This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊക്കെയ്ന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊക്കെയ്ന്‍== വെളുത്ത പരലാകൃതിയുള്ള ഒരു ആല്‍ക്കലോയ്ഡ്. ഫോര്...)
(കൊക്കെയ്ന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
'''ഘടന''' കൊക്കെയ്ന്‍ ഗ്രൂപ്പിലുള്‍പ്പെടുന്ന മറ്റ് ആല്‍ക്കലോയ്ഡുകളാണ് ബെന്‍സോയില്‍ എക്ഗൊനൈന്‍ (Beenzoyle ecgonine), ട്രോപോ കൊക്കെയ്ന്‍ (Tropo cocaine), ഹൈഗ്രൈന്‍ (Hygrine), കസ്കൊ ഹൈഗ്രൈന്‍ (Casco hygrine) തുടങ്ങിയവ. കൊക്കെയ്ന്‍ ജലം ചേര്‍ത്തു ചൂടുപിടിപ്പിക്കുമ്പോള്‍ മെഥനോളും ബെന്‍സോയില്‍ എക്ഗൊനൈനും ലഭിക്കുന്നു. തന്മൂലം കൊക്കെയ്നില്‍ ഒരു കാര്‍ബോമീതോക്സില്‍ ഗ്രൂപ്പും (CH<sub>30</sub>CO) ബെന്‍സോയില്‍ എക്ഗൊനൈനില്‍ ഒരു കാര്‍ബോക്സില്‍ ഗ്രൂപ്പും (COOH) ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. മറ്റനവധി പരീക്ഷണങ്ങളുടെ   വെളിച്ചത്തില്‍ കൊക്കെയ്ന്റെ ഘടന മുകളില്‍ ചിത്രീകരിച്ചിരിക്കും വിധമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

 +
 +
[[ചിത്രം:Screen_721.png‎]]
കൊക്കെയ്ന്‍ ഒരു സ്ഥാനീയ നിശ്ചേതകം (local anaesthetic) ആയി ഉപയോഗിക്കപ്പെടുന്നു. ശക്തിയുള്ള ഒരു മയക്കുമരുന്നു കൂടിയാണിത്. താത്കാലികമായ ഒരു ഉന്മേഷാവസ്ഥ സൃഷ്ടിക്കാന്‍ കൊക്കെയ്ന്‍ ഉപയോഗം കൊണ്ടു സാധിക്കും. ഇതിന്റെ തൂവെള്ളനിറം കാരണം ഹിപ്പികളുടെയിടയിലും മറ്റും 'സ്നോ' (Snow) എന്നാണ് കൊക്കെയ്ന്‍ അറിയപ്പെടുന്നത്. ഗുളിക രൂപത്തില്‍ ഉള്ളിലേക്കു കഴിക്കുകയോ ചൂര്‍ണരൂപത്തില്‍ മൂക്കിലേക്കു വലിച്ചു കയറ്റുകയോ ആണ് സാധാരണ ചെയ്യുന്നത്. കൊക്കെയ്ന്‍ ഉപയോഗിക്കുന്നവര്‍ മതിവിഭ്രമങ്ങള്‍(Hallucinations) ക്കടിമപ്പെടുന്നതു സാധാരണയാണ്.

Current revision as of 17:53, 19 ജൂലൈ 2015

കൊക്കെയ്ന്‍

വെളുത്ത പരലാകൃതിയുള്ള ഒരു ആല്‍ക്കലോയ്ഡ്. ഫോര്‍മുല C17H21NO4.കൊക്കോച്ചെടിയുടെ ഇലകളുടെ നിഷ്കര്‍ഷണത്തിലൂടെ ഇതു ലഭ്യമാക്കുന്നു. കൊക്കോഇലകള്‍, സോഡാ ആഷു (soda ash) മായി കലര്‍ത്തിയ ശേഷം ബെന്‍സീന്‍, ടൊളുവിന്‍ തുടങ്ങിയ ഓര്‍ഗാനികലായകങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൊക്കെയ്ന്‍ ലഭിക്കുന്നു. ശുദ്ധമായ കൊക്കെയ്ന്‍ പരലുകള്‍ ജലത്തില്‍ അല്പമാത്രമായേ ലയിക്കുന്നുള്ളൂ. എന്നാല്‍ കൊക്കെയ്ന്‍ ഹൈഡ്രോക്ളോറൈഡ് ജലത്തില്‍ നല്ലവണ്ണം ലയിക്കും. കൊക്കെയ്ന്റെ ദ്രവണാങ്കം 98ബ്ബഇ ആണ്.

ഘടന കൊക്കെയ്ന്‍ ഗ്രൂപ്പിലുള്‍പ്പെടുന്ന മറ്റ് ആല്‍ക്കലോയ്ഡുകളാണ് ബെന്‍സോയില്‍ എക്ഗൊനൈന്‍ (Beenzoyle ecgonine), ട്രോപോ കൊക്കെയ്ന്‍ (Tropo cocaine), ഹൈഗ്രൈന്‍ (Hygrine), കസ്കൊ ഹൈഗ്രൈന്‍ (Casco hygrine) തുടങ്ങിയവ. കൊക്കെയ്ന്‍ ജലം ചേര്‍ത്തു ചൂടുപിടിപ്പിക്കുമ്പോള്‍ മെഥനോളും ബെന്‍സോയില്‍ എക്ഗൊനൈനും ലഭിക്കുന്നു. തന്മൂലം കൊക്കെയ്നില്‍ ഒരു കാര്‍ബോമീതോക്സില്‍ ഗ്രൂപ്പും (CH30CO) ബെന്‍സോയില്‍ എക്ഗൊനൈനില്‍ ഒരു കാര്‍ബോക്സില്‍ ഗ്രൂപ്പും (COOH) ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. മറ്റനവധി പരീക്ഷണങ്ങളുടെ   വെളിച്ചത്തില്‍ കൊക്കെയ്ന്റെ ഘടന മുകളില്‍ ചിത്രീകരിച്ചിരിക്കും വിധമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

ചിത്രം:Screen_721.png‎

കൊക്കെയ്ന്‍ ഒരു സ്ഥാനീയ നിശ്ചേതകം (local anaesthetic) ആയി ഉപയോഗിക്കപ്പെടുന്നു. ശക്തിയുള്ള ഒരു മയക്കുമരുന്നു കൂടിയാണിത്. താത്കാലികമായ ഒരു ഉന്മേഷാവസ്ഥ സൃഷ്ടിക്കാന്‍ കൊക്കെയ്ന്‍ ഉപയോഗം കൊണ്ടു സാധിക്കും. ഇതിന്റെ തൂവെള്ളനിറം കാരണം ഹിപ്പികളുടെയിടയിലും മറ്റും 'സ്നോ' (Snow) എന്നാണ് കൊക്കെയ്ന്‍ അറിയപ്പെടുന്നത്. ഗുളിക രൂപത്തില്‍ ഉള്ളിലേക്കു കഴിക്കുകയോ ചൂര്‍ണരൂപത്തില്‍ മൂക്കിലേക്കു വലിച്ചു കയറ്റുകയോ ആണ് സാധാരണ ചെയ്യുന്നത്. കൊക്കെയ്ന്‍ ഉപയോഗിക്കുന്നവര്‍ മതിവിഭ്രമങ്ങള്‍(Hallucinations) ക്കടിമപ്പെടുന്നതു സാധാരണയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