This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസ്റ്റോട്ടില്‍ (ബി.സി. 384 - 322)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→കൃതികള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→അരിസ്റ്റോട്ടില്‍ (ബി.സി. 384 - 322)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
==ജീവിതം== | ==ജീവിതം== | ||
- | മാസിഡോണിയയിലെ സ്റ്റാഗിറയില്‍ അവിടത്തെ രാജാവായിരുന്ന അമൈന്താസ് | + | മാസിഡോണിയയിലെ സ്റ്റാഗിറയില്‍ അവിടത്തെ രാജാവായിരുന്ന അമൈന്താസ് II-ന്റെ ആസ്ഥാനഭിഷക്കുകളിലൊരാളായിരുന്ന നിക്കോമാക്കസ്സിന്റെ പുത്രനായി അരിസ്റ്റോട്ടില്‍ ബി.സി. 384-ല്‍ ജനിച്ചു. 17-ാം വയസ്സില്‍ ഇദ്ദേഹം ആഥന്‍സിലെത്തി പ്ളേറ്റോയുടെ ശിഷ്യനായി അവിടത്തെ അക്കാദമിയില്‍ ചേര്‍ന്നു. 347-ല്‍ പ്ലേറ്റോ അന്തരിക്കുകയും സ്പ്യൂസിപ്പസ് അക്കാദമി അധ്യക്ഷനായി അവരോധിക്കപ്പെടുകയും ചെയ്യുന്നതുവരെ അരിസ്റ്റോട്ടില്‍ അവിടെ അന്തേവാസിയായി തുടര്‍ന്നുവെന്നാണ് കാണുന്നത്. അക്കാദമിയില്‍ തത്ത്വശാസ്ത്രപഠനത്തെ അപേക്ഷിച്ച് ഗണിതവിദ്യയ്ക്ക് അമിതമായ പ്രാധാന്യം നല്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അരിസ്റ്റോട്ടില്‍ അവിടം വിട്ടതെന്നു ചില ചരിത്രകാരന്മാര്‍ കരുതുന്നു. അരിസ്റ്റോട്ടില്‍ അവിടെനിന്ന് ഏഷ്യാമൈനറിലെ മൈസിയയിലേക്ക് പോവുകയും അവിടെവച്ച് അക്കാദമിയിലെ ഒരു അംഗമായിരുന്ന ഹെര്‍മിയാസിന്റെ ഭാഗിനേയിയും വളര്‍ത്തുപുത്രിയുമായിരുന്ന പൈതിയാസിനെ പരിണയിക്കുകയും ചെയ്തു. മൈസിയയില്‍നിന്ന് അരിസ്റ്റോട്ടില്‍ ഏജിയന്‍ കടലിലുള്ള വെസ്ബോസ് ദ്വീപിലെത്തി രണ്ടു വര്‍ഷക്കാലം മറ്റൊരു സതീര്‍ഥ്യനായ തിയോഫ്രാസ്റ്റസ്സും ഒത്ത് ജീവശാസ്ത്രപരമായ പഠനങ്ങള്‍ തുടര്‍ന്നു. തിയോഫ്രാസ്റ്റസ് പില്ക്കാലങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ പ്രമുഖ സഹപ്രവര്‍ത്തകനും അരിസ്റ്റോട്ടിലീയദര്‍ശനങ്ങളുടെ വിദഗ്ധവ്യാഖ്യാതാവുമായിത്തീര്‍ന്നു. |
ബി.സി. 335-ല്‍ അരിസ്റ്റോട്ടില്‍ ആഥന്‍സില്‍ മടങ്ങിയെത്തി നഗരത്തിലെ ഒരു ഉപവനത്തില്‍ തന്റെ വിദ്യാകേന്ദ്രം സ്ഥാപിച്ച് അധ്യാപനം ആരംഭിച്ചു. അപ്പോളോ ലൈസ്യൂസിന്റെ സ്മാരകമായി 'ലൈസിയം' എന്ന് അറിയപ്പെട്ടുവന്ന ഈ വിദ്യാലയത്തിന്റെ അങ്കണങ്ങളില്‍ ശിഷ്യഗണങ്ങളുടെ ഇടയിലൂടെ ചുറ്റിക്കറങ്ങി പ്രഭാഷണങ്ങള്‍ നടത്തുകയായിരുന്നു ആചാര്യന്റെ പതിവ്. തത്ഫലമായി (നടക്കുന്നതിനിടയില്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനെ സ്മരിച്ചുകൊണ്ട്) ഈ സ്ഥാപനം 'പെരിപാറ്റെറ്റിക്' (Peripatos-നടക്കുക) എന്ന പേരിലും അറിയപ്പെടുന്നു. | ബി.സി. 335-ല്‍ അരിസ്റ്റോട്ടില്‍ ആഥന്‍സില്‍ മടങ്ങിയെത്തി നഗരത്തിലെ ഒരു ഉപവനത്തില്‍ തന്റെ വിദ്യാകേന്ദ്രം സ്ഥാപിച്ച് അധ്യാപനം ആരംഭിച്ചു. അപ്പോളോ ലൈസ്യൂസിന്റെ സ്മാരകമായി 'ലൈസിയം' എന്ന് അറിയപ്പെട്ടുവന്ന ഈ വിദ്യാലയത്തിന്റെ അങ്കണങ്ങളില്‍ ശിഷ്യഗണങ്ങളുടെ ഇടയിലൂടെ ചുറ്റിക്കറങ്ങി പ്രഭാഷണങ്ങള്‍ നടത്തുകയായിരുന്നു ആചാര്യന്റെ പതിവ്. തത്ഫലമായി (നടക്കുന്നതിനിടയില്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനെ സ്മരിച്ചുകൊണ്ട്) ഈ സ്ഥാപനം 'പെരിപാറ്റെറ്റിക്' (Peripatos-നടക്കുക) എന്ന പേരിലും അറിയപ്പെടുന്നു. | ||
വരി 62: | വരി 62: | ||
''കാവ്യമീമാംസ (Poetics), പ്രഭാഷണകല (Rhetoric)'' എന്നീ രണ്ടു കൃതികളിലാണ് അരിസ്റ്റോട്ടില്‍ തന്റെ കലാ-സാഹിത്യവിമര്‍ശനപരമായ ചിന്തകള്‍ വികസിപ്പിച്ചിരിക്കുന്നത്. സാഹിത്യവിമര്‍ശനത്തെപ്പറ്റിയുള്ള യവനസങ്കല്പങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചിരിക്കുന്ന ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഗ്രന്ഥമാണ് കാവ്യമീമാംസ. ''കവികളെപ്പറ്റി (On Poets)'' എന്ന ഒരു കൃതികൂടി അരിസ്റ്റോട്ടില്‍ രചിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അതു ലഭ്യമല്ല. ഇതിഹാസങ്ങളെയും നാടകങ്ങളെയുമാണ് ''കാവ്യമീമാംസ'' മുഖ്യമായും പ്രതിപാദിക്കുന്നത്. ഇതിന്റെ രചനാരീതി പരിശോധിക്കുമ്പോള്‍ ഏതോ പ്രഭാഷണത്തിനു തയ്യാറാക്കിയ ചില കുറിപ്പുകളുടെ വിവൃതിയാണ് ഇതെന്നു ബോധ്യപ്പെടും.ഹ്രസ്വമായ ഒരു ആമുഖത്തിനുശേഷം ഇതിഹാസ-നാടകങ്ങളുടെ രചനയില്‍ തത്ക്കര്‍ത്താക്കള്‍ ദീക്ഷിക്കേണ്ട തത്ത്വങ്ങളെക്കുറിച്ച് തനിക്കു പറയാനുള്ളതു മുഴുവന്‍ ഇദ്ദേഹം വിശദീകരിക്കുന്നു. എങ്ങനെയാണ് ഒരു നല്ല പ്രസംഗം ചെയ്യേണ്ടതെന്നു പ്രഭാഷണകലയില്‍ ഉപപാദിക്കുന്നതുപോലെ എങ്ങനെയാണ് ഒരു ഇതിഹാസമോ നാടകമോ രചിക്കേണ്ടതെന്നു ''കാവ്യമീമാംസ''യില്‍ അരിസ്റ്റോട്ടില്‍ സിദ്ധാന്തവത്കരിക്കുന്നു. | ''കാവ്യമീമാംസ (Poetics), പ്രഭാഷണകല (Rhetoric)'' എന്നീ രണ്ടു കൃതികളിലാണ് അരിസ്റ്റോട്ടില്‍ തന്റെ കലാ-സാഹിത്യവിമര്‍ശനപരമായ ചിന്തകള്‍ വികസിപ്പിച്ചിരിക്കുന്നത്. സാഹിത്യവിമര്‍ശനത്തെപ്പറ്റിയുള്ള യവനസങ്കല്പങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചിരിക്കുന്ന ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഗ്രന്ഥമാണ് കാവ്യമീമാംസ. ''കവികളെപ്പറ്റി (On Poets)'' എന്ന ഒരു കൃതികൂടി അരിസ്റ്റോട്ടില്‍ രചിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അതു ലഭ്യമല്ല. ഇതിഹാസങ്ങളെയും നാടകങ്ങളെയുമാണ് ''കാവ്യമീമാംസ'' മുഖ്യമായും പ്രതിപാദിക്കുന്നത്. ഇതിന്റെ രചനാരീതി പരിശോധിക്കുമ്പോള്‍ ഏതോ പ്രഭാഷണത്തിനു തയ്യാറാക്കിയ ചില കുറിപ്പുകളുടെ വിവൃതിയാണ് ഇതെന്നു ബോധ്യപ്പെടും.ഹ്രസ്വമായ ഒരു ആമുഖത്തിനുശേഷം ഇതിഹാസ-നാടകങ്ങളുടെ രചനയില്‍ തത്ക്കര്‍ത്താക്കള്‍ ദീക്ഷിക്കേണ്ട തത്ത്വങ്ങളെക്കുറിച്ച് തനിക്കു പറയാനുള്ളതു മുഴുവന്‍ ഇദ്ദേഹം വിശദീകരിക്കുന്നു. എങ്ങനെയാണ് ഒരു നല്ല പ്രസംഗം ചെയ്യേണ്ടതെന്നു പ്രഭാഷണകലയില്‍ ഉപപാദിക്കുന്നതുപോലെ എങ്ങനെയാണ് ഒരു ഇതിഹാസമോ നാടകമോ രചിക്കേണ്ടതെന്നു ''കാവ്യമീമാംസ''യില്‍ അരിസ്റ്റോട്ടില്‍ സിദ്ധാന്തവത്കരിക്കുന്നു. | ||
- | അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹാനായ കവി ഹോമറാണ്; ഏറ്റവും ഉന്നതമായ കാവ്യരൂപം ദുരന്തനാടകത്തിന്റേതുമാണ്. ഇദ്ദേഹം ഏറ്റവും വിലമതിച്ച നാടകം സോഫോക്ളിസ്സിന്റെ ''ഇഡിപ്പസ് രാജാവ് (Oedipus King)'' ആണെന്ന് കാവ്യമീമാംസയില്‍നിന്നു മനസ്സിലാക്കാം; അടുത്ത സ്ഥാനം യൂറിപ്പിഡിസ്സിന്റെ ''ഇഫിജെനിയ ടാറിസ്സില്‍'' എന്ന നാടകത്തിനും. ഹോമറിന്റെയും സോഫോക്ളിസ്സിന്റെയും പേരുകളോടൊപ്പം ഇദ്ദേഹം അരിസ്റ്റോഫെനസ്സിനെയും സ്മരിക്കുന്നുണ്ട്; പക്ഷേ, '' | + | അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹാനായ കവി ഹോമറാണ്; ഏറ്റവും ഉന്നതമായ കാവ്യരൂപം ദുരന്തനാടകത്തിന്റേതുമാണ്. ഇദ്ദേഹം ഏറ്റവും വിലമതിച്ച നാടകം സോഫോക്ളിസ്സിന്റെ ''ഇഡിപ്പസ് രാജാവ് (Oedipus King)'' ആണെന്ന് കാവ്യമീമാംസയില്‍നിന്നു മനസ്സിലാക്കാം; അടുത്ത സ്ഥാനം യൂറിപ്പിഡിസ്സിന്റെ ''ഇഫിജെനിയ ടാറിസ്സില്‍'' എന്ന നാടകത്തിനും. ഹോമറിന്റെയും സോഫോക്ളിസ്സിന്റെയും പേരുകളോടൊപ്പം ഇദ്ദേഹം അരിസ്റ്റോഫെനസ്സിനെയും സ്മരിക്കുന്നുണ്ട്; പക്ഷേ,''ഈസ്ഖിലസ്സി''നെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ വളരെ വിരളമായേ ഉള്ളു. ഭാവഗീത (Lyrics)ങ്ങളെ പ്രാചീന യവനന്മാര്‍ സംഗീതകലയുടെ ഒരു ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നതുകൊണ്ടായിരിക്കാം അവയ്ക്ക് അരിസ്റ്റോട്ടിലിന്റെ സാഹിത്യചിന്തകളില്‍ സ്ഥാനം ലഭിക്കാതെ പോയത്. |
കവിതയുടെ മാത്രമല്ല, ഏതു കലയുടെയും പ്രഭവം അനുകരണം (imitation) ആണെന്ന് അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്നു. ഒരു ചിത്രകാരന്‍ ചായം കൊണ്ടും പ്രതിമാശില്പി തന്റെ ഉപകരണങ്ങള്‍കൊണ്ടും മനുഷ്യരൂപത്തെ 'അനുകരിക്കുന്നതു'പോലെ, ഒരു ദുരന്തകവി മനുഷ്യപ്രവൃത്തികളെ താളാത്മകമായ ഭാഷയില്‍ 'അനുകരിക്കുന്നു'വെന്നാണ് ഇദ്ദേഹം പറയുന്നത്. മനുഷ്യന്റെ പ്രവൃത്തിയാണ് ദുരന്തകഥയുടെ ആത്മാവ്, കഥാഘടനയിലും പ്രവൃത്തികളിലും ഒരു 'ഐക്യം' (unity) വേണമെന്ന് ഇദ്ദേഹം പറയുന്നുണ്ട്; ഒരു നല്ല കഥ ജീവത്തായ ഒരു പ്രതിഭാസമാണ്; അതില്‍ നിന്ന് എന്തെങ്കിലും അടര്‍ത്തി മാറ്റുന്നതുപോലെ വിഷമമുള്ള കാര്യമാണ് പുതുതായി എന്തെങ്കിലും അതിനോടു ചേര്‍ക്കുന്നതും. സര്‍ഗാത്മകമായ കല്പനാവൈഭവമുള്ള ഒരു കവി വെറും ഒരു പദ്യകൃത്തല്ല; ഉത്കൃഷ്ടമായ സംവാദങ്ങള്‍ സമന്വയിച്ച് കഥാഘടന ഉത്തമമാക്കുന്ന ഒരു നിര്‍മാതാവാണ്. പൊതുവേ നിഷ്കൃഷ്ടമായ പഠനങ്ങള്‍കൊണ്ടു മാത്രം പ്രാപ്തമാക്കാവുന്ന വിജ്ഞാനം ഒരുവന് നല്കുന്ന ആഹ്ളാദത്തിനോട് സാഹോദര്യം വഹിക്കുന്നു കലകളില്‍നിന്നു ലഭിക്കുന്ന ആഹ്ളാദവും. | കവിതയുടെ മാത്രമല്ല, ഏതു കലയുടെയും പ്രഭവം അനുകരണം (imitation) ആണെന്ന് അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്നു. ഒരു ചിത്രകാരന്‍ ചായം കൊണ്ടും പ്രതിമാശില്പി തന്റെ ഉപകരണങ്ങള്‍കൊണ്ടും മനുഷ്യരൂപത്തെ 'അനുകരിക്കുന്നതു'പോലെ, ഒരു ദുരന്തകവി മനുഷ്യപ്രവൃത്തികളെ താളാത്മകമായ ഭാഷയില്‍ 'അനുകരിക്കുന്നു'വെന്നാണ് ഇദ്ദേഹം പറയുന്നത്. മനുഷ്യന്റെ പ്രവൃത്തിയാണ് ദുരന്തകഥയുടെ ആത്മാവ്, കഥാഘടനയിലും പ്രവൃത്തികളിലും ഒരു 'ഐക്യം' (unity) വേണമെന്ന് ഇദ്ദേഹം പറയുന്നുണ്ട്; ഒരു നല്ല കഥ ജീവത്തായ ഒരു പ്രതിഭാസമാണ്; അതില്‍ നിന്ന് എന്തെങ്കിലും അടര്‍ത്തി മാറ്റുന്നതുപോലെ വിഷമമുള്ള കാര്യമാണ് പുതുതായി എന്തെങ്കിലും അതിനോടു ചേര്‍ക്കുന്നതും. സര്‍ഗാത്മകമായ കല്പനാവൈഭവമുള്ള ഒരു കവി വെറും ഒരു പദ്യകൃത്തല്ല; ഉത്കൃഷ്ടമായ സംവാദങ്ങള്‍ സമന്വയിച്ച് കഥാഘടന ഉത്തമമാക്കുന്ന ഒരു നിര്‍മാതാവാണ്. പൊതുവേ നിഷ്കൃഷ്ടമായ പഠനങ്ങള്‍കൊണ്ടു മാത്രം പ്രാപ്തമാക്കാവുന്ന വിജ്ഞാനം ഒരുവന് നല്കുന്ന ആഹ്ളാദത്തിനോട് സാഹോദര്യം വഹിക്കുന്നു കലകളില്‍നിന്നു ലഭിക്കുന്ന ആഹ്ളാദവും. | ||
വരി 68: | വരി 68: | ||
സംവേദനക്ഷമമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ആദര്‍ശവത്കൃതമായ മാനവജീവിതമാണ് കവിത എന്ന് അരിസ്റ്റോട്ടില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്തു സംഭവിച്ചു എന്നു വിവരിക്കുകയല്ല കവിയുടെ ജോലി; ആവശ്യകതയുടെയും സംഭാവ്യതകളുടെയും നിയമങ്ങള്‍ക്കനുസൃതമായി എന്തു സംഭവിക്കാമെന്ന് കവി വര്‍ണിക്കുന്നു. ഗദ്യത്തിലോ പദ്യത്തിലോ എഴുതുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരു ചരിത്രകാരനെയും ഒരു കവിയെയും വേര്‍തിരിച്ചു കാണേണ്ടത്; നടന്നതെന്തൊക്കെയാണെന്ന് ഒരാള്‍ വിവരിക്കുമ്പോള്‍ നടക്കാവുന്നതെന്തൊക്കെയാണെന്ന് അപരന്‍ വര്‍ണിക്കുന്നു. കവികളെല്ലാം കള്ളന്മാരാണെന്നു പ്ളേറ്റോ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അനുശാസിക്കുന്നത് കല്പിത സംഭവങ്ങളുടെ രചനയാകുന്ന കലയില്‍ കവി പരിശീലനവും പ്രാവീണ്യവും നേടിയിരിക്കണമെന്നാണ്. സംഭവ്യതാനിയമം (Law of Probability) അതീവകലാത്മകമായതുകൊണ്ടാണ് കല്പിതകഥകള്‍ നടക്കാന്‍ സാധ്യതയുള്ളവതന്നെയെന്ന് അനുവാചകര്‍ക്കു തോന്നുന്നതെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു. 