This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടാലിപ്പാമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോടാലിപ്പാമ്പ്‌ == ഏറ്റവും നീളമുള്ള കടല്‍പ്പാമ്പുകളില്‍ ഒര...)
(കോടാലിപ്പാമ്പ്‌)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഏറ്റവും നീളമുള്ള കടല്‍പ്പാമ്പുകളില്‍ ഒരിനം. കേരളതീരത്ത്‌ ഇവ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. കടല്‍പ്പാമ്പുകളുടെ ഉപകുടുംബമായ ഹൈഡ്രാഫിനെയില്‍പ്പെട്ട ഹൈഡ്രാഫിസ്‌ജീനസില്‍ കിഴക്കന്‍ കോടാലി, വളയന്‍ കോടാലി, ചിറ്റുളി, കടലോര കോടാലി എന്നീ നാലിനം കോടാലിപ്പാമ്പുകളുണ്ട്‌. കടല്‍പ്പാമ്പുകളില്‍ ഏറ്റവും അധികം നീളമുള്ള വളയന്‍ കോടാലിപ്പാമ്പ്‌ 1.5 മുതല്‍ 2 മീ. വരെ വളരുന്നു; അപൂര്‍വമായി 3 മീറ്ററും.

-
'''1. കിഴക്കന്‍ കോടാലിപ്പാമ്പ്‌.''' ഹൈഡ്രാഫിസ്‌ ഫേഷിയാറ്റസ്‌ (Hydrophis fasciatus)എന്നു ശാസ്‌ത്രനാമമുള്ള ഇവ മ്യാന്‍മര്‍, മലയ, ചൈന തീരങ്ങള്‍ മുതല്‍ ആസ്റ്റ്രേലിയന്‍ തീരംവരെ കാണപ്പെടുന്നു. ഇവയ്‌ക്കു വിഷമുണ്ട്‌.  കിഴക്കന്‍ കോടാലിപ്പാമ്പിന്റെ ശരീരത്തിന്റെ മുന്‍ഭാഗവും തലയും കൂര്‍ത്തിരിക്കും. ഈ ഭാഗങ്ങള്‍ക്കു കറുപ്പുനിറമാണുള്ളത്‌; പിന്‍ഭാഗത്തിനു ചാരനിറവും. പാമ്പിന്റെ ഉദരഭാഗത്ത്‌ അണ്ഡാകൃതിയിലുള്ള മഞ്ഞപ്പൊട്ടുകള്‍ കാണാം. പിന്‍ഭാഗത്ത്‌ ഡൈമണ്‍ ആകൃതിയില്‍ കറുത്ത പാടുകളുമുണ്ട്‌. ഒരു മീറ്ററോളം വളര്‍ച്ചയെത്തുന്നതോടെ ഇവയ്‌ക്കു പ്രത്യുത്‌പാദനശേഷി കൈവരുന്നു. ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങളിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ നാലിലധികം കുഞ്ഞുങ്ങള്‍ കാണാറില്ല. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ ഏതാണ്ട്‌ അരമീറ്റര്‍ നീളം വരും. ആണ്‍പാമ്പിന്റെ ദേഹത്തിനു മാര്‍ദവം കുറയും എന്നതൊഴിച്ചാല്‍ ബാഹ്യമായ ലിംഗവ്യത്യാസം പ്രകടമല്ല.
+
'''1. കിഴക്കന്‍ കോടാലിപ്പാമ്പ്‌.'''  
-
'''2. വളയന്‍ കോടാലിപ്പാമ്പ്‌.''' പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയയ്‌ക്കും ഇടയില്‍ കാണപ്പെടുന്ന വളയന്‍കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സ്‌പൈരാലിസ്‌ (H. spiralis)എന്നാണ്‌. ഇവയുടെ ശരീരം നീണ്ടതും തടിച്ചുകൊഴുത്തതുമാണ്‌. ശരീരത്തിന്‌ പച്ചയോ പച്ചയും മഞ്ഞയും കലര്‍ന്ന നിറമോ ആണുള്ളത്‌. പുറത്തുള്ള ചെതുമ്പലുകളുടെ അഗ്രങ്ങളില്‍ കറുത്ത വരകളുണ്ട്‌. ശരീരത്തില്‍ നേര്‍ത്ത കറുപ്പുനിറത്തിലുള്ള 34 മുതല്‍ 70 വരെ വളയങ്ങള്‍ കാണാം. വളയങ്ങള്‍ക്കിടയിലായി കറുത്ത പുള്ളികളും ചിലതില്‍ കാണാറുണ്ട്‌. