കോബാള്‍ട്ടിന്റെ 25 ശതമാനവും കാന്തങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. മറ്റ് ഏതൊരു ലോഹത്തെയും കൂട്ടുലോഹത്തെയുംകാള്‍ ഉയര്‍ന്ന "ക്യൂറിപോയിന്റ്' (കാന്തികസ്വഭാവം അപ്രത്യക്ഷമാകുന്ന താപനില) കോബാള്‍ട്ടിനുണ്ട്. ഏതു സ്ഥിരകാന്തത്തിലും നല്ലൊരളവ് കോബാള്‍ട്ട് അടങ്ങിയിട്ടുണ്ടാവും. | '''ഉപയോഗങ്ങള്‍'''. സാധാരണ താപനിലകളില്‍ കാന്തികസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ലോഹമാണ് കോബാള്‍ട്ട്. ലോകത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കോബാള്‍ട്ടിന്റെ 25 ശതമാനവും കാന്തങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. മറ്റ് ഏതൊരു ലോഹത്തെയും കൂട്ടുലോഹത്തെയുംകാള്‍ ഉയര്‍ന്ന "ക്യൂറിപോയിന്റ്' (കാന്തികസ്വഭാവം അപ്രത്യക്ഷമാകുന്ന താപനില) കോബാള്‍ട്ടിനുണ്ട്. ഏതു സ്ഥിരകാന്തത്തിലും നല്ലൊരളവ് കോബാള്‍ട്ട് അടങ്ങിയിട്ടുണ്ടാവും. | ||
വരി 80: | വരി 79: | ||
18 ശതമാനം കോബാള്‍ട്ട്, 28 ശതമാനം നിക്കല്‍, 54 ശതമാനം അയണ്‍ എന്നിവ അടങ്ങിയിട്ടുള്ള ഒരുതരം കൂട്ടുലോഹംകൊണ്ട് ഗ്ലാസ്സിനു സമാനമായ വികസനഗുണാന്നമുള്ള ഒരു പദാര്‍ഥം ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. | 18 ശതമാനം കോബാള്‍ട്ട്, 28 ശതമാനം നിക്കല്‍, 54 ശതമാനം അയണ്‍ എന്നിവ അടങ്ങിയിട്ടുള്ള ഒരുതരം കൂട്ടുലോഹംകൊണ്ട് ഗ്ലാസ്സിനു സമാനമായ വികസനഗുണാന്നമുള്ള ഒരു പദാര്‍ഥം ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. | ||
- | ഗ്ലാസ്സിനു നീലനിറം കൊടുക്കാന്‍ കോബാള്‍ട്ട് ഓക്‌സൈഡ് ഉപയോഗിക്കുന്നു. ഒരു ടണ്‍ ഗ്ലാസ്സിന് 140 മുതല്‍ 450 ഗ്രാം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ത്താല്‍ മതി. ജനല്‍ ഗ്ലാസുകളിലെയും ഗ്ലാസ്‌പ്‌ളേറ്റുകളിലെയും നേരിയ മഞ്ഞനിറം നീക്കം ചെയ്യാന്‍ ഒരു ടണ്ണിന് 1 മുതല്‍ 45 വരെ ഗ്രാം കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ക്കണം. കോബാള്‍ട്ട് അലുമിനേറ്റിന്റെ നീലനിറത്തിന് തെനാര്‍ഡ്‌സ്‌ബ്‌ളൂ (Thenard's blue) എന്നു പറയുന്നു. ഉരുക്കില്‍ പൂശുന്നതിനുള്ള ഇനാമലില്‍ 0.2 മുതല്‍ 2 ശതമാനം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ന്നാല്‍ അതു ഇനാമലിനെ ഉരുക്കില്‍ ബലമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. | + | ഗ്ലാസ്സിനു നീലനിറം കൊടുക്കാന്‍ കോബാള്‍ട്ട് ഓക്‌സൈഡ് ഉപയോഗിക്കുന്നു. ഒരു ടണ്‍ ഗ്ലാസ്സിന് 140 മുതല്‍ 450 ഗ്രാം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ത്താല്‍ മതി. ജനല്‍ ഗ്ലാസുകളിലെയും ഗ്ലാസ്‌പ്‌ളേറ്റുകളിലെയും നേരിയ മഞ്ഞനിറം നീക്കം ചെയ്യാന്‍ ഒരു ടണ്ണിന് 1 മുതല്‍ 45 വരെ ഗ്രാം കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ക്കണം. |
+ | |||
+ | കോബാള്‍ട്ട് അലുമിനേറ്റിന്റെ നീലനിറത്തിന് തെനാര്‍ഡ്‌സ്‌ബ്‌ളൂ (Thenard's blue) എന്നു പറയുന്നു. ഉരുക്കില്‍ പൂശുന്നതിനുള്ള ഇനാമലില്‍ 0.2 മുതല്‍ 2 ശതമാനം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ന്നാല്‍ അതു ഇനാമലിനെ ഉരുക്കില്‍ ബലമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. | ||
+ | |||
കോബാള്‍ട്ടിന്റെ കാര്‍ബണികലവണങ്ങള്‍ പെയിന്റ്, വാര്‍ണിഷ് തുടങ്ങിയവയെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നു. കോബാള്‍ട്ട് ലിനൊളേറ്റ്, കോബാള്‍ട്ട് നാഫ്‌തനെറ്റ് തുടങ്ങിയവ ഈ പ്രകൃതത്തില്‍ പ്രധാനപ്പെട്ടവയാണ്. | കോബാള്‍ട്ടിന്റെ കാര്‍ബണികലവണങ്ങള്‍ പെയിന്റ്, വാര്‍ണിഷ് തുടങ്ങിയവയെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നു. കോബാള്‍ട്ട് ലിനൊളേറ്റ്, കോബാള്‍ട്ട് നാഫ്‌തനെറ്റ് തുടങ്ങിയവ ഈ പ്രകൃതത്തില്‍ പ്രധാനപ്പെട്ടവയാണ്. | ||
+ | |||
"കോബാള്‍ട്ട്-തോറിയ-കിസല്‍ഗര്‍' രാസത്വരകം ഫിഷര്‍-ട്രാപ് (Fisher-Tropsch) പ്രക്രിയയില്‍ ദ്രാവക ഹൈഡ്രോകാര്‍ബണുകളുടെ നിര്‍മിതിയെ സ്വാധീനിക്കുന്നു. എഥിലിന്റെ അമിനീകരണം, ഹൈഡ്രജനേഷന്‍ പ്രക്രിയകള്‍, അമോണിയ ഓക്‌സീകരണം, എഥിലിന്‍ വിഘടനം തുടങ്ങി നിരവധി രാസപ്രക്രിയകളില്‍ ഇീ രാസത്വരകമായി വര്‍ത്തിക്കുന്നു. | "കോബാള്‍ട്ട്-തോറിയ-കിസല്‍ഗര്‍' രാസത്വരകം ഫിഷര്‍-ട്രാപ് (Fisher-Tropsch) പ്രക്രിയയില്‍ ദ്രാവക ഹൈഡ്രോകാര്‍ബണുകളുടെ നിര്‍മിതിയെ സ്വാധീനിക്കുന്നു. എഥിലിന്റെ അമിനീകരണം, ഹൈഡ്രജനേഷന്‍ പ്രക്രിയകള്‍, അമോണിയ ഓക്‌സീകരണം, എഥിലിന്‍ വിഘടനം തുടങ്ങി നിരവധി രാസപ്രക്രിയകളില്‍ ഇീ രാസത്വരകമായി വര്‍ത്തിക്കുന്നു. | ||
Current revision as of 15:37, 5 ഓഗസ്റ്റ് 2015
കോബാള്‍ട്ട്
Cobalt
ഗ്രൂപ്പ് VIII-ലെ ഒരു ലോഹമൂലകം. ഇതിന് വെള്ളിയുടെ നിറവും തിളക്കവുമുണ്ട്. ഒരു ട്രാന്‍സിഷന്‍ മൂലകമാണ് കോബാള്‍ട്ട്. സിംബല്‍. Co; അറ്റോമികസംഖ്യ 27; അണുഭാരം 58.9332; ഉറപ്പുള്ള ഈ ലോഹത്തിന്റെ ഉരുകല്‍ നില: 1495ºC. തിളനില. 3100ºC. ഘനത്വം 8.90 ഗ്രാം/സെ.മീ3. കാന്തികമൂലകമാണിത്.
