This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ഗ്രസ് (യു.എസ്.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കോണ്‍ഗ്രസ് (യു.എസ്.)) |
Mksol (സംവാദം | സംഭാവനകള്‍) (→കോണ്‍ഗ്രസ് (യു.എസ്.)) |
||
വരി 1: | വരി 1: | ||
== കോണ്‍ഗ്രസ് (യു.എസ്.) == | == കോണ്‍ഗ്രസ് (യു.എസ്.) == | ||
- | + | [[ചിത്രം:Vol9_17_United_States_Capitol_west_front_edit2.jpg|thumb|]] | |
യു.എസ്സിലെ കേന്ദ്ര നിയമനിര്‍മാണസഭ. യു.എസ്. കോണ്‍ഗ്രസ്സിനു രണ്ടു മണ്ഡലങ്ങളാണുള്ളത്; സെനറ്റും ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സും. സെനറ്റാണ് ഉപരിസഭ. ഇതില്‍ ഓരോ സ്റ്റേറ്റില്‍ നിന്നുള്ള രണ്ടു പ്രതിനിധികള്‍വീതം 100 അംഗങ്ങളാണുള്ളത്. അധോമണ്ഡലമായ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സില്‍ 435 അംഗങ്ങളുണ്ട്. ഓരോ സ്റ്റേറ്റിലും ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെട്ട കോണ്‍ഗ്രഷനല്‍ ഡിസ്‌ട്രിക്‌റ്റുകളെ പ്രതിനിധാനം ചെയ്‌താണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെയും അംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്നു. 1913-ലെ 17-ാം ഭരണഘടനാ ഭേദഗതിവരെ സെനറ്റംഗങ്ങള്‍ അതാതു സ്റ്റേറ്റ് നിയമസഭകളാല്‍ തെരഞ്ഞെടുക്കപ്പെട്ടു വരികയായിരുന്നു. സെനറ്റില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ 30 വയസ്സുപൂര്‍ത്തിയായിരിക്കയും 9 വര്‍ഷത്തെ യു.എസ്. പൗരത്വം ഉണ്ടായിരിക്കയും തെരഞ്ഞെടുക്കപ്പെടേണ്ട സ്റ്റേറ്റിലെ തന്നെ താമസക്കാരനായിരിക്കയും വേണം. സെനറ്റംഗങ്ങളുടെ ഔദ്യോഗിക കാലാവധി 6 വര്‍ഷമാണ്. ഒരു സ്ഥിരം മണ്ഡലമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനുവേണ്ടി സെനറ്റിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നുഭാഗം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സ്ഥാനമൊഴിയുന്നു. ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സിലേക്കു തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ 25 വയസ്സും 7 വര്‍ഷത്തില്‍ കുറയാത്ത പൗരത്വവും അതാത് സ്റ്റേറ്റിലെതന്നെ അംഗത്വവും ഉണ്ടായിരിക്കണം. അംഗങ്ങള്‍ രണ്ടുവര്‍ഷ കാലാവധിയിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്. | യു.എസ്സിലെ കേന്ദ്ര നിയമനിര്‍മാണസഭ. യു.എസ്. കോണ്‍ഗ്രസ്സിനു രണ്ടു മണ്ഡലങ്ങളാണുള്ളത്; സെനറ്റും ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സും. സെനറ്റാണ് ഉപരിസഭ. ഇതില്‍ ഓരോ സ്റ്റേറ്റില്‍ നിന്നുള്ള രണ്ടു പ്രതിനിധികള്‍വീതം 100 അംഗങ്ങളാണുള്ളത്. അധോമണ്ഡലമായ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സില്‍ 435 അംഗങ്ങളുണ്ട്. ഓരോ സ്റ്റേറ്റിലും ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെട്ട കോണ്‍ഗ്രഷനല്‍ ഡിസ്‌ട്രിക്‌റ്റുകളെ പ്രതിനിധാനം ചെയ്‌താണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെയും അംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്നു. 1913-ലെ 17-ാം ഭരണഘടനാ ഭേദഗതിവരെ സെനറ്റംഗങ്ങള്‍ അതാതു സ്റ്റേറ്റ് നിയമസഭകളാല്‍ തെരഞ്ഞെടുക്കപ്പെട്ടു വരികയായിരുന്നു. സെനറ്റില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ 30 വയസ്സുപൂര്‍ത്തിയായിരിക്കയും 9 വര്‍ഷത്തെ യു.എസ്. പൗരത്വം ഉണ്ടായിരിക്കയും തെരഞ്ഞെടുക്കപ്പെടേണ്ട സ്റ്റേറ്റിലെ തന്നെ താമസക്കാരനായിരിക്കയും വേണം. സെനറ്റംഗങ്ങളുടെ ഔദ്യോഗിക കാലാവധി 6 വര്‍ഷമാണ്. ഒരു സ്ഥിരം മണ്ഡലമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനുവേണ്ടി സെനറ്റിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നുഭാഗം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സ്ഥാനമൊഴിയുന്നു. ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സിലേക്കു തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ 25 വയസ്സും 7 വര്‍ഷത്തില്‍ കുറയാത്ത പൗരത്വവും അതാത് സ്റ്റേറ്റിലെതന്നെ അംഗത്വവും ഉണ്ടായിരിക്കണം. അംഗങ്ങള്‍ രണ്ടുവര്‍ഷ കാലാവധിയിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്. | ||
08:58, 29 ഡിസംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കോണ്‍ഗ്രസ് (യു.എസ്.)
