This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളോസ്സിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊളോസ്സിയം== Colosseum റോമന്‍ ചക്രവര്‍ത്തിയായ വെസ്പേഷ്യന്റെ കാലത...)
(കൊളോസ്സിയം)
 
വരി 1: വരി 1:
==കൊളോസ്സിയം==
==കൊളോസ്സിയം==
-
Colosseum
+
==Colosseum==
റോമന്‍ ചക്രവര്‍ത്തിയായ വെസ്പേഷ്യന്റെ കാലത്ത് (69-79) തുടങ്ങിയതും ടൈറ്റസിന്റെ കാലത്ത് (79-91) പൂര്‍ത്തിയാക്കിയതുമായ മല്ലയുദ്ധവേദി. അതിനുമുമ്പും മല്ലന്മാരുടെ രണവേദികള്‍ ഉണ്ടായിരുന്നുവെങ്കിലും വര്‍ധിച്ചുവന്ന ജനസംഖ്യയ്ക്കനുസൃതമായി പിന്നീട് വിശാലമായ ഒരു മല്ലയുദ്ധവേദി ആവശ്യമായിവന്നു. 69-നും 82-നുമിടയ്ക്ക് റോമാസാമ്രാജ്യം ഭരിച്ചിരുന്ന ഫ്ളാവിയന്‍ ചക്രവര്‍ത്തിമാരായ വെസ്പേഷ്യന്‍ ടൈറ്റസ്, ഡോമിറ്റിയന്‍ എന്നിവരുടെ ഭരണകാലത്തെ പ്രധാന വിനോദങ്ങളിലൊന്ന് സായുധരായ പോരാളികള്‍ തമ്മിലുള്ള ആയോധനമായിരുന്നു. രണ്ടിലൊരാള്‍ മരിക്കുന്നതുവരെ പടവെട്ടിയിരുന്ന രണശൂരന്മാരായ ഈ പോരാളികള്‍ 'ഗ്ലാഡിയേറ്റേഴ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്. മനുഷ്യനോട് പോരാടുന്നതിന് വന്യമൃഗങ്ങളെയും ഉപയോഗിച്ചുവന്നിരുന്നു. കോട്ടയുടെ ആകൃതിയില്‍ കല്ലുകൊണ്ട് കെട്ടി ഉയര്‍ത്തിയ സുശക്തവും വിശാലവുമായ വേദിക്കകത്താണ് അതിക്രൂരമായ ഈ വിനോദം നടന്നിരുന്നത്. നീറോ ചക്രവര്‍ത്തിയുടെ മരണശേഷം അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ സുവര്‍ണഭവനത്തിന്റെ സ്ഥാനത്താണ് കൊളോസ്സിയം നിര്‍മിക്കപ്പെട്ടത്. 79-80 വെസ്പേഷ്യന്‍ കൊളോസ്സിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പില്ക്കാലത്ത് ഹാഡ്രിയന്‍ ചക്രവര്‍ത്തി അതിന്റെ പ്രവേശനദ്വാരത്തില്‍ സ്ഥാപിച്ച നീറോയുടെ കൂറ്റന്‍ പ്രതിമ (Colossus of Nero) കാരണമാണ് ഈ മല്ലയുദ്ധവേദിക്ക് കൊളോസ്സിയം എന്ന പേരുണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു.

