This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോപാല്‍ == ചില ഉഷ്‌ണമേഖലാ വൃക്ഷങ്ങളുടെ കറ കട്ടിപിടിച്ചുണ്ട...)
(കോപാല്‍)
 
വരി 8: വരി 8:
വൃക്ഷങ്ങളില്‍ നിന്നു കിട്ടുന്ന ഗുണമേന്മ കുറഞ്ഞ ഇനം ജക്കാസ്‌ കോപാല്‍ എന്നറിയപ്പെടുന്നു. വൃക്ഷത്തിന്റെ തായ്‌ത്തടിയില്‍ നിന്നോ വേരുകളില്‍ നിന്നോ വേരുകളോടു ചേര്‍ന്നുള്ള മണ്ണില്‍ നിന്നോ ഇതുശേഖരിക്കാം. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ജക്കാസ്‌ കോപാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു.

 +
വാര്‍ണിഷ്‌, അച്ചടിമഷി എന്നിവ നിര്‍മിക്കാന്‍ കോപാല്‍ ഉപയോഗിക്കുന്നു.
വാര്‍ണിഷ്‌, അച്ചടിമഷി എന്നിവ നിര്‍മിക്കാന്‍ കോപാല്‍ ഉപയോഗിക്കുന്നു.
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 18:13, 3 ഓഗസ്റ്റ്‌ 2015

കോപാല്‍

ചില ഉഷ്‌ണമേഖലാ വൃക്ഷങ്ങളുടെ കറ കട്ടിപിടിച്ചുണ്ടാകുന്ന വിവിധതരം റസിനുകള്‍ക്ക്‌ പൊതുവേ പറയുന്ന പേര്‌. വര്‍ണരഹിതമായ സ്‌ഫടികം പോലെയുള്ളവ മുതല്‍ തിളങ്ങുന്ന മഞ്ഞരാശി കലര്‍ന്ന തവിട്ടുനിറമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്‌.

വൃക്ഷങ്ങളുടെ ഫോസിലുകളില്‍ നിന്നു കിട്ടുന്ന കോപാലാണ്‌ ഏറ്റവും ഗുണമേന്മയുള്ളത്‌. ട്രക്കിലോബിയം വെറുക്കോസം എന്ന വൃക്ഷത്തിന്റെ ഫോസിലില്‍ നിന്നു ലഭിക്കുന്ന സാന്‍സിബാര്‍ കോപാലാണ്‌ ഏറ്റവും മെച്ചപ്പെട്ട ഇനം. സാന്‍സബാറിന്റെ (കിഴക്കേ ആഫ്രിക്ക) പടിഞ്ഞാറന്‍ തീരത്ത്‌ ഇതു വ്യാപകമായി കാണപ്പെടുന്നു. മണ്ണിനടയില്‍ ഏതാണ്ട്‌ 120 സെ.മീ. താഴ്‌ചയില്‍ ഇതു തരികളായോ വലിയ കട്ടകളായോ ഉണ്ടായിരിക്കും. ന്യൂസിലന്‍ഡിലെ കൗറിപൈന്‍മരങ്ങളില്‍ നിന്നു കിട്ടുന്ന കൗറി കോപാല്‍ മറ്റൊരിനമാണ്‌. കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കില്‍ നിന്നു ലഭിക്കുന്ന ഇനം കോങ്‌ഗോ കോപാല്‍ എന്നറിയപ്പെടുന്നു. മാര്‍ദവമുള്ള മാനിലകോപാലിന്‌ വാണിജ്യപ്രധാന്യമുണ്ട്‌. കൊളംബിയ, ബ്രസീല്‍ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍ കോപാല്‍ ശേഖരങ്ങളുണ്ട്‌. ഇവിടങ്ങളില്‍ ഹൈമെനിയ കൗര്‍ബാറില്‍ എന്ന വൃക്ഷമാണ്‌ പ്രധാന സ്രോതസ്സ്‌.

വൃക്ഷങ്ങളില്‍ നിന്നു കിട്ടുന്ന ഗുണമേന്മ കുറഞ്ഞ ഇനം ജക്കാസ്‌ കോപാല്‍ എന്നറിയപ്പെടുന്നു. വൃക്ഷത്തിന്റെ തായ്‌ത്തടിയില്‍ നിന്നോ വേരുകളില്‍ നിന്നോ വേരുകളോടു ചേര്‍ന്നുള്ള മണ്ണില്‍ നിന്നോ ഇതുശേഖരിക്കാം. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ജക്കാസ്‌ കോപാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു.

വാര്‍ണിഷ്‌, അച്ചടിമഷി എന്നിവ നിര്‍മിക്കാന്‍ കോപാല്‍ ഉപയോഗിക്കുന്നു.

(എന്‍. മുരുകന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