This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്രിയാറ്റി, ജന്നിഫര്‍ (1976 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപ്രിയാറ്റി, ജന്നിഫര്‍ (1976 ) == == Capriati, Jennifer == അമേരിക്കന്‍ ടെന്നിസ്...)
(Capriati, Jennifer)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Capriati, Jennifer ==
== Capriati, Jennifer ==
-
 
+
[[ചിത്രം:Vol6p223_CAPRIATI_J_20010705_NF_R.jpg|thumb|ജന്നിഫര്‍ കപ്രിയാറ്റി]]
അമേരിക്കന്‍ ടെന്നിസ്‌താരം. 1992ല്‍ നടന്ന ഒളിമ്പിക്‌ മത്സരങ്ങളിലെവിമന്‍സ്‌ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടുകയുണ്ടായി.  

1976 മാര്‍ച്ച്‌ 29ന്‌ ന്യൂയോര്‍ക്കിലാണ്‌ കപ്രിയാറ്റിയുടെ ജനനം. പിതാവും ടെന്നിസ്‌കോച്ചുമായിരുന്ന സ്റ്റൊഫാനോ കപ്രിയാറ്റിയുടെ മേല്‍നോട്ടത്തില്‍ ബാല്യകാലത്തുതന്നെ പരിശീലനം ആരംഭിച്ചു. 1986ല്‍ ഫ്‌ളോറിഡയിലെത്തി, ക്രിസ്‌എവര്‍ട്ടിന്റെ പിതാവായ ജിമ്മി എവര്‍ട്ടിന്റെ കീഴില്‍ കടുത്ത പിരശീലനത്തിലേര്‍പ്പെട്ടു. 1989ല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ജൂനിയര്‍ സിംഗിള്‍സില്‍ വിജയകിരീടമണിഞ്ഞ കപ്രിയാറ്റി ഈ ബഹുമതിനേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. പില്‌ക്കാലത്ത്‌ 1993ല്‍ മാര്‍ട്ടിന ഹിംഗിസ്‌ പന്ത്രണ്ടാമത്തെ വയസ്സില്‍ ഈ കിരീടം നേടി ഈ റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു. 1989ലെ യു.എസ്‌ ഓപ്പണ്‍ ടൈറ്റിലും വിംബിള്‍ഡണിലെ ഡബിള്‍സ്‌ ടൈറ്റിലും കപ്രിയാറ്റി നേടി.

14-ാമത്തെ വയസ്സില്‍ത്തന്നെ കപ്രിയാറ്റി ഒരു പ്രാഫഷണല്‍ താരമായി മാറി. 1990ല്‍ ഫ്‌ളോറിഡയില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലാം സീഡുകാരെ തോല്‌പിച്ച്‌ ഫൈനലിലെത്തിയ കപ്രിയാറ്റി ഗബ്രിയേലാ സബാറ്റിനിയോടാണ്‌ പരാജയപ്പെട്ടത്‌. മൂന്നു മാസങ്ങള്‍ക്കുശേഷം ഫ്രഞ്ച്‌ ഓപ്പണ്‍ സെമിഫൈനലില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി നേടി. അതോടൊപ്പം തന്നെ വിംബിള്‍ഡണിലും യു.എസ്‌.ഓപ്പണിലും നാലാം റൗണ്ടില്‍ കടക്കുകയും ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത്‌ എത്തിച്ചേരുകയും ചെയ്‌തു.
+
14-ാമത്തെ വയസ്സില്‍ത്തന്നെ കപ്രിയാറ്റി ഒരു പ്രൊഫഷണല്‍ താരമായി മാറി. 1990ല്‍ ഫ്‌ളോറിഡയില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലാം സീഡുകാരെ തോല്‌പിച്ച്‌ ഫൈനലിലെത്തിയ കപ്രിയാറ്റി ഗബ്രിയേലാ സബാറ്റിനിയോടാണ്‌ പരാജയപ്പെട്ടത്‌. മൂന്നു മാസങ്ങള്‍ക്കുശേഷം ഫ്രഞ്ച്‌ ഓപ്പണ്‍ സെമിഫൈനലില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി നേടി. അതോടൊപ്പം തന്നെ വിംബിള്‍ഡണിലും യു.എസ്‌.ഓപ്പണിലും നാലാം റൗണ്ടില്‍ കടക്കുകയും ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത്‌ എത്തിച്ചേരുകയും ചെയ്‌തു.
1991ല്‍ കപ്രിയാറ്റി വിംബിള്‍ഡണിലും യു.എസ്‌. ഓപ്പണിലും സെമിഫൈനലിലെത്തിച്ചേര്‍ന്നു. വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചാമ്പ്യനായിരുന്ന മാര്‍ട്ടിന നവരത്‌ലോവയെയാണ്‌ തോല്‌പിച്ചത്‌. 1992ല്‍ ബാഴ്‌സലോണയില്‍ നടന്ന ഒളിമ്പിക്‌ മത്സരത്തില്‍ സ്റ്റെഫിഗ്രാഫിനെ തോല്‍പ്പിച്ച്‌ വിമന്‍സ്‌ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയതാണ്‌ കപ്രിയാറ്റിയുടെ ടെന്നിസ്‌ ജീവിതത്തിലെ സുപ്രധാന നേട്ടം.  

