This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, എം. (1927 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൃഷ്ണന്‍ നായര്‍, എം. (1927 - 2001)== [[ചിത്രം:Krishnan_nairM06.png|150px|thumb|right|കൃഷ്ണന്‍ നായ...)
(കൃഷ്ണന്‍ നായര്‍, എം. (1927 - 2001))
 
വരി 1: വരി 1:
==കൃഷ്ണന്‍ നായര്‍, എം. (1927 - 2001)==
==കൃഷ്ണന്‍ നായര്‍, എം. (1927 - 2001)==
-
[[ചിത്രം:Krishnan_nairM06.png|150px|thumb|right|കൃഷ്ണന്‍ നായര്‍.എം]]
+
[[ചിത്രം:Krishnan_nairM06.png|120px|thumb|right|കൃഷ്ണന്‍ നായര്‍.എം]]
മലയാള ചലച്ചിത്രസംവിധായകന്‍. 1927 ഡി. 2-ന് തിരുവനന്തപുരത്ത് ആര്‍. മാധവന്‍പിള്ളയുടെയും ചെല്ലമ്മപ്പിള്ളയുടെയും മകനായി ജനിച്ച എം. കൃഷ്ണന്‍നായര്‍, 1964-ല്‍ സഹസംവിധായകനായാണ് സിനിമാരംഗത്ത് എത്തുന്നത്. ജി.ആര്‍. റാവു സംവിധാനം ചെയ്ത 'ആത്മസഖി'യാണ് ആദ്യചിത്രം. 1952-ല്‍ മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു 'ആത്മസഖി'യുടെ ചിത്രീകരണം. ടി.എന്‍. ഗോപിനാഥന്‍ നായര്‍ തിരക്കഥയെഴുതിയ 'സി.ഐ.ഡി.' എന്ന ചിത്രത്തിലൂടെ 1955-ല്‍ സ്വതന്ത്രസംവിധായകനായി. തുടര്‍ന്ന് 'കുട്ടിക്കുപ്പായം', 'വിവാഹിത', 'പുഴയൊഴുകുംവഴി', 'കറുത്തകൈ', 'കാട്ടുമൈന', 'കാട്ടുതുളസി', 'അഗ്നിമൃഗം', 'അഗ്നിപുത്രി', 'റിക്ഷാക്കാരന്‍', 'കാവ്യമേള' തുടങ്ങി നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കാലം മാറി കഥ മാറി'യായിരുന്നു ഇദ്ദേഹം സംവിധാനം ചെയ്ത അവസാന ചലച്ചിത്രം. 'കാവ്യമേള'യ്ക്ക് 1966-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു.

Current revision as of 15:27, 18 ജൂണ്‍ 2015

കൃഷ്ണന്‍ നായര്‍, എം. (1927 - 2001)

കൃഷ്ണന്‍ നായര്‍.എം

മലയാള ചലച്ചിത്രസംവിധായകന്‍. 1927 ഡി. 2-ന് തിരുവനന്തപുരത്ത് ആര്‍. മാധവന്‍പിള്ളയുടെയും ചെല്ലമ്മപ്പിള്ളയുടെയും മകനായി ജനിച്ച എം. കൃഷ്ണന്‍നായര്‍, 1964-ല്‍ സഹസംവിധായകനായാണ് സിനിമാരംഗത്ത് എത്തുന്നത്. ജി.ആര്‍. റാവു സംവിധാനം ചെയ്ത 'ആത്മസഖി'യാണ് ആദ്യചിത്രം. 1952-ല്‍ മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു 'ആത്മസഖി'യുടെ ചിത്രീകരണം. ടി.എന്‍. ഗോപിനാഥന്‍ നായര്‍ തിരക്കഥയെഴുതിയ 'സി.ഐ.ഡി.' എന്ന ചിത്രത്തിലൂടെ 1955-ല്‍ സ്വതന്ത്രസംവിധായകനായി. തുടര്‍ന്ന് 'കുട്ടിക്കുപ്പായം', 'വിവാഹിത', 'പുഴയൊഴുകുംവഴി', 'കറുത്തകൈ', 'കാട്ടുമൈന', 'കാട്ടുതുളസി', 'അഗ്നിമൃഗം', 'അഗ്നിപുത്രി', 'റിക്ഷാക്കാരന്‍', 'കാവ്യമേള' തുടങ്ങി നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കാലം മാറി കഥ മാറി'യായിരുന്നു ഇദ്ദേഹം സംവിധാനം ചെയ്ത അവസാന ചലച്ചിത്രം. 'കാവ്യമേള'യ്ക്ക് 1966-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു.

തമിഴ്, തെലുഗു എന്നീ ഭാഷകളിലും ഇദ്ദേഹം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'ആളുക്കൊരു വീട്' ആയിരുന്നു ആദ്യ തമിഴ് സിനിമ. തമിഴില്‍ പത്തിലേറെയും തെലുഗുവില്‍ രണ്ടു ചിത്രങ്ങളുമാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. എം.ജി.ആര്‍., ജയലളിത, എന്‍.ടി. രാമറാവു, സത്യന്‍, മധു, പ്രേംനസീര്‍, ജയഭാരതി, ഷീല, ശാരദ തുടങ്ങി അക്കാലത്തെ മുന്‍നിര താരങ്ങളാണ് കൃഷ്ണന്‍നായരുടെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തമിഴ് സംവിധായകന്‍ ഭാരതീരാജ ഉള്‍പ്പെടെ നിരവധി പ്രഗല്ഭരായ ശിഷ്യഗണങ്ങളും ഇദ്ദേഹത്തിന് സിനിമയിലുണ്ട്.

മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2000-ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി. ഗാനരചയിതാവും മുന്‍ കേരളാ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐ.എ.എസ്., ചലച്ചിത്ര സംവിധായകരായ ശ്രീക്കുട്ടന്‍, ഹരികുമാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്. 2001 മേയ് 10-ന് തിരുവനന്തപുരത്ത് വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