'സംഭവ്യമായ അസംഭവ്യതകളാണ് അസംഭവ്യമായ സംഭവ്യതകളെക്കാള്‍ എക്കാലത്തും നല്ലത്' എന്ന വാക്യത്തില്‍ അരിസ്റ്റോട്ടിലിന്റെ സാഹിത്യരചനാസങ്കല്പം മുഴുവന്‍ അടങ്ങിയിരിക്കുന്നു. | സംവേദനക്ഷമമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ആദര്‍ശവത്കൃതമായ മാനവജീവിതമാണ് കവിത എന്ന് അരിസ്റ്റോട്ടില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്തു സംഭവിച്ചു എന്നു വിവരിക്കുകയല്ല കവിയുടെ ജോലി; ആവശ്യകതയുടെയും സംഭാവ്യതകളുടെയും നിയമങ്ങള്‍ക്കനുസൃതമായി എന്തു സംഭവിക്കാമെന്ന് കവി വര്‍ണിക്കുന്നു. ഗദ്യത്തിലോ പദ്യത്തിലോ എഴുതുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരു ചരിത്രകാരനെയും ഒരു കവിയെയും വേര്‍തിരിച്ചു കാണേണ്ടത്; നടന്നതെന്തൊക്കെയാണെന്ന് ഒരാള്‍ വിവരിക്കുമ്പോള്‍ നടക്കാവുന്നതെന്തൊക്കെയാണെന്ന് അപരന്‍ വര്‍ണിക്കുന്നു. കവികളെല്ലാം കള്ളന്മാരാണെന്നു പ്ളേറ്റോ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അനുശാസിക്കുന്നത് കല്പിത സംഭവങ്ങളുടെ രചനയാകുന്ന കലയില്‍ കവി പരിശീലനവും പ്രാവീണ്യവും നേടിയിരിക്കണമെന്നാണ്. സംഭവ്യതാനിയമം (Law of Probability) അതീവകലാത്മകമായതുകൊണ്ടാണ് കല്പിതകഥകള്‍ നടക്കാന്‍ സാധ്യതയുള്ളവതന്നെയെന്ന് അനുവാചകര്‍ക്കു തോന്നുന്നതെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു. 'സംഭവ്യമായ അസംഭവ്യതകളാണ് അസംഭവ്യമായ സംഭവ്യതകളെക്കാള്‍ എക്കാലത്തും നല്ലത്' എന്ന വാക്യത്തില്‍ അരിസ്റ്റോട്ടിലിന്റെ സാഹിത്യരചനാസങ്കല്പം മുഴുവന്‍ അടങ്ങിയിരിക്കുന്നു. | ||
- | ഗൗരവാവഹവും സമഗ്രവും ആയ ഒരു പ്രവൃത്തിയുടെ അനുകരണമാണ് അരിസ്റ്റോട്ടിലിന്റെ ദൃഷ്ടിയില്‍, ഒരു ദുരന്തകൃതി (Tragedy). അതിന് ആലങ്കാരികമായ ഭാഷാപ്രയോഗം വേണം; നൈരന്തര്യമുള്ള ഒരു ആഖ്യാനത്തെക്കാള്‍ സംഭവബഹുലതയാണ് അതിന്റെ ജീവന്‍. സഹതാപത്തിന്റെയും ഭയത്തിന്റെയും മൂര്‍ച്ഛകൊണ്ടുമാത്രം ഈ 'വികാരങ്ങളുടെ വിരേചന' (Catharsis of Emotions) അതില്‍ അനുഭവപ്പെടുകയും വേണം. ഇവയെല്ലാം വിശദീകരിച്ചശേഷം ഒരു ദുരന്തനായകനു വേണ്ട സവിശേഷതകള്‍ കാവ്യമീമാംസ എണ്ണിപ്പറയുന്നുണ്ട്. പീഡനങ്ങള്‍ സഹിക്കുന്ന നിരപരാധിയും, | + | ഗൗരവാവഹവും സമഗ്രവും ആയ ഒരു പ്രവൃത്തിയുടെ അനുകരണമാണ് അരിസ്റ്റോട്ടിലിന്റെ ദൃഷ്ടിയില്‍, ഒരു ദുരന്തകൃതി (Tragedy). അതിന് ആലങ്കാരികമായ ഭാഷാപ്രയോഗം വേണം; നൈരന്തര്യമുള്ള ഒരു ആഖ്യാനത്തെക്കാള്‍ സംഭവബഹുലതയാണ് അതിന്റെ ജീവന്‍. സഹതാപത്തിന്റെയും ഭയത്തിന്റെയും മൂര്‍ച്ഛകൊണ്ടുമാത്രം ഈ 'വികാരങ്ങളുടെ വിരേചന' (Catharsis of Emotions) അതില്‍ അനുഭവപ്പെടുകയും വേണം. ഇവയെല്ലാം വിശദീകരിച്ചശേഷം ഒരു ദുരന്തനായകനു വേണ്ട സവിശേഷതകള്‍ കാവ്യമീമാംസ എണ്ണിപ്പറയുന്നുണ്ട്. പീഡനങ്ങള്‍ സഹിക്കുന്ന നിരപരാധിയും, ദാരിദ്ര്യത്തില്‍നിന്നും ഐശ്വര്യത്തിലേക്ക് ഉയര്‍ന്ന നല്ല മനുഷ്യനും (ചീത്തമനുഷ്യനും), ഒടുവില്‍ നാശം വരിക്കുന്ന പ്രതിനായകനും (villain) ഒന്നും ദുരന്തനാടകത്തില്‍ സ്ഥാനമില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. |
അരിസ്റ്റോട്ടിലിന്റെ കാലത്ത് ഇദ്ദേഹത്തിന്റെ കാവ്യമീമാംസ വിലപ്പെട്ട ഒരു പാഠ്യഗ്രന്ഥമായിരുന്നിരിക്കാമെങ്കിലും അതിന്റെ പ്രാമുഖ്യം പിന്നീട് ഒരു 10 നൂറ്റാണ്ടുകാലത്തേക്കെങ്കിലും വേണ്ടവിധം അംഗീകരിക്കപ്പെട്ടിരുന്നോ എന്നു സംശയമാണ്. എ.ഡി. 8-ാം ശ.-ത്തില്‍ ഇതിന്റെ ഒരു പരിഭാഷ സിറിയക് ഭാഷയിലും 11-ാം ശ.-ത്തില്‍ അറബി, ഹീബ്രു, ലത്തീന്‍ എന്നീ ഭാഷകളിലും പ്രചരിച്ചു തുടങ്ങി. 1000-ാമാണ്ടില്‍ എഴുതപ്പെട്ടതാണ് ഏറ്റവും പ്രാചീനമായ കാവ്യമീമാംസാ മാതൃക. | അരിസ്റ്റോട്ടിലിന്റെ കാലത്ത് ഇദ്ദേഹത്തിന്റെ കാവ്യമീമാംസ വിലപ്പെട്ട ഒരു പാഠ്യഗ്രന്ഥമായിരുന്നിരിക്കാമെങ്കിലും അതിന്റെ പ്രാമുഖ്യം പിന്നീട് ഒരു 10 നൂറ്റാണ്ടുകാലത്തേക്കെങ്കിലും വേണ്ടവിധം അംഗീകരിക്കപ്പെട്ടിരുന്നോ എന്നു സംശയമാണ്. എ.ഡി. 8-ാം ശ.-ത്തില്‍ ഇതിന്റെ ഒരു പരിഭാഷ സിറിയക് ഭാഷയിലും 11-ാം ശ.-ത്തില്‍ അറബി, ഹീബ്രു, ലത്തീന്‍ എന്നീ ഭാഷകളിലും പ്രചരിച്ചു തുടങ്ങി. 1000-ാമാണ്ടില്‍ എഴുതപ്പെട്ടതാണ് ഏറ്റവും പ്രാചീനമായ കാവ്യമീമാംസാ മാതൃക. |
Current revision as of 10:32, 12 ഡിസംബര്‍ 2014
ഉള്ളടക്കം |
അരിസ്റ്റോട്ടില്‍ (ബി.സി. 384 - 322)
Aristotle
ഗ്രീക് ദാര്‍ശനികന്‍. അഗാധപണ്ഡിതനായ ഒരു പ്രപഞ്ചതത്ത്വവാദി, ധര്‍മശാസ്ത്രജ്ഞന്‍, താര്‍ക്കികന്‍, മാനസികാപഗ്രഥനവിദഗ്ധന്‍, രാഷ്ട്രീയ ചിന്തകന്‍, ജീവശാസ്ത്രജ്ഞന്‍ എന്നീ വിവിധനിലകളില്‍ ആദരിക്കപ്പെടുന്നു. അരിസ്റ്റോട്ടില്‍ സാഹിത്യവിമര്‍ശനപ്രസ്ഥാനത്തിന്റെ ജനയിതാവ് എന്ന പദവിക്കും അര്‍ഹനാണ്. ഏതു വിഷയമാണെങ്കിലും അതില്‍ വിശദവും ശാസ്ത്രീയവും ആയ അന്വേഷണപഠനങ്ങള്‍ നടത്താതെ ഒരു തത്ത്വവും ഇദ്ദേഹത്തില്‍ നിന്നും രൂപംകൊണ്ടിട്ടില്ല എന്നതാണ് ഈ പ്രാചീനാചാര്യന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം ഗുരുവായ പ്ളേറ്റോയുടെ ചിന്തകളിലുള്ള പാകപ്പിഴകളും പരസ്പര വൈരുധ്യങ്ങളും പരിഹരിച്ച് അവയെ ശാസ്ത്രാനുരൂപമായ ഒരു തത്ത്വസംഹിതയാക്കി മാറ്റുവാനുള്ള ശ്രമകരമായ യത്നത്തില്‍ അരിസ്റ്റോട്ടില്‍ ആജീവനാന്തം മുഴുകിയിരുന്നു. പരിവര്‍ത്തനാതീതവും അമൂര്‍ത്തവുമായ പ്രത്യയശാസ്ത്രങ്ങളെ നിര്‍ജീവമായ അധിഷ്ഠാനങ്ങളില്‍നിന്നും മോചിപ്പിച്ച് അവയില്‍ ഓരോന്നിലും അതിന്റേതായ സ്വത്ത്വം കണ്ടെത്തുക എന്ന ശ്രമത്തില്‍ അരിസ്റ്റോട്ടില്‍ വിജയിക്കുകതന്നെ ചെയ്തു. രൂപങ്ങള്‍ വസ്തുക്കളില്‍നിന്നും ഒറ്റപ്പെട്ടു നില്ക്കുന്നവയല്ല, അന്തര്‍വര്‍ത്തിയാണ്; അവ അതീന്ദ്രിയമല്ല, അന്തര്‍ഭവമാണ്; ദ്രവ്യം 'അ-ഭാവം' (non-being) അല്ല. പിന്നെയോ 'ഗതികഭാവം' (being) ആണ്; രൂപവും ദ്രവ്യവും ചേര്‍ന്ന് പ്രത്യേക വസ്തുക്കള്‍ ഉണ്ടാകുന്നു. ഓരോ വസ്തുവും മാറ്റത്തിനു വിധേയമാണ്; അവയെല്ലാം രൂപങ്ങളുടെ നിര്‍ദേശവും നിയന്ത്രണവും അനുസരിച്ച് വളരുകയും വികസിക്കുകയും ചെയ്യുന്നു; അനുഭവം കൊണ്ടറിയുന്ന ലോകം യഥാര്‍ഥവിശ്വത്തിന്റെ നിഴലോ പ്രതിരൂപമോ അല്ല. വാസ്തവികലോകം തന്നെയാണ്. അരിസ്റ്റോട്ടിലീയ ചിന്തയുടെ അന്തര്‍ധാരകള്‍ ഇവയാണ്.
