This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖണ്ഡനഖണ്ഡഖാദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖണ്ഡനഖണ്ഡഖാദ്യം == അദ്വൈതവേദാന്തത്തെക്കുറിച്ചുള്ള സംസ്കൃത...)
അടുത്ത വ്യത്യാസം →

Current revision as of 03:26, 2 ഓഗസ്റ്റ്‌ 2015

ഖണ്ഡനഖണ്ഡഖാദ്യം

അദ്വൈതവേദാന്തത്തെക്കുറിച്ചുള്ള സംസ്കൃതഗ്രന്ഥം. കന്യാകുബ്ജത്തില്‍ ജയന്തചന്ദ്രന്റെ (12-ാം ശ.) ആസ്ഥാനകവിയായിരുന്ന ശ്രീഹര്‍ഷനാണ് രചയിതാവ്. ആയുര്‍വേദവിജ്ഞാനീയത്തെ ആശ്രയിച്ചാണ് ഗ്രന്ഥത്തിന് ഈ പേരു സിദ്ധിച്ചത്. ശതാവരി തുടങ്ങിയ ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു ലേഹ്യമാണ് 'ഖണ്ഡഖാദ്യം'.

'ഗുണകരമായത്' എന്ന അര്‍ഥമാവണം ഗ്രന്ഥനാമത്തിന് അടിസ്ഥാനം. ശക്തിയുക്തം പരമതഖണ്ഡനം നടത്തുന്നതും പരമപുരുഷാര്‍ഥമായ മോക്ഷത്തെ പ്രദാനം ചെയ്യുന്നതും ആസ്വാദകര്‍ക്ക് പ്രീതിയും ഐശ്വര്യവും കൊടുക്കുന്നതുമായ ഗ്രന്ഥം എന്നര്‍ഥം. പരമതഖണ്ഡനങ്ങളെ ഖണ്ഡം (കല്‍ക്കണ്ടം)പോലെ ആസ്വാദ്യമാക്കുന്നത് എന്നും പറയാം.

ഇതില്‍ നാലു പരിച്ഛേദങ്ങളുണ്ട്. ഒന്നാമത്തേതില്‍ പ്രമാണസാമാന്യങ്ങളുടെയും പ്രമാണവിശേഷങ്ങളുടെയും ഖണ്ഡനമാണ്. ന്യായസൂത്രത്തില്‍പ്പറയുന്ന പ്രതിജ്ഞാദിപദാര്‍ഥങ്ങളുടെ നിഗ്രഹസ്ഥാനഖണ്ഡനമാണ് രണ്ടാമത്തേതിലുള്ളത്. മൂന്നില്‍ സര്‍വനാമപദാര്‍ഥ നിര്‍വചനങ്ങളുടെ ഖണ്ഡനവും നാലില്‍ നൈയായികന്മാരുടെ കല്പിത പരിഭാഷയുടെ സമൂലഖണ്ഡനവും അവതരിപ്പിക്കുന്നു. ബുദ്ധമതസിദ്ധാന്തങ്ങളെ വാദത്തിലൂടെ ഖണ്ഡിക്കുന്ന ഈ ബൌദ്ധികവ്യായാമം അദ്വൈതമതപ്രചാരത്തെ ലക്ഷ്യമാക്കിയുള്ളതാണ്. നൈയായികന്മാരുടെ അവഹേളനം അനുഭവിച്ച് മനംനൊന്താണ് ശ്രീഹര്‍ഷന്റെ പിതാവ് മരിച്ചത്. ഇതിനു പ്രതികാരവും കൂടിയായിട്ടത്രേ ഇദ്ദേഹം ഈ കൃതി രചിച്ചത്.

ചിത്സുഖാചാര്യരുടെ ഭാവദീപിക, ആനന്ദപൂര്‍ണവിദ്യാസാഗരന്റെ ഖണ്ഡനഭക്തികാവിഭജനം തുടങ്ങി ഇരുപതിലധികം വ്യാഖ്യാനങ്ങള്‍ ഈ കൃതിക്കുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