Current revision as of 10:56, 26 ജൂലൈ 2015

ഇടിവെട്ട്, ഭൂകമ്പം, പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിലും അപഹരിക്കുന്നതിനും താത്പര്യമുള്ളവരുടെ കൈയേറ്റങ്ങള്‍ മുതലായ കാരണങ്ങളാല്‍ മാര്‍ബിളിലെ കൊത്തുപണികള്‍കൊണ്ട് അലങ്കൃതമായിരുന്ന ഈ രണവേദിക്ക് ഗണ്യമായ നാശനഷ്ടങ്ങള്‍ പില്ക്കാലത്ത് സംഭവിച്ചിട്ടുണ്ട്. കൊളോസ്സിയത്തിന്റെ കല്ലുകള്‍ മറ്റു പല കെട്ടിടങ്ങള്‍ക്കുംവേണ്ടി മാറ്റപ്പെട്ടുവെങ്കിലും ബാക്കിയുള്ള ഭാഗം തന്നെ ഇതിന്റെ വലുപ്പവും ശാശ്വത മഹത്ത്വവും വിളിച്ചോതുന്നുണ്ട്. ഇത് ദീര്‍ഘവൃത്താകൃതിയില്‍ മൂന്നു തട്ടുകളിലായി 50,000 പേര്‍ക്ക് ഇരുന്ന് കാഴ്ചകള്‍ കാണാന്‍ സൗകര്യമുള്ള വിധത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ വിസ്തീര്‍ണം 3.645 ഹെക്ടറോളം വരും. മൂന്നു തട്ടുകളിലോരോന്നും ഡോറിക്, അയോണിക്, കൊറിന്ത്യന്‍ മാതൃകയിലുള്ള തൂണുകള്‍കൊണ്ട് ഭംഗി പിടിപ്പിച്ചിരിക്കുന്നു.

അടിത്തട്ടില്‍ ചലിപ്പിക്കാവുന്ന മരക്കൂടുകളില്‍ അടച്ചിട്ടിട്ടുള്ള മൃഗങ്ങളെ സൂക്ഷിക്കാനായി നിരവധി ഗുഹകള്‍ ഉണ്ട്. മത്സരവേദി അലങ്കരിക്കാന്‍ ശരറാന്തലുകളും അനുകൂലമല്ലാത്ത കാലാവസ്ഥയില്‍നിന്നു കാണികളെ രക്ഷിക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. കാണികള്‍ക്ക് സൗകര്യമായി കയറാനും ഇറങ്ങാനും വേണ്ടുന്ന കോണിപ്പടികളും നിര്‍മിച്ചിരുന്നു. നിര്‍മിച്ച കാലത്ത് കൊളോസ്സിയത്തിന്റെ ചുവരുകളുടെയും സീറ്റുകളുടെയും മുകള്‍ഭാഗത്ത് മാര്‍ബിള്‍ പാകിയിരുന്നു; പ്രതിമകള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.

കൊളോസ്സിയം

യുദ്ധാഭ്യാസങ്ങള്‍ക്കു പുറമേ കായികവിനോദങ്ങള്‍ക്കു വേണ്ടിയും, മെരുങ്ങാത്ത മൃഗങ്ങളെ പ്രദര്‍ശിപ്പിക്കാന്‍വേണ്ടിയും കൊളോസിയം ഉപയോഗിച്ചിരുന്നു. മൃഗങ്ങള്‍ തമ്മിലോ, മൃഗങ്ങളും മനുഷ്യരും തമ്മിലോ ഉള്ള പോരാട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഏറ്റവും ജനപ്രീതിയുള്ള മത്സരങ്ങള്‍ മല്ലന്മാര്‍ തമ്മില്‍ നടത്തുന്ന അഭ്യാസമുറകളായിരുന്നു. റോമാസംസ്കാരത്തിലെ ക്രൂരവും പ്രാകൃതവുമായ ഘടകങ്ങളെയായിരുന്നു കൊളോസ്സിയം പ്രതിനിധീകരിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം ഇത് റോമന്‍ ഗാംഭീര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമാണെന്ന് വിചാരിക്കുന്നവരും കുറവല്ല. എന്നാല്‍ കൊളോസ്സിയം പോലെ റോമാസംസ്കാരത്തെ ആകമാനം പ്രതിനിധീകരിക്കുന്ന മറ്റൊരു മന്ദിരവും അവശേഷിച്ചിട്ടില്ല എന്ന വസ്തുത നിസ്തര്‍ക്കമാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ രണവേദി ഇന്നും നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്; ശ്യാമളാലയം കൃഷ്ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