ജീവിതം
മാസിഡോണിയയിലെ സ്റ്റാഗിറയില്‍ അവിടത്തെ രാജാവായിരുന്ന അമൈന്താസ് II-ന്റെ ആസ്ഥാനഭിഷക്കുകളിലൊരാളായിരുന്ന നിക്കോമാക്കസ്സിന്റെ പുത്രനായി അരിസ്റ്റോട്ടില്‍ ബി.സി. 384-ല്‍ ജനിച്ചു. 17-ാം വയസ്സില്‍ ഇദ്ദേഹം ആഥന്‍സിലെത്തി പ്ളേറ്റോയുടെ ശിഷ്യനായി അവിടത്തെ അക്കാദമിയില്‍ ചേര്‍ന്നു. 347-ല്‍ പ്ലേറ്റോ അന്തരിക്കുകയും സ്പ്യൂസിപ്പസ് അക്കാദമി അധ്യക്ഷനായി അവരോധിക്കപ്പെടുകയും ചെയ്യുന്നതുവരെ അരിസ്റ്റോട്ടില്‍ അവിടെ അന്തേവാസിയായി തുടര്‍ന്നുവെന്നാണ് കാണുന്നത്. അക്കാദമിയില്‍ തത്ത്വശാസ്ത്രപഠനത്തെ അപേക്ഷിച്ച് ഗണിതവിദ്യയ്ക്ക് അമിതമായ പ്രാധാന്യം നല്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അരിസ്റ്റോട്ടില്‍ അവിടം വിട്ടതെന്നു ചില ചരിത്രകാരന്മാര്‍ കരുതുന്നു. അരിസ്റ്റോട്ടില്‍ അവിടെനിന്ന് ഏഷ്യാമൈനറിലെ മൈസിയയിലേക്ക് പോവുകയും അവിടെവച്ച് അക്കാദമിയിലെ ഒരു അംഗമായിരുന്ന ഹെര്‍മിയാസിന്റെ ഭാഗിനേയിയും വളര്‍ത്തുപുത്രിയുമായിരുന്ന പൈതിയാസിനെ പരിണയിക്കുകയും ചെയ്തു. മൈസിയയില്‍നിന്ന് അരിസ്റ്റോട്ടില്‍ ഏജിയന്‍ കടലിലുള്ള വെസ്ബോസ് ദ്വീപിലെത്തി രണ്ടു വര്‍ഷക്കാലം മറ്റൊരു സതീര്‍ഥ്യനായ തിയോഫ്രാസ്റ്റസ്സും ഒത്ത് ജീവശാസ്ത്രപരമായ പഠനങ്ങള്‍ തുടര്‍ന്നു. തിയോഫ്രാസ്റ്റസ് പില്ക്കാലങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ പ്രമുഖ സഹപ്രവര്‍ത്തകനും അരിസ്റ്റോട്ടിലീയദര്‍ശനങ്ങളുടെ വിദഗ്ധവ്യാഖ്യാതാവുമായിത്തീര്‍ന്നു.
ബി.സി. 335-ല്‍ അരിസ്റ്റോട്ടില്‍ ആഥന്‍സില്‍ മടങ്ങിയെത്തി നഗരത്തിലെ ഒരു ഉപവനത്തില്‍ തന്റെ വിദ്യാകേന്ദ്രം സ്ഥാപിച്ച് അധ്യാപനം ആരംഭിച്ചു. അപ്പോളോ ലൈസ്യൂസിന്റെ സ്മാരകമായി 'ലൈസിയം' എന്ന് അറിയപ്പെട്ടുവന്ന ഈ വിദ്യാലയത്തിന്റെ അങ്കണങ്ങളില്‍ ശിഷ്യഗണങ്ങളുടെ ഇടയിലൂടെ ചുറ്റിക്കറങ്ങി പ്രഭാഷണങ്ങള്‍ നടത്തുകയായിരുന്നു ആചാര്യന്റെ പതിവ്. തത്ഫലമായി (നടക്കുന്നതിനിടയില്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനെ സ്മരിച്ചുകൊണ്ട്) ഈ സ്ഥാപനം 'പെരിപാറ്റെറ്റിക്' (Peripatos-നടക്കുക) എന്ന പേരിലും അറിയപ്പെടുന്നു.
തന്റെ ശിഷ്യനും മാസിഡോണിയന്‍ ചക്രവര്‍ത്തിയുമായിരുന്ന അലക്സാണ്ടറുടെ മരണത്തിനുശേഷം (ബി.സി. 323) അരിസ്റ്റോട്ടില്‍ ആഥന്‍സ് വിട്ട് യൂബിയചാല്‍സില്‍ താമസമാക്കി. അതിനടുത്ത വര്‍ഷം (322) ഇദ്ദേഹം നിര്യാതനായി. അരിസ്റ്റോട്ടിലിന് പൈതിയാസില്‍ ഒരു പുത്രിയും മറ്റൊരു പത്നിയില്‍ നികോമാക്കസ് എന്നൊരു പുത്രനും ഉണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും വ്യക്തമല്ല.
കൃതികള്‍
അരിസ്റ്റോട്ടില്‍ ഉദ്ദേശം 400-ല്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചതായി വിശ്വസിച്ചുപോരുന്നു. സംവാദശൈലിയില്‍ നിരവധി വിഷയങ്ങളെക്കുറിച്ച് രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പല അടിസ്ഥാനത്തിലുമുള്ള വര്‍ഗീകരണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഉള്ളടക്കം, ഉദ്ദേശ്യം, പ്രതിപാദനരീതി എന്നിവയെ ആസ്പദമാക്കിയാണ് ഈ വിഭജനം നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ചിലര്‍ ഇദ്ദേഹത്തിന്റെ കൃതികളെ പൊതുവേ രണ്ടായി തരം തിരിച്ചിട്ടുണ്ട്: (1) തന്റെ പാഠശാലയിലെ ആളുകള്‍ക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളവയും തികച്ചും ശാസ്ത്രീയപ്രാധാന്യമുള്ളവയും ബോധനവിദ്യാഭ്യാസസംബന്ധവുമായ ഗ്രന്ഥങ്ങള്‍; (2) സാമാന്യജനങ്ങള്‍ക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളവ.
