This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 12: | വരി 12: | ||
- | + | അഭിപ്രായവിനിമയത്തിനും സാംഖ്യികവിവരങ്ങള് ശേഖരിക്കുന്നതിനും യോജിച്ചുള്ള പഠന-ഗവേഷണങ്ങള്‍ നടത്തുന്നതിനും അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്നതിന് അളവുകളും തൂക്കങ്ങളും ഏകീകരിക്കുന്നതിനും ഗവണ്‍മെന്റുകളുടെമേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നതിനും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം അനിവാര്യമാണ്. | |
വരി 57: | വരി 57: | ||
ഈ വാണിജ്യസംഘടനകള്‍ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാല്‍, ഇവയുടെ നിര്‍ദേശങ്ങള്‍ക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. നോ: അന്താരാഷ്ട്രകാര്‍ഷികകേന്ദ്രം, അന്താരാഷ്ട്രതൊഴില്‍സംഘടന, അന്താരാഷ്ട്രനാണയനിധി, അന്താരാഷ്ട്രപുനര്നിര്മാണവികസനബാങ്ക്, അന്താരാഷ്ട്രവാണിജ്യം, അന്താരാഷ്ട്രവ്യോമഗതാഗതസംഘടന, അന്താരാഷ്ട്ര സിവില്‍ വ്യോമയാനസംഘടന, ലോകവ്യാപാരസംഘടന. | ഈ വാണിജ്യസംഘടനകള്‍ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാല്‍, ഇവയുടെ നിര്‍ദേശങ്ങള്‍ക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. നോ: അന്താരാഷ്ട്രകാര്‍ഷികകേന്ദ്രം, അന്താരാഷ്ട്രതൊഴില്‍സംഘടന, അന്താരാഷ്ട്രനാണയനിധി, അന്താരാഷ്ട്രപുനര്നിര്മാണവികസനബാങ്ക്, അന്താരാഷ്ട്രവാണിജ്യം, അന്താരാഷ്ട്രവ്യോമഗതാഗതസംഘടന, അന്താരാഷ്ട്ര സിവില്‍ വ്യോമയാനസംഘടന, ലോകവ്യാപാരസംഘടന. | ||
+ | [[Category:സംഘടന]] |
Current revision as of 12:23, 25 നവംബര്‍ 2014
അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍
International Trade Organizations
വ്യാപാരം, വാണിജ്യം, ഗതാഗതം, കൃഷി എന്നിവയുടെ വികസനത്തിനുവേണ്ടി അന്താരാഷ്ട്രതലത്തില്‍ സംവിധാനം ചെയ്തിട്ടുള്ള സര്‍ക്കാരിതരസംഘടനകള്‍. 1851-ല്‍ ലണ്ടനില്‍ നടന്ന പ്രദര്‍ശനത്തോടെയാണ് വാണിജ്യസംഘടനകളുടെ തുടക്കംകുറിച്ചത്. അന്യരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും അന്താരാഷ്ട്രക്കരാറുകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായതോടെയാണ് ഇത്തരം സംഘടനകള്‍ രൂപവത്കരിക്കാന്‍ തുടങ്ങിയത്. ഈ പ്രദര്‍ശനത്തിന്റെ ഫലമായി 'ഇന്‍ര്‍നാഷനല്‍ യൂണിയന് ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഒഫ് ഇന്ഡസ്റ്റ്രിയല് പ്രോപ്പര്‍ട്ടി' (1883), 'ബേണ്‍ കോപ്പിറൈറ്റ് കണ്വന്ഷന് ആന്‍ഡ് യൂണിയന്' (1886) എന്നിവ രൂപംകൊണ്ടു. ഈ സംഘടനകളുടെ ശക്തി പില്ക്കാലത്ത് വളരെ വര്‍ധിച്ചു.
