This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഹഖ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അബ്ദുല്‍ ഹഖ് (1910 - ))
 
വരി 1: വരി 1:
= അബ്ദുല്‍ ഹഖ് (1910 - ) =
= അബ്ദുല്‍ ഹഖ് (1910 - ) =
-
ഉര്‍ദുഗദ്യകാരന്‍. 1910-ല്‍ അലഹാബാദില്‍ ജനിച്ചു. അലഹാബാദ്, ഡല്‍ഹി, ലക്നൌ എന്നീ സര്‍വകലാശാലകളില്‍ പഠിച്ച ഇദ്ദേഹം, ഉര്‍ദുവില്‍ എം.എ. ബിരുദവും, ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. പില്ക്കാലത്ത് ഇദ്ദേഹം പാകിസ്താന്‍ പൌരത്വം സ്വീകരിച്ച് കറാച്ചിയില്‍ താമസമാക്കി.
+
ഉര്‍ദുഗദ്യകാരന്‍. 1910-ല്‍ അലഹാബാദില്‍ ജനിച്ചു. അലഹാബാദ്, ഡല്‍ഹി, ലക്നൗ  എന്നീ സര്‍വകലാശാലകളില്‍ പഠിച്ച ഇദ്ദേഹം, ഉര്‍ദുവില്‍ എം.എ. ബിരുദവും, ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. പില്ക്കാലത്ത് ഇദ്ദേഹം പാകിസ്താന്‍ പൌരത്വം സ്വീകരിച്ച് കറാച്ചിയില്‍ താമസമാക്കി.
ഗവേഷകന്‍ എന്ന നിലയില്‍ അബ്ദുല്‍ ഹഖിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. ദക്ഖിനി ഉര്‍ദു എന്ന പ്രാദേശിക ഭാഷാരൂപത്തെപ്പറ്റി വിശദാധ്യയനം നടത്തുകയും അതിന്റെ ഉദ്ഭവം, വളര്‍ച്ച, വികാസം, ഇതര ഭാഷകളോടുള്ള സാദൃശ്യം എന്നിവയെക്കുറിച്ച് അര ഡസനോളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഡല്‍ഹിയിലെ 'ടക്സാലീ സബാന്‍' എന്ന ദേശ്യഭാഷയെ  ആധാരമാക്കി ഇദ്ദേഹം നടത്തിയ പഠനം ആ ഭാഷയെ സംബന്ധിക്കുന്ന പല നൂതന വസ്തുതകളും വെളിച്ചത്തു കൊണ്ടുവരാന്‍ സഹായകമായി. ഇദ്ദേഹത്തിന്റെ റിസാല ഉര്‍ദു എന്ന ഗവേഷണഗ്രന്ഥം ഭാഷാശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് അനുപേക്ഷണീയമായ ഒരു ആധാര ഗ്രന്ഥമായിത്തീര്‍ന്നിട്ടുണ്ട്.

Current revision as of 05:45, 28 നവംബര്‍ 2014

അബ്ദുല്‍ ഹഖ് (1910 - )

സാഹിത്യ വിമര്‍ശകന്‍, പ്രബന്ധകാരന്‍ എന്നീ നിലകളിലും ഹഖ് പ്രസിദ്ധനാണ്. പാശ്ചാത്യ സാഹിത്യ നിരൂപണരീതികള്‍ ഉര്‍ദുവില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച അപൂര്‍വം ഉത്തിഷ്ഠമതികളില്‍ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രധാനസാഹിത്യ പ്രബന്ധങ്ങള്‍ ചന്ദ്തങ്കീദാതേ എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുണ്ട്.

(കെ.പി. സിങ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