This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പോസ്തല പിതാക്കന്‍മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അപ്പോസ്തല പിതാക്കന്‍മാര്‍ = അുീീഹശര എമവേലൃ ക്രൈസ്തവസഭാസംബന്ധമായ ക...) |
Mksol (സംവാദം | സംഭാവനകള്‍) (→അപ്പോസ്തല പിതാക്കന്‍മാര്‍) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അപ്പോസ്തല പിതാക്കന്‍മാര്‍ = | = അപ്പോസ്തല പിതാക്കന്‍മാര്‍ = | ||
- | + | Apostolic Fathers | |
- | + | ||
- | + | ||
ക്രൈസ്തവസഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് എ.ഡി. 100-നും 150-നും ഇടയ്ക്ക് പ്രതിപാദിച്ചിട്ടുള്ള എഴുത്തുകാര്‍. ഇവരുടെ ലിഖിതങ്ങളും അപ്പോസ്തലപിതാക്കന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ ക്രിസ്തുശിഷ്യന്മാരുടെ സമകാലികരായ അനുയായികളോ അവരെ നേരിട്ടറിയാവുന്നവരോ ആണ്. | ക്രൈസ്തവസഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് എ.ഡി. 100-നും 150-നും ഇടയ്ക്ക് പ്രതിപാദിച്ചിട്ടുള്ള എഴുത്തുകാര്‍. ഇവരുടെ ലിഖിതങ്ങളും അപ്പോസ്തലപിതാക്കന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ ക്രിസ്തുശിഷ്യന്മാരുടെ സമകാലികരായ അനുയായികളോ അവരെ നേരിട്ടറിയാവുന്നവരോ ആണ്. | ||
+ | ജെ.ബി. കെടേലിയര്‍, ആദ്യമായി 1672-ല്‍ ഈ പേര് ഉപയോഗിക്കുകയും ബര്‍ന്നബാസ്, റോമിലെ ക്ളൈമെന്റ്, അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോളിക്കാര്‍പ്പ്, ഹെര്‍മാസ് എന്നിങ്ങനെ അഞ്ചുപേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവരെ കൂടാതെ ഡിഡാക്കെ(Didache)യും ക്ളമെന്റിന്റെ രണ്ടാം ലേഖനവും പപ്പിയാസും അപ്പോസ്തലന്‍മാരുടെ വിശ്വാസപ്രമാണവും അപ്പോസ്തലപിതാക്കന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. | ||
- | + | പൌരാണികത്വമാണ് ഇവരുടെ പ്രത്യേകത. അപ്പോസ്തലന്‍മാരുമായി നേരിട്ടുള്ള ബന്ധംമൂലം അവരുടെ പഠനം സുവിശേഷങ്ങളുടേയും മറ്റു പുതിയനിയമ ഗ്രന്ഥങ്ങളുടേയും തുടര്‍ച്ചതന്നെയാണ് എന്നു പറയാം. ആദിമക്രിസ്ത്യാനികള്‍ എങ്ങനെയാണ് വിശ്വാസ സത്യങ്ങള്‍ മനസ്സിലാക്കിയിരുന്നത് എന്നതിന് അസന്ദിഗ്ധമായ തെളിവുകള്‍ ഇവിടെനിന്നും കിട്ടുന്നു. അബദ്ധസിദ്ധാന്തങ്ങളോടുള്ള വെല്ലുവിളികളോ യുക്തിപരമായ വ്യാഖ്യാനങ്ങളോ ഇതിലില്ല. ദൈവശാസ്ത്രപരമായ വിശകലനങ്ങളും ക്ളിപ്തമായ വിവരണങ്ങളും ഇതില്‍ കാണുന്നില്ല. അവ പില്ക്കാലങ്ങളിലെ പ്രത്യേകതയാണ്. സാഹിത്യപരമായും താര്‍ക്കികമായും അവ അപ്പോളജറ്റിക്സുക(apologetics)ളുടേയും അംഗീകൃത ലിഖിതങ്ങ(canonical writings)ളുടേയും പിന്നിലാണ്. സത്യവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ശ്രമസാധ്യമായ ജോലി അവ പ്രാവര്‍ത്തികമാക്കുകയായിരുന്നു. അതിനായി വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികള്‍ അവ നിര്‍ലോപം ഉപയോഗിക്കുന്നതായി കാണാം. | |
- | + | ||
- | + | ||
- | പൌരാണികത്വമാണ് ഇവരുടെ പ്രത്യേകത. അപ്പോസ്തലന്‍മാരുമായി നേരിട്ടുള്ള ബന്ധംമൂലം അവരുടെ പഠനം സുവിശേഷങ്ങളുടേയും മറ്റു പുതിയനിയമ ഗ്രന്ഥങ്ങളുടേയും തുടര്‍ച്ചതന്നെയാണ് എന്നു പറയാം. ആദിമക്രിസ്ത്യാനികള്‍ എങ്ങനെയാണ് വിശ്വാസ സത്യങ്ങള്‍ മനസ്സിലാക്കിയിരുന്നത് എന്നതിന് അസന്ദിഗ്ധമായ തെളിവുകള്‍ ഇവിടെനിന്നും കിട്ടുന്നു. അബദ്ധസിദ്ധാന്തങ്ങളോടുള്ള വെല്ലുവിളികളോ യുക്തിപരമായ വ്യാഖ്യാനങ്ങളോ ഇതിലില്ല. ദൈവശാസ്ത്രപരമായ വിശകലനങ്ങളും ക്ളിപ്തമായ വിവരണങ്ങളും ഇതില്‍ കാണുന്നില്ല. അവ പില്ക്കാലങ്ങളിലെ പ്രത്യേകതയാണ്. സാഹിത്യപരമായും താര്‍ക്കികമായും അവ അപ്പോളജറ്റിക്സുക( | + | |
- | + | ||
- | + | ||
- | + | ||
+ | '''പ്രബോധനങ്ങളും പഠനങ്ങളും.''' (1) 'അപ്പോസ്തലപിതാക്കന്‍മാ'രുടെ പഠനങ്ങള്‍ വളരെ ക്രമീകൃതമല്ലെങ്കിലും താഴെകാണുന്നവിധം വ്യവഹരിക്കാവുന്നതാകുന്നു. ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും (മനുഷ്യാവതാരം), ക്രിസ്തു സഥാപിച്ച സഭ, ആ സഭയ്ക്ക് ഉള്ള അധികാരം, വിശുദ്ധീകരണത്തിനുള്ള ഉപാധികള്‍, സാന്‍മാര്‍ഗിക നിയമസംഹിത എന്നിവയാണ് അവയില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന ആശയങ്ങള്‍. (2) ജ്ഞാനസ്നാന വിശ്വാസപ്രമാണവും ത്രിത്വാത്മക പ്രബോധനവും ഏതാണ്ടൊന്നുതന്നെയാണ്; ഈ ജ്ഞാനസ്നാന വിശ്വാസപ്രമാണമാണ് നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനം. ഇഗ്നേഷ്യസും ക്ളെമെന്റും പോളിക്കാര്‍പ്പുമെല്ലാം ഈ വിശ്വാസപ്രമാണം ആവര്‍ത്തിക്കുന്നുണ്ട്. (3) ക്രിസ്തുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയുംപറ്റി അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് ശക്തമായ ഭാഷയിലാണ് സംസാരിക്കുന്നത്. 'ദൈവം', 'എന്റെ ദൈവം', 'നമ്മുടെ ദൈവം' എന്നിങ്ങനെ അദ്ദേഹം ക്രിസ്തുവിനെ സംബോധന ചെയ്യുന്നു. അതോടൊപ്പം ക്രിസ്തുവിന്റെ മനുഷ്യത്വവും ഇഗ്നേഷ്യസ് സ്പഷ്ടമാക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വവും കന്യാത്വപൂര്‍ണമായ ഗര്‍ഭധാരണവും ഇഗ്നേഷ്യസിന്റെ പഠനങ്ങളില്‍ പ്രധാനങ്ങളാണ്. ബര്‍ന്നബാസിന്റെ ലേഖനത്തിലും ഇതേ സത്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നു. 