പ്രകൃതിശാസ്ത്രം, തര്‍ക്കശാസ്ത്രം, വാനശാസ്ത്രം, സാമാന്യശാസ്ത്രം, ജീവശാസ്ത്രം മുതലായ വിഷയങ്ങളെപ്പറ്റി രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ആദ്യവിഭാഗത്തിലും ധര്‍മശാസ്ത്രം, കാവ്യശാസ്ത്രം, ധനശാസ്ത്രം മുതലായവയെ സംബന്ധിച്ചവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. മറ്റു ചിലര്‍ ഇദ്ദേഹത്തിന്റെ കൃതികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്:
(1) തത്ത്വപരവും പക്ഷപാതരഹിതവുമായ വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ളവ; (2) മനുഷ്യര്‍ക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നവ; (3) കലാസൃഷ്ടികള്‍ക്ക് ഉത്തേജനവും, നേതൃത്വവും നല്കാന്‍ ഉതകുന്നവ. ഈ ഗ്രന്ഥങ്ങളെല്ലാം മൂന്നു കാലഘട്ടങ്ങളിലായി രചിക്കപ്പെട്ടു എന്നാണ് പ്രസിദ്ധ ഗ്രന്ഥകാരനായ വെര്‍ണര്‍ ജേഗര്‍ അഭിപ്രായപ്പെടുന്നത്: (1) പ്ളേറ്റോയുമായുള്ള സമ്പര്‍ക്കകാലം; (2) പ്ളേറ്റോയുടെ മരണാനന്തരം അസ്സോസില്‍ കഴിഞ്ഞകാലം; (3) തന്റെ കലാലയമായ ലൈസിയത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ള കാലം. വിവിധ ശാസ്ത്രങ്ങളില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള പ്രധാന ഗ്രന്ഥങ്ങള്‍ (ലഭ്യമായവ) താഴെ പറയുന്നവയാണ്:
1. തര്‍ക്കശാസ്ത്രം (Logic). (1) ദി ഓര്‍ഗാനോണ്‍; (2) കാറ്റഗറീസ്; (3) ഡി ഇന്റര്‍പ്രെട്ടേഷന്‍സ്; (4) സോഫിസ്റ്റിക് ഫാലസീസ്.
2. ഭൗതികം. (1) ഫിസിക്സ്; (2) അസ്ട്രോണമി; (3) ഒറിജിന്‍ ആന്‍ഡ് ഡീക്കേ; (4) മീറ്റിയറോളജി; (5) കോസ്മോളജി; (6) ബോട്ടണി; (7) പാര്‍ട്ട്സ് ഒഫ് ആനിമല്‍സ്; (8) ഒറിജിന്‍ ഒഫ് ആനിമല്‍സ്.
3. മനഃശാസ്ത്രം. (1) ഓണ്‍ ദ് സോള്‍; (2) പാരാ നാച്വറേലിയ-ഷോര്‍ട്ട് ട്രീറ്റിസസ് ഇന്‍ക്ളൂഡിങ് ഓണ്‍ മെമ്മറി ആന്‍ഡ് റെമിനിസന്‍സ്; (3) ഓണ്‍ ഡ്രീംസ് ആന്‍ഡ് ഓണ്‍ പ്രോഫസിയിങ് ബൈ ഡ്രീംസ്.
4. തത്ത്വശാസ്ത്രം. മെറ്റഫിസിക്സ്.
5. ധര്‍മശാസ്ത്രം. (1) നിക്കോമാക്കിയന്‍ എത്തിക്സ്; (2) യൂഡേമിയം എത്തിക്സ്; (3) മാഗ്നാ മൊറേലിയ.
6. രാഷ്ട്രതന്ത്രം. (1) പോളിറ്റിക്സ്; (2) ഓണ്‍ ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ആഥന്‍സ്.
7. സാഹിത്യശാസ്ത്രം. (1) റിട്ടറിക് ടു തിയോഡെക്റ്റസ്; (2) റിട്ടറിക് ടു അലക്സാണ്ടര്‍; (3) റിട്ടറിക്; (4) പൊയറ്റിക്സ്.
പ്ളേറ്റോയും അരിസ്റ്റോട്ടിലും
അരിസ്റ്റോട്ടിലിന്റെ വ്യക്തിപ്രഭാവം പ്ളേറ്റോയുടേതില്‍നിന്നും വളരെ ഭിന്നമായിരുന്നു. ഇന്ദ്രിയഗോചരമായ പ്രപഞ്ചത്തില്‍ വിശ്വസിക്കുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു അരിസ്റ്റോട്ടില്‍. കാല്പനികമായ തത്ത്വചിന്താപ്രശ്നങ്ങളുമായിട്ടായിരുന്നു പ്ളേറ്റോയ്ക്കു കൂടുതല്‍ അടുപ്പം. ഈ വസ്തുതകളെ ആധാരമാക്കി രണ്ടുപേരും എതിരാളികളാണെന്നു കരുതുന്നത് തെറ്റായിരിക്കും. അവര്‍ തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷേ, ഈ വ്യത്യാസം മനോഭാവത്തിലും സമീപനത്തിലും മാത്രമായിരുന്നു. പ്ളേറ്റോ ജനനംകൊണ്ടും ശീലംകൊണ്ടും കുലീനന്‍ ആയിരുന്നു; അരിസ്റ്റോട്ടിലിന്റെ മനോഭാവമാകട്ടെ ശാസ്ത്രീയവും സ്വാനുഭവാധിഷ്ഠിതവുമായിരുന്നു. ഈ വ്യത്യാസം റാഫേല്‍ തന്റെ ചിത്രത്തിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ട്. പ്ളേറ്റോ തന്റെ വിരല്‍ ആകാശത്തിലേക്ക് ചൂണ്ടിക്കൊണ്ടു നില്ക്കുന്നതായും, അരിസ്റ്റോട്ടില്‍ തന്റെ വിരല്‍ ഭൂമിയിലേക്കു ചൂണ്ടി നില്ക്കുന്നതായും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത് വളരെ അര്‍ഥവത്താണ്. അതുപോലെതന്നെ അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയെ വിശാലമായ അടിസ്ഥാനത്തില്‍ ക്രമമായ രൂപസംവിധാനത്തോടുകൂടി പടുത്തുയര്‍ത്തിയ ഒരു പിരമിഡിനോടും പ്ളേറ്റോയുടെ തത്ത്വചിന്തയെ ആകാശത്തിലേക്ക് കുതിച്ചുയരുന്ന അഗ്നിജ്വാലയോടുമാണ് ഗോയ്ഥേ ഉപമിച്ചിരിക്കുന്നത്.
തര്‍ക്കശാസ്ത്രം
പാശ്ചാത്യ തര്‍ക്കശാസ്ത്രത്തിന്റെ പിതാവ് അരിസ്റ്റോട്ടിലാണെന്നു പറയാം. വിജ്ഞാനസമ്പാദനത്തിനുള്ള ഒരു പ്രധാനോപകരണമായിട്ടാണ് അരിസ്റ്റോട്ടില്‍ തര്‍ക്കശാസ്ത്രത്തെ കണക്കാക്കുന്നത്. തത്ത്വശാസ്ത്രം ഈ ലോകത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണെങ്കില്‍ തര്‍ക്കശാസ്ത്രം എന്ന ഇദ്ദേഹത്തിന്റെ കൃതി അതിനുള്ള പദ്ധതി ആവിഷ്കരിച്ചു തരുന്നു. നാനാതരത്തിലുള്ള വസ്തുക്കളെയും വസ്തുതകളെയും കൊണ്ടു നിറഞ്ഞതാണ് ഈ പ്രപഞ്ചം. ഈ വസ്തുക്കളെയും വസ്തുതകളെയും ക്രമമായി തരംതിരിച്ച് പഠിച്ചാല്‍ മാത്രമേ പ്രപഞ്ചത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. തര്‍ക്കശാസ്ത്രത്തിലെ വിഭാഗങ്ങള്‍, പദങ്ങള്‍, തര്‍ക്കവാക്യങ്ങള്‍, നിര്‍ണയം, ന്യായവാക്യങ്ങള്‍ മുതലായവ മുകളില്‍ പറഞ്ഞ പ്രക്രിയകള്‍ക്കുള്ള അടിസ്ഥാനതത്ത്വങ്ങളാണ്.
തത്ത്വശാസ്ത്രം
അരിസ്റ്റോട്ടിലിന്റെ തത്ത്വസിദ്ധാന്തം പ്ളേറ്റോയുടെ ആശയസിദ്ധാന്തത്തിന്റെ നിരൂപണത്തില്‍നിന്നും ഉടലെടുത്തതാണ്. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ പ്ളേറ്റോയുടെ ആശയങ്ങള്‍ അമൂര്‍ത്തങ്ങളാണ്; അതുകൊണ്ടുതന്നെ അവ വസ്തുക്കളുടെ ഘടന വിവരിക്കാന്‍ അപര്യാപ്തവും. ആശയങ്ങള്‍ സുസ്ഥിരവും ശാശ്വതവും ആയതുകൊണ്ട് ലോകത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാന്‍ അവ സഹായകങ്ങളല്ല. ആശയങ്ങള്‍ വസ്തുക്കളുടെ ആവശ്യമില്ലാത്ത വെറും മാതൃകകളാണ്. ആശയങ്ങളും വസ്തുക്കളും തമ്മിലുള്ള ബന്ധം വ്യാഖ്യാനാതീതമാണ്. ആശയസിദ്ധാന്തം വസ്തുക്കളുടെ അന്തസ്സത്തയെ രൂപത്തില്‍ നിന്നും വേര്‍തിരിക്കുന്നു.
