This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ഗ്രീവ്, വില്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Congreve, William (1670 - 1729)) |
(→Congreve, William (1670 - 1729)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Congreve, William (1670 - 1729) == | == Congreve, William (1670 - 1729) == | ||
- | [[ചിത്രം: | + | [[ചിത്രം:Congreve_William.png|150px|right|thumb|വില്യം കോണ്‍ഗ്രീവ്]] |
ഇംഗ്ലീഷ് നാടകകൃത്ത്. 1670 ജനു. 24-ന് യോര്‍ക്‌ഷയറിലെ ബാര്‍ഡ് സെയിലില്‍ ജനിച്ചു. 1674-ല്‍ മാതാപിതാക്കളോടൊത്ത് അയര്‍ലണ്ടിലേക്കു പോയ കോണ്‍ഗ്രീവ്, ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം (1686-88) ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിയമപഠനം നടത്തി (1691). | ഇംഗ്ലീഷ് നാടകകൃത്ത്. 1670 ജനു. 24-ന് യോര്‍ക്‌ഷയറിലെ ബാര്‍ഡ് സെയിലില്‍ ജനിച്ചു. 1674-ല്‍ മാതാപിതാക്കളോടൊത്ത് അയര്‍ലണ്ടിലേക്കു പോയ കോണ്‍ഗ്രീവ്, ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം (1686-88) ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിയമപഠനം നടത്തി (1691). | ||
Current revision as of 16:28, 3 ഓഗസ്റ്റ് 2015
കോണ്‍ഗ്രീവ്, വില്യം
Congreve, William (1670 - 1729)
ഇംഗ്ലീഷ് നാടകകൃത്ത്. 1670 ജനു. 24-ന് യോര്‍ക്‌ഷയറിലെ ബാര്‍ഡ് സെയിലില്‍ ജനിച്ചു. 1674-ല്‍ മാതാപിതാക്കളോടൊത്ത് അയര്‍ലണ്ടിലേക്കു പോയ കോണ്‍ഗ്രീവ്, ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം (1686-88) ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിയമപഠനം നടത്തി (1691).
ഇന്‍കോഗ്നിറ്റ (1692) എന്ന ലഘുനോവല്‍ പേരുവയ്‌ക്കാതെയാണ് കോണ്‍ഗ്രീവ് പ്രസിദ്ധീകരിച്ചത്. ആദ്യനാടകമായ "ദി ഓള്‍ഡ് ബാച്‌ലര്‍' (1693) പ്രശസ്‌ത നാടകകൃത്തായ ഡ്രഡന്റെ പ്രശംസയ്‌ക്കു പാത്രമായി. എന്നാല്‍ രണ്ടാമത്തെ നാടകം "ദ് ഡബിള്‍ ഡീലര്‍' (1694) പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യനാടകം വിജയകരമായി അവതരിപ്പിച്ച ബറ്റര്‍ട്ടണ്‍സ് കമ്പനി തന്നെയാണ് "ലൗ ഫോര്‍ ലൗ' നാടകവും (1695) ലിങ്കണ്‍സ് ഇന്‍ ഫീല്‍ഡ്‌സില്‍ അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഏക ദുരന്ത നാടകം "ദ് മോണിങ് ബ്രഡ്' (1697) തുടര്‍ച്ചയായി പതിമൂന്നു രാത്രി രംഗത്ത് അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രീവിന്റെ ഏറ്റവും പ്രമുഖമായ നാടകം "ദ് വേ ഒഫ് ദ് വേള്‍ഡ്' (1700) ആണ്. "ദ് ജഡ്‌ജ്‌മെന്റ് ഒഫ് പാരിസ്' (1701) എന്നൊരു മുഖംമൂടി (masque) നാടകവും "സിമിലി' എന്നൊരു സംഗീതനാടകവും ഏതാനും കവിതകളും ഉപന്യാസങ്ങളുംകൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്.
പുനരവരോധ കാലഘട്ട (Restoration Period)ത്തിലെ ഇംഗ്ലീഷ് നാടകകൃത്തെന്ന നിലയില്‍ കോമഡി ഒഫ് മാനേഴ്‌സ്(Comedy of Manners)എന്ന നാടകശാഖയെ സംഭാഷണചാതുര്യം കൊണ്ടും പരിഷ്‌കൃത സമൂഹത്തിന്റെ ഹാസ്യാത്മക ചിത്രീകരണംകൊണ്ടും മികവുറ്റതാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
വൈന്‍ ലൈസന്‍സ് കമ്മീഷണറായും തുടര്‍ന്ന് ജമെയ്‌ക്കാ സെക്രട്ടറിയായും (1714) കോണ്‍ഗ്രീവ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പ്രശസ്‌ത നടികളായ ആനി ബ്രസ്‌ഗിര്‍ഡിലും ഹെന്റീറ്റയും ഇദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയ രണ്ടു വ്യക്തികളാണ്. ഡ്രഡന്‍, അഡിസന്‍, സ്റ്റീല്‍, സ്വിഫ്‌റ്റ്, പോപ്പ്, ഗേ, വോള്‍ട്ടയര്‍ തുടങ്ങിയ പ്രതിഭാധനന്മാരുമായി ഇദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. 1729 ജനു. 19-ന് വില്യം കോണ്‍ഗ്രീവ് അന്തരിച്ചു.