ഗവണ്മെന്റുകളുടെ പങ്കാളിത്തമുള്ള അന്താരാഷ്ട്രസംഘടനകളുടെ ആവിര്‍ഭാവത്തോടെ ഗവണ്മെന്റുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനും വേണ്ടി സര്‍ക്കാരിതരസംഘടനകളും പുരോഗമിച്ചു. അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ പ്രവര്‍ത്തനഫലമായാണ് 'ഇന്റര്‍നാഷനല്‍ അസോസിയേഷന് ഒഫ് എംപ്ളോയേഴ്സ്' ഉണ്ടായത്. വാണിജ്യം, വ്യവസായം എന്നിവയില്‍ ഏകീകരണം സാധ്യമാക്കുന്നതിന് 'ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ സ്റ്റാന്ഡാര്ഡൈസേഷന്' രൂപംകൊണ്ടു.
വര്‍ഷംതോറും സമ്മേളനങ്ങള്‍ നടത്തി തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്ന അനവധി സംഘടനകളുണ്ട്. ചില സംഘടനകള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ കാര്യാലയങ്ങളും ഓരോ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രത്യേക 'ഉപസമിതി'കളും ഉണ്ട്. അംഗങ്ങളുടെ മേല്‍ സ്വാധീനംചെലുത്തി നിര്‍ണായകങ്ങളായ തീരുമാനങ്ങളെടുപ്പിക്കാന്‍ ശക്തമായ സംഘടനകളും ഇന്ന് വളരെയുണ്ട്. ഇത്തരം സംഘടനകളിലെ അംഗങ്ങള്‍ വ്യക്തികളല്ല; രാഷ്ട്രങ്ങളാണ്. 'ഇന്റര്‍നാഷനല്‍ ഇന്സ്റ്റിറ്റ്യൂഷന് ഒഫ് റെഫ്രിജറേഷന്‍', 'ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ ഹൌസിങ് ആന്‍ഡ് ടൌണ്‍പ്ളാനിങ്' എന്നിവ ഉദാഹരണങ്ങളാണ്.
അഭിപ്രായവിനിമയത്തിനും സാംഖ്യികവിവരങ്ങള് ശേഖരിക്കുന്നതിനും യോജിച്ചുള്ള പഠന-ഗവേഷണങ്ങള്‍ നടത്തുന്നതിനും അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്നതിന് അളവുകളും തൂക്കങ്ങളും ഏകീകരിക്കുന്നതിനും ഗവണ്‍മെന്റുകളുടെമേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നതിനും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം അനിവാര്യമാണ്.
അന്താരാഷ്ട്രവാണിജ്യസംഘടനകളില് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'അന്താരാഷ്ട്രവാണിജ്യമണ്ഡലം' (International Chamber of Commerce). 1869-ല്‍ തുടങ്ങിയെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിപുലമാക്കിയത് 1920 മുതല്ക്കാണ്. 'അംഗത്വം നേടിയിട്ടുള്ള രാഷ്ട്രങ്ങളുടെ സാമ്പത്തികശക്തിയുടെ ഒരു വന്‍സഖ്യം' എന്നാണ് അന്താരാഷ്ട്രവാണിജ്യമണ്ഡലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
'കമ്മിഷന് ഫോര്‍ ഏഷ്യന്‍ ആന്‍ഡ് ഫാര്‍ ഈസ്റ്റേണ്‍ അഫയേഴ്സ്' എന്ന ഒരു പ്രാദേശികസമിതി ഈ മണ്ഡലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള 'കോണ്‍ഗ്രസ്' ആണ് മണ്ഡലത്തിന്റെ പ്രധാന ഭരണസമിതി. ഒരു സ്ഥിരകൌണ്സിലും കൌണ്‍സില്‍ തിരഞ്ഞെടുക്കുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. സാമ്പത്തിക-ആര്ഥികനയം; ഉത്പാദനം, വിതരണം, പരസ്യം; ഗതാഗതവും വാര്‍ത്താവിനിമയവും; നിയമവും വാണിജ്യനടപടികളും എന്നിങ്ങനെ നാലു വകുപ്പുകളുടെ ഭരണനിര്‍വഹണത്തിന് 40-ഓളം കമ്മിഷനുകളും സമിതികളും പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ ഒരു കേന്ദ്രവാര്‍ത്താ ഓഫീസുമുണ്ട്. രണ്ടു യുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലത്തെ ഗവണ്മെന്റുനയങ്ങളുടെമേല് കനത്ത സ്വാധീനത ചെലുത്തിയ ഈ വാണിജ്യമണ്ഡലം അന്താരാഷ്ട്രനാണയനിധിയുടെയും ലോകബാങ്കിന്റെയും സ്ഥാപനത്തിന് വളരെ സഹായിച്ചിട്ടുണ്ട്.
