This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണീയദൂരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോണീയദൂരം == == Angular distance == നിരീക്ഷണബിന്ദുവിന് ആപേക്ഷികമായി രണ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Angular distance) |
||
വരി 5: | വരി 5: | ||
== Angular distance == | == Angular distance == | ||
- | നിരീക്ഷണബിന്ദുവിന് ആപേക്ഷികമായി രണ്ടു ബിന്ദുക്കളുടെ ദിശകള്‍ക്കിടയ്‌ക്കുള്ള കോണം. ബിന്ദുക്കള്‍ | + | നിരീക്ഷണബിന്ദുവിന് ആപേക്ഷികമായി രണ്ടു ബിന്ദുക്കളുടെ ദിശകള്‍ക്കിടയ്‌ക്കുള്ള കോണം. ബിന്ദുക്കള്‍ വിദൂരസ്ഥമാണെങ്കില്‍ അവയുടെ അകലം നേര്‍വരയിലൂടെ അളക്കാന്‍ എളുപ്പമല്ല. ഏതെങ്കിലും നക്ഷത്രങ്ങള്‍ തമ്മിലോ ഗ്രഹങ്ങള്‍ തമ്മിലോ ഉള്ള ദൂരം നേര്‍വരയിലൂടെ അളക്കുക അസാധ്യമാണ്. അതുകൊണ്ട് അവ തമ്മിലുള്ള അകലത്തിന്റെ ഒരു അളവായി നിരീക്ഷകന്റെ സ്ഥാനത്തുനിന്ന് അവയുടെ ദിശകള്‍ക്കിടയ്‌ക്കുള്ള കോണം കണക്കാക്കുന്നു. ഈ അളവാണ് കോണീയദൂരം. ദൂരദര്‍ശിനിയും സെക്‌സ്റ്റന്റും ഉപയോഗിച്ച് വിദൂരസ്ഥമായ ബിന്ദുക്കള്‍ തമ്മിലുള്ള കോണീയദൂരം നിര്‍ണയിക്കാം. ചിത്രത്തില്‍ അ നിരീക്ഷണ ബിന്ദുവാണ്; ആ, ഇ എന്നിവ വിദൂരസ്ഥമായ രണ്ടു ബിന്ദുക്കളും. ഇവ തമ്മിലുള്ള കോണീയദൂരം ആഅഇ എന്ന കോണം (angle) സൂചിപ്പിക്കുന്നു. ഇവ തമ്മില്‍ നേര്‍വരയിലൂടെയുള്ള ദൂരം ആഇ എന്നു കാണാമെങ്കിലും ആ, ഇ എന്നിവ നിരീക്ഷകന് എത്താന്‍ കഴിയാത്തവിധം സ്ഥിതിചെയ്യുന്നവയാണെന്നില്‍ ആഇ എന്ന നേര്‍വരയുടെ നീളം അളക്കാനാവില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് കോണീയദൂരം നിശ്ചയിക്കേണ്ടിവരുന്നത്. |
07:43, 26 ഡിസംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കോണീയദൂരം
Angular distance
നിരീക്ഷണബിന്ദുവിന് ആപേക്ഷികമായി രണ്ടു ബിന്ദുക്കളുടെ ദിശകള്‍ക്കിടയ്‌ക്കുള്ള കോണം. ബിന്ദുക്കള്‍ വിദൂരസ്ഥമാണെങ്കില്‍ അവയുടെ അകലം നേര്‍വരയിലൂടെ അളക്കാന്‍ എളുപ്പമല്ല. ഏതെങ്കിലും നക്ഷത്രങ്ങള്‍ തമ്മിലോ ഗ്രഹങ്ങള്‍ തമ്മിലോ ഉള്ള ദൂരം നേര്‍വരയിലൂടെ അളക്കുക അസാധ്യമാണ്. അതുകൊണ്ട് അവ തമ്മിലുള്ള അകലത്തിന്റെ ഒരു അളവായി നിരീക്ഷകന്റെ സ്ഥാനത്തുനിന്ന് അവയുടെ ദിശകള്‍ക്കിടയ്‌ക്കുള്ള കോണം കണക്കാക്കുന്നു. ഈ അളവാണ് കോണീയദൂരം. ദൂരദര്‍ശിനിയും സെക്‌സ്റ്റന്റും ഉപയോഗിച്ച് വിദൂരസ്ഥമായ ബിന്ദുക്കള്‍ തമ്മിലുള്ള കോണീയദൂരം നിര്‍ണയിക്കാം. ചിത്രത്തില്‍ അ നിരീക്ഷണ ബിന്ദുവാണ്; ആ, ഇ എന്നിവ വിദൂരസ്ഥമായ രണ്ടു ബിന്ദുക്കളും. ഇവ തമ്മിലുള്ള കോണീയദൂരം ആഅഇ എന്ന കോണം (angle) സൂചിപ്പിക്കുന്നു. ഇവ തമ്മില്‍ നേര്‍വരയിലൂടെയുള്ള ദൂരം ആഇ എന്നു കാണാമെങ്കിലും ആ, ഇ എന്നിവ നിരീക്ഷകന് എത്താന്‍ കഴിയാത്തവിധം സ്ഥിതിചെയ്യുന്നവയാണെന്നില്‍ ആഇ എന്ന നേര്‍വരയുടെ നീളം അളക്കാനാവില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് കോണീയദൂരം നിശ്ചയിക്കേണ്ടിവരുന്നത്.