This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്രസ്തുതപ്രശംസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്രസ്തുതപ്രശംസ = ഒരു അര്‍ഥാലങ്കാരം. 'അപ്രസ്തുതപ്രശംസാഖ്യമപ്രസ്തു...)
(അപ്രസ്തുതപ്രശംസ)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഒരു അര്‍ഥാലങ്കാരം. 'അപ്രസ്തുതപ്രശംസാഖ്യമപ്രസ്തുതമുരയ്ക്കതാന്‍' എന്ന് ഭാഷാഭൂഷണം ഇതിനെ നിര്‍വചിച്ചിരിക്കുന്നു. പ്രസ്തുതത്തിന്റെ പ്രതീതി വരുമാറ് അപ്രസ്തുത വൃത്താന്തം പറയുന്നത് അപ്രസ്തുതപ്രശംസ.

-
  ഉദാ. സ്വൈരം മൃഗങ്ങള്‍ വാഴുന്നു
+
ഉദാ. സ്വൈരം മൃഗങ്ങള്‍ വാഴുന്നു
-
  പരാരാധനമെന്നിയേ.
+
പരാരാധനമെന്നിയേ.
 +
ഒരു രാജസേവകന്റെ വാക്കാണിത്. പരാധീനത (സേവകവൃത്തി)മൂലം തനിക്കുള്ള ക്ളേശവൈവശ്യങ്ങള്‍ വെളിപ്പെടുത്തുക എന്നതാണ് ലക്ഷ്യം-പ്രസ്തുതം. ആ പ്രസ്തുതം വ്യഞ്ജിക്കുമാറ് അപ്രസ്തുതമായ മൃഗസ്വാതന്ത്ര്യ-സൌഖ്യവൃത്താന്തം പറഞ്ഞിരിക്കുന്നു. അപ്രസ്തുതപ്രശംസ പ്രധാനമായി അഞ്ചു വിധത്തിലാണ്.
-
ഒരു രാജസേവകന്റെ വാക്കാണിത്. പരാധീനത (സേവകവൃത്തി)മൂലം തനിക്കുള്ള ക്ളേശവൈവശ്യങ്ങള്‍ വെളിപ്പെടുത്തുക എന്നതാണ് ലക്ഷ്യം-പ്രസ്തുതം. ആ പ്രസ്തുതം വ്യഞ്ജിക്കുമാറ് അപ്രസ്തുതമായ മൃഗസ്വാതന്ത്യ്ര-സൌഖ്യവൃത്താന്തം പറഞ്ഞിരിക്കുന്നു. അപ്രസ്തുതപ്രശംസ പ്രധാനമായി അഞ്ചു വിധത്തിലാണ്.
+
(1) സാരൂപ്യനിബന്ധനാപ്രസ്തുതപ്രശംസ. പ്രസ്തുതത്തിനു പകരം അതിനു സരൂപമായ-തുല്യമായ-അപ്രസ്തുതത്തെ നിബന്ധിക്കുന്നത്. ഇതിന് അന്യാപദേശം, അന്യോക്തി എന്നീ പേരുകള്‍ പ്രസിദ്ധമാണ് (നോ: അന്യാപദേശം). (2) സാമാന്യനിബന്ധനാപ്രസ്തുതപ്രശംസ. പ്രസ്തുതമായ 'വിശേഷ'ത്തിനുപകരം അപ്രസ്തുതമായ 'സാമാന്യം' പറയുന്നത്. ഉദാ. മുകളില്‍ ഉദ്ധരിച്ച 'സ്വൈരം മൃഗങ്ങള്‍ വാഴുന്നു......' എന്ന പദ്യംതന്നെ. തന്റെ പരാധീനത എന്ന വിശേഷപ്രസ്തുതത്തിനു പകരം മൃഗസൌഖ്യം എന്ന സാമാന്യപ്രസ്തുതമാണ് പറഞ്ഞിരിക്കുന്നത്. (3) വിശേഷനിബന്ധനാപ്രസ്തുത പ്രശംസ. മേല്ക്കാണിച്ചതിന് നേര്‍ വിപരീതമായി, സാമാന്യത്തിനു പകരം വിശേഷം പ്രതിപാദിക്കുന്നത്. ഉദാ. ശാകുന്തളത്തിലെ

'ജനമെല്ലാമുന്‍മുഖമാ
-
  'ജനമെല്ലാമുന്‍മുഖമാ
+
യനിമേഷകളായ നേത്രപങ്‍ക്തികളാല്‍.
-
  യനിമേഷകളായ നേത്രപങ്ക്തികളാല്‍.
+
മനമതിലെന്തൊരു ഭാവാല്‍
-
  മനമതിലെന്തൊരു ഭാവാല്‍
+
പനിമതിലേഖാം വിലോകതേ∫ഭിനവാം'
-
 