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തലയുടെ നിറം കറുപ്പായിരിക്കും. അപ്പോള്‍ തലയില്‍ ലാടരൂപത്തിലുള്ള ഒരു അടയാളവും കാണപ്പെടുന്നു. വളയന്‍ കോടാലിപ്പാമ്പിന്‌ ഒന്നരമീറ്ററോളം നീളം ആകുന്നതോടെ പ്രത്യുത്‌പാദനശേഷി കൈവരുന്നു. ഫെബ്രുവരി, ആഗസ്റ്റ്‌ കാലയളവിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ 5 മുതല്‍ 14 വരെ കുഞ്ഞുങ്ങളുണ്ടാകും. ജനിക്കുമ്പോള്‍ ഇവയ്‌ക്കു 35 സെന്റിമീറ്ററോളം നീളം വരും. ഇവയുടെ വിഷപ്പല്ലുകള്‍ക്കു പുറകിലായി മേലണയില്‍ ഓരോ വശത്തും ആറോ ഏഴോ പല്ലുകള്‍ കൂടി കാണപ്പെടുന്നു. കീഴണയില്‍ 13 മുതല്‍ 16 പല്ലുകള്‍ വരെയുണ്ട്‌. ഇവയുടെ കടിയേറ്റാല്‍ ഒന്നരമണിക്കൂറിനകം വിഷലക്ഷണങ്ങള്‍ പ്രകടമാകും.
+
[[ചിത്രം:Vol9_17_hydrophisfasciatus.jpg|thumb|കിഴക്കന്‍ കോടാലിപ്പാമ്പ്‌]]
 +
ഹൈഡ്രാഫിസ്‌ ഫേഷിയാറ്റസ്‌ (Hydrophis fasciatus)എന്നു ശാസ്‌ത്രനാമമുള്ള ഇവ മ്യാന്‍മര്‍, മലയ, ചൈന തീരങ്ങള്‍ മുതല്‍ ആസ്റ്റ്രേലിയന്‍ തീരംവരെ കാണപ്പെടുന്നു. ഇവയ്‌ക്കു വിഷമുണ്ട്‌. കിഴക്കന്‍ കോടാലിപ്പാമ്പിന്റെ ശരീരത്തിന്റെ മുന്‍ഭാഗവും തലയും കൂര്‍ത്തിരിക്കും. ഈ ഭാഗങ്ങള്‍ക്കു കറുപ്പുനിറമാണുള്ളത്‌; പിന്‍ഭാഗത്തിനു ചാരനിറവും. പാമ്പിന്റെ ഉദരഭാഗത്ത്‌ അണ്ഡാകൃതിയിലുള്ള മഞ്ഞപ്പൊട്ടുകള്‍ കാണാം. പിന്‍ഭാഗത്ത്‌ ഡൈമണ്‍ ആകൃതിയില്‍ കറുത്ത പാടുകളുമുണ്ട്‌. ഒരു മീറ്ററോളം വളര്‍ച്ചയെത്തുന്നതോടെ ഇവയ്‌ക്കു പ്രത്യുത്‌പാദനശേഷി കൈവരുന്നു. ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങളിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ നാലിലധികം കുഞ്ഞുങ്ങള്‍ കാണാറില്ല. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ ഏതാണ്ട്‌ അരമീറ്റര്‍ നീളം വരും. ആണ്‍പാമ്പിന്റെ ദേഹത്തിനു മാര്‍ദവം കുറയും എന്നതൊഴിച്ചാല്‍ ബാഹ്യമായ ലിംഗവ്യത്യാസം പ്രകടമല്ല.  
-
'''3. ചിറ്റുളിപ്പാമ്പ്‌.''' കോടാലിപ്പാമ്പുകളില്‍ ചിറ്റുളിയുടെ ശാ.നാ. ഹൈഡ്രാഫിസ്‌ ഓര്‍ണാറ്റസ്‌ (H. ornatus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയന്‍ തീരത്തിനുമിടയില്‍ ആസ്റ്റ്രേലിയ വരെ ഇവ വ്യാപിച്ചുകിടക്കുന്നു. കേരളതീരത്ത്‌ ഇവ കാണപ്പെടുന്നുണ്ട്‌. 1.25 മീ. വരെ വളരുന്ന ചിറ്റുളിപ്പാമ്പിന്റെ ശരീരം കൊഴുത്തുരുണ്ടതാണ്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ ചാരനിറമോ കറുപ്പുകലര്‍ന്ന പച്ചനിറമോ ആണ്‌; അടിഭാഗത്തിന്‌ മഞ്ഞയോ വെളുപ്പോ നിറവും. ശരീരത്തില്‍ കറുത്തു തടിച്ച വളയങ്ങളോ വലിയ പാടുകളോ കാണപ്പെടുന്നു. തലയുടെ നിറം കറുപ്പാണ്‌. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിറകില്‍ 10-13 സാധാരണ പല്ലുകളുണ്ടാവും. കീഴ്‌ അണയില്‍ 18-20 പല്ലുകളുണ്ട്‌. മേയ്‌, ജൂലായ്‌ മാസങ്ങളിലാണ്‌ ഇവ പ്രസവിക്കാറുള്ളത്‌. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ 35 സെന്റിമീറ്ററോളം നീളംവരും.