ഏകദേശം 2600 ബി.സി.യില്‍ ഈജിപ്‌തില്‍ കളിമണ്‍പാത്രങ്ങളില്‍ നീലനിറം നല്‌കാന്‍ കോബാള്‍ട്ട് ഖനിജങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാല്‍ ഈ നിറത്തിനു കാരണം കോബാള്‍ട്ട് ആണെന്ന കാര്യം അറിഞ്ഞിരുന്നില്ല. 16-ാം ശതകത്തിലും അതിനുമുമ്പും കളിമണ്‍പാത്രങ്ങള്‍ക്കും ഗ്ലാസ്സിനും മറ്റും നിറം കൊടുക്കാനായി കോബാള്‍ട്ട് ഖനിജങ്ങള്‍ ചൈനയിലും ഈജിപ്‌തിലും മറ്റും ഉപയോഗിച്ചുവന്നു. ഖനിജത്തിലെ ഏതു പദാര്‍ഥമാണ് ഈ നിറത്തിനു കാരണമെന്നു കണ്ടുപിടിക്കാനും ശ്രമം നടന്നു. അന്നു നിലവിലുണ്ടായിരുന്ന ക്രിയാവിധികള്‍മൂലം ലോഹനിഷ്‌കര്‍ഷണം സാധ്യമല്ലാത്തവയും ദുര്‍ഗന്ധമുള്ളവയുമായ അയിരുകളെ ജര്‍മന്‍കാര്‍ "ദുര്‍ദേവത' എന്ന അര്‍ഥം വരുന്ന "കോബോള്‍ഡ്' എന്ന പദംകൊണ്ടാണു വിശേഷിപ്പിച്ചിരുന്നത്. ക്രമേണ ഈ പദം ഗ്ലാസ്സുകള്‍ക്കു നീലനിറം കൊടുക്കുന്നതിനുള്ള പദാര്‍ഥങ്ങളെ കുറിക്കുന്നതിനു മാത്രമായി. പില്‌ക്കാലത്ത് നീലനിറത്തിനു കാരണമായ ലോഹമൂലകം കണ്ടുപിടിച്ചപ്പോള്‍ അതിനു കോബാള്‍ട്ട് എന്ന പേരു നല്‌കി. 1735-ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോര്‍ജ് ബ്രാന്‍ഡ്‌റ്റ് ആണ് ഈ മൂലകത്തെ ആദ്യമായി വേര്‍തിരിച്ചത്. ഒന്നാം ലോകയുദ്ധംവരെ കോബാള്‍ട്ട് അതിന്റെ ഓക്‌സൈഡ് രൂപത്തില്‍ വര്‍ണകാരിയായി ഉപയോഗിച്ചുവന്നു. എന്നാല്‍ പില്‌ക്കാലത്തു കാന്തങ്ങളുടെ നിര്‍മിതിക്കും ഉച്ചതാപ കൂട്ടുലോഹങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കാന്‍ തുടങ്ങി. കോബാള്‍ട്ടിന്റെ ലോകോത്‌പാദനത്തില്‍ 70 ശതമാനത്തിലേറെ ലോഹകര്‍മീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
ഉപസ്ഥിതി. ഭൂവല്‌ക്കത്തില്‍ 0.001 ശതമാനം മാത്രമുള്ള കോബാള്‍ട്ട് ഒരു സുലഭമൂലകമല്ല. ഉല്‍ക്കകള്‍, സൂര്യന്‍, നക്ഷത്രമണ്ഡലം, കടല്‍ജലം, ജന്തുക്കള്‍, സസ്യങ്ങള്‍ എന്നിവയിലെല്ലാം കോബാള്‍ട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. അയണ്‍, നിക്കല്‍, കോപ്പര്‍, സില്‍വര്‍, മാങ്‌ഗനീസ്, സിങ്ക് മുതലായവയുടെ ഖനിജങ്ങളിലും വിവിധ അളവുകളില്‍ കോബാള്‍ട്ട് സ്ഥിതിചെയ്യുന്നു. കോബാള്‍ട്ട് സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നില്ല. സള്‍ഫൈഡ്, ഓക്‌സൈഡ്, ആര്‍സെനൈഡ്, കാര്‍ബണേറ്റ് തുടങ്ങിയ യൗഗികങ്ങളുടെ രൂപത്തിലാണു കോബാള്‍ട്ട് സ്ഥിതിചെയ്യുന്നത്.
ഇവ കൂടാതെ കോബാള്‍ട്ടൈറ്റ് അഥവാ കോബാള്‍ട്ട് ഗ്ലാന്‍സ് (Co. Fe) AsS, എറിഥ്‌റൈറ്റ് അഥവാ കോബാള്‍ട്ട് ബ്ലൂം (Co4 (AsO3)2, 8H2O). സ്‌പാള്‍ട്ടൈറ്റ് അഥവാ സ്‌പെയിസ് കോബാള്‍ട്ട് [(Co, Ni, Fe) As2] തുടങ്ങി നിരവധി ഖനിജങ്ങള്‍ വേറെയുമുണ്ട്. കാനഡ, ജര്‍മനി, മൊറോക്കോ, യു.എസ്സ്, ഫിന്‍ലന്‍ഡ്, ആസ്‌റ്റ്രേലിയ, ക്യൂബ തുടങ്ങിയവയാണു പ്രധാനപ്പെട്ട കോബാള്‍ട്ട് ഖനന രാജ്യങ്ങള്‍. ലോകത്തില്‍ 50 ശതമാനത്തിലേറെയും കോബാള്‍ട്ട് ഖനിജങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് കോങ്‌ഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും സാംബിയയും. ഇന്ത്യയില്‍ ആരാവല്ലിക്കുന്നുകളിലും സിക്കിമിലും നാമമാത്രമായി കോബാള്‍ട്ട് കാണാം.