+
-
  പനിമതിലേഖാം വിലോകതേ ƒഭിനവാം'
+
എന്ന പദ്യം. സുന്ദരവസ്തുക്കളെ സംബന്ധിച്ചുളള മനുഷ്യവൃത്തി എന്ന സാമാന്യത്തിനുപകരം നൂതന ചന്ദ്രക്കലാദര്‍ശനവൃത്തി പറഞ്ഞിരിക്കുന്നു. (4) കാര്യനിബന്ധനാപ്രസ്തുതപ്രശംസ. കാരണം പറയേണ്ടിടത്ത്, കാര്യം പറയുന്നത്. ഉദാ. ഭാഷാകുമാരസംഭവത്തിലെ

  'നാല്ക്കാലികള്‍ക്കുമൊരു നാണമുദിക്കുമെങ്കില്‍

  കുന്നിന്‍ കുമാരിയുടെ കുന്തളകാന്തി കണ്ടാല്‍,
+
-
  നിസ്സംശയം ചമരിമാര്‍ക്കറുമായിരുന്നു

  വാലിന്‍ വിലാസമതിലുള്ളൊരു വത്സലത്വം'
+
നിസ്സംശയം ചമരിമാര്‍ക്കറുമായിരുന്നു
-
എന്ന പദ്യം പാര്‍വതീകേശസൌന്ദര്യം എന്ന കാരണത്തിനുപകരം അതുമൂലമായി ചമരികള്‍ക്കുണ്ടാകാവുന്ന 'വാലിന്‍ വിലാസത്തിലെ വാത്സല്യക്കുറവ്' എന്ന കാര്യം പറഞ്ഞിരിക്കുന്നു. (5) കാരണനിബന്ധനാപ്രസ്തുതപ്രശംസ. മേല്ക്കുറിച്ചതിനു വിപരീതമായി കാര്യത്തിനുപകരം കാരണം പറയുന്നത്. ഉദാ. അമരുകശതകത്തിലെ 'കണ്ടീടാമെന്നൊട്' എന്ന പദ്യം. നായികയുടെ പ്രണയകലഹശമനവിധം എന്ന കാര്യത്തിനുപകരം അതിന്റെ കാരണം പറഞ്ഞിരിക്കുന്നു.
+
വാലിന്‍ വിലാസമതിലുള്ളൊരു വത്സലത്വം'
-
  ഇവയില്‍ ആദ്യത്തേതു സാമ്യത്താലും രണ്ടും മൂന്നും സാമാന്യ-വിശേഷ-ഭാവങ്ങളാലും മൂന്നും നാലും കാര്യ-കാരണ-ഭാവങ്ങളാലും സംഭവിക്കുന്നവയാണ്.
+
എന്ന പദ്യം പാര്‍വതീകേശസൌന്ദര്യം എന്ന കാരണത്തിനുപകരം അതുമൂലമായി ചമരികള്‍ക്കുണ്ടാകാവുന്ന 'വാലിന്‍ വിലാസത്തിലെ വാത്സല്യക്കുറവ്' എന്ന കാര്യം പറഞ്ഞിരിക്കുന്നു.
 +
(5) കാരണനിബന്ധനാപ്രസ്തുതപ്രശംസ. മേല്ക്കുറിച്ചതിനു വിപരീതമായി കാര്യത്തിനുപകരം കാരണം പറയുന്നത്. ഉദാ. അമരുകശതകത്തിലെ 'കണ്ടീടാമെന്നൊട്' എന്ന പദ്യം. നായികയുടെ പ്രണയകലഹശമനവിധം എന്ന കാര്യത്തിനുപകരം അതിന്റെ കാരണം പറഞ്ഞിരിക്കുന്നു.
 +
ഇവയില്‍ ആദ്യത്തേതു സാമ്യത്താലും രണ്ടും മൂന്നും സാമാന്യ-വിശേഷ-ഭാവങ്ങളാലും മൂന്നും നാലും കാര്യ-കാരണ-ഭാവങ്ങളാലും സംഭവിക്കുന്നവയാണ്.
(കെ.കെ. വാധ്യാര്‍)
(കെ.കെ. വാധ്യാര്‍)
 +
[[Category:ഭാഷാശാസ്ത്രം-അലങ്കാരം]]

Current revision as of 09:39, 27 നവംബര്‍ 2014

അപ്രസ്തുതപ്രശംസ

ഒരു അര്‍ഥാലങ്കാരം. 'അപ്രസ്തുതപ്രശംസാഖ്യമപ്രസ്തുതമുരയ്ക്കതാന്‍' എന്ന് ഭാഷാഭൂഷണം ഇതിനെ നിര്‍വചിച്ചിരിക്കുന്നു. പ്രസ്തുതത്തിന്റെ പ്രതീതി വരുമാറ് അപ്രസ്തുത വൃത്താന്തം പറയുന്നത് അപ്രസ്തുതപ്രശംസ.

ഉദാ. സ്വൈരം മൃഗങ്ങള്‍ വാഴുന്നു

പരാരാധനമെന്നിയേ.

