This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണിഫര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Conifer / Coniferae) |
(→Conifer / Coniferae) |
||
വരി 6: | വരി 6: | ||
അനാവൃത ബീജികളില്‍പ്പെട്ടതും കോണുകളുണ്ടാകുന്നതുമായ മനോഹരവൃക്ഷങ്ങള്‍. കോണിഫറേലിസ് ഗോത്രത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗോത്രത്തില്‍ 52 ജീനസ്സുകളും 560-ലേറെ സ്‌പിഷീസുകളുമുണ്ട്. മുപ്പതോളം ജീനസ്സുകള്‍ ഉത്തരാര്‍ധഗോളത്തില്‍ മാത്രവും ഇരുപതോളം ദക്ഷിണാര്‍ധഗോളത്തില്‍ മാത്രവും കാണപ്പെടുന്നു. മൂന്നോ നാലോ ജീനസ്സുകള്‍ മാത്രമേ ഭൂമധ്യരേഖയുടെ ഇരുഭാഗത്തുമുള്ളൂ. പൈനസ്, പിസിയാ, ഏബീസ്, സിഡ്രസ്, ലാറിക്‌സ്, ടാക്‌സോഡിയം, സെക്കോയാ, ജൂണിപെറസ്, തൂജാ, കുപ്രസ്സസ്, അഗതിസ്, അരക്കേറിയ, പോഡോകാര്‍പ്പസ്, ടാക്‌സസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജീനസ്സുകള്‍. മുഖ്യമായും ഇവ സമശീതോഷ്‌ണ മേഖലയിലാണ് വളരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുസ്സും വലുപ്പവും ഉള്ള വൃക്ഷമായ സെക്കോയ ജൈജാന്‍ഷ്യ ഒരു കോണിഫര്‍ ഇനമാണ്. | അനാവൃത ബീജികളില്‍പ്പെട്ടതും കോണുകളുണ്ടാകുന്നതുമായ മനോഹരവൃക്ഷങ്ങള്‍. കോണിഫറേലിസ് ഗോത്രത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗോത്രത്തില്‍ 52 ജീനസ്സുകളും 560-ലേറെ സ്‌പിഷീസുകളുമുണ്ട്. മുപ്പതോളം ജീനസ്സുകള്‍ ഉത്തരാര്‍ധഗോളത്തില്‍ മാത്രവും ഇരുപതോളം ദക്ഷിണാര്‍ധഗോളത്തില്‍ മാത്രവും കാണപ്പെടുന്നു. മൂന്നോ നാലോ ജീനസ്സുകള്‍ മാത്രമേ ഭൂമധ്യരേഖയുടെ ഇരുഭാഗത്തുമുള്ളൂ. പൈനസ്, പിസിയാ, ഏബീസ്, സിഡ്രസ്, ലാറിക്‌സ്, ടാക്‌സോഡിയം, സെക്കോയാ, ജൂണിപെറസ്, തൂജാ, കുപ്രസ്സസ്, അഗതിസ്, അരക്കേറിയ, പോഡോകാര്‍പ്പസ്, ടാക്‌സസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജീനസ്സുകള്‍. മുഖ്യമായും ഇവ സമശീതോഷ്‌ണ മേഖലയിലാണ് വളരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുസ്സും വലുപ്പവും ഉള്ള വൃക്ഷമായ സെക്കോയ ജൈജാന്‍ഷ്യ ഒരു കോണിഫര്‍ ഇനമാണ്. | ||
- | + | [[ചിത്രം:Konifer.png|200px|right|thumb|വിവധയിനം കോണിഫറുകള്‍]] | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