+
'''2. വളയന്‍ കോടാലിപ്പാമ്പ്‌.'''
-
'''4. കടലോര കോടാലിപ്പാമ്പ്‌.''' കോടാലിപ്പാമ്പുകളില്‍ കടലോരക്കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സയനോസിംക്‌ടസ്‌ (H. cyanocynctus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ ജപ്പാന്‍വരെ ഇവയെ കണ്ടെത്താവുന്നതാണ്‌. ഇന്ത്യന്‍ തീരങ്ങളില്‍ ഇവയുടെ എണ്ണം പരിമിതമാണ്‌. ഇതിന്റെ സാമാന്യനിറം മഞ്ഞയാണ്‌. ശരീരത്തില്‍ കറുത്തവളയങ്ങളുണ്ട്‌. പ്രായമേറുന്നതോടെ ഈ വളയങ്ങള്‍ക്ക്‌ നിറപ്പകിട്ടു കുറഞ്ഞുവരുന്നു. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിന്നിലായി അഞ്ചോ ആറോ സാധാരണ പല്ലുകള്‍കാണാം. ഇതിന്റെ വിഷത്തിന്‌ മറ്റ്‌ ഇനങ്ങളെക്കാള്‍ ശക്തികൂടുതലാണ്‌. ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ പതിനാറു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവാറുണ്ട്‌.
+
[[ചിത്രം:Vol9_17_HydrophisSpiralis.jpg|thumb|വളയന്‍ കോടാലിപ്പാമ്പ്‌]]
 +
പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയയ്‌ക്കും ഇടയില്‍ കാണപ്പെടുന്ന വളയന്‍കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സ്‌പൈരാലിസ്‌ (H. spiralis)എന്നാണ്‌. ഇവയുടെ ശരീരം നീണ്ടതും തടിച്ചുകൊഴുത്തതുമാണ്‌. ശരീരത്തിന്‌ പച്ചയോ പച്ചയും മഞ്ഞയും കലര്‍ന്ന നിറമോ ആണുള്ളത്‌. പുറത്തുള്ള ചെതുമ്പലുകളുടെ അഗ്രങ്ങളില്‍ കറുത്ത വരകളുണ്ട്‌. ശരീരത്തില്‍ നേര്‍ത്ത കറുപ്പുനിറത്തിലുള്ള 34 മുതല്‍ 70 വരെ വളയങ്ങള്‍ കാണാം. വളയങ്ങള്‍ക്കിടയിലായി കറുത്ത പുള്ളികളും ചിലതില്‍ കാണാറുണ്ട്‌. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തലയുടെ നിറം കറുപ്പായിരിക്കും. അപ്പോള്‍ തലയില്‍ ലാടരൂപത്തിലുള്ള ഒരു അടയാളവും കാണപ്പെടുന്നു. വളയന്‍ കോടാലിപ്പാമ്പിന്‌ ഒന്നരമീറ്ററോളം നീളം ആകുന്നതോടെ പ്രത്യുത്‌പാദനശേഷി കൈവരുന്നു. ഫെബ്രുവരി, ആഗസ്റ്റ്‌ കാലയളവിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ 5 മുതല്‍ 14 വരെ കുഞ്ഞുങ്ങളുണ്ടാകും. ജനിക്കുമ്പോള്‍ ഇവയ്‌ക്കു 35 സെന്റിമീറ്ററോളം നീളം വരും. ഇവയുടെ വിഷപ്പല്ലുകള്‍ക്കു പുറകിലായി മേലണയില്‍ ഓരോ വശത്തും ആറോ ഏഴോ പല്ലുകള്‍ കൂടി കാണപ്പെടുന്നു. കീഴണയില്‍ 13 മുതല്‍ 16 പല്ലുകള്‍ വരെയുണ്ട്‌. ഇവയുടെ കടിയേറ്റാല്‍ ഒന്നരമണിക്കൂറിനകം വിഷലക്ഷണങ്ങള്‍ പ്രകടമാകും.
 +
 