യു.എസ്സിലെ കേന്ദ്ര നിയമനിര്‍മാണസഭ. യു.എസ്. കോണ്‍ഗ്രസ്സിനു രണ്ടു മണ്ഡലങ്ങളാണുള്ളത്; സെനറ്റും ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സും. സെനറ്റാണ് ഉപരിസഭ. ഇതില്‍ ഓരോ സ്റ്റേറ്റില്‍ നിന്നുള്ള രണ്ടു പ്രതിനിധികള്‍വീതം 100 അംഗങ്ങളാണുള്ളത്. അധോമണ്ഡലമായ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സില്‍ 435 അംഗങ്ങളുണ്ട്. ഓരോ സ്റ്റേറ്റിലും ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെട്ട കോണ്‍ഗ്രഷനല്‍ ഡിസ്‌ട്രിക്‌റ്റുകളെ പ്രതിനിധാനം ചെയ്‌താണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെയും അംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്നു. 1913-ലെ 17-ാം ഭരണഘടനാ ഭേദഗതിവരെ സെനറ്റംഗങ്ങള്‍ അതാതു സ്റ്റേറ്റ് നിയമസഭകളാല്‍ തെരഞ്ഞെടുക്കപ്പെട്ടു വരികയായിരുന്നു. സെനറ്റില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ 30 വയസ്സുപൂര്‍ത്തിയായിരിക്കയും 9 വര്‍ഷത്തെ യു.എസ്. പൗരത്വം ഉണ്ടായിരിക്കയും തെരഞ്ഞെടുക്കപ്പെടേണ്ട സ്റ്റേറ്റിലെ തന്നെ താമസക്കാരനായിരിക്കയും വേണം. സെനറ്റംഗങ്ങളുടെ ഔദ്യോഗിക കാലാവധി 6 വര്‍ഷമാണ്. ഒരു സ്ഥിരം മണ്ഡലമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനുവേണ്ടി സെനറ്റിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നുഭാഗം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സ്ഥാനമൊഴിയുന്നു. ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സിലേക്കു തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ 25 വയസ്സും 7 വര്‍ഷത്തില്‍ കുറയാത്ത പൗരത്വവും അതാത് സ്റ്റേറ്റിലെതന്നെ അംഗത്വവും ഉണ്ടായിരിക്കണം. അംഗങ്ങള്‍ രണ്ടുവര്‍ഷ കാലാവധിയിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
കോണ്‍ഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പ് സാധാരണഗതിയില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ ന. മാസത്തിലെ ഒന്നാമത്തെ തിന്നളാഴ്‌ചയ്‌ക്കുശേഷം വരുന്ന ഒന്നാമത്തെ ചൊത്മാഴ്‌ചയോ അല്ലെങ്കില്‍ നിയമാനുസൃതം നിശ്ചയിക്കപ്പെടുന്ന മറ്റേതെങ്കിലും ദിവസമോ ആയിരിക്കും. 1933-ലെ 20-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ജനു. 3-നാണ് കോണ്‍ഗ്രസ്സിന്റെ സമ്മേളനമാരംഭിക്കുന്നത്. സമ്മേളനം പിരിച്ചുവിടുന്നതിന് പ്രത്യേക ദിവസം നിശ്ചയിച്ചിട്ടില്ല. പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുവാന്‍ പ്രസിഡന്റിനവകാശമുണ്ട്. യു.എസ്. വൈസ്‌പ്രസിഡന്റാണ് സെനറ്റിന്റെ അധ്യക്ഷന്‍. ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്‌സിന്റെ അധ്യക്ഷന്‍ സ്‌പീക്കറാണ്. കോണ്‍ഗ്രസ്സിന്റെ എല്ലാനടപടികളും കോണ്‍ഗ്രഷനല്‍ റെക്കോഡില്‍ (Congressional Record) രേഖപ്പെടുത്തണ്ടേതാണ്.