4) ക്രിസ്തു സ്ഥാപിച്ച സഭ, അതിന്റെ ഘടന, ആന്തരിക ജീവിതം എന്നിവയെപ്പറ്റി സമഗ്രമായ അറിവ് അപ്പോസ്തലപിതാക്കന്‍മാരില്‍നിന്നും ലഭിക്കുന്നു. അധികാരത്തോടുകൂടിയ സഭയാണ് ക്രിസ്തു സ്ഥാപിച്ചത്. എല്ലാ അധികാരത്തിന്റേയും ഉറവിടം ദൈവമാണ്. സഭയില്‍ മൂന്ന് അധികാരപദവികളുണ്ട്: മെത്രാന്‍, വൈദികന്‍, ശുശ്രൂഷകന്‍. ചിലയിടത്ത് രണ്ടു പദവികളെപ്പറ്റിയേ പരാമര്‍ശിക്കുന്നുള്ളു. (5) വിശുദ്ധീകരണമാര്‍ഗങ്ങളില്‍ പ്രധാനം ജ്ഞാനസ്നാനം, പാപമോചനം, കുര്‍ബാന എന്നിവയാണ്. (6) സാന്‍മാര്‍ഗികനിയമങ്ങളെ സംബന്ധിച്ച് അപ്പോസ്തല പിതാക്കന്‍മാരുടെ പഠനം വിശുദ്ധ ഗ്രന്ഥത്തേക്കാള്‍ ലളിതമാണ്. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ മകുടമാണ് സന്‍മാര്‍ഗജീവിതം. ക്രിസ്തുവുമായുള്ള ഐക്യമാണ് പ്രധാനം. തുടര്‍ച്ചയായ ആയോധനമാണ് ക്രിസ്തീയ ജീവിതം (ഹെര്‍മസ്, II ക്ളെമെന്റ്). | ||
വിശുദ്ധ ബര്‍ന്നബാസിന്റേതെന്നു പറയുന്ന ലേഖനത്തില്‍ (100-131) പ്രകാശത്തിന്റേയും അന്ധകാരത്തിന്റേയും 'രണ്ടു വഴികളാ'ണ് പ്രതിപാദ്യം. എന്നാല്‍ പ്രസ്തുത കൃതി ബര്‍ന്നബാസിന്റേതല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ക്ളെമെന്റിന്റെ രണ്ടാം ലേഖനത്തെപ്പറ്റിയുള്ള അഭിജ്ഞമതവും ഇതുതന്നെ. ആ ലേഖനവും കൃത്രിമമാണത്രെ. | വിശുദ്ധ ബര്‍ന്നബാസിന്റേതെന്നു പറയുന്ന ലേഖനത്തില്‍ (100-131) പ്രകാശത്തിന്റേയും അന്ധകാരത്തിന്റേയും 'രണ്ടു വഴികളാ'ണ് പ്രതിപാദ്യം. എന്നാല്‍ പ്രസ്തുത കൃതി ബര്‍ന്നബാസിന്റേതല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ക്ളെമെന്റിന്റെ രണ്ടാം ലേഖനത്തെപ്പറ്റിയുള്ള അഭിജ്ഞമതവും ഇതുതന്നെ. ആ ലേഖനവും കൃത്രിമമാണത്രെ. | ||
- | + | '''വ്യക്തികളെപ്പറ്റി.''' വി. പത്രോസിന്റെ 3-ാമത്തെ പിന്‍ഗാമിയായിരുന്നു റോമിലെ ക്ളെമെന്റ്. 92 മുതല്‍ 101 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. കൊരിന്തിലെ സഭയില്‍ അസ്വസ്ഥതകളുണ്ടായതായി അറിഞ്ഞ് ക്ളെമെന്റ് ആധികാരികമായി അവിടെ ഇടപെടുന്നതായി അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നു. മറ്റു സഭകളില്‍ റോമാ സിംഹാസനത്തിനുള്ള ആദ്യ നൂറ്റാണ്ടിലെ തെളിവ് എന്ന നിലയില്‍ ക്ളെമെന്റിന്റെ ലേഖനം അമൂല്യമാണ്. എ.ഡി. 110-നോടുകൂടിയാണ് വി. ഇഗ്നേഷ്യസ് റോമില്‍ വച്ച് രക്തസാക്ഷിയായത്.