 +
'''3. ചിറ്റുളിപ്പാമ്പ്‌.'''
 +
 
 +
[[ചിത്രം:Vol9_17_HydrophisOrnatus.jpg|thumb|ചിറ്റുളിപ്പാമ്പ്‌]]
 +
കോടാലിപ്പാമ്പുകളില്‍ ചിറ്റുളിയുടെ ശാ.നാ. ഹൈഡ്രാഫിസ്‌ ഓര്‍ണാറ്റസ്‌ (H. ornatus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയന്‍ തീരത്തിനുമിടയില്‍ ആസ്റ്റ്രേലിയ വരെ ഇവ വ്യാപിച്ചുകിടക്കുന്നു. കേരളതീരത്ത്‌ ഇവ കാണപ്പെടുന്നുണ്ട്‌. 1.25 മീ. വരെ വളരുന്ന ചിറ്റുളിപ്പാമ്പിന്റെ ശരീരം കൊഴുത്തുരുണ്ടതാണ്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ ചാരനിറമോ കറുപ്പുകലര്‍ന്ന പച്ചനിറമോ ആണ്‌; അടിഭാഗത്തിന്‌ മഞ്ഞയോ വെളുപ്പോ നിറവും. ശരീരത്തില്‍ കറുത്തു തടിച്ച വളയങ്ങളോ വലിയ പാടുകളോ കാണപ്പെടുന്നു. തലയുടെ നിറം കറുപ്പാണ്‌. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിറകില്‍ 10-13 സാധാരണ പല്ലുകളുണ്ടാവും. കീഴ്‌ അണയില്‍ 18-20 പല്ലുകളുണ്ട്‌. മേയ്‌, ജൂലായ്‌ മാസങ്ങളിലാണ്‌ ഇവ പ്രസവിക്കാറുള്ളത്‌. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ 35 സെന്റിമീറ്ററോളം നീളംവരും.
 +
 
 +
'''4. കടലോര കോടാലിപ്പാമ്പ്‌.'''  
 +
 
 +
കോടാലിപ്പാമ്പുകളില്‍ കടലോരക്കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സയനോസിംക്‌ടസ്‌ (H. cyanocynctus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ ജപ്പാന്‍വരെ ഇവയെ കണ്ടെത്താവുന്നതാണ്‌. ഇന്ത്യന്‍ തീരങ്ങളില്‍ ഇവയുടെ എണ്ണം പരിമിതമാണ്‌. ഇതിന്റെ സാമാന്യനിറം മഞ്ഞയാണ്‌. ശരീരത്തില്‍ കറുത്തവളയങ്ങളുണ്ട്‌. പ്രായമേറുന്നതോടെ ഈ വളയങ്ങള്‍ക്ക്‌ നിറപ്പകിട്ടു കുറഞ്ഞുവരുന്നു. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിന്നിലായി അഞ്ചോ ആറോ സാധാരണ പല്ലുകള്‍കാണാം. ഇതിന്റെ വിഷത്തിന്‌ മറ്റ്‌ ഇനങ്ങളെക്കാള്‍ ശക്തികൂടുതലാണ്‌. ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ പതിനാറു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവാറുണ്ട്‌.