തത്ത്വചിന്തയിലെ പ്രധാന പ്രശ്നം സത്തയുടെ പരമമായ തത്ത്വം കണ്ടുപിടിക്കുക എന്നതാണ്. ഈ ലോകത്തെ എങ്ങനെ വിവരിക്കാം? അതിന്റെ സാരം എന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള അരിസ്റ്റോട്ടിലിന്റെ ഉത്തരത്തിന് പരമാണുവാദികളുടെ ഭൌതികസിദ്ധാന്തവാദവും പ്ളേറ്റോയുടെ ആശയവാദവുമായി ബന്ധമുണ്ട്. പരമാണുവാദികള്‍ പരമാണുവിന്റെ ചലനത്തില്‍ക്കൂടി ലോകത്തെ വിവരിക്കുന്നു; പ്ളേറ്റോ തന്റെ സര്‍വാതിരിക്തമായ ആശയങ്ങളില്‍ക്കൂടി ലോകത്തെ വിഭാവനം ചെയ്യുന്നു. അരിസ്റ്റോട്ടില്‍ ഈ വിവരണങ്ങള്‍ രണ്ടും തള്ളിക്കളയുന്നതോടൊപ്പം അവയെ രഞ്ജിപ്പിക്കാനും ശ്രമിച്ചു. ആശയം അഥവാ രൂപം വസ്തുക്കളുടെ ദ്രവ്യത്തില്‍നിന്നും വേറെയല്ല; രൂപമില്ലാത്ത ദ്രവ്യമില്ല; ഏതു വസ്തുവും, രൂപവും ദ്രവ്യവും ചേര്‍ന്നുള്ള ഒരു സങ്കരമാണ്. വസ്തുക്കളിലെ സര്‍വവ്യാപകമായ ഭാവത്തെയാണ് രൂപം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വസ്തുക്കള്‍ക്ക് പ്രത്യേകതയും തനിമയും പ്രദാനം ചെയ്യുന്നതാണ് ദ്രവ്യം. വ്യഷ്ടിയിലെ അവിഭാജ്യമായ സ്ഥിതിവിശേഷമാണ് രൂപവും ദ്രവ്യവും. ഏറ്റവും താഴെ അനിര്‍ണീതമായ ദ്രവ്യം മുതല്‍ ഏറ്റവും മുകളില്‍ ശുദ്ധരൂപം വരെ ആരോഹണക്രമത്തില്‍ വസ്തുക്കള്‍ സ്ഥിതിചെയ്യുന്നു. രൂപവും ദ്രവ്യവും ആപേക്ഷികമാണ്. ഒരേ വസ്തു തന്നെ ഒരു വീക്ഷണകോണില്‍ക്കൂടി നോക്കുമ്പോള്‍ ദ്രവ്യവും മറ്റൊരു വീക്ഷണകോണില്‍ക്കൂടി നോക്കുമ്പോള്‍ രൂപവുമാണ്. ഉദാഹരണം: തേക്കുതടി അതുകൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള സാമഗ്രികളിലെ ദ്രവ്യമാണ്; അതേ സമയം തന്നെ വളര്‍ന്നു വരുന്ന തേക്കുചെടിയുടെ രൂപവുമാണ്. ഏതാണോ രൂപപ്പെടുന്നത് അതു ദ്രവ്യം. ദ്രവ്യം എന്ത് ആകുന്നുവോ അതു രൂപം. ദ്രവ്യം നിര്‍ണീതതത്ത്വവും രൂപം നിര്‍ണയിക്കുന്ന തത്ത്വവുമാണ്.
സാമാന്യവും വിശേഷവും (universal and particular) വ്യഷ്ടിയുടെ ഏകതയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നതായി അരിസ്റ്റോട്ടില്‍ കണക്കാക്കുന്നു. പരിവര്‍ത്തനവും വളര്‍ച്ചയും വിശദീകരിക്കുന്നതിന് അരിസ്റ്റോട്ടില്‍ രൂപദ്രവ്യസങ്കല്പങ്ങളെ വാസ്തവികത, സംഭാവ്യത എന്നീ താത്ത്വിക ആശയങ്ങളുമായി ബന്ധിപ്പിക്കുന്നു. ദ്രവ്യം സംഭാവ്യതയും (potentiality) രൂപം വാസ്തവികതയുമാണ് (actuality). സംഭാവ്യത ദ്രവ്യത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുപോലെ വസ്തുത വസ്തുവാകുന്നത് രൂപപ്രാപ്തിയോടുകൂടിയാണ്. തടിയായിത്തീരുന്ന തേക്കിന്‍തൈയില്‍ തേക്ക് സംഭാവ്യതയായി അടങ്ങിയിരിക്കുന്നു. ആ സംഭാവ്യത വസ്തുതയായിത്തീരുന്നത് പരിവര്‍ത്തനത്തിലൂടെ രൂപം പ്രാപിച്ചു കഴിയുമ്പോഴാണ്. അങ്ങനെ രൂപം ദ്രവ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു; അല്ലെങ്കില്‍ അത് ഒരിക്കലും രൂപം പ്രാപിക്കുകയില്ല. അങ്ങനെ ദ്രവ്യത്തില്‍ രൂപത്തിന്റെ സാന്നിധ്യം കൊണ്ട് പരിവര്‍ത്തനത്തിന്റെ അനിവാര്യമായ ആവശ്യകതയെ അരിസ്റ്റോട്ടില്‍ വിവരിക്കുന്നു. ഈ പരിവര്‍ത്തനപ്രക്രിയയെ നിയന്ത്രിക്കുന്നവയാണ് കാരണങ്ങള്‍. ശാസ്ത്രത്തില്‍ കാരണത്തിനുള്ള ആപേക്ഷികതയെക്കാള്‍ വളരെ വിപുലവും ബൃഹത്തുമായ ഉപയോഗമാണ് അരിസ്റ്റോട്ടിലീയതത്ത്വശാസ്ത്രത്തില്‍ കാരണത്തിനുള്ളത്. ഒരു വസ്തു നിലവില്‍ വരുന്നതിനാവശ്യമായ ഏത് ഉപാധിയെയും കാരണം എന്നു പറയുന്നു. ഏതു വസ്തുവിന്റെയും സൃഷ്ടി ദ്രവ്യകാരണം, നിമിത്തകാരണം, സ്വരൂപകാരണം, അന്തിമകാരണം എന്നീ നാലു കാരണങ്ങളെയും പ്രവര്‍ത്തനത്തെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണം: കുടവും കുടം നിര്‍മിക്കുന്നവനും. കുടത്തിന്റെ ദ്രവ്യകാരണമാണ് മണ്ണ്; നിമിത്തകാരണം കുടം നിര്‍മിക്കുന്നവന്‍; കുടത്തിന്റെ ആകാരം ആകാരകാരണവും; കുടത്തിന്റെ പ്രയോജനത്തെക്കുറിച്ചുള്ള ബോധം അവസാന (അന്തിമ) കാരണം അഥവാ പ്രയോജനകാരണവുമാകുന്നു.
അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്ത ദൈവശാസ്ത്രത്തില്‍ അതിന്റെ പരമകാഷ്ഠയെ പ്രാപിക്കുന്നു. ദ്രവ്യത്തിന്റെ നിരന്തരചലനവും, അതില്‍നിന്നു രൂപം പ്രാപിക്കുന്ന പ്രപഞ്ചവും, ഒരു ആദികാരണത്തെ ചലനമില്ലാത്ത ആദ്യചാലകന്റെ സങ്കല്പത്തിലെത്തിക്കുന്നു. ഈ പ്രഥമചാലകനാണ് ഈശ്വരന്‍. പ്രപഞ്ചം രൂപവും ദ്രവ്യവും കൂട്ടിച്ചേര്‍ത്ത നിരവധി വസ്തുക്കളുടെ ഒരു സംയോഗമാണ്. ഈ വസ്തുക്കള്‍ ആകാരപ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അനുസ്യൂത പരമ്പരയായി അരിസ്റ്റോട്ടില്‍ വിഭാവനം ചെയ്യുന്നു.
പ്രകൃതിയെ അരിസ്റ്റോട്ടില്‍ ഗതികമായും ഫലസാപേക്ഷമായും ഗുണാത്മകമായും വീക്ഷിക്കുന്നു. വിശ്വം ശാശ്വതമാണ്. ആരംഭവും നാശവുമില്ലാത്തതാണ്. ഈ വിശ്വഘടനയില്‍ ഭൂമി ഏറ്റവും മധ്യത്തിലും ജലം, വായു, അഗ്നി, മറ്റു ഗോളങ്ങള്‍ മുതലായവ സമാനകേന്ദ്രമായ വലയങ്ങളുടെ പല തട്ടുകളിലായും ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
യുക്തിയുടെ സാന്നിധ്യം മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാക്കിയിരിക്കുന്നു. ആത്മാവും ശരീരവുമായുള്ള ബന്ധം, രൂപവും ദ്രവ്യവും തമ്മിലുള്ളപോലെയാണ്. രൂപം ദ്രവ്യത്തില്‍നിന്നും അഭേദ്യമായിരിക്കുന്നതുപോലെ ആത്മാവ് ശരീരത്തില്‍നിന്നും അഭേദ്യമാണ്. ആത്മാവ് ഒരു വസ്തുവല്ല, ശക്തിയാണ്; ശരീരം ക്ഷയിക്കുമ്പോള്‍ ശക്തിയും ക്ഷയിക്കുന്നു. അതുകൊണ്ട് ആത്മാവ് അമര്‍ത്യമല്ല.