വരി 15: വരി 15:
1993ലെ പരാജയങ്ങളെത്തുടര്‍ന്ന്‌ കപ്രിയാറ്റി മത്സരരംഗത്തു നിന്നു താത്‌കാലികമായി പിന്മാറി. ഇക്കാലത്ത്‌ സ്വകാര്യജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടു. 1994ല്‍ മയക്കുമരുന്ന്‌ കൈവശം സൂക്ഷിച്ചതിന്‌ അവരെ അറസ്റ്റു ചെയ്യുകയുണ്ടായി.  

2001ല്‍ ആസ്‌റ്റ്രലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ കപ്രിയാറ്റി അന്നത്തെ നമ്പര്‍ വണ്‍ താരമായിരുന്ന മാര്‍ട്ടിന ഹിങ്കിസിനെ തോല്‌പിച്ചു. തുടര്‍ന്ന്‌ കിം ക്ലിസ്റ്റേഴ്‌സിനെ തോല്‌പിച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടൈറ്റിലും നേടി. 2001 ഒക്‌ടോബറില്‍ നമ്പര്‍ വണ്‍ റാങ്കിങ്ങിലെത്തി. 2002ല്‍ മൂന്നാമത്തെ ഗ്രാന്റ്‌സ്‌ലാം കിരീടവും നിലനിര്‍ത്തി. 2003ലെ യു.എസ്‌ ഓപ്പണ്‍ സെമിഫൈനലില്‍ കപ്രിയാറ്റിക്ക്‌ പരാജയം നേരിടേണ്ടി വന്നു. മത്സരരംഗത്ത്‌ 14 പ്രാഫഷണല്‍ സിംഗിള്‍സ്‌ ടൈറ്റിലുകള്‍ നേടിയ ചരിത്രമാണ്‌ കപ്രിയാറ്റിയ്‌ക്കുള്ളത്‌.
+
2001ല്‍ ആസ്‌റ്റ്രലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ കപ്രിയാറ്റി അന്നത്തെ നമ്പര്‍ വണ്‍ താരമായിരുന്ന മാര്‍ട്ടിന ഹിങ്കിസിനെ തോല്‌പിച്ചു. തുടര്‍ന്ന്‌ കിം ക്ലിസ്റ്റേഴ്‌സിനെ തോല്‌പിച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടൈറ്റിലും നേടി. 2001 ഒക്‌ടോബറില്‍ നമ്പര്‍ വണ്‍ റാങ്കിങ്ങിലെത്തി. 2002ല്‍ മൂന്നാമത്തെ ഗ്രാന്റ്‌സ്‌ലാം കിരീടവും നിലനിര്‍ത്തി. 2003ലെ യു.എസ്‌ ഓപ്പണ്‍ സെമിഫൈനലില്‍ കപ്രിയാറ്റിക്ക്‌ പരാജയം നേരിടേണ്ടി വന്നു. മത്സരരംഗത്ത്‌ 14 പ്രൊഫഷണല്‍ സിംഗിള്‍സ്‌ ടൈറ്റിലുകള്‍ നേടിയ ചരിത്രമാണ്‌ കപ്രിയാറ്റിയ്‌ക്കുള്ളത്‌.
(കെ. പ്രകാശ്‌)
(കെ. പ്രകാശ്‌)

Current revision as of 10:53, 24 ഡിസംബര്‍ 2014

കപ്രിയാറ്റി, ജന്നിഫര്‍ (1976 )

Capriati, Jennifer

ജന്നിഫര്‍ കപ്രിയാറ്റി

അമേരിക്കന്‍ ടെന്നിസ്‌താരം. 1992ല്‍ നടന്ന ഒളിമ്പിക്‌ മത്സരങ്ങളിലെവിമന്‍സ്‌ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടുകയുണ്ടായി.