ഒരു രാജസേവകന്റെ വാക്കാണിത്. പരാധീനത (സേവകവൃത്തി)മൂലം തനിക്കുള്ള ക്ളേശവൈവശ്യങ്ങള്‍ വെളിപ്പെടുത്തുക എന്നതാണ് ലക്ഷ്യം-പ്രസ്തുതം. ആ പ്രസ്തുതം വ്യഞ്ജിക്കുമാറ് അപ്രസ്തുതമായ മൃഗസ്വാതന്ത്ര്യ-സൌഖ്യവൃത്താന്തം പറഞ്ഞിരിക്കുന്നു. അപ്രസ്തുതപ്രശംസ പ്രധാനമായി അഞ്ചു വിധത്തിലാണ്.

(1) സാരൂപ്യനിബന്ധനാപ്രസ്തുതപ്രശംസ. പ്രസ്തുതത്തിനു പകരം അതിനു സരൂപമായ-തുല്യമായ-അപ്രസ്തുതത്തെ നിബന്ധിക്കുന്നത്. ഇതിന് അന്യാപദേശം, അന്യോക്തി എന്നീ പേരുകള്‍ പ്രസിദ്ധമാണ് (നോ: അന്യാപദേശം). (2) സാമാന്യനിബന്ധനാപ്രസ്തുതപ്രശംസ. പ്രസ്തുതമായ 'വിശേഷ'ത്തിനുപകരം അപ്രസ്തുതമായ 'സാമാന്യം' പറയുന്നത്. ഉദാ. മുകളില്‍ ഉദ്ധരിച്ച 'സ്വൈരം മൃഗങ്ങള്‍ വാഴുന്നു......' എന്ന പദ്യംതന്നെ. തന്റെ പരാധീനത എന്ന വിശേഷപ്രസ്തുതത്തിനു പകരം മൃഗസൌഖ്യം എന്ന സാമാന്യപ്രസ്തുതമാണ് പറഞ്ഞിരിക്കുന്നത്. (3) വിശേഷനിബന്ധനാപ്രസ്തുത പ്രശംസ. മേല്ക്കാണിച്ചതിന് നേര്‍ വിപരീതമായി, സാമാന്യത്തിനു പകരം വിശേഷം പ്രതിപാദിക്കുന്നത്. ഉദാ. ശാകുന്തളത്തിലെ

'ജനമെല്ലാമുന്‍മുഖമാ

യനിമേഷകളായ നേത്രപങ്‍ക്തികളാല്‍.

മനമതിലെന്തൊരു ഭാവാല്‍

പനിമതിലേഖാം വിലോകതേ∫ഭിനവാം'

എന്ന പദ്യം. സുന്ദരവസ്തുക്കളെ സംബന്ധിച്ചുളള മനുഷ്യവൃത്തി എന്ന സാമാന്യത്തിനുപകരം നൂതന ചന്ദ്രക്കലാദര്‍ശനവൃത്തി പറഞ്ഞിരിക്കുന്നു. (4) കാര്യനിബന്ധനാപ്രസ്തുതപ്രശംസ. കാരണം പറയേണ്ടിടത്ത്, കാര്യം പറയുന്നത്. ഉദാ. ഭാഷാകുമാരസംഭവത്തിലെ

'നാല്ക്കാലികള്‍ക്കുമൊരു നാണമുദിക്കുമെങ്കില്‍

കുന്നിന്‍ കുമാരിയുടെ കുന്തളകാന്തി കണ്ടാല്‍,

നിസ്സംശയം ചമരിമാര്‍ക്കറുമായിരുന്നു

വാലിന്‍ വിലാസമതിലുള്ളൊരു വത്സലത്വം'

എന്ന പദ്യം പാര്‍വതീകേശസൌന്ദര്യം എന്ന കാരണത്തിനുപകരം അതുമൂലമായി ചമരികള്‍ക്കുണ്ടാകാവുന്ന 'വാലിന്‍ വിലാസത്തിലെ വാത്സല്യക്കുറവ്' എന്ന കാര്യം പറഞ്ഞിരിക്കുന്നു. (5) കാരണനിബന്ധനാപ്രസ്തുതപ്രശംസ. മേല്ക്കുറിച്ചതിനു വിപരീതമായി കാര്യത്തിനുപകരം കാരണം പറയുന്നത്. ഉദാ. അമരുകശതകത്തിലെ 'കണ്ടീടാമെന്നൊട്' എന്ന പദ്യം. നായികയുടെ പ്രണയകലഹശമനവിധം എന്ന കാര്യത്തിനുപകരം അതിന്റെ കാരണം പറഞ്ഞിരിക്കുന്നു.

ഇവയില്‍ ആദ്യത്തേതു സാമ്യത്താലും രണ്ടും മൂന്നും സാമാന്യ-വിശേഷ-ഭാവങ്ങളാലും മൂന്നും നാലും കാര്യ-കാരണ-ഭാവങ്ങളാലും സംഭവിക്കുന്നവയാണ്.

(കെ.കെ. വാധ്യാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