നിഷ്‌കര്‍ഷണം. മറ്റു പല മൂലകങ്ങളെയും അപേക്ഷിച്ച് കോബാള്‍ട്ടിന്റെ നിഷ്‌കര്‍ഷണം സങ്കീര്‍ണമാണ്. വ്യത്യസ്‌ത സ്വഭാവങ്ങളോടുകൂടിയ വിവിധ മൂലകങ്ങള്‍ ഒരേ കോബാള്‍ട്ട് ഖനിജത്തില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നു. ഇതിനാലാണ് നിഷ്‌കര്‍ഷണപ്രക്രിയ ദുഷ്‌കരമാകുന്നത്. കോബാള്‍ട്ട് ഖനിജത്തിന്റെ സ്വഭാവം അനുസരിച്ചുവിവിധ നിഷ്‌കര്‍ഷണ മാര്‍ഗങ്ങളാണു വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍സെനൈഡ് അയിരുകളില്‍ (ധാതുക്കള്‍)നിന്നും സള്‍ഫൈഡ് അയിരുകളില്‍ നിന്നുമാണു കോബാള്‍ട്ട് കൂടുതലും നിഷ്‌കര്‍ഷണം ചെയ്‌തുവരുന്നത്. പ്ലവനപ്രക്രിയമൂലമോ കൈകൊണ്ടു പെറുക്കിയോ ഗുരുത്വരീതി (Gravity Separation) ഉപയോഗിച്ചോ അയിരിനെ ആദ്യം സാന്ദ്രീകരിക്കുന്നു. ഇങ്ങനെ സാന്ദ്രമാക്കപ്പെട്ട അയിര് ചുണ്ണാമ്പുകല്ലും മണലും ചേര്‍ത്തു ബ്ലാസ്റ്റുചൂളകളിലിട്ട് ഉരുക്കുന്നു. ഈ പ്രക്രിയയില്‍ അയണ്‍ സള്‍ഫൈഡ് ഓക്‌സീകരിക്കപ്പെട്ട് ഓക്‌സൈഡായിത്തീരുകയും ഓക്‌സൈഡ് കിട്ടമായി (Slag) വേര്‍തിരിയുകയും ചെയ്യുന്നു. കോബാള്‍ട്ട് അടങ്ങുന്ന മിശ്രിതം ചുളയ്‌ക്കടിയില്‍ അടിയുന്നു. ഇതില്‍ Co, Ni, Fe, Cu എന്നീ ലോഹങ്ങളുടെ ആര്‍സെനൈഡുകളും ആന്റിമൊണൈഡുകളും സള്‍ഫൈഡുകളും ഉണ്ടായിരിക്കും. ഈ മിശ്രിതം "സ്‌പെയിസ്' (Speiss)എന്ന് അറിയപ്പെടുന്നു.
സ്‌പെയിസിനോടു കറിയുപ്പു ചേര്‍ത്തു പരാവര്‍ത്തിച്ചൂളയില്‍ വറുക്കുന്നു. ഈ പ്രക്രിയയില്‍ ലോഹങ്ങള്‍ ക്‌ളോറൈഡുകളായിത്തീരുന്നു. മിശ്രിതത്തെ ജലത്തില്‍ അലിയിച്ച്, പൊട്ടാസ്യം സയനൈഡ് ചേര്‍ക്കുമ്പോള്‍ സില്‍വര്‍ സയനൈഡ് അവക്ഷിപ്‌തപ്പെടുന്നു. ഇതു നീക്കംചെയ്‌തശേഷം ലായനിയിലേക്ക് ഇരുമ്പുതുണ്ടുകള്‍ ചേര്‍ത്ത് കോപ്പര്‍ നീക്കം ചെയ്യുന്നു. അതിനുശേഷം ഒരു ആല്‍ക്കലി ഹൈഡ്രോക്‌സൈഡ് ചേര്‍ത്ത്, അവക്ഷേപിക്കപ്പെടുന്ന ഹൈഡ്രോക്‌സൈഡുകള്‍ അരിച്ചെടുത്തു ജ്വലിപ്പിക്കുന്നു. അപ്പോള്‍ ഹൈഡ്രോക്‌സൈഡുകള്‍ ഓക്‌സൈഡുകളാകുന്നു. ഇവയെ HCl-ല്‍ അലിയിക്കുകയും ലായനിയെ Na2CO3 കൊണ്ട് ഉദാസീനീകരിക്കുകയും ചെയ്യുന്നു. ഇതുമൂലം നിക്കല്‍ ബേസിക കാര്‍ബണേറ്റായി മാറ്റപ്പെടുന്നു. ഈ അവക്ഷിപ്‌തം നീക്കം ചെയ്‌തതിനുശേഷം ലായനിയില്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുന്നു. ഇതു തിളപ്പിച്ച് അതിലേക്കു ചുണ്ണാമ്പു ചേര്‍ക്കുമ്പോള്‍ അയണ്‍ അവക്ഷിപ്‌തപ്പെടുന്നു, ഈ അവക്ഷിപ്‌തം നീക്കംചെയ്‌തശേഷം കുറേക്കൂടി ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്തു തിളപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ഹൈഡ്രോക്‌സൈഡ് അവക്ഷേപിക്കുന്നു. ഇതിനെ അരിച്ചെടുത്തു തപിപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ഓക്‌സൈഡ് ലഭിക്കും. ഇതിനെ കോക്കും ചുണ്ണാമ്പുകല്ലും ചേര്‍ത്തു വിദ്യുത്‌ചൂളയില്‍വച്ചു തപിപ്പിക്കുമ്പോള്‍ കോബാള്‍ട്ട് ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന കോബാള്‍ട്ടില്‍ ഒരു ശതമാനത്തോളം കാര്‍ബണും കുറഞ്ഞൊരളവില്‍ (ഏതാണ്ട് 0.15 ശ.) സള്‍ഫറും അപദ്രവ്യങ്ങളായി കാണാന്‍ ഇടയുണ്ട്. അമോണിയയും അമോണിയം സള്‍ഫേറ്റും അടങ്ങുന്ന കോബാള്‍ട്ട് സള്‍ഫേറ്റ് ലായനിയുടെ വിദ്യുത് അപഘടനംവഴി പരിശുദ്ധമായ കോബാള്‍ട്ട് ലഭിക്കും.
ചില രാജ്യങ്ങളില്‍ സള്‍ഫ്യൂറിക്കമ്ലത്തിന്റെ ഉത്‌പാദനത്തിന് ഉപയോഗിക്കുന്ന പൈറൈറ്റിന്റെ അവശിഷ്‌ടത്തില്‍നിന്നു കോബാള്‍ട്ട് വേര്‍തിരിക്കുന്നുണ്ട്. ഇവിടെ പൈറൈറ്റിന്റെ വറുക്കല്‍ പരമാവധി കോബാള്‍ട്ട് സള്‍ഫേറ്റും ഏറ്റവും ചുരുങ്ങിയ അളവില്‍ അയണ്‍ സള്‍ഫേറ്റും ലഭ്യമാകത്തക്കവിധത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്. കോബാള്‍ട്ട് സള്‍ഫേറ്റില്‍നിന്ന് രാസമാര്‍ഗങ്ങളിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കാം.