Current revision as of 18:54, 30 ജൂലൈ 2015

കോടാലിപ്പാമ്പ്‌

ഏറ്റവും നീളമുള്ള കടല്‍പ്പാമ്പുകളില്‍ ഒരിനം. കേരളതീരത്ത്‌ ഇവ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. കടല്‍പ്പാമ്പുകളുടെ ഉപകുടുംബമായ ഹൈഡ്രാഫിനെയില്‍പ്പെട്ട ഹൈഡ്രാഫിസ്‌ജീനസില്‍ കിഴക്കന്‍ കോടാലി, വളയന്‍ കോടാലി, ചിറ്റുളി, കടലോര കോടാലി എന്നീ നാലിനം കോടാലിപ്പാമ്പുകളുണ്ട്‌. കടല്‍പ്പാമ്പുകളില്‍ ഏറ്റവും അധികം നീളമുള്ള വളയന്‍ കോടാലിപ്പാമ്പ്‌ 1.5 മുതല്‍ 2 മീ. വരെ വളരുന്നു; അപൂര്‍വമായി 3 മീറ്ററും.

1. കിഴക്കന്‍ കോടാലിപ്പാമ്പ്‌.

കിഴക്കന്‍ കോടാലിപ്പാമ്പ്‌

ഹൈഡ്രാഫിസ്‌ ഫേഷിയാറ്റസ്‌ (Hydrophis fasciatus)എന്നു ശാസ്‌ത്രനാമമുള്ള ഇവ മ്യാന്‍മര്‍, മലയ, ചൈന തീരങ്ങള്‍ മുതല്‍ ആസ്റ്റ്രേലിയന്‍ തീരംവരെ കാണപ്പെടുന്നു. ഇവയ്‌ക്കു വിഷമുണ്ട്‌. കിഴക്കന്‍ കോടാലിപ്പാമ്പിന്റെ ശരീരത്തിന്റെ മുന്‍ഭാഗവും തലയും കൂര്‍ത്തിരിക്കും. ഈ ഭാഗങ്ങള്‍ക്കു കറുപ്പുനിറമാണുള്ളത്‌; പിന്‍ഭാഗത്തിനു ചാരനിറവും. പാമ്പിന്റെ ഉദരഭാഗത്ത്‌ അണ്ഡാകൃതിയിലുള്ള മഞ്ഞപ്പൊട്ടുകള്‍ കാണാം. പിന്‍ഭാഗത്ത്‌ ഡൈമണ്‍ ആകൃതിയില്‍ കറുത്ത പാടുകളുമുണ്ട്‌. ഒരു മീറ്ററോളം വളര്‍ച്ചയെത്തുന്നതോടെ ഇവയ്‌ക്കു പ്രത്യുത്‌പാദനശേഷി കൈവരുന്നു. ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങളിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ നാലിലധികം കുഞ്ഞുങ്ങള്‍ കാണാറില്ല. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ ഏതാണ്ട്‌ അരമീറ്റര്‍ നീളം വരും. ആണ്‍പാമ്പിന്റെ ദേഹത്തിനു മാര്‍ദവം കുറയും എന്നതൊഴിച്ചാല്‍ ബാഹ്യമായ ലിംഗവ്യത്യാസം പ്രകടമല്ല.

2. വളയന്‍ കോടാലിപ്പാമ്പ്‌.

വളയന്‍ കോടാലിപ്പാമ്പ്‌

പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയയ്‌ക്കും ഇടയില്‍ കാണപ്പെടുന്ന വളയന്‍കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സ്‌പൈരാലിസ്‌ (H. spiralis)എന്നാണ്‌. ഇവയുടെ ശരീരം നീണ്ടതും തടിച്ചുകൊഴുത്തതുമാണ്‌. ശരീരത്തിന്‌ പച്ചയോ പച്ചയും മഞ്ഞയും കലര്‍ന്ന നിറമോ ആണുള്ളത്‌. പുറത്തുള്ള ചെതുമ്പലുകളുടെ അഗ്രങ്ങളില്‍ കറുത്ത വരകളുണ്ട്‌. ശരീരത്തില്‍ നേര്‍ത്ത കറുപ്പുനിറത്തിലുള്ള 34 മുതല്‍ 70 വരെ വളയങ്ങള്‍ കാണാം. വളയങ്ങള്‍ക്കിടയിലായി കറുത്ത പുള്ളികളും ചിലതില്‍ കാണാറുണ്ട്‌. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തലയുടെ നിറം കറുപ്പായിരിക്കും. അപ്പോള്‍ തലയില്‍ ലാടരൂപത്തിലുള്ള ഒരു അടയാളവും കാണപ്പെടുന്നു. വളയന്‍ കോടാലിപ്പാമ്പിന്‌ ഒന്നരമീറ്ററോളം നീളം ആകുന്നതോടെ പ്രത്യുത്‌പാദനശേഷി കൈവരുന്നു. ഫെബ്രുവരി, ആഗസ്റ്റ്‌ കാലയളവിലാണിവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ 5 മുതല്‍ 14 വരെ കുഞ്ഞുങ്ങളുണ്ടാകും. ജനിക്കുമ്പോള്‍ ഇവയ്‌ക്കു 35 സെന്റിമീറ്ററോളം നീളം വരും. ഇവയുടെ വിഷപ്പല്ലുകള്‍ക്കു പുറകിലായി മേലണയില്‍ ഓരോ വശത്തും ആറോ ഏഴോ പല്ലുകള്‍ കൂടി കാണപ്പെടുന്നു. കീഴണയില്‍ 13 മുതല്‍ 16 പല്ലുകള്‍ വരെയുണ്ട്‌. ഇവയുടെ കടിയേറ്റാല്‍ ഒന്നരമണിക്കൂറിനകം വിഷലക്ഷണങ്ങള്‍ പ്രകടമാകും.