കോണിഫറുകളില്‍ സാധാരണയായി, നീളമുള്ളതും നീളം കുറഞ്ഞതുമായ രണ്ടിനം ശാഖകളുണ്ട്. ഇലകള്‍ സൂച്യാകാരമോ ശല്‌ക്കരൂപമോ സാമാന്യപത്രങ്ങള്‍ പോലെ വിസ്‌താരമുള്ളതോ ആയിരിക്കും. ഇവ സര്‍പ്പിളമോ സമ്മുഖമോ മണ്ഡലിതമോ ആവാം. സംവഹനവ്യൂഹങ്ങളുടെ പ്രവര്‍ത്തനം തന്നെ നടത്തുന്ന സംചരണ കലയുടെ സാന്നിധ്യം അനാവൃതബീജികളിലെ ഇലകളുടെ ഒരു സവിശേഷതയാണ്. ഇലയുടെ കട്ടികൂടിയ ഉപചര്‍മവും (cuticle) ദൃഢകലകൊണ്ടുള്ള അന്തഃശ്ചര്‍മവും ഉള്ളിലേക്കു വലിഞ്ഞ രന്ധ്രങ്ങളും പ്രത്യേക കോശഘടനയുള്ള മെസോഫിലും കോണിഫറുകളുടെ മരുസസ്യസ്വഭാവങ്ങളാണ്. ഇലകൊഴിക്കാത്ത വൃക്ഷങ്ങളാണിവ. ദാരു പിക്‌നോ സൈലികമാണ്. ഇലകളിലും കാണ്ഡത്തിന്റെ ആവൃതിയിലും ദാരുവിലും ധാരാളമായുള്ള റെസിന്‍ ചാലുകളും ഇവയുടെ മറ്റൊരു സവിശേഷതയാണ്. ടാക്‌സസ് എന്ന വൃക്ഷത്തിന് റെസിന്‍ ചാലുകളില്ല. കോണിഫറുകളുടെ ദ്വിതീയ വൃദ്ധി സാധാരണ ദ്വിബീജപത്രികളിലേതുപോലെ തന്നെയാണ്. | കോണിഫറുകളില്‍ സാധാരണയായി, നീളമുള്ളതും നീളം കുറഞ്ഞതുമായ രണ്ടിനം ശാഖകളുണ്ട്. ഇലകള്‍ സൂച്യാകാരമോ ശല്‌ക്കരൂപമോ സാമാന്യപത്രങ്ങള്‍ പോലെ വിസ്‌താരമുള്ളതോ ആയിരിക്കും. ഇവ സര്‍പ്പിളമോ സമ്മുഖമോ മണ്ഡലിതമോ ആവാം. സംവഹനവ്യൂഹങ്ങളുടെ പ്രവര്‍ത്തനം തന്നെ നടത്തുന്ന സംചരണ കലയുടെ സാന്നിധ്യം അനാവൃതബീജികളിലെ ഇലകളുടെ ഒരു സവിശേഷതയാണ്. ഇലയുടെ കട്ടികൂടിയ ഉപചര്‍മവും (cuticle) ദൃഢകലകൊണ്ടുള്ള അന്തഃശ്ചര്‍മവും ഉള്ളിലേക്കു വലിഞ്ഞ രന്ധ്രങ്ങളും പ്രത്യേക കോശഘടനയുള്ള മെസോഫിലും കോണിഫറുകളുടെ മരുസസ്യസ്വഭാവങ്ങളാണ്. ഇലകൊഴിക്കാത്ത വൃക്ഷങ്ങളാണിവ. ദാരു പിക്‌നോ സൈലികമാണ്. ഇലകളിലും കാണ്ഡത്തിന്റെ ആവൃതിയിലും ദാരുവിലും ധാരാളമായുള്ള റെസിന്‍ ചാലുകളും ഇവയുടെ മറ്റൊരു സവിശേഷതയാണ്. ടാക്‌സസ് എന്ന വൃക്ഷത്തിന് റെസിന്‍ ചാലുകളില്ല. കോണിഫറുകളുടെ ദ്വിതീയ വൃദ്ധി സാധാരണ ദ്വിബീജപത്രികളിലേതുപോലെ തന്നെയാണ്. | ||
Current revision as of 17:23, 2 ഓഗസ്റ്റ് 2015
കോണിഫര്‍
Conifer / Coniferae
അനാവൃത ബീജികളില്‍പ്പെട്ടതും കോണുകളുണ്ടാകുന്നതുമായ മനോഹരവൃക്ഷങ്ങള്‍. കോണിഫറേലിസ് ഗോത്രത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗോത്രത്തില്‍ 52 ജീനസ്സുകളും 560-ലേറെ സ്‌പിഷീസുകളുമുണ്ട്. മുപ്പതോളം ജീനസ്സുകള്‍ ഉത്തരാര്‍ധഗോളത്തില്‍ മാത്രവും ഇരുപതോളം ദക്ഷിണാര്‍ധഗോളത്തില്‍ മാത്രവും കാണപ്പെടുന്നു. മൂന്നോ നാലോ ജീനസ്സുകള്‍ മാത്രമേ ഭൂമധ്യരേഖയുടെ ഇരുഭാഗത്തുമുള്ളൂ. പൈനസ്, പിസിയാ, ഏബീസ്, സിഡ്രസ്, ലാറിക്‌സ്, ടാക്‌സോഡിയം, സെക്കോയാ, ജൂണിപെറസ്, തൂജാ, കുപ്രസ്സസ്, അഗതിസ്, അരക്കേറിയ, പോഡോകാര്‍പ്പസ്, ടാക്‌സസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജീനസ്സുകള്‍. മുഖ്യമായും ഇവ സമശീതോഷ്‌ണ മേഖലയിലാണ് വളരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുസ്സും വലുപ്പവും ഉള്ള വൃക്ഷമായ സെക്കോയ ജൈജാന്‍ഷ്യ ഒരു കോണിഫര്‍ ഇനമാണ്.
