This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്സകോഫ്, സെര്‍ജി ടിമോഫെയേവിച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്സകോഫ്, സെര്‍ജി ടിമോഫെയേവിച്ച് (1791 - 1859))
വരി 2: വരി 2:
Aksakov, Sergei Timofeyevich
Aksakov, Sergei Timofeyevich
-
റിയലിസത്തിന്റെ പ്രണേതാക്കളിലൊരാളായ റഷ്യന്‍ സാഹിത്യകാരന്‍. റഷ്യയിലെ കിഴക്കന്‍ സ്റ്റെപ്പിയില്‍ 1791 സെപ്. 20-ന് ജനിച്ചു. അവിടെ ആദ്യത്തെ കാര്‍ഷിക കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹത്തിന്റെ പിതാമഹന്‍. അക്സകോഫ് കസാന്‍ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം ചെയ്തു. കുറേക്കാലം സര്‍ക്കാരുദ്യോഗം വഹിച്ചശേഷം മോസ്കോയില്‍ താമസമാക്കി. റഷ്യന്‍ ദേശീയവാദികളുടെ 'സ്ളാവോഫില്‍' പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. അല്പം വൈകിയാണ് സാഹിത്യരംഗത്തു പ്രവേശിച്ചത്. ഗോഗോളിന്റെ കൃതികള്‍ അതിനു പ്രബലമായ പ്രേരണ നല്‍കി. സ്വകുടുംബചരിത്ര പ്രതിപാദകമായ സെമേനയാ ക്രോണിക്ക( Semeynaya khronika)യുടെ രചന 1840-ല്‍ തുടങ്ങി 1856-ല്‍ അവസാനിപ്പിച്ചു. 'ഒരു റഷ്യന്‍ മാന്യന്‍' (A Russian Gentleman) എന്ന പേരില്‍ ഇത് ജെ.ഡി. ഡഫ് ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് (1917). ഇതിന്റെ തുടര്‍ച്ചയാണ് ആത്മകഥാപരമായ ഡെറ്റ്സ്കീ ഗോഡിബഗ്രോവ നുക (Detskie gody Bagrova Nuka - 1858), വൊസ്പോമിനാനിയ (Vespominania -1856) എന്നീ കൃതികള്‍. ജെ.ഡി. ഡഫ് തന്നെ ഇവ യഥാക്രമം ശൈശവകാലം (Years of Childhood- 1916), ഒരു റഷ്യന്‍ സ്കൂള്‍ കുട്ടി (A Russian School boy - 1917) എന്നീ പേരുകളില്‍ ഇംഗ്ളീഷില്‍ പ്രകാശനം ചെയ്തു. ജന്തുലോകത്തിന്റെയും പ്രകൃതിയുടെയും വിവരണങ്ങള്‍ അടങ്ങിയ രണ്ടു കൃതികളാണ് സാപിസ്കി ഒബ് ഉസെന്‍യി റൈബിയും (ദZapiski of uzhenyi ryby -1847), സാപിസ്കി റുസെയ്നൊഗൊ ഒഖോട്നിക (Zapiski ruzheynogo okhotnika- 1852)യും. ലിറ്ററാറ്റ്യൂര്‍ണേ ഇ റ്റീറ്റ്രാല്‍ന്യേ വൊസ്പോമിനാനിയ (Literaturnyeie teatralny vospopminaniya 1858), ഇസ്റ്റോറിയ മോഗോ സ്നാകോംസ്ത്രസ് ഗോഗോലം (Istoriyamoego Znakomstras Gogolem) എന്നീ ഗ്രന്ഥങ്ങള്‍ സാഹിത്യ ചരിത്രകാരന്‍മാര്‍ക്ക് അത്യന്തം പ്രയോജനപ്രദങ്ങളാണ്. മീന്‍പിടിത്തം, നായാട്ട് മുതലായ വിഷയങ്ങളെ അധികരിച്ച് അക്സകോഫ് എഴുതിയിട്ടുള്ള പ്രബന്ധങ്ങളും റഷ്യന്‍ സാഹിത്യത്തില്‍ പ്രതിഷ്ഠയാര്‍ജിച്ചവയാണ്. വസ്തുനിഷ്ഠമായ റിയലിസവും മികവുറ്റ സ്വഭാവചിത്രീകരണവും മിഴിവുറ്റ ഭാഷാശൈലിയും അക്സകോഫ് കൃതികളുടെ സവിശേഷതകളാണ്. ഇദ്ദേഹം 1859 ഏ. 30-ന് നിര്യാതനായി.