കോണ്‍ഗ്രസ്സിന്റെ പ്രധാന ചുമതലയായ നിയമനിര്‍മാണം സംബന്ധിച്ച വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും നടക്കുന്നതു കോണ്‍ഗ്രസ്സിന്റെ വിവിധ കമ്മിറ്റികളിലാണ്. നിയമനിര്‍മാണത്തില്‍ ഇരുമണ്ഡലങ്ങള്‍ക്കും തുല്യാവകാശമുണ്ട്. എന്നാല്‍ സാമ്പത്തിക ബില്ലുകള്‍ അധോമണ്ഡലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതു കമ്മിറ്റികള്‍ക്കു കൈമാറുന്നു. കമ്മിറ്റി ചര്‍ച്ച ചെയ്‌ത് അംഗീകരിക്കുകയാണെങ്കില്‍ പാസ്സാക്കുവാന്‍ വേണ്ടി അത് അവതരിപ്പിക്കപ്പെട്ട മണ്ഡലത്തിലേക്ക് തിരിച്ചയയ്‌ക്കുന്നു. അവിടെ പാസാക്കുന്ന ബില്ല് അടുത്ത മണ്ഡലത്തിന്റെ പരിഗണനയ്‌ക്കു സമര്‍പ്പിക്കപ്പെടും. അവിടെയും മേല്‌പറഞ്ഞ പ്രക്രിയയ്‌ക്കുശേഷം പാസാക്കപ്പെടുന്ന ബില്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ നിയമമാക്കുന്നു. ഇരു മണ്ഡലങ്ങളും തമ്മില്‍ വിയോജിപ്പുണ്ടാകുന്ന പക്ഷം പ്രസ്‌തുത പ്രശ്‌നം ഒരു സംയുക്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌തു തീരുമാനമെടുത്തശേഷം വീണ്ടും രണ്ടു മണ്ഡലങ്ങളും പാസ്സാക്കി പ്രസിഡന്റ് അംഗീകരക്കുമ്പോഴേക്കും നിയമമാകും. കോണ്‍ഗ്രസ് പാസ്സാക്കിയ ഏതെങ്കിലും ഒരു നിയമം പ്രസിഡന്റ് വീറ്റോ ചെയ്‌താല്‍ത്തന്നെയും അതുവീണ്ടും രണ്ടു മണ്ഡലങ്ങളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടുകൂടി പാസാക്കിയാല്‍ പ്രസിഡന്റിന്റെ അനുമതിയില്ലാതെ തന്നെ നിയമമാകും. നിയമനിര്‍മാണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ബില്‍ പരാജയപ്പെടുകയാണെങ്കില്‍, അതേ കോണ്‍ഗ്രസ് കാലാവധിക്കുള്ളില്‍ പ്രസ്‌തുത ബില്‍ വീണ്ടും നിര്‍ദേശിക്കുവാന്‍ സാധിക്കുകയില്ല.
പ്രസിഡന്റിനെ കുറ്റവിചാരണ നടത്തി നീക്കം ചെയ്യാനുള്ള അധികാരവും കോണ്‍ഗ്രസ്സിനുണ്ട്. മറ്റു രാഷ്‌ട്രങ്ങളുമായുള്ള ഉടമ്പടികള്‍ അംഗീകരിച്ചനുവദിക്കുന്നത് സെനറ്റാണ്. ക്യാബിനറ്റംഗങ്ങള്‍, ജഡ്‌ജിമാര്‍, ഉന്നത സൈനികോദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരുടെ നിയമനം സ്വീകരിക്കുന്നതിനും വിദേശ വാണിജ്യനിയന്ത്രണം, യുദ്ധപ്രഖ്യാപനം, സൈനികസംവിധാന നിയന്ത്രണം എന്നീ മേഖലകളില്‍ തീരുമാനമെടുക്കുന്നതിനുമുള്ള അധികാരം കോണ്‍ഗ്രസ്സില്‍ നിക്ഷിപ്‌തമാണ്. നോ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒഫ് അമേരിക്ക