1976 മാര്‍ച്ച്‌ 29ന്‌ ന്യൂയോര്‍ക്കിലാണ്‌ കപ്രിയാറ്റിയുടെ ജനനം. പിതാവും ടെന്നിസ്‌കോച്ചുമായിരുന്ന സ്റ്റൊഫാനോ കപ്രിയാറ്റിയുടെ മേല്‍നോട്ടത്തില്‍ ബാല്യകാലത്തുതന്നെ പരിശീലനം ആരംഭിച്ചു. 1986ല്‍ ഫ്‌ളോറിഡയിലെത്തി, ക്രിസ്‌എവര്‍ട്ടിന്റെ പിതാവായ ജിമ്മി എവര്‍ട്ടിന്റെ കീഴില്‍ കടുത്ത പിരശീലനത്തിലേര്‍പ്പെട്ടു. 1989ല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ജൂനിയര്‍ സിംഗിള്‍സില്‍ വിജയകിരീടമണിഞ്ഞ കപ്രിയാറ്റി ഈ ബഹുമതിനേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. പില്‌ക്കാലത്ത്‌ 1993ല്‍ മാര്‍ട്ടിന ഹിംഗിസ്‌ പന്ത്രണ്ടാമത്തെ വയസ്സില്‍ ഈ കിരീടം നേടി ഈ റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു. 1989ലെ യു.എസ്‌ ഓപ്പണ്‍ ടൈറ്റിലും വിംബിള്‍ഡണിലെ ഡബിള്‍സ്‌ ടൈറ്റിലും കപ്രിയാറ്റി നേടി.

14-ാമത്തെ വയസ്സില്‍ത്തന്നെ കപ്രിയാറ്റി ഒരു പ്രൊഫഷണല്‍ താരമായി മാറി. 1990ല്‍ ഫ്‌ളോറിഡയില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലാം സീഡുകാരെ തോല്‌പിച്ച്‌ ഫൈനലിലെത്തിയ കപ്രിയാറ്റി ഗബ്രിയേലാ സബാറ്റിനിയോടാണ്‌ പരാജയപ്പെട്ടത്‌. മൂന്നു മാസങ്ങള്‍ക്കുശേഷം ഫ്രഞ്ച്‌ ഓപ്പണ്‍ സെമിഫൈനലില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി നേടി. അതോടൊപ്പം തന്നെ വിംബിള്‍ഡണിലും യു.എസ്‌.ഓപ്പണിലും നാലാം റൗണ്ടില്‍ കടക്കുകയും ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത്‌ എത്തിച്ചേരുകയും ചെയ്‌തു.

1991ല്‍ കപ്രിയാറ്റി വിംബിള്‍ഡണിലും യു.എസ്‌. ഓപ്പണിലും സെമിഫൈനലിലെത്തിച്ചേര്‍ന്നു. വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചാമ്പ്യനായിരുന്ന മാര്‍ട്ടിന നവരത്‌ലോവയെയാണ്‌ തോല്‌പിച്ചത്‌. 1992ല്‍ ബാഴ്‌സലോണയില്‍ നടന്ന ഒളിമ്പിക്‌ മത്സരത്തില്‍ സ്റ്റെഫിഗ്രാഫിനെ തോല്‍പ്പിച്ച്‌ വിമന്‍സ്‌ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയതാണ്‌ കപ്രിയാറ്റിയുടെ ടെന്നിസ്‌ ജീവിതത്തിലെ സുപ്രധാന നേട്ടം.

1993ലെ പരാജയങ്ങളെത്തുടര്‍ന്ന്‌ കപ്രിയാറ്റി മത്സരരംഗത്തു നിന്നു താത്‌കാലികമായി പിന്മാറി. ഇക്കാലത്ത്‌ സ്വകാര്യജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടു. 1994ല്‍ മയക്കുമരുന്ന്‌ കൈവശം സൂക്ഷിച്ചതിന്‌ അവരെ അറസ്റ്റു ചെയ്യുകയുണ്ടായി.

2001ല്‍ ആസ്‌റ്റ്രലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ കപ്രിയാറ്റി അന്നത്തെ നമ്പര്‍ വണ്‍ താരമായിരുന്ന മാര്‍ട്ടിന ഹിങ്കിസിനെ തോല്‌പിച്ചു. തുടര്‍ന്ന്‌ കിം ക്ലിസ്റ്റേഴ്‌സിനെ തോല്‌പിച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടൈറ്റിലും നേടി. 2001 ഒക്‌ടോബറില്‍ നമ്പര്‍ വണ്‍ റാങ്കിങ്ങിലെത്തി. 2002ല്‍ മൂന്നാമത്തെ ഗ്രാന്റ്‌സ്‌ലാം കിരീടവും നിലനിര്‍ത്തി. 2003ലെ യു.എസ്‌ ഓപ്പണ്‍ സെമിഫൈനലില്‍ കപ്രിയാറ്റിക്ക്‌ പരാജയം നേരിടേണ്ടി വന്നു. മത്സരരംഗത്ത്‌ 14 പ്രൊഫഷണല്‍ സിംഗിള്‍സ്‌ ടൈറ്റിലുകള്‍ നേടിയ ചരിത്രമാണ്‌ കപ്രിയാറ്റിയ്‌ക്കുള്ളത്‌.

(കെ. പ്രകാശ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