കോബാള്‍ട്ടിന്റെ ഒരു പ്രധാനപ്പെട്ട സ്രോതസ്സാണ് നിക്കല്‍ വ്യവസായം. കാനഡയിലെ ഇന്റര്‍നാഷണല്‍ നിക്കല്‍ കമ്പനി താഴെപ്പറയുന്ന മാര്‍ഗത്തിലൂടെ കോബാള്‍ട്ട് വേര്‍തിരിക്കുന്നു. ഇവിടെ ആനോളൈറ്റില്‍ (anolyte-ആനോഡിനു ചുറ്റുമുള്ള ലായനി) ക്ലോറിനും ക്ഷാരനിക്കല്‍ കാര്‍ബണേറ്റും ചേര്‍ത്തു കോബാള്‍ട്ടിനെ അവക്ഷേപിക്കുന്നു. കോബാള്‍ട്ട്-നിക്കല്‍-കോപ്പര്‍-അയണ്‍ മിശ്രിതം അടങ്ങുന്ന ഈ അവക്ഷിപ്‌തം H2So4-ല്‍ ലയിപ്പിക്കുന്നു. Cu, Fe എന്നിവ നീക്കം ചെയ്യപ്പെടുന്നു. ലായനിയിലേക്കു സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേര്‍ത്ത് കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നു. നിക്കല്‍ വ്യവസായത്തിലെ ഉപോത്‌പന്നമെന്ന നിലയില്‍ കോബാള്‍ട്ടിനെ വേര്‍തിരിക്കുന്നതിനു വ്യത്യസ്‌തമായ രീതികള്‍ വിവിധ രാജ്യങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഗുണധര്‍മങ്ങള്‍. നിക്കല്‍, അയണ്‍ എന്നിവയുമായി സ്വഭാവത്തില്‍ പല സാദൃശ്യങ്ങളും കോബാള്‍ട്ടിനുണ്ട്. സംയോജകത 2, 3 ഒരു സ്ഥിര ഐസോടൊപ്പേ ഉള്ളൂ ; 12. റേഡിയോ ആക്‌റ്റീവ് ഐസോടോപ്പുകളും. അവയുടെ ദ്രവ്യമാനസംഖ്യ 54 മുതല്‍ 64 വരെയാണ്. അവയുടെ അര്‍ധായുസ്സുകള്‍ 0.2 സെക്കന്‍ഡ് മുതല്‍ 5.3 വര്‍ഷം വരെ ആണ്. കോബാള്‍ട്ടിനു രണ്ട് അപരരൂപങ്ങളുണ്ട്. ഒന്നിനു ഗാഢബന്ധിത ഷ്‌ഡഭുജീയ (Close Packed hexagonal) ഘടനയാണുള്ളത്. 417ºC വരെ ഇത് സ്ഥിരമാണ്; അതിനു മുകളില്‍ ഫലകകേന്ദ്രിത ഘനാകാര ഘടനയുള്ള (Face Centered Cubic) രണ്ടാമത്തെ അപരരൂപവും 1121ºC വരെ കോബാള്‍ട്ട് ഫെറോകാന്തികമാണ്. സ്വവ്യാപ്‌തത്തിന്റെ നിരവധി മടങ്ങു ഹൈഡ്രജനെ അവശോഷണം ചെയ്യാന്‍ കോബാള്‍ട്ടിനു കഴിയും. സാധാരണ താപനിലകളില്‍ വായുവോ ജലമോ കോബാള്‍ട്ടുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല. വായുവില്‍ ചൂടാക്കുമ്പോള്‍ കോബാള്‍ട്ട് ഓക്‌സീകരിക്കപ്പെടുന്നു. സള്‍ഫ്യൂരിക്, ഹൈഡ്രോക്ലോറിക്, നൈട്രിക് അമ്ലങ്ങള്‍ കോബാള്‍ട്ടുമായി അതിവേഗം പ്രതിപ്രവര്‍ത്തിക്കൂ. എന്നാല്‍ ഹൈഡ്രോഫ്‌ളൂറിക് അമ്ലം, സോഡിയം ഹൈഡ്രോക്‌സൈഡ്, അമോണിയം ഹൈഡ്രോക്‌സൈഡ് എന്നിവ വളരെ സാവധാനത്തിലേ കോബാള്‍ട്ടുമായി പ്രതിപ്രവര്‍ത്തിക്കും. കോബാള്‍ട്ട് എല്ലാ ഹാലജനുകളുമായും സംയോജിക്കുന്നു. സാധാരണ താപനിലയില്‍ നൈട്രജനുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഉയര്‍ന്ന താപനിലയില്‍ അമോണിയയെ വിഘടിപ്പിച്ച് നൈട്രൈഡ് ഉണ്ടാക്കുന്നു. കാര്‍ബണ്‍മോണോക്‌സൈഡുമായി 225-230ºC താപനിലയില്‍ കോബാള്‍ട്ട് കാര്‍ബൈഡ് (Co2C) രൂപംകൊള്ളുന്നു. ക്രോമിയം, വനേഡിയം, ടങ്‌സ്റ്റണ്‍, ടൈറ്റാനിയം, സിര്‍ക്കോണിയം തുടങ്ങിയ ലോഹങ്ങളുമായിച്ചേര്‍ന്ന് അന്തരാലോഹയൗഗികങ്ങളെ (intermetallic compounds) സൃഷ്‌ടിക്കുന്നു.
കോബാള്‍ട്ട് സംയുക്തങ്ങള്‍. കോബാള്‍ട്ടിനു പ്രധാനമായും രണ്ടുതരം സംയുക്തങ്ങളുണ്ട്. കോബാള്‍ട്ടസ് സംയുക്തങ്ങളും (സംയോജകത 2) കോബാള്‍ട്ടിക് സംയുക്തങ്ങളും (സംയോജകത 3).
ജലലായനികളിലും സങ്കരണകാരികളുടെ അസാന്നിധ്യത്തിലും കോബാള്‍ട്ട് സംയുക്തങ്ങള്‍ കോബാള്‍ട്ടസ് അവസ്ഥയിലാണു സുസ്ഥിരം. സങ്കരണാവസ്ഥയില്‍ കോബാള്‍ട്ടസ് അസ്ഥിരമാണ്. കാരണം അത് +3 ഓക്‌സീകരണാവസ്ഥയിലേക്ക് ഓക്‌സീകരിക്കപ്പെടുന്നു. ഓക്‌സൈഡുകള്‍. അയണിനെപ്പോലെ മൂന്ന് ഓക്‌സൈഡുകള്‍ കോബാള്‍ട്ടിനുണ്ട്.
1. കോബാള്‍ട്ട്‌സ് ഓക്‌സൈഡ് (CoO). ഇതിനു 200ºC-നു താഴെയും 900ºC-നു മുകളിലും മാത്രമേ സുസ്ഥിരതയുള്ളൂ. 200ºC-നും 900ºC-നും ഇടയ്‌ക്കു CoO ഓക്‌സീകരിച്ച് കോബാള്‍ട്ടോ-കോബാള്‍ട്ടിക് ഓക്‌സൈഡാകുന്നു. കോബാള്‍ട്ടസ് ഹൈഡ്രോക്‌സൈഡോ കാര്‍ബണേറ്റോ തപിപ്പിച്ച് ഇത് നിര്‍മിക്കാം.