സഭാ ജീവിതത്തിന്റെ കേന്ദ്രബിന്ദു മെത്രാനായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനം. ക്രിസ്തുവുമായുള്ള ഐക്യത്തിന് അതാവശ്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇഗ്നേഷ്യസിന്റെ സമകാലികനും വി. യോഹന്നാന്റെ ശിഷ്യനുമായിരുന്ന പോളിക്കാര്‍പ്പ് പാരമ്പര്യത്തെ പുകഴ്ത്തി പറയുന്നു. 156-ല്‍ ഇദ്ദേഹം രക്തസാക്ഷിയായി. പപിയാസ് ഫ്രജിയായില്‍ മെത്രാനായിരുന്നുവെന്നും പോളിക്കാര്‍പ്പിന്റെ സ്നേഹിതനായിരുന്നുവെന്നും രക്ഷകന്റെ വാക്കുകളുടെ അര്‍ഥം (120-140) എന്നൊരു ഗ്രന്ഥം രചിച്ചുവെന്നും വിശുദ്ധ ഇരണേവൂസ് രേഖപ്പെടുത്തിയിരിക്കുന്നു. | |
- | വ്യക്തികളെപ്പറ്റി. വി. പത്രോസിന്റെ 3-ാമത്തെ പിന്‍ഗാമിയായിരുന്നു റോമിലെ ക്ളെമെന്റ്. 92 മുതല്‍ 101 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. കൊരിന്തിലെ സഭയില്‍ അസ്വസ്ഥതകളുണ്ടായതായി അറിഞ്ഞ് ക്ളെമെന്റ് ആധികാരികമായി അവിടെ ഇടപെടുന്നതായി അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നു. മറ്റു സഭകളില്‍ റോമാ സിംഹാസനത്തിനുള്ള ആദ്യ നൂറ്റാണ്ടിലെ തെളിവ് എന്ന നിലയില്‍ ക്ളെമെന്റിന്റെ ലേഖനം അമൂല്യമാണ്. എ.ഡി. 110-നോടുകൂടിയാണ് വി. ഇഗ്നേഷ്യസ് റോമില്‍ വച്ച് രക്തസാക്ഷിയായത്.സഭാ ജീവിതത്തിന്റെ കേന്ദ്രബിന്ദു മെത്രാനായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനം. ക്രിസ്തുവുമായുള്ള ഐക്യത്തിന് അതാവശ്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇഗ്നേഷ്യസിന്റെ സമകാലികനും വി. യോഹന്നാന്റെ ശിഷ്യനുമായിരുന്ന പോളിക്കാര്‍പ്പ് പാരമ്പര്യത്തെ പുകഴ്ത്തി പറയുന്നു. 156-ല്‍ ഇദ്ദേഹം രക്തസാക്ഷിയായി. പപിയാസ് ഫ്രജിയായില്‍ മെത്രാനായിരുന്നുവെന്നും പോളിക്കാര്‍പ്പിന്റെ സ്നേഹിതനായിരുന്നുവെന്നും രക്ഷകന്റെ വാക്കുകളുടെ അര്‍ഥം (120-140) എന്നൊരു ഗ്രന്ഥം രചിച്ചുവെന്നും വിശുദ്ധ ഇരണേവൂസ് രേഖപ്പെടുത്തിയിരിക്കുന്നു. | + | |
(ഡോ. ജോസഫ് കോയിക്കക്കുടി) | (ഡോ. ജോസഫ് കോയിക്കക്കുടി) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:12, 27 നവംബര്‍ 2014
അപ്പോസ്തല പിതാക്കന്‍മാര്‍
Apostolic Fathers
ക്രൈസ്തവസഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് എ.ഡി. 100-നും 150-നും ഇടയ്ക്ക് പ്രതിപാദിച്ചിട്ടുള്ള എഴുത്തുകാര്‍. ഇവരുടെ ലിഖിതങ്ങളും അപ്പോസ്തലപിതാക്കന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ ക്രിസ്തുശിഷ്യന്മാരുടെ സമകാലികരായ അനുയായികളോ അവരെ നേരിട്ടറിയാവുന്നവരോ ആണ്.
