This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളറാഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊളറാഡോ== Colorado അമേരിക്കന്‍ ഐക്യനാടുകളില്‍പ്പെട്ട ഒരു സംസ്ഥാ...)
(കൊളറാഡോ)
വരി 1: വരി 1:
==കൊളറാഡോ==
==കൊളറാഡോ==
-
Colorado
+
==Colorado==
അമേരിക്കന്‍ ഐക്യനാടുകളില്‍പ്പെട്ട ഒരു സംസ്ഥാനം. ചെമപ്പ്, ചെമന്ന എന്നൊക്കെ അര്‍ഥമുള്ള കൊളറാഡോ എന്ന സ്പാനിഷ് പദമാണ് നദിയുടെയും സംസ്ഥാനത്തിന്റെയും പേരായിത്തീര്‍ന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. യു.എസ്.എ.യുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി  സ്ഥിതിചെയ്യുന്ന ഈ പ്രദേശം 1876-ല്‍ യു.എസ്.എ.യുടെ 38-ാമതു സംസ്ഥാനമായിത്തീര്‍ന്നു. കിഴക്ക് റോക്കി പര്‍വതനിരയ്ക്കും പടിഞ്ഞാറ് സീയര സെവദ, കാസ്കഡ്സ് എന്നീ മലനിരകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനത്തെ ഒരു പര്‍വതസ്ഥാനമായിട്ടാണു കണക്കാക്കിവരുന്നത്. നെബ്രാസ്ക, വ്യോമിങ് എന്നീ സംസ്ഥാനങ്ങള്‍ കൊളറാഡോയുടെ വടക്കുഭാഗത്തും ഒക് ലഹാമ, ന്യൂമെക്സിക്കോ എന്നിവ തെക്കു ഭാഗത്തും ഊട്ട പടിഞ്ഞാറു ഭാഗത്തും നെബ്രാസ്കയും കാന്‍സാസും കിഴക്കുഭാഗത്തും സ്ഥിതിചെയ്യുന്നു. ഡെന്‍വര്‍ ആണ് തലസ്ഥാനം. ജനസംഖ്യ: 5,16,796 (2011); വിസ്തൃതി: 2,69,837 ച.കി.മീ.

10:40, 26 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഡെന്‍വര്‍ നഗരം-ഒരു രാത്രിദൃശ്യം

പൊതുവേ ഒരു പര്‍വതപ്രദേശത്ത് കൊളറാഡോ, കിഴക്കുഭാഗത്തുള്ള ഉന്നതസമതലം, കൊളറാഡോ പീഠഭൂമി, റോക്കി പര്‍വതപ്രദേശം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഇതു വ്യാപിച്ചു കിടക്കുന്നു. വിസ്തീര്‍ണത്തിന്റെ പകുതിയിലേറെയും റോക്കി പര്‍വതമേഖലകളെയാണ് ഉള്‍ക്കൊള്ളുന്നത്. തിരശ്ചീന പാളികളായി അടുക്കപ്പെട്ടിരിക്കുന്ന അവസാദശിലാപടലങ്ങളാണ് ഇവിടെയുള്ളത്. കുന്നുകളും മലകളും പീഠഭൂമികളും താഴ്വരകളും അഗാധഗര്‍ത്തങ്ങളും ഇടകലര്‍ന്ന സങ്കീര്‍ണമായ ഭൂസംരചനയാണ് കൊളറാഡോയ്ക്കുള്ളത്. ഇതിന്റെ കിഴക്കുഭാഗം ഉന്നതമായ സമതലം ആണ്. മണല്‍ക്കല്ല്, ഷെയിന്‍, ചുണ്ണാമ്പുകല്ല് എന്നിവ ഇവിടെ പരക്കേ കാണപ്പെടുന്നു. പുല്‍പ്രദേശമായ ഇവിടെ മഴ വളരെ കുറവാണ്; അധികവും വേനല്‍ക്കാലത്താണ് പെയ്യുന്നത്. മഴയുടെ തോത് ശരാശരി 40.35 സെ.മീ. ആണ്.

