This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറാദ്‌കര്‍, കേശവറാവു (1867 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോറാദ്‌കര്‍, കേശവറാവു (1867 - 1930) == == Koratkar, Kesav Rao == ഇന്ത്യന്‍ സ്വാതന്ത്...)
(Koratkar, Kesav Rao)
 
വരി 9: വരി 9:
ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ എത്തിക്കുന്നതിലും അതൊരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിലും മുന്നിട്ടു പ്രവര്‍ത്തിച്ചത്‌ കേശവറാവു ആയിരുന്നു. ആര്യസമാജക്കാരുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന സത്യാര്‍ഥപ്രകാശം തെലുഗുവിലേക്ക്‌ ഇദ്ദേഹം വിവര്‍ത്തനം ചെയ്യുകയുണ്ടായി.

-
വിധവകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ബില്‍ 1930-ല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അവതരിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. എന്നാല്‍ യാഥാസ്ഥിതികവാദികളായ ബ്രാഹ്മണരുടെയും മുസ്‌ലിങ്ങളുടെയും സംഘടിത നീക്കങ്ങളുടെ ഫലമായി ബില്ല്‌ പാസായില്ല.
+
 
ദീര്‍ഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും കേശവറാവു ശ്രദ്ധേയനാണ്‌. എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ അതീവ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈദ്രാബാദ്‌ സോഷ്യല്‍ സര്‍വീസ്‌ ലീഗ്‌, "വിവേക വര്‍ധിനി പാഠശാല' ഗുല്‍ബര്‍ഗയിലെ "നൂതന്‍ വിദ്യാലയം' എന്നിവ സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

ആതുരസേവനരംഗത്ത്‌ ഇദ്ദേഹം അനുഷ്‌ഠിച്ച വിലമതിക്കാനാവാത്ത സേവനങ്ങള്‍ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 1930 മേയ്‌ 21-ന്‌ ഹൈദരാബാദില്‍ കേശവറാവു അന്തരിച്ചു.

Current revision as of 11:25, 13 ജനുവരി 2015

കോറാദ്‌കര്‍, കേശവറാവു (1867 - 1930)

Koratkar, Kesav Rao

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ്‌ നേതാവും. പഴയ ഹൈദരാബാദ്‌ സ്റ്റേറ്റിലെ പറദാനി ജില്ലയിലെ ബസ്‌മത്‌ താലൂക്കിലുള്ള പുര്‍ജാലില്‍ 1867-ല്‍ ജനിച്ചു. 1896 മുതല്‍ 1932 വരെയുള്ള കാലയളവില്‍ ഹൈദരാബാദ്‌ സ്റ്റേറ്റിലെ രാഷ്‌ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ പണ്ഡിറ്റ്‌ കോറാദ്‌കര്‍ കേശവറാവു തന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രഗല്‍ഭനായ നേതാവായി മാറി. ഗുല്‍ബര്‍ഗയിലെ വിദ്യാഭ്യാസത്തിനുശേഷം റവന്യൂസര്‍വീസില്‍ ലഭിച്ച ജോലി രാജിവച്ച്‌ നിയമപഠനത്തിനു പോയ റാവു വക്കീല്‍പ്പരീക്ഷ പാസ്സായി പ്രാക്‌റ്റീസ്‌ ആരംഭിക്കുകയും തുടര്‍ന്ന്‌ സ്വാതന്ത്ര്യസമരത്തില്‍ സജീവമാവുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ അംഗമായിത്തീര്‍ന്ന കേശവറാവു, ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച്‌ ഫണ്ടുശേഖരണത്തിലും "ഖിലാഫത്ത്‌ പ്രസ്ഥാന'ത്തിലും മുഴുവന്‍സമയ പ്രവര്‍ത്തകനായി. ഹൈദരാബാദിലെ സ്വാതന്ത്ര്യസമരത്തിനും ഇദ്ദേഹം ശക്തമായ അടിത്തറപാകിയിട്ടുണ്ട്‌. 1921-ലെ മാപ്പിളലഹളയില്‍ ദുരിതമനുഭവിച്ചവര്‍ക്ക്‌ ആശ്വാസം എത്തിക്കുന്നതിനുവേണ്ടിയുള്ള ഫണ്ടു ശേഖരിക്കുന്നതിലും മനുഷ്യസ്‌നേഹിയായ കേശവറാവു സ്‌തുത്യര്‍ഹമായ പങ്കു വഹിക്കുകയുണ്ടായി.

ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ എത്തിക്കുന്നതിലും അതൊരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിലും മുന്നിട്ടു പ്രവര്‍ത്തിച്ചത്‌ കേശവറാവു ആയിരുന്നു. ആര്യസമാജക്കാരുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന സത്യാര്‍ഥപ്രകാശം തെലുഗുവിലേക്ക്‌ ഇദ്ദേഹം വിവര്‍ത്തനം ചെയ്യുകയുണ്ടായി.

വിധവകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ബില്‍ 1930-ല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അവതരിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. എന്നാല്‍ യാഥാസ്ഥിതികവാദികളായ ബ്രാഹ്മണരുടെയും മുസ്‌ലിങ്ങളുടെയും സംഘടിത നീക്കങ്ങളുടെ ഫലമായി ബില്ല്‌ പാസായില്ല.

ദീര്‍ഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും കേശവറാവു ശ്രദ്ധേയനാണ്‌. എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ അതീവ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈദ്രാബാദ്‌ സോഷ്യല്‍ സര്‍വീസ്‌ ലീഗ്‌, "വിവേക വര്‍ധിനി പാഠശാല' ഗുല്‍ബര്‍ഗയിലെ "നൂതന്‍ വിദ്യാലയം' എന്നിവ സ്ഥാപിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

ആതുരസേവനരംഗത്ത്‌ ഇദ്ദേഹം അനുഷ്‌ഠിച്ച വിലമതിക്കാനാവാത്ത സേവനങ്ങള്‍ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 1930 മേയ്‌ 21-ന്‌ ഹൈദരാബാദില്‍ കേശവറാവു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