This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടി, റെനെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Coty, Rene (1882 - 1962))
(ചെ.) (Coty, Rene (1882 - 1962))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Coty, Rene (1882 - 1962) ==
== Coty, Rene (1882 - 1962) ==
-
[[ചിത്രം:Vol9_17_coty_rene.jpg|thumb|റെനെ കോട്ടി]]
+
[[ചിത്രം:Coty_rene.png|150px|right|thumb|റെനെ കോട്ടി]]
മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റും രാജ്യതന്ത്രജ്ഞനും. 1882 മാ. 20-ന്‌ ലേ ഹാര്‍വേയില്‍ ജനിച്ചു. നിയമത്തിലും തത്ത്വശാസ്‌ത്രത്തിലും ബിരുദം നേടി. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 1907-ല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും 1923-ല്‍ നിയമനിര്‍മാണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ഇടതുപക്ഷജനാധിപത്യപക്ഷത്ത്‌ നിലകൊണ്ടു. കപ്പല്‍ മാര്‍ഗമുള്ള കുത്തകവ്യാപാര കാര്യങ്ങളിലും ഗവണ്‍മെന്റ്‌ പരിഷ്‌കരണത്തിലും പ്രാവീണ്യം നേടി.

Current revision as of 14:24, 2 ഓഗസ്റ്റ്‌ 2015

കോട്ടി, റെനെ

Coty, Rene (1882 - 1962)

റെനെ കോട്ടി

മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റും രാജ്യതന്ത്രജ്ഞനും. 1882 മാ. 20-ന്‌ ലേ ഹാര്‍വേയില്‍ ജനിച്ചു. നിയമത്തിലും തത്ത്വശാസ്‌ത്രത്തിലും ബിരുദം നേടി. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 1907-ല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും 1923-ല്‍ നിയമനിര്‍മാണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ഇടതുപക്ഷജനാധിപത്യപക്ഷത്ത്‌ നിലകൊണ്ടു. കപ്പല്‍ മാര്‍ഗമുള്ള കുത്തകവ്യാപാര കാര്യങ്ങളിലും ഗവണ്‍മെന്റ്‌ പരിഷ്‌കരണത്തിലും പ്രാവീണ്യം നേടി.

1930 ഒടുവില്‍ ആഭ്യന്തരവകുപ്പിന്റെ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചിരുന്ന റെനെ 1945-ല്‍ വീണ്ടും നിയമ നിര്‍മാണസമിതി അംഗമായി. അടുത്തവര്‍ഷം ഇദ്ദേഹം റോബര്‍ട്ട്‌ ഷുമാന്റെ ഭരണകൂടത്തില്‍ പുനര്‍നിര്‍മാണത്തിന്റെയും പ്രാദേശിക കാര്യങ്ങളുടെയും മന്ത്രിയായി ചേര്‍ന്നു. തുടര്‍ന്ന്‌, നിയമ നിര്‍മാണസമിതി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1953 ഡിസംബറില്‍ സമിതിയുടെ അധ്യക്ഷനാവുകയും ചെയ്‌തു.

1953-ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റെനെയുടെ വിജയം തികച്ചും നാടകീയവും അപ്രതീക്ഷിതവുമായിരുന്നു. 1954 ജനുവരി 16-ന്‌ പ്രസിഡന്റായി അധികാരമേറ്റ ഇദ്ദേഹത്തിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ രാഷ്‌ട്രീയ അസ്ഥിരത ഇദ്ദേഹത്തിന്റെ പദവിക്കുമേല്‍ നിരന്തരം ഭീഷണികളുയര്‍ത്തി.

1955-ല്‍ രാജിവയ്‌ക്കുമെന്ന്‌ ഇദ്ദേഹം ഭീഷണി മുഴക്കി. തന്മൂലം ദേശീയസമിതി ജനറല്‍ ചാള്‍സ്‌ ഡിഗാളിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്ന്‌ റെനെ സജീവരാഷ്‌ട്രീയത്തില്‍ നിന്നും പിന്മാറുകയും ഭരണഘടന കൗണ്‍സില്‍ അംഗം എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്‌തു. 1962 ന. 22-ന്‌ കോട്ടി അന്തരിച്ചു.

(ഡോ. ഷീലാ ഐറീന്‍ ജയന്തി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