മൗണ്ട് എല്‍ബെര്‍ട്ട്

കിഴക്ക് റോക്കിപര്‍വതനിരയ്ക്കും പടിഞ്ഞാറ് സീയര സെവദ, കാസ്കഡ്സ് എന്നീ മലനിരകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന വിസ്തൃതമായ പീഠഭൂമിയാണ് കൊളറാഡോ പീഠഭൂമി. ന്യൂമെക്സിക്കൊ, അരിസോണ, ഊട്ട എന്നിവിടങ്ങളിലേക്കു വ്യാപിച്ചു കിടക്കുന്ന ഈ പീഠഭൂമിക്ക് ഏകദേശം 1,30,000 ച.കി.മീ. വിസ്തീര്‍ണമുണ്ട്. അതിസങ്കീര്‍ണമായ ഭൂപ്രകൃതിയാണിവിടെയുള്ളത്. വിസ്തൃതമായ മലയിടുക്കുകളും അഗാധമായ ഗര്‍ത്തങ്ങളും ഇവിടെ ധാരാളമായി കാണാം. കൊളറാഡോ നദി ഈ പീഠഭൂമിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്നു. ആടുവളര്‍ത്തലിന് അനുയോജ്യമായ പീഠഭൂമി ഒരു പുല്‍പ്രദേശമാണ്. അങ്ങിങ്ങായി ചെറിയവനങ്ങളും ദൃശ്യമാണ്.

കൊളറാഡോ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് പകുതിയോളം ഭാഗം റോക്കി പര്‍വതനിരകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊളറാഡോ ഭാഗത്തുള്ള റോക്കി പര്‍വതത്തെ 'വടക്കേ അമേരിക്കയുടെ മേല്‍പ്പുര' എന്നു വിളിക്കാറുണ്ട്. ഈ ഭാഗത്ത് 4,267 മീറ്ററോ അതിലേറെയോ ഉയരമുള്ള 50-ല്‍പ്പരം കൊടുമുടികളുണ്ട്. 4,399 മീ. ഉയരമുള്ള എല്‍ബെര്‍ട്ട് (Mt. Elbert) ആണ് കൊളറാഡോയിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി. വിവിധ നിരകളിലായി കാണപ്പെടുന്ന റോക്കിപര്‍വതത്തിനിടയില്‍ നിരവധി താഴ്വരകളും അഗാധഗര്‍ത്തങ്ങളും മലയിടുക്കുകളും കാണപ്പെടുന്നു. നിരവധി നദികളുടെ പ്രഭവസ്ഥാനമാണ് റോക്കി പര്‍വതനിര. ഈ ഭാഗത്ത് റോക്കിയുടെ കിഴക്കേ ചരിവില്‍ നിന്ന് ഉദ്ഭവിക്കുന്ന പ്രധാനനദികള്‍ അര്‍ക്കന്‍സാസ് (Arkansas), സൗത്ത്പ്ളേറ്റേ (South platte) റിപ്പബ്ലിക്കന്‍ (Republican) എന്നിവയാണ്. മിസ്സിസ്സിപ്പീ-മിസൗറി നദികളുടെ പോഷകനദികളാണ് ഇവ. റോക്കിയുടെ പടിഞ്ഞാറുഭാഗത്തു നിന്നാണ് കൊളറാഡോ നദി ഉദ്ഭവിക്കുന്നത്.