CoCO3 → CoO + CO2
ജലം, അമോണിയം ഹൈഡ്രോക്‌സൈഡ്, ചാരായം എന്നിവയില്‍ ഇത് അലേയമാണ്. തണുത്ത, ഗാഢഅമ്ലങ്ങളിലും ചൂടാക്കിയ നേര്‍ത്ത അമ്ലങ്ങളിലും ഇതു ലയിക്കും. മറ്റു ലോഹങ്ങളുടെ ഓക്‌സൈഡുകളോട് സംയോജിച്ച് CoO ഇരട്ട ഓക്‌സൈഡുകള്‍ നല്‌കുന്നു. ഉദാ.CoO. Al2O3 (നീല), MgO.CoO (പാടലവര്‍ണം), 2 CoO. ZnO (പച്ച).
2. കോബാള്‍ട്ടിക് ഓക്‌സൈഡ് (Co2O3). കോബാള്‍ട്ടു സംയുക്തങ്ങളെ താഴ്‌ന്ന താപനിലയിലും വായു സാന്നിധ്യത്തിലും ചൂടാക്കുമ്പോള്‍ Co2 O3 ലഭിക്കുന്നു. തപിപ്പിക്കല്‍ സമയം ഏറിയാല്‍ Co3 O4 ആയിരിക്കും Co2 O3 -ക്കു പകരം ലഭിക്കുക. നിര്‍ജല കോബാള്‍ട്ടിക് ഓക്‌സൈഡ് ഇതുവരെ നിര്‍മിച്ചിട്ടില്ല.
3. കോബാള്‍ട്ടോ കോബാള്‍ട്ടിക് ഓക്‌സൈഡ് (Co3 O4). കോബാള്‍ട്ടിന്റെ ഒരു സുസ്ഥിര ഓക്‌സൈഡാണിത്. കോബാള്‍ട്ടസ് നൈട്രേറ്റ് 10ºC വരെ ചൂടാക്കി Co3 O4 നിര്‍മിക്കാം. 3 Co(NO3)2 → Co3O4 + 6NO2 + O2. വിപണിയില്‍ ലഭിക്കുന്ന കുറത്ത കോബാള്‍ട്ട് ഓക്‌സൈഡിന്റെ മുഖ്യഘടകം Co3 O4 ആണ്.
കോബാള്‍ട്ടസ് ഹൈഡ്രോക്‌സൈഡ് [Co (OH)2]. കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ഹൈഡ്രോക്‌സൈഡുചേര്‍ക്കുമ്പോള്‍ Co(OH)2 ലഭിക്കുന്നു. ആദ്യം ഇതിന്റെ നിറം നീല വയലറ്റ് ആണ്. ക്രമേണ അതു പാടലവര്‍ണമാകുന്നു. രണ്ടും ഒരേ സംയുക്തത്തിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങളാണ്. α,β എന്നിങ്ങനെ രണ്ട് അപരരൂപങ്ങള്‍ Co(OH)2 ന് ഉണ്ട്. ആല്‍ക്കലി അധികമാണെങ്കില്‍ പിങ്കുനിറത്തിലുള്ള β അപരരൂപം ഉണ്ടാകും. കോബാള്‍ട്ട് ലവണമാണ് അധികമെങ്കില്‍ നീല, α അപരരൂപം ഉണ്ടാകുന്നു. Co(OH)2 സാവധാനത്തില്‍ ഓക്‌സീകരിച്ച് ജലീയ കോബാള്‍ട്ടിക് ഓക്‌സൈഡ് (Co2O3mH2O) ഉണ്ടാകുന്നു.
ഹാലൈഡുകള്‍. എല്ലാ ഹാലജനുകളും കോബാള്‍ട്ടസ് ഹാലൈഡുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഫ്‌ളൂറിന്‍ മാത്രമേ സുസ്ഥിരമായ ഒരു കോബാള്‍ട്ടിക് ഹാലൈഡ് സൃഷ്‌ടിക്കുന്നുള്ളൂ. മറ്റ് കോബാള്‍ട്ടിക് ഹാലൈഡുകള്‍ സങ്കരങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ.
CIF3, BrF5 എന്നിവയുമായി കോബാള്‍ട്ടോ അതിന്റെ ഓക്‌സൈഡുകളോ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കോബാള്‍ട്ടിക് ഫ്‌ളൂറൈഡ് ലഭിക്കുന്നു. ഇതു ശക്തമായ ഫ്‌ളൂറീകാരക(fluorinating agent)മാണ്. കോബാള്‍ട്ടസ് ക്ലോറൈഡ് എന്ന ഇളം നീലയൗഗികം ഒരു ആര്‍ദ്രതാഗ്രാഹിയാണ്. ഇതിന്റെ നിരവധി ഹൈഡ്രേറ്റുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 140ºC വരെ ചൂടാക്കുമ്പോള്‍ ജലം നഷ്‌ടപ്പെട്ട് നിര്‍ജല കോബാള്‍ട്ടസ് ക്ലോറൈഡുകള്‍ ആയിത്തീരുന്നു. ഹൈഡ്രേറ്റുകള്‍ക്ക് വളരെ മങ്ങിയ റോസ് നിറവും നിര്‍ജല ലവണത്തിനു കടും നീല നിറവും ഉള്ളതിനാല്‍ ഇത് അദൃശ്യമഷിയായും ആര്‍ദ്രതാഗ്രാഹിയായും ഉപയോഗിക്കുന്നു. കോബാള്‍ട്ടസ് ബ്രാമൈഡും ഒരു ആര്‍ദ്രതാഗ്രാഹിയാണ്. രാസത്വരകമെന്ന നിലയ്‌ക്കാണ് ഇതിന്റെ പ്രാധാന്യം. കോബാള്‍ട്ടസ് അയൊഡൈഡിന് എന്നീ രണ്ട് അപരൂപങ്ങളുണ്ട്. കാര്‍ബണിക പ്രതിപ്രവര്‍ത്തനങ്ങളില്‍ ഈ യൗഗികം രാസത്വരകമായി ഉപയോഗിക്കുന്നു.
സള്‍ഫൈഡുകള്‍. നിരവധി സള്‍ഫൈഡുകള്‍ ഇതിനുണ്ട്. പ്രധാനപ്പെട്ടവ Co4S3, Co9S8, CoS, Co3S4, CoS2 എന്നിവയാണ്.
സള്‍ഫേറ്റ്. കോബാള്‍ട്ടിന്റെ ഏതെങ്കിലും ഓക്‌സൈഡോ കാര്‍ബണേറ്റോ നേര്‍ത്ത സള്‍ഫ്യൂറിക്കമ്ലത്തില്‍ അലിയിച്ച് ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ചുവന്ന നിറത്തില്‍ ജലയോജിത കോബാള്‍ട്ടസ് സള്‍ഫേറ്റ് (CoSO4.7H2O) ലഭിക്കുന്നു. FeSO4. 7H2Oയ്‌ക്കു സമരൂപിയാണ് ഇത്. കോബാള്‍ട്ടസ് സള്‍ഫേറ്റിന്റെ പൂരിത 40 ശതമാനം സള്‍ഫ്യൂറിക്ക് ലായനി നല്ലപോലെ തണുപ്പിച്ച് വിദ്യുത്-അപഘടന ഓക്‌സീകരണം നടത്തുമ്പോള്‍ പട്ടിന്റെ നിറത്തില്‍ കോബാള്‍ട്ടിക് സള്‍ഫേറ്റ് Co2(SO4)3 അവക്ഷേപിക്കും. ഫെറിക് സള്‍ഫേറ്റുപോലെ ഈ യൗഗികവും ആലങ്ങള്‍ ഉണ്ടാക്കുന്നു. ഉദാ. K2SO4, CO2(SO4)3, 24H2O.