ജെ.ബി. കെടേലിയര്‍, ആദ്യമായി 1672-ല്‍ ഈ പേര് ഉപയോഗിക്കുകയും ബര്‍ന്നബാസ്, റോമിലെ ക്ളൈമെന്റ്, അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോളിക്കാര്‍പ്പ്, ഹെര്‍മാസ് എന്നിങ്ങനെ അഞ്ചുപേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവരെ കൂടാതെ ഡിഡാക്കെ(Didache)യും ക്ളമെന്റിന്റെ രണ്ടാം ലേഖനവും പപ്പിയാസും അപ്പോസ്തലന്‍മാരുടെ വിശ്വാസപ്രമാണവും അപ്പോസ്തലപിതാക്കന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
പൌരാണികത്വമാണ് ഇവരുടെ പ്രത്യേകത. അപ്പോസ്തലന്‍മാരുമായി നേരിട്ടുള്ള ബന്ധംമൂലം അവരുടെ പഠനം സുവിശേഷങ്ങളുടേയും മറ്റു പുതിയനിയമ ഗ്രന്ഥങ്ങളുടേയും തുടര്‍ച്ചതന്നെയാണ് എന്നു പറയാം. ആദിമക്രിസ്ത്യാനികള്‍ എങ്ങനെയാണ് വിശ്വാസ സത്യങ്ങള്‍ മനസ്സിലാക്കിയിരുന്നത് എന്നതിന് അസന്ദിഗ്ധമായ തെളിവുകള്‍ ഇവിടെനിന്നും കിട്ടുന്നു. അബദ്ധസിദ്ധാന്തങ്ങളോടുള്ള വെല്ലുവിളികളോ യുക്തിപരമായ വ്യാഖ്യാനങ്ങളോ ഇതിലില്ല. ദൈവശാസ്ത്രപരമായ വിശകലനങ്ങളും ക്ളിപ്തമായ വിവരണങ്ങളും ഇതില്‍ കാണുന്നില്ല. അവ പില്ക്കാലങ്ങളിലെ പ്രത്യേകതയാണ്. സാഹിത്യപരമായും താര്‍ക്കികമായും അവ അപ്പോളജറ്റിക്സുക(apologetics)ളുടേയും അംഗീകൃത ലിഖിതങ്ങ(canonical writings)ളുടേയും പിന്നിലാണ്. സത്യവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ശ്രമസാധ്യമായ ജോലി അവ പ്രാവര്‍ത്തികമാക്കുകയായിരുന്നു. അതിനായി വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികള്‍ അവ നിര്‍ലോപം ഉപയോഗിക്കുന്നതായി കാണാം.
പ്രബോധനങ്ങളും പഠനങ്ങളും. (1) 'അപ്പോസ്തലപിതാക്കന്‍മാ'രുടെ പഠനങ്ങള്‍ വളരെ ക്രമീകൃതമല്ലെങ്കിലും താഴെകാണുന്നവിധം വ്യവഹരിക്കാവുന്നതാകുന്നു. ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും (മനുഷ്യാവതാരം), ക്രിസ്തു സഥാപിച്ച സഭ, ആ സഭയ്ക്ക് ഉള്ള അധികാരം, വിശുദ്ധീകരണത്തിനുള്ള ഉപാധികള്‍, സാന്‍മാര്‍ഗിക നിയമസംഹിത എന്നിവയാണ് അവയില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന ആശയങ്ങള്‍. (2) ജ്ഞാനസ്നാന വിശ്വാസപ്രമാണവും ത്രിത്വാത്മക പ്രബോധനവും ഏതാണ്ടൊന്നുതന്നെയാണ്; ഈ ജ്ഞാനസ്നാന വിശ്വാസപ്രമാണമാണ് നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനം. ഇഗ്നേഷ്യസും ക്ളെമെന്റും പോളിക്കാര്‍പ്പുമെല്ലാം ഈ വിശ്വാസപ്രമാണം ആവര്‍ത്തിക്കുന്നുണ്ട്. (3) ക്രിസ്തുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയുംപറ്റി അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് ശക്തമായ ഭാഷയിലാണ് സംസാരിക്കുന്നത്. 'ദൈവം', 'എന്റെ ദൈവം', 'നമ്മുടെ ദൈവം' എന്നിങ്ങനെ അദ്ദേഹം ക്രിസ്തുവിനെ സംബോധന ചെയ്യുന്നു. അതോടൊപ്പം ക്രിസ്തുവിന്റെ മനുഷ്യത്വവും ഇഗ്നേഷ്യസ് സ്പഷ്ടമാക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വവും കന്യാത്വപൂര്‍ണമായ ഗര്‍ഭധാരണവും ഇഗ്നേഷ്യസിന്റെ പഠനങ്ങളില്‍ പ്രധാനങ്ങളാണ്. ബര്‍ന്നബാസിന്റെ ലേഖനത്തിലും ഇതേ സത്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നു. 