This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ റഹിമാന്‍ സാമിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അബ്ദുല്‍ റഹിമാന്‍ സാമിരി (? - 831))
 
വരി 2: വരി 2:
-
1. അറേബ്യന്‍ തീരത്ത് സഫാര്‍ എന്ന സ്ഥലത്ത് ഇസ്ലാംമതാവലംബിയായി ഖബറടക്കപ്പെട്ട ഒരു ഹിന്ദു രാജാവ്. ആ ഖബറിന്‍മേല്‍ 'അബ്ദുല്‍ റഹിമാന്‍ സാമിരി' എന്ന് എഴുതിയിരിക്കുന്നതിനടിയില്‍ ഇദ്ദേഹമവിടെ എത്തിയത് ഹിജ്ര 212 (എ.ഡി. 827)ലും മരണമടഞ്ഞത് ഹിജ്ര 216 (എ.ഡി. 831) ലുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സഫാറില്‍ ഇങ്ങനെയൊരു 'സാമിരി ഖബര്‍' ഉള്ള വിവരം ആദ്യമായി വെളിപ്പെടുത്തിയത്  ആദ്യത്തെ കേരളചരിത്രമായ തുഹ് ഫത്തുല്‍ മുജാഹിദിനിലാണ്. ലോഗന്‍ തുടങ്ങി മറ്റു പലരും പില്കാലത്ത് ഇതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഇസ്ലാംമതം സ്വീകരിച്ച് മക്കയ്ക്കു പോയെന്ന് പറയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റേതാണ് ഈ ഖബര്‍ എന്ന് ചിലര്‍ സംശയിക്കുന്നുണ്ട്. ഒരു മുസ്ലിം വിശുദ്ധന്റെ പ്രബോധനഫലമായി ഇസ്ലാംമതം സ്വീകരിച്ച ഒരു സാമൂതിരിയുടേതാണ് ഈ ഖബര്‍ എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഖബറില്‍ 'അബ്ദുല്‍ റഹിമാന്‍ സാമിരി' എന്ന് എഴുതിയിട്ടുള്ളതും, അമ്മാവന്‍ മടങ്ങിവരുന്നതുവരെ രാജ്യഭാരം കൈയേല്ക്കുന്നതായി ഓരോ സാമൂതിരിയും കിരീടധാരണാവസരത്തില്‍ സത്യം ചെയ്യുന്നതും മുസ്ലിം സ്ത്രീയില്‍നിന്ന് 'പാന്‍സുപ്പാരി' വാങ്ങല്‍ എന്ന കര്‍മം ആചരിക്കുന്നതും മറ്റും ഇതിന് ഉപോദ്ബലകമാണെന്നാണ് അവരുടെ വാദം. കേരളത്തില്‍ വേറെയും ചില ഭരണാധികാരികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. കോലത്തിരിയുടെ പിതാമഹന്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുള്ളതായി ഇബ്നു ബത്തൂത്ത (എ.ഡി. 1342) രേഖപ്പെടുത്തുന്നു. മുഹമ്മദുനബിയുടെ കാലത്തോ അതിന് ഏറ്റവും അടുത്ത അവസരത്തിലോ ഇസ്ലാംമതപ്രചാരകന്‍മാര്‍ കേരളത്തില്‍ വന്നിട്ടുണ്ട് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഇസ്ലാംമതം സ്വീകരിച്ച ഏതോ പ്രമുഖന്റെ ഖബറാകാം ഇത് എന്ന് അനുമാനിക്കാം.
+
1. അറേബ്യന്‍ തീരത്ത് സഫാര്‍ എന്ന സ്ഥലത്ത് ഇസ്ലാംമതാവലംബിയായി ഖബറടക്കപ്പെട്ട ഒരു ഹിന്ദു രാജാവ്. ആ ഖബറിന്‍മേല്‍ 'അബ്ദുല്‍ റഹിമാന്‍ സാമിരി' എന്ന് എഴുതിയിരിക്കുന്നതിനടിയില്‍ ഇദ്ദേഹമവിടെ എത്തിയത് ഹിജ്ര 212 (എ.ഡി. 827)ലും മരണമടഞ്ഞത് ഹിജ്ര 216 (എ.ഡി. 831) ലുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സഫാറില്‍ ഇങ്ങനെയൊരു 'സാമിരി ഖബര്‍' ഉള്ള വിവരം ആദ്യമായി വെളിപ്പെടുത്തിയത്  ആദ്യത്തെ കേരളചരിത്രമായ തുഹ് ഫത്തുല്‍ മുജാഹിദിനിലാണ്. ലോഗന്‍ തുടങ്ങി മറ്റു പലരും പില്‍കാലത്ത് ഇതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഇസ്ലാംമതം സ്വീകരിച്ച് മക്കയ്ക്കു പോയെന്ന് പറയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റേതാണ് ഈ ഖബര്‍ എന്ന് ചിലര്‍ സംശയിക്കുന്നുണ്ട്. ഒരു മുസ്ലിം വിശുദ്ധന്റെ പ്രബോധനഫലമായി ഇസ്ലാംമതം സ്വീകരിച്ച ഒരു സാമൂതിരിയുടേതാണ് ഈ ഖബര്‍ എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഖബറില്‍ 'അബ്ദുല്‍ റഹിമാന്‍ സാമിരി' എന്ന് എഴുതിയിട്ടുള്ളതും, അമ്മാവന്‍ മടങ്ങിവരുന്നതുവരെ രാജ്യഭാരം കൈയേല്ക്കുന്നതായി ഓരോ സാമൂതിരിയും കിരീടധാരണാവസരത്തില്‍ സത്യം ചെയ്യുന്നതും മുസ്ലിം സ്ത്രീയില്‍നിന്ന് 'പാന്‍സുപ്പാരി' വാങ്ങല്‍ എന്ന കര്‍മം ആചരിക്കുന്നതും മറ്റും ഇതിന് ഉപോദ്ബലകമാണെന്നാണ് അവരുടെ വാദം. കേരളത്തില്‍ വേറെയും ചില ഭരണാധികാരികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. കോലത്തിരിയുടെ പിതാമഹന്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുള്ളതായി ഇബ്‍നു ബത്തൂത്ത (എ.ഡി. 1342) രേഖപ്പെടുത്തുന്നു. മുഹമ്മദുനബിയുടെ കാലത്തോ അതിന് ഏറ്റവും അടുത്ത അവസരത്തിലോ ഇസ്ലാംമതപ്രചാരകന്‍മാര്‍ കേരളത്തില്‍ വന്നിട്ടുണ്ട് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഇസ്ലാംമതം സ്വീകരിച്ച ഏതോ പ്രമുഖന്റെ ഖബറാകാം ഇത് എന്ന് അനുമാനിക്കാം.
(വേലായുധന്‍ പണിക്കശ്ശേരി)
(വേലായുധന്‍ പണിക്കശ്ശേരി)
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 11:42, 27 നവംബര്‍ 2014

അബ്ദുല്‍ റഹിമാന്‍ സാമിരി (? - 831)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