നൈട്രൈഡുകള്‍. Co3N3, Co2N, CoN എന്നീ തന്മാത്രാസൂത്രങ്ങളുള്ള മൂന്നു നൈട്രൈഡുകള്‍ കോബാള്‍ട്ടിനുണ്ട്. ലോഹവും അമോണിയയും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഇവ ഉണ്ടാകുന്നു.
നൈട്രേറ്റുകള്‍. കോബാള്‍ട്ട് ഓക്‌സൈഡോ കാര്‍ബണേറ്റോ നേര്‍ത്ത് HNO3-ല്‍ ലയിച്ച് ചുവന്ന ജലയോജിത കോബാള്‍ട്ട് നൈട്രേറ്റ് Co (NO3)2. 6H2O രൂപംകൊള്ളുന്നു. Cu ലവണത്തെ N2O5 മായി പ്രതിപ്രവര്‍ത്തിപ്പിച്ച് നിര്‍ജലീയ നൈട്രേറ്റ് നിര്‍മിക്കാം.
കാര്‍ബൈഡുകള്‍. രണ്ടു കാര്‍ബൈഡുകളുണ്ട്. Co3C -യും, Co2C-യും. ആദ്യത്തേതിന് Fe3C-യുടെ അതേഘടനയാണുള്ളത്. കോബാള്‍ട്ടും കോള്‍ഗ്യാസും തമ്മില്‍ 500-800ºC-ല്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് ഇത് നിര്‍മിക്കാം. 225-230ºC-ല്‍ CO, Co എന്നിവ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ Co2C ലഭിക്കും.
കാര്‍ബണേറ്റ് (CoCO3). കോബാള്‍ട്ടസ് ലവണലായനിയോട് ആല്‍ക്കലി ബൈ കാര്‍ബണേറ്റ് ചേര്‍ത്ത് അതു Co2 കൊണ്ടുപൂരിതമാക്കുമ്പോള്‍ പാടലവര്‍ണമുള്ള കോബാള്‍ട്ടസ് കാര്‍ബണേറ്റ് (Co CO3. 6H2O) ലഭിക്കുന്നു. ചൂടാക്കുമ്പോള്‍ ഓക്‌സൈഡുകളായി ഇതു വിഘടിക്കുന്നു.
കോബാള്‍ട്ട് അസറ്റേറ്റ് [Co(CH3 Co2)2], കോബാള്‍ട്ടസ് ഓക്‌സലേറ്റ് [Co C2 C2 O4 2H2O). കോബാള്‍ട്ട് കാര്‍ബൊണിലുകള്‍ [Co2 (CO)6, Co4 (CO)12)] തുടങ്ങിയവ കോബാള്‍ട്ടിന്റെ വ്യാവസായിക പ്രാധാന്യമുള്ള മറ്റ് ഏതാനും യൗഗികങ്ങളാണ്.
കോബാള്‍ട്ട് (III) കോ-ഓര്‍ഡിനേഷന്‍ യൗഗികങ്ങള്‍. കോബാള്‍ട്ടി നൈട്രൈറ്റുകളില്‍ [Co (NO2)6]3– എന്ന അയോണുകള്‍ അടങ്ങുന്നു. ഈ സംയുക്തങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ടതാണ് പൊട്ടാസിയം കോബാള്‍ട്ടി നൈട്രൈറ്റ്, [K3 Co (NO2)6] അഥവാ "ഫിഷര്‍ലവണം'. വര്‍ണകമായും പോര്‍സലേനുകള്‍ക്ക് നിറം കൊടുക്കാനും ഇതുപയോഗിക്കുന്നു.
Co (CN)63– എന്ന സങ്കര അയോണ്‍ അടങ്ങുന്നവയാണ് കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡുകള്‍. ഉദാ. പൊട്ടാസിയം കോബാള്‍ട്ടി സയനൈഡ് K3 Co (CN)6, സില്‍വര്‍ കോബാള്‍ട്ടി സയനൈഡ് Ag3 Co (CN)6 തുടങ്ങിയവ.
CS2CoF6 കോബാള്‍ട്ട് (IV) ന്റെ ഏക സംയുക്തമായി കരുതാവുന്നതാണ്. CS2 Co Cl4 എന്ന സംയുക്തത്തിന്റെ ഫ്‌ളൂറിനീകരണം വഴി മഞ്ഞപ്പൊടിയായ ഇതു ലഭിക്കുന്നു. കോബാള്‍ട്ട് (1) ന്റെ ധാരാളം കോ-ഓര്‍ഡിനേഷന്‍ സംയുക്തങ്ങളും ഉണ്ട്. പൂജ്യം ഓക്‌സീകരണാവസ്ഥയ്‌ക്കു അനുയോജ്യമായ K8[Co2 (CN)8] എന്നൊരു സംയോജന സംയുക്തവും കണ്ടുപിടിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മറ്റ് ഏക കോബാള്‍ട്ട് (O) സ്‌പീഷീസുകളാണ് കാര്‍ബണില്‍ ലോഹികയൗഗികങ്ങള്‍.
വിശ്ലേഷണം. വര്‍ണമാപനവിശ്ലേഷണം, പൊളാറോഗ്രാഫി, ഭാരാത്മകവിശ്ലേഷണം, സ്‌പെക്‌ട്രാഗ്രാഫി തുടങ്ങി വിവിധ രീതികള്‍ കോബാള്‍ട്ടിന്റെ വിശ്ലേഷണത്തിന് ഉപയോഗിച്ചുവരുന്നു. കോബാള്‍ട്ടിന്റെ അളവു വളരെ കുറവാണെങ്കില്‍ വര്‍ണമാപനരീതിയും (നൈട്രാസോ-R-ലവണമോ അമോണിയം തയോസയനേറ്റോ ഉപയോഗിച്ച്) പൊളാറോഗ്രാഫിയും കോബാള്‍ട്ടിന്റെ അളവു കൂടുതലാണെങ്കില്‍ വിദ്യുത് അപഘടനരീതിയും സാധാരണ ഉപയോഗിച്ചുവരുന്നു, ഈ രണ്ട് അതിരുകള്‍ക്കും ഇടയിലാണ് കോബാള്‍ട്ട് എങ്കില്‍ ഭാരാത്മകവിശ്ലേഷണം (α-നൈട്രാസോ β-നാഫ്‌തോള്‍ ഉപയോഗിച്ച് Co3 O4 ആയി അവക്ഷേപണം നടത്തി), പൊട്ടന്‍ഷ്യോ മെട്രികവിശ്ലേഷണം (പൊട്ടാസിയം ഫെറിസയനൈഡ് ഉപയോഗിച്ച് കോബാള്‍ട്ടിനെ ഓക്‌സീകരിച്ച്) എന്നീ രീതികള്‍ വിശ്ലേഷണത്തിന് ഉപയോഗിക്കുന്നു.