ഭരണകൂട ആസ്ഥാനം-ഡെന്‍വര്‍

സാമ്പത്തിക സാമൂഹിക പുരോഗതി. ഇതര പര്‍വത സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയേറെ പുരോഗതി ആര്‍ജിച്ച പ്രദേശമാണ് കൊളറാഡോ. ഫലപുഷ്ടിയുള്ള മണ്ണ്, ധാതുസമ്പത്ത്, ജലസമ്പത്ത്, പ്രകൃതി സൗന്ദര്യം എന്നിവയൊക്കെ അനുകൂലഘടകങ്ങളായി വര്‍ത്തിക്കുന്നു. 1859-ല്‍ കൊളറാഡോയില്‍ സ്വര്‍ണം കണ്ടെത്തിയതോടെയാണ് അവിടേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ടു തുടങ്ങിയത്. തുടക്കത്തില്‍ ഒരു ഖനന മേഖലയായിരുന്നെങ്കിലും താമസിയാതെതന്നെ ഇവിടെ കൃഷി അഭിവൃദ്ധ പ്രാപിച്ചുതുടങ്ങി. ജലസേചനസൗകര്യം വളരെ വര്‍ധിച്ചിട്ടുണ്ട്. ഗോതമ്പ്, മധുരക്കിഴങ്ങ്, ചോളം, സോര്‍ഗം (Sorgham) എന്നിവയാണ് മുഖ്യകൃഷികള്‍. കന്നുകാലി വളര്‍ത്തലിലും കൊളറാഡോ മുന്‍പന്തിയില്‍ നില്ക്കുന്നു. വ്യാവസായികമായും ഈ സംസ്ഥാനം ഏറെ പുരോഗതികൈവരിച്ചിട്ടുണ്ട്.

എണ്ണ, കല്‍ക്കരി, സ്വര്‍ണം, ടങ്സറ്റണ്‍, വെള്ളി, ചെമ്പ്, മോളിബ്ഡിനം (Molybdenum), യുറേനിയം, ഈയം, നാകം എന്നിവയെല്ലാം കൊളറാഡോയില്‍ നിന്നു ലഭിക്കുന്നുണ്ട്.

ഡെന്‍വര്‍ സര്‍കലാശാല

ജനങ്ങള്‍. പത്തൊമ്പതാം ശതകത്തോടെയാണ് ഈ പ്രദേശത്ത് കുടിയേറ്റം വര്‍ധിച്ചത്. ആദ്യകാലകുടിയേറ്റക്കാരില്‍അധികവും ബ്രിട്ടീഷ് വംശജരായിരുന്നു. കല്‍ക്കരിഖനികളില്‍ പണിയെടുക്കുന്നതിനും മറ്റുമായി പില്ക്കാലത്ത് ധാരാളം കറുത്തവര്‍ഗക്കാരും ഈ ഭാഗത്ത് എത്തിച്ചേര്‍ന്നു. മെക്സിക്കോക്കാരും റഷ്യക്കാരും ഇറ്റലിക്കാരുമാണ് ഇതര ജനവിഭാഗങ്ങള്‍. 1860-ല്‍ 86 ശതമാനം ജനങ്ങളും ഗ്രാമീണരായിരുന്നു, 1970 ആയപ്പോഴേക്കും നഗരവാസികള്‍ ഏകദേശം 80 ശതമാനത്തോളമായി. തലസ്ഥാനമായ ഡെന്‍വര്‍ ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം. ജനസംഖ്യ: 6,19,968. കൊളറാഡോസ് പ്രിങ്സ്, ലേക് വുഡ്, ഒറോറ, ബൗള്‍ഡര്‍ എന്നിവയാണ് മറ്റു ചില പ്രധാനപ്പെട്ട നഗരങ്ങള്‍. ബൗള്‍ഡറിലുള്ള കൊളറാഡോ സര്‍വകലാശാലയും ഡെന്‍വറിലുള്ള ഡെന്‍വര്‍ സര്‍വകലാശാലയും കൊളറാഡോ സ്പ്രിങ്ങിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ് അക്കാദമിയും ഈ സംസ്ഥാനത്തിലെ അതിപ്രശസ്തങ്ങളായ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്.

