This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍-ടിക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോണ്‍-ടിക്കി == == Kon-Tiki == സമുദ്ര പര്യവേക്ഷണം. നോര്‍വീജിയന്‍ നരവ...)
(Kon-Tiki)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kon-Tiki ==
== Kon-Tiki ==
-
 
+
[[ചിത്രം:Kon-tiki_(1).png‎|200px|right|thumb|കോണ്‍-ടിക്കി]]
സമുദ്ര പര്യവേക്ഷണം. നോര്‍വീജിയന്‍ നരവംശശാസ്‌ത്രജ്ഞനായ ഥോര്‍ ഹയര്‍ദാലും അഞ്ച്‌ സഹയാത്രികരും ചേര്‍ന്ന്‌ 1947-ല്‍ തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നും പോളിനേഷ്യന്‍ ദ്വീപുകള്‍വരെ നടത്തിയ സമുദ്ര പര്യവേക്ഷണമാണ്‌ കോണ്‍-ടിക്കി.

പോളിനേഷ്യര്‍ തെക്കേ അമേരിക്കയില്‍നിന്ന്‌ കുടിയേറിയ സഞ്ചാരികളാകാന്‍ സാധ്യതയുണ്ട്‌ എന്നൊരുവാദം അക്കാലത്തെ ചരിത്രകാരന്മാര്‍ക്കിടയില്‍ പ്രബലമായി നിലനിന്നിരുന്നു. കിഴക്കുദിക്കിലേക്കു സഞ്ചരിച്ചിരുന്ന പോളിനേഷ്യര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകാമെന്നും അവിടെനിന്ന്‌ അവരില്‍ ചിലര്‍ പസിഫിക്‌ ദ്വീപുകളിലേക്കു തിരികെപ്പോയിട്ടുണ്ടാകാം എന്നുമുള്ള വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌  ഹയര്‍ദാല്‍  ഒരു സാഹസികയാത്രയ്‌ക്കു തുടക്കം കുറിച്ചത്‌. ബാള്‍സാ മരത്തടികള്‍ വള്ളിച്ചെടികള്‍കൊണ്ടു ചേര്‍ത്തു കെട്ടിയുണ്ടാക്കിയതും കോണ്‍-ടിക്കി എന്ന പേരു നല്‍കിയതുമായ ദുര്‍ബലമായ ഒരു ചങ്ങാടത്തിലായിരുന്നു ഇവരുടെ യാത്ര.

Current revision as of 16:29, 3 ഓഗസ്റ്റ്‌ 2015

കോണ്‍-ടിക്കി

Kon-Tiki

ചരിത്രാതീതകാലത്തെ തെക്കേ അമേരിക്കന്‍ ഇന്ത്യാക്കാര്‍ ഉപയോഗിച്ചിരുന്നത്‌ ഇത്തരത്തിലുള്ള ചങ്ങാടങ്ങളായിരുന്നു എന്ന വിശ്വാസമാണ്‌ ഹയര്‍ദാലിനെയും സംഘത്തെയും പര്യവേക്ഷണത്തിനായി ഇതേ രൂപത്തിലുള്ള ചങ്ങാടം തന്നെ തെരഞ്ഞെടുക്കാന്‍ പ്രരിപ്പിച്ചത്‌. പെറുവില്‍നിന്ന്‌ ഫ്രഞ്ച്‌ പോളിനേഷ്യയിലെ തുവാമോത്തു ദ്വീപിലേക്ക്‌ ഹംബോള്‍ട്ട്‌ കടലിടുക്കിലൂടെയായിരുന്നു കോണ്‍-ടിക്കിയുടെ സഞ്ചാരം. 101 ദിവസം നീണ്ടുനിന്നതായിരുന്നു ഈ സാഹസികയാത്ര.

ഈ യാത്രയിലെ അനുഭവങ്ങള്‍ ഹൃദയാവര്‍ജകമായി വിവരിക്കുന്ന കോണ്‍-ടിക്കി എന്ന ഒരു ഗ്രന്ഥം 1950-ല്‍ ഹയര്‍ദാല്‍ രചിക്കുകയുണ്ടായി. യാത്രയ്‌ക്കുപയോഗിച്ച ചങ്ങാടം നിലവില്‍ ഓസ്ലോയിലുള്ള നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