കോണിഫറുകളില്‍ സാധാരണയായി, നീളമുള്ളതും നീളം കുറഞ്ഞതുമായ രണ്ടിനം ശാഖകളുണ്ട്. ഇലകള്‍ സൂച്യാകാരമോ ശല്‌ക്കരൂപമോ സാമാന്യപത്രങ്ങള്‍ പോലെ വിസ്‌താരമുള്ളതോ ആയിരിക്കും. ഇവ സര്‍പ്പിളമോ സമ്മുഖമോ മണ്ഡലിതമോ ആവാം. സംവഹനവ്യൂഹങ്ങളുടെ പ്രവര്‍ത്തനം തന്നെ നടത്തുന്ന സംചരണ കലയുടെ സാന്നിധ്യം അനാവൃതബീജികളിലെ ഇലകളുടെ ഒരു സവിശേഷതയാണ്. ഇലയുടെ കട്ടികൂടിയ ഉപചര്‍മവും (cuticle) ദൃഢകലകൊണ്ടുള്ള അന്തഃശ്ചര്‍മവും ഉള്ളിലേക്കു വലിഞ്ഞ രന്ധ്രങ്ങളും പ്രത്യേക കോശഘടനയുള്ള മെസോഫിലും കോണിഫറുകളുടെ മരുസസ്യസ്വഭാവങ്ങളാണ്. ഇലകൊഴിക്കാത്ത വൃക്ഷങ്ങളാണിവ. ദാരു പിക്‌നോ സൈലികമാണ്. ഇലകളിലും കാണ്ഡത്തിന്റെ ആവൃതിയിലും ദാരുവിലും ധാരാളമായുള്ള റെസിന്‍ ചാലുകളും ഇവയുടെ മറ്റൊരു സവിശേഷതയാണ്. ടാക്‌സസ് എന്ന വൃക്ഷത്തിന് റെസിന്‍ ചാലുകളില്ല. കോണിഫറുകളുടെ ദ്വിതീയ വൃദ്ധി സാധാരണ ദ്വിബീജപത്രികളിലേതുപോലെ തന്നെയാണ്.
കോണിഫറുകളില്‍ വിത്ത് കാണപ്പെടുന്നത് കായ്‌കള്‍ക്കുള്ളിലല്ല, സസ്യശിഖരങ്ങളുടെ അഗ്രത്തില്‍ അനാവൃതമായ കോണുകളിലാണ്. കോണുകള്‍ക്ക് ലിംഗഭേദമുണ്ട്. ലഘു ഘടനയോടുകൂടിയ പുംകോണുകള്‍ക്ക് ഒരു പുഷ്‌പത്തിന്റെ സ്ഥാനമാണുള്ളതെങ്കില്‍ സ്‌ത്രീകോണിന് ഒരു പുഷ്‌പമഞ്‌ജരിയുടെ സ്ഥാനമാണുള്ളത്. സ്‌ത്രീകോണുകള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ രണ്ടു വര്‍ഷംവരെ വേണ്ടിവരും. പൈനസ്, അരക്കേറിയ എന്നിവയിലാണ് ഏറ്റവും വലുപ്പമുള്ള സ്‌ത്രീകോണുകള്‍ കാണപ്പെടുന്നത്.
കോണിഫറുകളുടെ ഏതാനും ഫോസിലുകളും ലഭ്യമാണ്. ഇവയില്‍ ലെബാക്കിയ, വാല്‍ചിയ തുടങ്ങിയവയാണ് ഏറ്റവും പഴക്കമുള്ളവയെന്ന് കരുതപ്പെടുന്നു. കാര്‍ബോണിഫറസ് കല്‌പത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവ ഉണ്ടായതെന്നാണഭ്യൂഹം. പൈനസ്, സിഡ്രസ്, എബീസ് മുതലായവയുടെ തടി കെട്ടിടം പണിക്കും പലവിധ ഉപകരണങ്ങളുടെ നിര്‍മാണത്തിനും വിറകിനും ഉപയോഗിക്കുന്നു. തീപ്പെട്ടി, പെന്‍സില്‍, പാക്കിങ്‌കേസ് മുതലായവ ഉണ്ടാക്കുന്നതിനും ഇവയുടെ തടി മെച്ചപ്പെട്ടതാണ്. കടലാസ് നിര്‍മാണത്തിനാവശ്യമായ പള്‍പ്പ് പിസിയയുടെ തടിയില്‍നിന്നു ലഭിക്കുന്നു. ടര്‍പ്പന്റൈന്‍, റെസിന്‍, വിവിധയിനം പശ, ടാര്‍ തുടങ്ങിയവയും കോണിഫര്‍ മരങ്ങളില്‍ നിന്ന് ലഭ്യമാണ്. സൂഗയില്‍ നിന്ന് ടാനിന്‍ എടുക്കുന്നുണ്ട്. ഏബീസ് ബാള്‍സാമിയയില്‍ നിന്ന് കാനഡബാള്‍സം ഉണ്ടാക്കുന്നു. പൈനസ് ജറാര്‍ഡിയാനയുടെ വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. പൈനസ് സക്‌സിനിഫെറെയുടെ ഫോസ്സിലുകളില്‍ നിന്ന് ആംബര്‍ ലഭിക്കുന്നു.
IUCN-ന്റെ സ്‌പീഷീസ് സര്‍വൈവല്‍ കമ്മിറ്റിയുടെ കണക്കുകളനുസരിച്ച് (2010) ആഗോളതലത്തില്‍ 35 ശതമാനം കോണിഫറുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്.