ഹൂവര്‍ അണകെട്ട്-കൊളറാ‍ഡോ നദി

കൊളറാഡോ നദി. യു.എസ്.എയിലെ ഏറ്റവും പ്രധാനപ്പെട്ടനദികളില്‍ ഒന്ന്. റോക്കി പര്‍വതനിരയുടെ പടിഞ്ഞാറുഭാഗത്തുനിന്നാണ് ഇത് ഉദ്ഭവിക്കുന്നത്. തുടര്‍ന്ന് തെക്ക് പടിഞ്ഞാറോട്ടൊഴുകുന്നനദി ഊട്ടയിലൂടെ അരിസോണയിലെത്തുന്നു. നിരവധി മലയിടുക്കുകളിലൂടെയും ഗര്‍ത്തങ്ങളിലൂടെയുമാണ് നദിയുടെ പ്രയാണം. ഇത്രയേറെ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു നദി ഇല്ലതന്നെ. ഉത്തര-അരിസോണയില്‍ കൊളറാഡോ നദി സൃഷ്ടിച്ചിട്ടുള്ള അഗാധമായ ഒരു ഗര്‍ത്തമാണ് ഗ്രാന്‍ഡ് കന്യണ്‍ (Grand Canyon), ഈ മലയിടുക്കിന് 1.6 കിലോമീറ്ററിലേറെ ആഴവും 6-29 കി.മീ. വീതിയും ഉണ്ട്. പ്രകൃതിരമണീയതകൊണ്ട് ആകര്‍ഷണീയമായ ഈ പ്രദേശം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമാണ്. 2,325 കി.മീ. നീളമുള്ള കൊളറാഡോനദി കാലിഫോര്‍ണിയന്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നദീതടത്തിന് ഏകദേശം 6,32,000 ച.കി.മീ. വിസ്തീര്‍ണമുണ്ട്. വടക്കേഅമേരിക്കയുടെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള വരള്‍ച്ചാമേഖലകളില്‍ ഈ നദിയെക്കൊണ്ടുള്ള പ്രയോജനം വളരെ വലുതാണ്. തന്നിമിത്തം കൊളറാഡോ നദിയെ 'തെക്കുപടിഞ്ഞാറിന്റെ ജീവരേഖ' (Life line of the southwest) എന്നുവിളിച്ചുവരുന്നു. ഈ നദിയിലെ ഹൂവര്‍ (Houver) അണക്കെട്ട് ആ പേരില്‍ത്തന്നെ പ്രസിദ്ധമായ ഒരു വിവിധോദ്ദേശ്യപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു.

ടെക്സാസ് സംസ്ഥാനത്തിലെ വടക്കുപടിഞ്ഞാറന്‍ പീഠഭൂമിയില്‍ നിന്നും ഉദ്ഭവിച്ച് 1439 കി.മീ. തെക്കുകിഴക്കോട്ടൊഴുകി മെക്സിക്കോ ഉള്‍ക്കടലിന്റെ പ്രവേശനദ്വാരമായ മടഗോര്‍ഡയില്‍ നിപതിക്കുന്ന ഒരു നദിയും തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരകളില്‍ നിന്നും ഉദ്ഭവിച്ച് മധ്യ അര്‍ജന്റീനയിലൂടെ ഒഴുകി അത് ലാന്തിക് സമുദ്രത്തില്‍ ചെന്നു ചേരുന്ന 885 കി.മീ. നീളമുള്ള മറ്റൊരു നദിയും കൊളറാഡോ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.

കൊളറാഡോ മരുഭൂമി. തെക്കു കിഴക്കന്‍ കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഒരു മരുപ്രദേശം. അടുത്തുള്ള മോജാവ് മരുഭൂമിയുടെ ഒരു തുടര്‍ച്ചമാത്രമായ ഇത് 900 മീറ്ററോളം ഉയരമുള്ള ഒരു പീഠഭൂമിയാണ്. വിസ്തീര്‍ണം:520 ച.കി.മീ. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഈ പീഠഭൂമി ഒരിടത്തു നിന്നും നീരാവിയുള്ള വായു ലഭിക്കാത്തതുകൊണ്ട് മരുഭൂമിയായിത്തീര്‍ന്നിരിക്കുന്നു. ഈ മരുഭൂമിയില്‍ ഉള്‍പ്പെട്ടതാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ സാള്‍ടണ്‍ കടല്‍. ഈ കടലിന്റെ വിതാനം പലയിടത്തും സമുദ്രനിരപ്പില്‍ നിന്നും 75 മീറ്ററോളം താഴെയാണ്. കൊളറാഡോ നദിയിലെ വെള്ളം ലഭ്യമാക്കി ഈ മരുപ്രദേശം കൃഷിയോഗ്യമാക്കിത്തീര്‍ക്കാനുള്ള പല പരിപാടികളും നടന്നുകൊണ്ടിരിക്കുന്നു.

(ബാബുവര്‍ഗീസ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%A1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