കോബാള്‍ട്ട്-60 (Co60) കോബാള്‍ട്ടിന്റെ ഒരു റേഡിയോ ആക്‌റ്റീവ് ഐസോട്ടോപ്പാണ് കോബാള്‍ട്ടിനെ ഒരു അണുറിയാക്‌ടറില്‍നിന്നുള്ള റേഡിയേഷനു വിധേയമാക്കി ഇത് നിര്‍മിക്കാം. വ്യവസായത്തിലും വൈദ്യശാസ്‌ത്രത്തിലും ഇതിനു വമ്പിച്ച പ്രാധാന്യമുണ്ട്. പദാര്‍ഥങ്ങളുടെ ആന്തരികഘടന മനസ്സിലാക്കുന്നതിനുള്ള എക്‌സ്-റേ പഠനങ്ങളില്‍ റേഡിയത്തിനുപകരം ഉപയോഗിക്കുന്നു. കാന്‍സര്‍ ചികിത്സയില്‍ കോബാള്‍ട്ട് 60-ന്റെ ഉപയോഗം ഇന്നു വ്യാപകമായിക്കഴിഞ്ഞു. പ്രകൃതത്തിലും സ്വഭാവത്തിലും ഇതു റേഡിയത്തിനു മുന്നില്‍ നില്‍ക്കുന്നു. വിലക്കുറവ്, ഗാമാവികിരണങ്ങളുടെ ഏകാത്മകത, ബീറ്റാ വികിരണങ്ങളുടെ മൃദുലത, പ്രത്യേകാവശ്യങ്ങള്‍ക്കായി ആകൃതിപ്പെടുത്താന്‍ കഴിയല്‍ തുടങ്ങിയവയുടെ പ്രത്യേകതകളാണ്. ഇതിന്റെ അര്‍ധായുസ് 5.3 വര്‍ഷമാണ്.
ഉപയോഗങ്ങള്‍. സാധാരണ താപനിലകളില്‍ കാന്തികസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ലോഹമാണ് കോബാള്‍ട്ട്. ലോകത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കോബാള്‍ട്ടിന്റെ 25 ശതമാനവും കാന്തങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. മറ്റ് ഏതൊരു ലോഹത്തെയും കൂട്ടുലോഹത്തെയുംകാള്‍ ഉയര്‍ന്ന "ക്യൂറിപോയിന്റ്' (കാന്തികസ്വഭാവം അപ്രത്യക്ഷമാകുന്ന താപനില) കോബാള്‍ട്ടിനുണ്ട്. ഏതു സ്ഥിരകാന്തത്തിലും നല്ലൊരളവ് കോബാള്‍ട്ട് അടങ്ങിയിട്ടുണ്ടാവും.
കോബാള്‍ട്ട് ഉരുക്കുകളില്‍ 20-40 ശതമാനം ഇീ അടങ്ങിയിരിക്കും. ഇതും കാന്തങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. അയണ്‍, കോബാള്‍ട്ട്, വനേഡിയം കൂട്ടുലോഹങ്ങള്‍ അടിച്ചുപരത്താവുന്നതരം സ്ഥിരകാന്തങ്ങളുടെ നിര്‍മിതിക്ക് ഉപയോഗിച്ചുവരുന്നു. കുനിക്കോസ് (Cunicos)എന്ന് അറിയപ്പെടുന്ന Cr, Ni, Co കൂട്ടുലോഹവും കോമോള്‍ (Comol) എന്നറിയപ്പെടുന്ന Fe, Co, Mo കൂട്ടുലോഹവും ഈ രംഗത്തുള്ള മറ്റു രണ്ടു കൂട്ടുലോഹങ്ങളാണ്. വളരെ പ്രധാനപ്പെട്ട ഒരു സ്ഥിര കാന്തകൂട്ടുലോഹമാണ് ആല്‍നിക്കോസ് (Alnicos). ഇതില്‍ 6-12 ശതമാനം വരെ അലുമിനിയവും 14-30 ശതമാനം നിക്കലും 5-35 ശതമാനം കോബാള്‍ട്ടും നേരിയ തോതില്‍ അയണ്‍, ടൈറ്റാനിയം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അടുത്ത കാലത്തായി കോബാള്‍ട്ട്-അപൂര്‍വമൃത്തു ലോഹങ്ങളുടെ (വിശേഷിച്ചും സമേരിയം, പ്രാസിയോ ഡൈമിയം എന്നിവയുടെ) കൂട്ടുലോഹങ്ങളുപയോഗിച്ച് കൂടുതല്‍ ഗുണമേന്മയുള്ള കാന്തങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ടൂള്‍സ്റ്റീലുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന കൂട്ടു ലോഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കോബാള്‍ട്ട്. കോബാള്‍ട്ടിന്റെ ഉത്‌പാദനത്തില്‍ 25 ശതമാനത്തോളം ഇത്തരം ഉച്ചതാപ ഉരുക്കു കൂട്ടുലോഹങ്ങളുടെ നിര്‍മിതിക്ക് ഉപയോഗിക്കുന്നു. വാതകടര്‍ബൈനുകള്‍, ജറ്റ് എന്‍ജിനുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്ക് ഈ കൂട്ടുലോഹങ്ങള്‍ അത്യാവശ്യമാണ്. ഇവയില്‍ 5 മുതല്‍ 65 ശതമാനംവരെ ഇീ അടങ്ങിയിരിക്കും. പല കൂട്ടുലോഹങ്ങളിലും തേയ്‌മാനപ്രതിരോധകം ആയിട്ട് ഇീ ഉപയോഗിക്കുന്നു. നിരന്തര ഘര്‍ഷണം ഏല്‍ക്കേണ്ടിവരുന്ന പദാര്‍ഥങ്ങളിലും ടൂളുകളിലും 10 മുതല്‍ 65 ശതമാനം വരെ ഇീ ചേര്‍ക്കാറുണ്ട്. അപഘര്‍ഷണപ്രതിരോധ പദാര്‍ഥങ്ങളുടെ നിര്‍മിതിയിലും വ്യത്യസ്‌ത അളവുകളില്‍ ഇീ ചേര്‍ത്തുവരുന്നു. കോവാര്‍ (Kovar), ഫര്‍നിക്കോ തുടങ്ങിയ കൂട്ടുലോഹങ്ങളില്‍ 15 മുതല്‍ 25 ശതമാനം വരെ ഇീ ഉണ്ടാവും.
