This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരദൂഷണത്രിശിരസ്സുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖരദൂഷണത്രിശിരസ്സുകള്‍== രാമായണ മഹാഭാരതേതിഹാസങ്ങളില്‍ പറയു...)
അടുത്ത വ്യത്യാസം →

Current revision as of 07:22, 2 ഓഗസ്റ്റ്‌ 2015

ഖരദൂഷണത്രിശിരസ്സുകള്‍

രാമായണ മഹാഭാരതേതിഹാസങ്ങളില്‍ പറയുന്ന രാവണസഹോദരന്മാരായ മൂന്നു രാക്ഷസന്മാര്‍. ഇവരുടെ വംശാവലിയെപ്പറ്റി മഹാഭാരതത്തില്‍ ഇപ്രകാരം പറയുന്നു: ലങ്കാധിപനായിരുന്ന കുബേരരാജാവ് തന്റെ അച്ഛനായ വിശ്രവസ്സിനെ ശുശ്രൂഷിക്കുന്നതിന് പുഷ്പോത്കട, രാക, മാലിനി എന്നീ സ്ത്രീകളെ നിയോഗിച്ചു. വിശ്രവസ്സിനു പുഷ്പോത്കടയില്‍ രാവണന്‍, കുംഭകര്‍ണന്‍ എന്നിവരും മാലിനിയില്‍ വിഭീഷണനും രാകയില്‍ ശൂര്‍പ്പണഖ, ഖരന്‍ എന്നിവരും ഉണ്ടായി. ഖരന് ദൂഷണന്‍, ത്രിശിരസ് എന്നീ സഹോദരന്മാര്‍കൂടി ഉണ്ടായിരുന്നു എന്ന് ഉത്തരരാമായണത്തില്‍ പറയുന്നു.

ശ്രീരാമന്‍ സീതാലക്ഷ്മണന്മാരോടൊപ്പം ദണ്ഡകാരണ്യത്തില്‍ വസിക്കുന്ന കാലം ശൂര്‍പ്പണഖ അവിടെ എത്തി. രാമലക്ഷ്മണന്മാരെക്കണ്ട് കാമാര്‍ത്തയായ അവള്‍, അവരില്‍ ഒരാളെ ഭര്‍ത്താവാക്കാന്‍ ശ്രമിച്ചു. അരിശംകൊണ്ട ലക്ഷ്മണന്‍ അവളുടെ കുചനാസികാഗ്രങ്ങള്‍ ഛേദിച്ചു. വിരൂപയായി ചോരയൊലിപ്പിച്ച് ആര്‍ത്തട്ടഹസിച്ചോടിയ ശൂര്‍പ്പണഖ, സഹോദരനായ ഖരനെക്കണ്ട് സങ്കടമുണര്‍ത്തിച്ചു. ഖരദൂഷണത്രിശിരസ്സുകള്‍ വസിച്ച രാക്ഷസപ്പടയുമായി യുദ്ധത്തിനെത്തി. ഘോരമായ യുദ്ധത്തില്‍ രാമലക്ഷ്മണന്മാര്‍ രാക്ഷസസൈന്യത്തെയും ഖരദൂഷണത്രിശിരസ്സുകളെയും വധിച്ചു.

2. ലങ്കയില്‍വച്ച് രാമരാവണയുദ്ധത്തില്‍ രാവണപക്ഷത്തുനിന്നു പൊരുതിയ ഒരു രാക്ഷസന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