3. ചിറ്റുളിപ്പാമ്പ്‌.

ചിറ്റുളിപ്പാമ്പ്‌

കോടാലിപ്പാമ്പുകളില്‍ ചിറ്റുളിയുടെ ശാ.നാ. ഹൈഡ്രാഫിസ്‌ ഓര്‍ണാറ്റസ്‌ (H. ornatus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടലിനും മലയന്‍ തീരത്തിനുമിടയില്‍ ആസ്റ്റ്രേലിയ വരെ ഇവ വ്യാപിച്ചുകിടക്കുന്നു. കേരളതീരത്ത്‌ ഇവ കാണപ്പെടുന്നുണ്ട്‌. 1.25 മീ. വരെ വളരുന്ന ചിറ്റുളിപ്പാമ്പിന്റെ ശരീരം കൊഴുത്തുരുണ്ടതാണ്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ ചാരനിറമോ കറുപ്പുകലര്‍ന്ന പച്ചനിറമോ ആണ്‌; അടിഭാഗത്തിന്‌ മഞ്ഞയോ വെളുപ്പോ നിറവും. ശരീരത്തില്‍ കറുത്തു തടിച്ച വളയങ്ങളോ വലിയ പാടുകളോ കാണപ്പെടുന്നു. തലയുടെ നിറം കറുപ്പാണ്‌. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിറകില്‍ 10-13 സാധാരണ പല്ലുകളുണ്ടാവും. കീഴ്‌ അണയില്‍ 18-20 പല്ലുകളുണ്ട്‌. മേയ്‌, ജൂലായ്‌ മാസങ്ങളിലാണ്‌ ഇവ പ്രസവിക്കാറുള്ളത്‌. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ 35 സെന്റിമീറ്ററോളം നീളംവരും.

4. കടലോര കോടാലിപ്പാമ്പ്‌.

കോടാലിപ്പാമ്പുകളില്‍ കടലോരക്കോടാലിപ്പാമ്പിന്റെ ശാ.നാ. ഹൈഡ്രാഫിസ്‌ സയനോസിംക്‌ടസ്‌ (H. cyanocynctus)എന്നാണ്‌. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ ജപ്പാന്‍വരെ ഇവയെ കണ്ടെത്താവുന്നതാണ്‌. ഇന്ത്യന്‍ തീരങ്ങളില്‍ ഇവയുടെ എണ്ണം പരിമിതമാണ്‌. ഇതിന്റെ സാമാന്യനിറം മഞ്ഞയാണ്‌. ശരീരത്തില്‍ കറുത്തവളയങ്ങളുണ്ട്‌. പ്രായമേറുന്നതോടെ ഈ വളയങ്ങള്‍ക്ക്‌ നിറപ്പകിട്ടു കുറഞ്ഞുവരുന്നു. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിന്നിലായി അഞ്ചോ ആറോ സാധാരണ പല്ലുകള്‍കാണാം. ഇതിന്റെ വിഷത്തിന്‌ മറ്റ്‌ ഇനങ്ങളെക്കാള്‍ ശക്തികൂടുതലാണ്‌. ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ പതിനാറു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