28 മുതല്‍ 68 ശതമാനം വരെ കോബാള്‍ട്ടും Cr, Ni, Mo എന്നിവയും അടങ്ങിയിട്ടുള്ള പദാര്‍ഥങ്ങള്‍ ദന്തവൈദ്യത്തിലും അസ്ഥിചികിത്സയിലും ഉപയോഗിച്ചുവരുന്നു. നിറം മങ്ങാതിരിക്കല്‍, അപഘര്‍ഷണ പ്രതിരോധം, വായിലെ ടിഷ്യുക്കളോടും ശരീരദ്രവങ്ങളോടും സമരസപ്പെട്ടു പോകല്‍ തുടങ്ങിയ സവിശേഷതകള്‍ ഈ പദാര്‍ഥങ്ങള്‍ക്കുണ്ട്. 40-50 ശതമാനം ഇീ അടങ്ങിയിട്ടുള്ള കൂട്ടുലോഹങ്ങള്‍ സ്‌പ്രിങ്ങുകളുടെ നിര്‍മിതിക്ക് ഉപയോഗിക്കുന്നു. അലുമിനിയം, ബെറിലിയം, ക്രോമിയം, കോപ്പര്‍, മാങ്‌ഗനീസ്, മോളിബ്‌ഡിനം, നിക്കല്‍, ടിന്‍, ടൈറ്റാനിയം, ടങ്‌സ്റ്റണ്‍, വനേഡിയം തുടങ്ങി നിരവധി ലോഹങ്ങളുമായി കോബാള്‍ട്ട് കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു ശ്രണി കോബാള്‍ട്ട്-ക്രോമിയം-ടങ്‌സ്റ്റണ്‍ കൂട്ടുലോഹങ്ങളെ സ്റ്റെല്ലൈറ്റുകള്‍ (Stellites)എന്നു പറയുന്നു. ഉറപ്പും അപക്ഷയപ്രതിരോധവും ഉള്ളവയാണിവ.
മനുഷ്യനിര്‍മിതമായ ഏറ്റവും കട്ടിയുള്ള പദാര്‍ഥങ്ങളില്‍ ഒന്നാണ് ടങ്‌സ്റ്റണ്‍ കാര്‍ബൈഡ് (Wc). (തിളനില 2900ºC) ഉറപ്പും കാഠിന്യവും വജ്രത്തിനു തുല്യമാണ്. ഇതിന് ഉറപ്പും ആഘാതപ്രതിരോധവും നല്‌കുന്നതു കോബാള്‍ട്ടാണ്. ടങ്‌സ്റ്റണ്‍ കാര്‍ബൈഡിന്റെയും കോബാള്‍ട്ടു പൗഡറിന്റെയും ഒരു ബ്രിക്വെറ്റിത (briquetted) മിശ്രിതം സു. 1400-1600ºC ചൂടാക്കുമ്പോള്‍ ടങ്‌സ്റ്റണ്‍ കാര്‍ബൈഡ് ഉണ്ടാക്കുന്നു. ചൂടാക്കുമ്പോള്‍ കോബാള്‍ട്ട് ഉരുകി, കട്ടിയുള്ള കാര്‍ബൈഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന "ബന്ധന'ങ്ങളായി പ്രവര്‍ത്തിക്കുന്നു. മെഷീന്‍ ടൂളുകള്‍, ഡ്രില്ലിങ് ഉപകരണങ്ങള്‍, അറുക്കവാളുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്ക് ഇത്തരം കാര്‍ബൈഡുകള്‍ ഉപയോഗപ്രദമാണ്.
18 ശതമാനം കോബാള്‍ട്ട്, 28 ശതമാനം നിക്കല്‍, 54 ശതമാനം അയണ്‍ എന്നിവ അടങ്ങിയിട്ടുള്ള ഒരുതരം കൂട്ടുലോഹംകൊണ്ട് ഗ്ലാസ്സിനു സമാനമായ വികസനഗുണാന്നമുള്ള ഒരു പദാര്‍ഥം ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഗ്ലാസ്സിനു നീലനിറം കൊടുക്കാന്‍ കോബാള്‍ട്ട് ഓക്‌സൈഡ് ഉപയോഗിക്കുന്നു. ഒരു ടണ്‍ ഗ്ലാസ്സിന് 140 മുതല്‍ 450 ഗ്രാം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ത്താല്‍ മതി. ജനല്‍ ഗ്ലാസുകളിലെയും ഗ്ലാസ്‌പ്‌ളേറ്റുകളിലെയും നേരിയ മഞ്ഞനിറം നീക്കം ചെയ്യാന്‍ ഒരു ടണ്ണിന് 1 മുതല്‍ 45 വരെ ഗ്രാം കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ക്കണം.
കോബാള്‍ട്ട് അലുമിനേറ്റിന്റെ നീലനിറത്തിന് തെനാര്‍ഡ്‌സ്‌ബ്‌ളൂ (Thenard's blue) എന്നു പറയുന്നു. ഉരുക്കില്‍ പൂശുന്നതിനുള്ള ഇനാമലില്‍ 0.2 മുതല്‍ 2 ശതമാനം വരെ കോബാള്‍ട്ട് ഓക്‌സൈഡ് ചേര്‍ന്നാല്‍ അതു ഇനാമലിനെ ഉരുക്കില്‍ ബലമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.
കോബാള്‍ട്ടിന്റെ കാര്‍ബണികലവണങ്ങള്‍ പെയിന്റ്, വാര്‍ണിഷ് തുടങ്ങിയവയെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നു. കോബാള്‍ട്ട് ലിനൊളേറ്റ്, കോബാള്‍ട്ട് നാഫ്‌തനെറ്റ് തുടങ്ങിയവ ഈ പ്രകൃതത്തില്‍ പ്രധാനപ്പെട്ടവയാണ്.
"കോബാള്‍ട്ട്-തോറിയ-കിസല്‍ഗര്‍' രാസത്വരകം ഫിഷര്‍-ട്രാപ് (Fisher-Tropsch) പ്രക്രിയയില്‍ ദ്രാവക ഹൈഡ്രോകാര്‍ബണുകളുടെ നിര്‍മിതിയെ സ്വാധീനിക്കുന്നു. എഥിലിന്റെ അമിനീകരണം, ഹൈഡ്രജനേഷന്‍ പ്രക്രിയകള്‍, അമോണിയ ഓക്‌സീകരണം, എഥിലിന്‍ വിഘടനം തുടങ്ങി നിരവധി രാസപ്രക്രിയകളില്‍ ഇീ രാസത്വരകമായി വര്‍ത്തിക്കുന്നു.
ജന്തുക്കളിലും സൂക്ഷ്‌മജീവരൂപങ്ങളിലും സസ്യങ്ങളിലും നേരിയ അളവില്‍ ഇീ അടങ്ങിയിട്ടുണ്ട്. സാധാരണ സസ്യപദാര്‍ഥങ്ങളില്‍ അതിന്റെ ഉണങ്ങിയ ഭാരത്തിന്റെ ലക്ഷത്തില്‍ 4.6 ഭാഗം വരെയാണ് കോബാള്‍ട്ട് പരമാവധി ഉണ്ടായിരിക്കുക. ഇതിലധികമായാല്‍ സസ്യത്തിന് ദോഷകരമാണ്.
ജീവകം ബി-12-ല്‍ 4.3 ശതമാനം കോബാള്‍ട്ട് അടങ്ങിയിട്ടുള്ളതായി കണക്കാക്കുന്നു. ഒരു ഭാരമൂലകം അടങ്ങിയിട്ടുള്ള ഏക ജീവകവും ഇതുതന്നെ. ആഹാരത്തില്‍ നിശ്ചിത അളവില്‍ കോബാള്‍ട്ട് അടങ്ങിയിട്ടില്ലെങ്കില്‍ അത് ആത്യന്തികമായി വിറ്റാമിന്‍ ബി-12-ന്റെ സംശ്ലേഷണത്തെ ബാധിക്കുമെന്നു കരുതപ്പെടുന്നു. നോ. മൂലകങ്ങള്‍, കോവാര്‍
(ചുനക്കര ഗോപാലകൃഷ്‌ണന്‍)