അന്താരാഷ്ട്രവാണിജ്യമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളോടു സാദൃശ്യമുള്ള ഒരു സംഘടനയാണ് 'അന്താരാഷ്ട്രസഹകരണസഖ്യം' (International Co operative Alliance). ബ്രിട്ടിഷ് 'സഹകരണ കോണ്‍ഗ്രസ്സും' ഫ്രഞ്ചു 'സഹകരണ കോണ്‍ഗ്രസ്സും' 1880കളില്‍ സമ്മേളിച്ചതിന്റെ ഫലമായാണ് 1895-ല്‍ സഹകരണസഖ്യങ്ങളുടെ അന്താരാഷ്ട്രസ്ഥാപനമായ അന്താരാഷ്ട്രസഹകരണസഖ്യം രൂപംകൊണ്ടത്.
എല്ലാവിധ സഹകരണസംഘങ്ങളുടെയും സാര്‍വദേശീയ പ്രതിനിധിയാകുകയും സഹകരണതത്ത്വങ്ങളും സഹകരണസമ്പ്രദായങ്ങളും ലോകമൊട്ടുക്ക് പ്രചരിപ്പിക്കുകയുമാണ് ഈ സഖ്യത്തിന്റെ ഉദ്ദേശ്യം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള ഒരു 'കോണ്ഗ്രസ്സാ'ണ് ഈ സഖ്യത്തിന്റെ ഭരണസമിതി. 1960-ല്‍ നടന്ന ലാസേന്‍ സമ്മേളനത്തില്‍വച്ച് അന്താരാഷ്ട്രസഹകരണവാണിജ്യം, തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഉത്പാദനം, അച്ചടിവ്യവസായം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയെക്കുറിച്ചുള്ള നയങ്ങള്‍ രൂപവത്കരിച്ചു. അവികസിതരാഷ്ട്രങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഈ സഹകരണസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 1954-ല്‍ ഒരു വികസനനിധി (Development Fund) സ്ഥാപിക്കപ്പെട്ടു.
ഇതുപോലെ ആഗോളവ്യാപ്തിയുള്ള സംഘടനകളാണ് 'യൂണിയന് ഒഫ് ഇന്റര്‍നാഷനല്‍ ഫെയഴ്സ്' (1925), 'ഇന്റര്‍നാഷനല്‍ അസോസിയേഷന് ഒഫ് ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോഴ്സ്' (1928), 'ഇന്റര്‍നാഷനല്‍ ഓഫീസ് ഫോര്‍ മോട്ടോര്‍ ട്രേഡ്സ് ആന്‍ഡ് റിപ്പയഴ്സ്' എന്നിവ.
ഉത്പാദനവ്യവസായങ്ങളിലും അനവധി അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഘടനകളുണ്ട്. 'ഇന്റര്‍നാഷനല്‍ ഓഫീസ് ഒഫ് കൊക്കോ ആന്‍ഡ് ചോക്കളേറ്റ്' (1930), 'ഇന്റര്‍ നാഷനല്‍ ഫെഡറേഷന് ഒഫ് മീറ്റ്ട്രേഡേഴ്സ് അസോസിയേഷന്' (1946), 'യൂറോപ്യന്‍ ബ്രൂവറികണ്വന്ഷന്' (1947). വിദ്യുത്ച്ഛക്തി, കല്‍ക്കരി, മറ്റ് ഇന്ധനങ്ങള്‍ എന്നിവയെപ്പറ്റി ഗവേഷണം നടത്തുകയും ഇവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്രസമ്മേളനങ്ങള്ക്കുള്ള വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് 'വേള്‍ഡ് പവര്‍ കോണ്‍ഫറന്‍സ്', 'ഇന്റര്‍നാഷനല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മിഷന്' (1906), 'ഇന്റര്‍നാഷനല്‍ യൂണിയന് ഒഫ് പ്രൊഡ്യൂസേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് ഇലക്ട്രിക്കല്‍ എനര്‍ജി' എന്നീ സംഘടനകള്‍ വേള്‍ഡ് പവര്‍ കോണ്‍ഫറന്‍സിനോട് സാദൃശ്യമുള്ളവയാണ്.