നീതിശാസ്ത്രം
അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം തത്ത്വശാസ്ത്രത്തെയും മനഃശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇദ്ദേഹത്തിന്റെ നീതിശാസ്ത്രം മുഴുവനും പരമമായ നന്മ എന്താണെന്നുള്ള ചോദ്യത്തിനുത്തരമാണ്. ഒരു വസ്തുവിന്റെ നന്മ അതിന്റെ വിശേഷവിധിയായ ശക്തിയുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു; മനുഷ്യന്റെ നന്മ അവന്റെ ബുദ്ധിയുടെ കാര്യക്ഷമമായ വ്യാപാരത്തെയും. പരമമായ നന്മ അവന്റെ ബുദ്ധിയുടെ പരിപൂര്‍ണവും സ്വാഭാവികവുമായ പ്രയോഗത്തില്‍ അധിഷ്ഠിതമാണ്. ഇതിനെ ആത്മപൂര്‍ണത, ആത്മാനന്ദം എന്നൊക്കെ പറയാം. ഇത് സുഖത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്; സുഖം സമ്പൂര്‍ണതയുടെ പിന്നാലെ വന്നേക്കാം. ആത്മാവ് യുക്തിപരവും അയുക്തിപരവുമാണ്. സദ്ഗുണസമ്പന്നമായ ആത്മാവില്‍ വിചാരങ്ങളും വികാരങ്ങളും ആഗ്രഹങ്ങളും ശരിയായരീതിയില്‍ പൊരുത്തപ്പെടുത്തിയിരിക്കും. വികാരങ്ങളെ യുക്തിക്കനുസരണമായി ക്രമപ്പെടുത്തുന്നതിലാണ് സദ്ഗുണം (virtue) സ്ഥിതിചെയ്യുന്നത്. വിഷയാസക്തി, വികാരം മുതലായവ നന്മയുടെ ദ്രവ്യമാണ്; യുക്തി അവയ്ക്കു ശരിയായ രൂപം കൊടുക്കുന്നു. സദ്ഗുണം എന്നാല്‍ മിതത്വം (moderation) എന്നാണ് അര്‍ഥമാക്കുന്നത്. മാധ്യം (mean) തത്ത്വമായി സ്വീകരിക്കുന്നതാണ് സംയമം. എല്ലാ സദ്ഗുണങ്ങളും അതിന്റെ തന്നെ ആധിക്യത്തിന്റെയും അഭാവത്തിന്റെയും ഇടയ്ക്കു സ്ഥിതിചെയ്യുന്നു. ഈ മാധ്യം ഒരുതരം ഉള്‍ക്കാഴ്ചകൊണ്ടു മാത്രമേ നിര്‍ണയിക്കാന്‍ സാധ്യമാവുകയുള്ളു. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ വ്യക്തിനന്മയും രാജ്യനന്മയും തമ്മില്‍ വ്യത്യാസമില്ല. യുക്തിയുക്തമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രജീവിതത്തിലെ പങ്കാളിത്തത്തില്‍ക്കൂടി മാത്രമേ വ്യക്തിനന്മ സാധ്യമാക്കാന്‍ കഴിയുകയുള്ളു.
രാഷ്ട്രതന്ത്രം
രാഷ്ട്രതന്ത്രത്തെ നീതിശാസ്ത്രത്തിന്റെ ഒരു വിഭാഗമായാണ് അരിസ്റ്റോട്ടില്‍ കണക്കാക്കുന്നത്. രാജ്യനീതി ഒരു രാഷ്ട്രത്തിന്റെ നീതിശാസ്ത്രമാണ്. പ്രജകളുടെ നന്മയും സന്തോഷവുമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. വ്യക്തി ദ്രവ്യവും രാഷ്ട്രം രൂപവുമാണ്. രാഷ്ട്രത്തിന്റെ ഉദ്ഭവം അരിസ്റ്റോട്ടില്‍ വ്യക്തിയില്‍ കണ്ടെത്തുന്നു. വ്യക്തികള്‍ ചേര്‍ന്നു കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്നു സമൂഹവും സമൂഹങ്ങള്‍ ചേര്‍ന്നു രാഷ്ട്രവും ഉണ്ടാകുന്നു. കുടുംബം രാഷ്ട്രത്തിന്റെ മുന്നോടിയാണെങ്കിലും തത്ത്വപരമായി നോക്കിയാല്‍ രാഷ്ട്രം വ്യക്തിയുടെയും കുടുംബത്തിന്റെയും മുന്നോടിയാണ്. രാഷ്ട്രം ഒരു സജീവഘടനയാണ്. ഈ ഘടനയിലെ അംഗങ്ങളാണ് വ്യക്തികള്‍. എല്ലാ അംഗങ്ങളുടെയും കാര്യക്ഷമമായ പ്രവൃത്തി രാഷ്ട്രത്തിന്റെ ക്ഷേമത്തിനു വഴിതെളിക്കുന്നു.
അരിസ്റ്റോട്ടില്‍ പ്ളേറ്റോയെപ്പോലെ ഒരു ആദര്‍ശരാഷ്ട്രത്തെ വിഭാവനം ചെയ്തു വിവരിക്കുന്നില്ല. സമൂഹത്തിലെ ഏറ്റവും കൂടുതല്‍ ധാര്‍മികശ്രേഷ്ഠതയുള്ള ഒരു വ്യക്തിയുടെ-രാജാവിന്റെ-നേതൃത്വത്തിലുള്ള ഭരണമാണ് തത്ത്വത്തില്‍ ഏറ്റവും നല്ല ഭരണസമ്പ്രദായമായി അരിസ്റ്റോട്ടില്‍ കരുതുന്നത്. പക്ഷേ, അതു വളരെ അപ്രായോഗികമാണ്. എന്തെന്നാല്‍, ധാര്‍മികശ്രേഷ്ഠതയുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ വിഷമമുണ്ട്. അങ്ങനെയുള്ള ശ്രേഷ്ഠന്‍മാര്‍ ഇല്ലെന്നുതന്നെ പറയാം; അടുത്തതായി നല്ലെതെന്നു തോന്നുന്നത് ധാര്‍മികശ്രേഷ്ഠതയുള്ളവരും ഉന്നതന്മാരുമായ കുറെ വ്യക്തികളുടെ-പ്രഭുക്കളുടെ-ഭരണം. അതിനടുത്തായി അധികാരം ഭൂരിപക്ഷത്തില്‍ നിക്ഷിപ്തമാകുന്ന രീതി-പ്രജാഭരണം (Polity, മധ്യവര്‍ഗാധിപത്യം). ഈ മൂന്നു സമ്പ്രദായങ്ങളുടെയും ദുഷിച്ച രൂപങ്ങളാണ് സ്വേച്ഛാഭരണം (Oligarchy, ന്യൂനവര്‍ഗാധിപത്യം), ജനാധിപത്യം (Democracy) എന്നിവ. എല്ലാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് എല്ലാ സമ്പ്രദായങ്ങളുടെയും ദോഷങ്ങളെ മാറ്റി, ഗുണങ്ങളെ മാത്രം ചേര്‍ത്ത് ഒരു ഭരണസമ്പ്രദായം വാര്‍ത്തെടുക്കാമെങ്കില്‍ അതായിരിക്കും അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ ഏറ്റവും ആദര്‍ശപൂര്‍ണം.
സാഹിത്യ-കലാനിരൂപണങ്ങള്‍
കാവ്യമീമാംസ (Poetics), പ്രഭാഷണകല (Rhetoric) എന്നീ രണ്ടു കൃതികളിലാണ് അരിസ്റ്റോട്ടില്‍ തന്റെ കലാ-സാഹിത്യവിമര്‍ശനപരമായ ചിന്തകള്‍ വികസിപ്പിച്ചിരിക്കുന്നത്. സാഹിത്യവിമര്‍ശനത്തെപ്പറ്റിയുള്ള യവനസങ്കല്പങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചിരിക്കുന്ന ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഗ്രന്ഥമാണ് കാവ്യമീമാംസ. കവികളെപ്പറ്റി (On Poets) എന്ന ഒരു കൃതികൂടി അരിസ്റ്റോട്ടില്‍ രചിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അതു ലഭ്യമല്ല. ഇതിഹാസങ്ങളെയും നാടകങ്ങളെയുമാണ് കാവ്യമീമാംസ മുഖ്യമായും പ്രതിപാദിക്കുന്നത്. ഇതിന്റെ രചനാരീതി പരിശോധിക്കുമ്പോള്‍ ഏതോ പ്രഭാഷണത്തിനു തയ്യാറാക്കിയ ചില കുറിപ്പുകളുടെ വിവൃതിയാണ് ഇതെന്നു ബോധ്യപ്പെടും.ഹ്രസ്വമായ ഒരു ആമുഖത്തിനുശേഷം ഇതിഹാസ-നാടകങ്ങളുടെ രചനയില്‍ തത്ക്കര്‍ത്താക്കള്‍ ദീക്ഷിക്കേണ്ട തത്ത്വങ്ങളെക്കുറിച്ച് തനിക്കു പറയാനുള്ളതു മുഴുവന്‍ ഇദ്ദേഹം വിശദീകരിക്കുന്നു. എങ്ങനെയാണ് ഒരു നല്ല പ്രസംഗം ചെയ്യേണ്ടതെന്നു പ്രഭാഷണകലയില്‍ ഉപപാദിക്കുന്നതുപോലെ എങ്ങനെയാണ് ഒരു ഇതിഹാസമോ നാടകമോ രചിക്കേണ്ടതെന്നു കാവ്യമീമാംസയില്‍ അരിസ്റ്റോട്ടില്‍ സിദ്ധാന്തവത്കരിക്കുന്നു.
അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹാനായ കവി ഹോമറാണ്; ഏറ്റവും ഉന്നതമായ കാവ്യരൂപം ദുരന്തനാടകത്തിന്റേതുമാണ്. ഇദ്ദേഹം ഏറ്റവും വിലമതിച്ച നാടകം സോഫോക്ളിസ്സിന്റെ ഇഡിപ്പസ് രാജാവ് (Oedipus King) ആണെന്ന് കാവ്യമീമാംസയില്‍നിന്നു മനസ്സിലാക്കാം; അടുത്ത സ്ഥാനം യൂറിപ്പിഡിസ്സിന്റെ ഇഫിജെനിയ ടാറിസ്സില്‍ എന്ന നാടകത്തിനും. ഹോമറിന്റെയും സോഫോക്ളിസ്സിന്റെയും പേരുകളോടൊപ്പം ഇദ്ദേഹം അരിസ്റ്റോഫെനസ്സിനെയും സ്മരിക്കുന്നുണ്ട്; പക്ഷേ,ഈസ്‍ഖിലസ്സിനെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ വളരെ വിരളമായേ ഉള്ളു. ഭാവഗീത (Lyrics)ങ്ങളെ പ്രാചീന യവനന്മാര്‍ സംഗീതകലയുടെ ഒരു ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നതുകൊണ്ടായിരിക്കാം അവയ്ക്ക് അരിസ്റ്റോട്ടിലിന്റെ സാഹിത്യചിന്തകളില്‍ സ്ഥാനം ലഭിക്കാതെ പോയത്.