4) ക്രിസ്തു സ്ഥാപിച്ച സഭ, അതിന്റെ ഘടന, ആന്തരിക ജീവിതം എന്നിവയെപ്പറ്റി സമഗ്രമായ അറിവ് അപ്പോസ്തലപിതാക്കന്‍മാരില്‍നിന്നും ലഭിക്കുന്നു. അധികാരത്തോടുകൂടിയ സഭയാണ് ക്രിസ്തു സ്ഥാപിച്ചത്. എല്ലാ അധികാരത്തിന്റേയും ഉറവിടം ദൈവമാണ്. സഭയില്‍ മൂന്ന് അധികാരപദവികളുണ്ട്: മെത്രാന്‍, വൈദികന്‍, ശുശ്രൂഷകന്‍. ചിലയിടത്ത് രണ്ടു പദവികളെപ്പറ്റിയേ പരാമര്‍ശിക്കുന്നുള്ളു. (5) വിശുദ്ധീകരണമാര്‍ഗങ്ങളില്‍ പ്രധാനം ജ്ഞാനസ്നാനം, പാപമോചനം, കുര്‍ബാന എന്നിവയാണ്. (6) സാന്‍മാര്‍ഗികനിയമങ്ങളെ സംബന്ധിച്ച് അപ്പോസ്തല പിതാക്കന്‍മാരുടെ പഠനം വിശുദ്ധ ഗ്രന്ഥത്തേക്കാള്‍ ലളിതമാണ്. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ മകുടമാണ് സന്‍മാര്‍ഗജീവിതം. ക്രിസ്തുവുമായുള്ള ഐക്യമാണ് പ്രധാനം. തുടര്‍ച്ചയായ ആയോധനമാണ് ക്രിസ്തീയ ജീവിതം (ഹെര്‍മസ്, II ക്ളെമെന്റ്).
വിശുദ്ധ ബര്‍ന്നബാസിന്റേതെന്നു പറയുന്ന ലേഖനത്തില്‍ (100-131) പ്രകാശത്തിന്റേയും അന്ധകാരത്തിന്റേയും 'രണ്ടു വഴികളാ'ണ് പ്രതിപാദ്യം. എന്നാല്‍ പ്രസ്തുത കൃതി ബര്‍ന്നബാസിന്റേതല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ക്ളെമെന്റിന്റെ രണ്ടാം ലേഖനത്തെപ്പറ്റിയുള്ള അഭിജ്ഞമതവും ഇതുതന്നെ. ആ ലേഖനവും കൃത്രിമമാണത്രെ.
വ്യക്തികളെപ്പറ്റി. വി. പത്രോസിന്റെ 3-ാമത്തെ പിന്‍ഗാമിയായിരുന്നു റോമിലെ ക്ളെമെന്റ്. 92 മുതല്‍ 101 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. കൊരിന്തിലെ സഭയില്‍ അസ്വസ്ഥതകളുണ്ടായതായി അറിഞ്ഞ് ക്ളെമെന്റ് ആധികാരികമായി അവിടെ ഇടപെടുന്നതായി അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നു. മറ്റു സഭകളില്‍ റോമാ സിംഹാസനത്തിനുള്ള ആദ്യ നൂറ്റാണ്ടിലെ തെളിവ് എന്ന നിലയില്‍ ക്ളെമെന്റിന്റെ ലേഖനം അമൂല്യമാണ്. എ.ഡി. 110-നോടുകൂടിയാണ് വി. ഇഗ്നേഷ്യസ് റോമില്‍ വച്ച് രക്തസാക്ഷിയായത്.സഭാ ജീവിതത്തിന്റെ കേന്ദ്രബിന്ദു മെത്രാനായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനം. ക്രിസ്തുവുമായുള്ള ഐക്യത്തിന് അതാവശ്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇഗ്നേഷ്യസിന്റെ സമകാലികനും വി. യോഹന്നാന്റെ ശിഷ്യനുമായിരുന്ന പോളിക്കാര്‍പ്പ് പാരമ്പര്യത്തെ പുകഴ്ത്തി പറയുന്നു. 156-ല്‍ ഇദ്ദേഹം രക്തസാക്ഷിയായി. പപിയാസ് ഫ്രജിയായില്‍ മെത്രാനായിരുന്നുവെന്നും പോളിക്കാര്‍പ്പിന്റെ സ്നേഹിതനായിരുന്നുവെന്നും രക്ഷകന്റെ വാക്കുകളുടെ അര്‍ഥം (120-140) എന്നൊരു ഗ്രന്ഥം രചിച്ചുവെന്നും വിശുദ്ധ ഇരണേവൂസ് രേഖപ്പെടുത്തിയിരിക്കുന്നു.
(ഡോ. ജോസഫ് കോയിക്കക്കുടി)