തുണിത്തരങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും അനവധി അന്താരാഷ്ട്രസംഘടനകളുണ്ട്. 'ഇന്റര്‍നാഷനല്‍ വൂള്‍ സെക്രട്ടേറിയറ്റ്', 'ഇന്റര്‍നാഷനല്‍ വൂള്‍ ടെക്സ്റ്റൈല്‍ ഓര്ഗനൈസേഷന്', 'ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഒഫ് കോട്ടണ്‍ ആന്‍ഡ് അലൈഡ് ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രീസ്', 'ഇന്റര്‍നാഷനല്‍ സില്‍ക്ക് അസോസിയേഷന്', 'ഇന്റര്‍നാഷനല്‍ റെയിന്വെയര് കൌണ്‍സില്‍', 'ഇന്റര്‍നാഷനല്‍ കമ്മിറ്റി ഫോര്‍ ഡൈയിങ് ആന്‍ഡ് ക്ളീനിങ്' (1950).
വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും മറ്റുമായി ചില സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഉദാ. 'ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് ഇന്‍ഷുറന്‍സ് അസോസിയേഷന്' (1946), ഇന്റര്‍നാഷനല്‍ ത്രിഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (1925).
വാര്‍ത്താവിനിമയത്തിന് അന്താരാഷ്ട്രാടിസ്ഥാനത്തില്‍ ചില സര്ക്കാരിതരസ്ഥാപനങ്ങളുണ്ട്. 'യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്' (1925), വിവിധരാജ്യങ്ങളിലെ റേഡിയോബന്ധങ്ങള് സമന്വയിപ്പിക്കുന്നതിന് 'ഇന്റര്‍നാഷനല്‍ അമച്വര്‍ റേഡിയോ യൂണിയന്' (1925), 'ഇന്റര്‍നാഷനല്‍ റേഡിയോ മാരിടൈം കമ്മിറ്റി' (1947) എന്നിവ ഇതിനുള്ള സമിതികളാണ്.
റയില്‍വേയുടെ സംവിധാനത്തിലും വികസനത്തിലും ശ്രദ്ധിക്കുന്ന സംഘടനകളാണ് 'ഇന്റര്‍നാഷനല്‍ യൂണിയന് ഒഫ് റയില്‍വേസ്' (1922), 'ഇന്റര്‍നാഷനല്‍ റയില്‍വേ കോണ്‍ഗ്രസ് അസോസിയേഷന്' (1884), 'പാന്‍ അമേരിക്കന്‍ റയില്‍വേ കോണ്‍ഗ്രസ് അസോസിയേഷന്' എന്നിവ.
കപ്പല്‍ഗതാഗത-വികസനത്തിനും ഗവേഷണത്തിനും ഇതുപോലെ സമിതികളുണ്ട്. 'ബാള്‍ട്ടിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ മാരിടൈം കോണ്‍ഫറന്‍സ്' (1905), 'ഇന്റര്‍നാഷനല്‍ ചേംബര്‍ ഒഫ് ഷിപ്പിങ്' (1921). കപ്പല്‍ ജോലിക്കാരുടെ വേതനം, തൊഴില്‍ നിലവാരങ്ങള്‍ എന്നിവ ശ്രദ്ധിക്കുന്ന സംഘടനയാണ് 'ഇന്റര്‍നാഷനല്‍ ഷിപ്പിങ് കോണ്‍ഫറന്‍സ്'.
ടൂറിസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിലവില്‍വന്നു. 'ഇന്റര്‍നാഷണല്‍ ആട്ടോമൊബൈല്‍ ഫെഡറേഷന്' ആണ് ഇതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. 'ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് റോഡ് കോണ്‍ഗ്രസ്', 'ഇന്റര്‍നാഷനല്‍ യൂണിയന് ഓഫ് പബ്ളിക്ക് ട്രാന്‍സ്പോര്‍ട്ട്' എന്നിവ റോഡുഗതാഗതം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സംഘടനകളാണ്. വിമാനഗതാഗതം ത്വരിതപ്പെടുത്തുന്നതിനുള്ള സംഘടനകളാണ് 'ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്', 'ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്' എന്നിവ.
കാര്ഷികവികസനത്തിനുവേണ്ടിയും ചില സംഘടനകള്‍ രൂപംകൊണ്ടിട്ടുണ്ട്. 1905-ല്‍ സ്ഥാപിച്ച 'ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികള്‍ച്ചറി'ന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഭക്ഷ്യകാര്‍ഷികസംഘടന ഏറ്റെടുത്തു. ചില പ്രത്യേക ഉത്പന്നങ്ങളുടെ വികസനത്തിനുവേണ്ടിയും സംഘടനകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്‍ജിനീയറിങ് വ്യവസായങ്ങളുടെ വികാസം ലക്ഷ്യമാക്കി ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'ഇന്റര്‍നാഷനല്‍ അസോസിയേഷന് ഫോര്‍ ബ്രിഡ്ജ് ആന്‍ഡ് സ്റ്റ്രക്ചറല് എന്‍ജിനീയറിങ്', 'യൂണിയന് ഒഫ് ഇന്റര്‍നാഷനല്‍ എന്‍ജിനീയറിങ് ഓര്‍ഗനൈസേഷന്‍സ്' എന്നിവ ഇതിനുള്ള സംഘടനകളാണ്. ഇവയെക്കൂടാതെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അംഗീകാരമുള്ള 'അസോസിയേഷന് ഒഫ് ലാറ്റിന്‍ അമേരിക്കന്‍ ഇന്ഡസ്ട്രിയലിറ്റ്സ്, 'കരീബിയന്‍ എപ്ളോയേഴ്സ് കോണ്‍ഫെഡറേഷന്‍' 'ആസിയന്‍ കോണ്‍ഫെഡറേഷന്‍ എംപ്ളോയേഴ്സ്', 'കോണ്‍ഫെഡറേഷന്‍ ഒഫ് ഏഷ്യാ പസിഫിക് എംപ്ളോയേഴ്സ്', 'ജനറല്‍ യൂണിയന് ഒഫ് ചേംബേഴ്സ് ഒഫ് കോമേഴ്സ്', ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഫോറം ഫോര്‍ അറബ് കണ്ട്രീസ് തുടങ്ങിയ സംഘടനകളും അന്താരാഷ്ട്ര വാണിജ്യരംഗത്ത് സജീവമാണ്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യസംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനമാണ് 'ഫെഡറേഷന് ഒഫ് ഇന്റര്‍നാഷനല്‍ ട്രേഡ് അസോസിയേഷന്‍സ്' (എഫ്.ഐ.ടി.എ.) നിര്‍വഹിക്കുന്നത്.
ഈ വാണിജ്യസംഘടനകള്‍ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാല്‍, ഇവയുടെ നിര്‍ദേശങ്ങള്‍ക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. നോ: അന്താരാഷ്ട്രകാര്‍ഷികകേന്ദ്രം, അന്താരാഷ്ട്രതൊഴില്‍സംഘടന, അന്താരാഷ്ട്രനാണയനിധി, അന്താരാഷ്ട്രപുനര്നിര്മാണവികസനബാങ്ക്, അന്താരാഷ്ട്രവാണിജ്യം, അന്താരാഷ്ട്രവ്യോമഗതാഗതസംഘടന, അന്താരാഷ്ട്ര സിവില്‍ വ്യോമയാനസംഘടന, ലോകവ്യാപാരസംഘടന.