കവിതയുടെ മാത്രമല്ല, ഏതു കലയുടെയും പ്രഭവം അനുകരണം (imitation) ആണെന്ന് അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്നു. ഒരു ചിത്രകാരന്‍ ചായം കൊണ്ടും പ്രതിമാശില്പി തന്റെ ഉപകരണങ്ങള്‍കൊണ്ടും മനുഷ്യരൂപത്തെ 'അനുകരിക്കുന്നതു'പോലെ, ഒരു ദുരന്തകവി മനുഷ്യപ്രവൃത്തികളെ താളാത്മകമായ ഭാഷയില്‍ 'അനുകരിക്കുന്നു'വെന്നാണ് ഇദ്ദേഹം പറയുന്നത്. മനുഷ്യന്റെ പ്രവൃത്തിയാണ് ദുരന്തകഥയുടെ ആത്മാവ്, കഥാഘടനയിലും പ്രവൃത്തികളിലും ഒരു 'ഐക്യം' (unity) വേണമെന്ന് ഇദ്ദേഹം പറയുന്നുണ്ട്; ഒരു നല്ല കഥ ജീവത്തായ ഒരു പ്രതിഭാസമാണ്; അതില്‍ നിന്ന് എന്തെങ്കിലും അടര്‍ത്തി മാറ്റുന്നതുപോലെ വിഷമമുള്ള കാര്യമാണ് പുതുതായി എന്തെങ്കിലും അതിനോടു ചേര്‍ക്കുന്നതും. സര്‍ഗാത്മകമായ കല്പനാവൈഭവമുള്ള ഒരു കവി വെറും ഒരു പദ്യകൃത്തല്ല; ഉത്കൃഷ്ടമായ സംവാദങ്ങള്‍ സമന്വയിച്ച് കഥാഘടന ഉത്തമമാക്കുന്ന ഒരു നിര്‍മാതാവാണ്. പൊതുവേ നിഷ്കൃഷ്ടമായ പഠനങ്ങള്‍കൊണ്ടു മാത്രം പ്രാപ്തമാക്കാവുന്ന വിജ്ഞാനം ഒരുവന് നല്കുന്ന ആഹ്ളാദത്തിനോട് സാഹോദര്യം വഹിക്കുന്നു കലകളില്‍നിന്നു ലഭിക്കുന്ന ആഹ്ളാദവും.
സംവേദനക്ഷമമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ആദര്‍ശവത്കൃതമായ മാനവജീവിതമാണ് കവിത എന്ന് അരിസ്റ്റോട്ടില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്തു സംഭവിച്ചു എന്നു വിവരിക്കുകയല്ല കവിയുടെ ജോലി; ആവശ്യകതയുടെയും സംഭാവ്യതകളുടെയും നിയമങ്ങള്‍ക്കനുസൃതമായി എന്തു സംഭവിക്കാമെന്ന് കവി വര്‍ണിക്കുന്നു. ഗദ്യത്തിലോ പദ്യത്തിലോ എഴുതുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരു ചരിത്രകാരനെയും ഒരു കവിയെയും വേര്‍തിരിച്ചു കാണേണ്ടത്; നടന്നതെന്തൊക്കെയാണെന്ന് ഒരാള്‍ വിവരിക്കുമ്പോള്‍ നടക്കാവുന്നതെന്തൊക്കെയാണെന്ന് അപരന്‍ വര്‍ണിക്കുന്നു. കവികളെല്ലാം കള്ളന്മാരാണെന്നു പ്ളേറ്റോ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അനുശാസിക്കുന്നത് കല്പിത സംഭവങ്ങളുടെ രചനയാകുന്ന കലയില്‍ കവി പരിശീലനവും പ്രാവീണ്യവും നേടിയിരിക്കണമെന്നാണ്. സംഭവ്യതാനിയമം (Law of Probability) അതീവകലാത്മകമായതുകൊണ്ടാണ് കല്പിതകഥകള്‍ നടക്കാന്‍ സാധ്യതയുള്ളവതന്നെയെന്ന് അനുവാചകര്‍ക്കു തോന്നുന്നതെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു. 'സംഭവ്യമായ അസംഭവ്യതകളാണ് അസംഭവ്യമായ സംഭവ്യതകളെക്കാള്‍ എക്കാലത്തും നല്ലത്' എന്ന വാക്യത്തില്‍ അരിസ്റ്റോട്ടിലിന്റെ സാഹിത്യരചനാസങ്കല്പം മുഴുവന്‍ അടങ്ങിയിരിക്കുന്നു.
ഗൗരവാവഹവും സമഗ്രവും ആയ ഒരു പ്രവൃത്തിയുടെ അനുകരണമാണ് അരിസ്റ്റോട്ടിലിന്റെ ദൃഷ്ടിയില്‍, ഒരു ദുരന്തകൃതി (Tragedy). അതിന് ആലങ്കാരികമായ ഭാഷാപ്രയോഗം വേണം; നൈരന്തര്യമുള്ള ഒരു ആഖ്യാനത്തെക്കാള്‍ സംഭവബഹുലതയാണ് അതിന്റെ ജീവന്‍. സഹതാപത്തിന്റെയും ഭയത്തിന്റെയും മൂര്‍ച്ഛകൊണ്ടുമാത്രം ഈ 'വികാരങ്ങളുടെ വിരേചന' (Catharsis of Emotions) അതില്‍ അനുഭവപ്പെടുകയും വേണം. ഇവയെല്ലാം വിശദീകരിച്ചശേഷം ഒരു ദുരന്തനായകനു വേണ്ട സവിശേഷതകള്‍ കാവ്യമീമാംസ എണ്ണിപ്പറയുന്നുണ്ട്. പീഡനങ്ങള്‍ സഹിക്കുന്ന നിരപരാധിയും, ദാരിദ്ര്യത്തില്‍നിന്നും ഐശ്വര്യത്തിലേക്ക് ഉയര്‍ന്ന നല്ല മനുഷ്യനും (ചീത്തമനുഷ്യനും), ഒടുവില്‍ നാശം വരിക്കുന്ന പ്രതിനായകനും (villain) ഒന്നും ദുരന്തനാടകത്തില്‍ സ്ഥാനമില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
അരിസ്റ്റോട്ടിലിന്റെ കാലത്ത് ഇദ്ദേഹത്തിന്റെ കാവ്യമീമാംസ വിലപ്പെട്ട ഒരു പാഠ്യഗ്രന്ഥമായിരുന്നിരിക്കാമെങ്കിലും അതിന്റെ പ്രാമുഖ്യം പിന്നീട് ഒരു 10 നൂറ്റാണ്ടുകാലത്തേക്കെങ്കിലും വേണ്ടവിധം അംഗീകരിക്കപ്പെട്ടിരുന്നോ എന്നു സംശയമാണ്. എ.ഡി. 8-ാം ശ.-ത്തില്‍ ഇതിന്റെ ഒരു പരിഭാഷ സിറിയക് ഭാഷയിലും 11-ാം ശ.-ത്തില്‍ അറബി, ഹീബ്രു, ലത്തീന്‍ എന്നീ ഭാഷകളിലും പ്രചരിച്ചു തുടങ്ങി. 1000-ാമാണ്ടില്‍ എഴുതപ്പെട്ടതാണ് ഏറ്റവും പ്രാചീനമായ കാവ്യമീമാംസാ മാതൃക.
പ്രഭാഷണകലയെക്കുറിച്ചുള്ള കൃതി മൂന്നു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. പൊതു പ്രസംഗങ്ങളുടെ ആവശ്യത്തെയും സ്വഭാവത്തെയും ലക്ഷ്യത്തെയും സമര്‍ഥമായി ഈ കൃതി വിവരിക്കുന്നുണ്ട്. ഏറ്റവും നല്ല ഫലം കരഗതമാകാന്‍വേണ്ടി ബഹുജനാവേശത്തെ തീപിടിപ്പിക്കേണ്ട പ്രേരണാശക്തി എങ്ങനെ പ്രയോഗിക്കണമെന്ന് അരിസ്റ്റോട്ടില്‍ ഇതില്‍ ഉപദേശിക്കുന്നു. ഒരാള്‍ തന്റെ വാദഗതി സ്ഥാപിച്ചാല്‍മാത്രം പ്രസംഗം വിജയമാകുന്നില്ല; അയാള്‍ സ്ഥാപിക്കാനുപയോഗിച്ച രീതി ശരിയാണെന്നു ശ്രോതാക്കള്‍ക്കു ബോധ്യമാവുകയും വേണം. ഇതിലെ നിര്‍ദേശങ്ങള്‍ സമകാലീന പ്രഭാഷകന്മാര്‍ക്കും പിന്നീട് വളരെ നൂറ്റാണ്ടുകളിലേക്കും മാര്‍ഗദര്‍ശകമായിരുന്നുവെന്നു മാത്രമല്ല, ഈ വിഷയത്തെക്കുറിച്ച് പാശ്ചാത്യലോകത്തു ഉണ്ടായിട്ടുള്ള കൃതികളെല്ലാം ഇതിന്റെ അനുകരണങ്ങളോ വിവൃതികളോ ആണെന്നുകൂടി പറയാം.
(പ്രൊഫ. കെ.ജി. പണിക്കര്‍)