+
റിയലിസത്തിന്റെ പ്രണേതാക്കളിലൊരാളായ റഷ്യന്‍ സാഹിത്യകാരന്‍. റഷ്യയിലെ കിഴക്കന്‍ സ്റ്റെപ്പിയില്‍ 1791 സെപ്. 20-ന് ജനിച്ചു. അവിടെ ആദ്യത്തെ കാര്‍ഷിക കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹത്തിന്റെ പിതാമഹന്‍. അക്സകോഫ് കസാന്‍ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം ചെയ്തു. കുറേക്കാലം സര്‍ക്കാരുദ്യോഗം വഹിച്ചശേഷം മോസ്കോയില്‍ താമസമാക്കി. റഷ്യന്‍ ദേശീയവാദികളുടെ 'സ്ളാവോഫില്‍' പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. അല്പം വൈകിയാണ് സാഹിത്യരംഗത്തു പ്രവേശിച്ചത്. ഗോഗോളിന്റെ കൃതികള്‍ അതിനു പ്രബലമായ പ്രേരണ നല്‍കി. സ്വകുടുംബചരിത്ര പ്രതിപാദകമായ സെമേനയാ ക്രോണിക്ക( Semeynaya khronika)യുടെ രചന 1840-ല്‍ തുടങ്ങി 1856-ല്‍ അവസാനിപ്പിച്ചു. 'ഒരു റഷ്യന്‍ മാന്യന്‍' (A Russian Gentleman) എന്ന പേരില്‍ ഇത് ജെ.ഡി. ഡഫ് ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് (1917). ഇതിന്റെ തുടര്‍ച്ചയാണ് ആത്മകഥാപരമായ ഡെറ്റ്സ്കീ ഗോഡിബഗ്രോവ നുക (Detskie gody Bagrova Nuka - 1858), വൊസ്പോമിനാനിയ (Vespominania -1856) എന്നീ കൃതികള്‍. ജെ.ഡി. ഡഫ് തന്നെ ഇവ യഥാക്രമം ശൈശവകാലം (Years of Childhood- 1916), ഒരു റഷ്യന്‍ സ്കൂള്‍ കുട്ടി (A Russian School boy - 1917) എന്നീ പേരുകളില്‍ ഇംഗ്ളീഷില്‍ പ്രകാശനം ചെയ്തു. ജന്തുലോകത്തിന്റെയും പ്രകൃതിയുടെയും വിവരണങ്ങള്‍ അടങ്ങിയ രണ്ടു കൃതികളാണ് സാപിസ്കി ഒബ് ഉസെന്‍യി റൈബിയും (ദZapiski of uzhenyi ryby -1847), സാപിസ്കി റുസെയ്നൊഗൊ ഒഖോട്നിക (Zapiski ruzheynogo okhotnika- 1852)യും. ലിറ്ററാറ്റ്യൂര്‍ണേ ഇ റ്റീറ്റ്രാല്‍ന്യേ വൊസ്പോമിനാനിയ (Literaturnyeie teatralny vospopminaniya 1858), ഇസ്റ്റോറിയ മോഗോ സ്നാകോംസ്ത്രസ് ഗോഗോലം (Istoriyamoego Znakomstras Gogolem) എന്നീ ഗ്രന്ഥങ്ങള്‍ സാഹിത്യ ചരിത്രകാരന്‍മാര്‍ക്ക് അത്യന്തം പ്രയോജനപ്രദങ്ങളാണ്. മീന്‍പിടിത്തം, നായാട്ട് മുതലായ വിഷയങ്ങളെ അധികരിച്ച് അക്സകോഫ് എഴുതിയിട്ടുള്ള പ്രബന്ധങ്ങളും റഷ്യന്‍ സാഹിത്യത്തില്‍ പ്രതിഷ് ഠയാര്‍ജിച്ചവയാണ്. വസ്തുനിഷ്ഠമായ റിയലിസവും മികവുറ്റ സ്വഭാവചിത്രീകരണവും മിഴിവുറ്റ ഭാഷാശൈലിയും അക്സകോഫ് കൃതികളുടെ സവിശേഷതകളാണ്. ഇദ്ദേഹം 1859 ഏ. 30-ന് നിര്യാതനായി.

07:19, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്സകോഫ്, സെര്‍ജി ടിമോഫെയേവിച്ച് (1791 - 1859)

താളിന്റെ അനുബന്ധങ്ങള്‍