This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തരീക്ഷമര്‍ദ റെയില്‍വേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്തരീക്ഷമര്‍ദ റെയില്‍വേ = അന്തരീക്ഷമര്ദംകൊണ്ട് ഓടുന്ന വാഹനങ്ങള്‍...) |
Mksol (സംവാദം | സംഭാവനകള്‍) (→അന്തരീക്ഷമര്‍ദ റെയില്‍വേ) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
- | അന്തരീക്ഷമര്ദംകൊണ്ട് ഓടുന്ന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉണ്ടാക്കിയ റെയില്‍പാത. 1840-നും 1845-നും ഇടയ്ക്കാണ് അന്തരീക്ഷമര്‍ദം ഉപയോഗിച്ച് വാഹനങ്ങള്‍ ചലിപ്പിക്കാനുള്ള യത്നങ്ങള്‍ കാര്യക്ഷമമായി നടന്നത്. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജേക്കബ് സമുദ( | + | അന്തരീക്ഷമര്ദംകൊണ്ട് ഓടുന്ന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉണ്ടാക്കിയ റെയില്‍പാത. 1840-നും 1845-നും ഇടയ്ക്കാണ് അന്തരീക്ഷമര്‍ദം ഉപയോഗിച്ച് വാഹനങ്ങള്‍ ചലിപ്പിക്കാനുള്ള യത്നങ്ങള്‍ കാര്യക്ഷമമായി നടന്നത്. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജേക്കബ് സമുദ(Jacob Samuda)യും എസ്. ക്ളാഗ്ഗും (S.Clagg) ആയിരുന്നു. പാളങ്ങളുടെ ഒത്തനടുക്ക് ഉടനീളത്തില്‍ ഒരു കുഴല്‍വച്ച്, എയര്‍ പമ്പ് (air pump) ഉപയോഗിച്ച് കുഴലിലെ വായു പുറത്തുകളഞ്ഞ് അതില്‍ ഭാഗികശൂന്യത സൃഷ്ടിക്കുന്നു. കുഴലിനുള്ളില്‍ കൊണ്ടിരിക്കത്തക്കവണ്ണമാണ് വാഹനത്തിന്റെ പിസ്റ്റണ്‍ ഘടിപ്പിക്കുന്നത്. അന്തരീക്ഷമര്ദംകൊണ്ട് ഭാഗികശൂന്യതയുള്ള കുഴലില്‍കൂടി പിസ്റ്റണ്‍ മുന്നോട്ടു നീങ്ങുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഇതാണ് അന്തരീക്ഷമര്‍ദ റെയില്വാഹനത്തിന്റെ പ്രവര്‍ത്തനരീതി. |
- | 1843-ല്‍ അയര്‍ലണ്ടില്‍ ഡാല്കെ ( | + | 1843-ല്‍ അയര്‍ലണ്ടില്‍ ഡാല്കെ (Dalkey)ക്കും കിങ്സ് ടൌണിനും ഇടയ്ക്ക് 3½ കി.മീ. ഓളം നീളത്തില്‍ ഇത്തരം ഒരു റെയില്‍പാത സ്ഥാപിക്കപ്പെട്ടു. 1855-വരെ അതു പ്രവര്‍ത്തിച്ചു. ലണ്ടനിലും ക്ളോയിഡോണിലും ഈ സമ്പ്രദായം പരീക്ഷിക്കുകയുണ്ടായി. കൂടുതല്‍ സൌകര്യപ്രദമായ പ്രവര്ത്തനോപായങ്ങളുടെ ആവിര്‍ഭാവത്തോടെ അന്തരീക്ഷമര്ദവാഹനങ്ങള് പുറംതള്ളപ്പെട്ടു. നോ: റെയില്‍വേ എന്‍ജിനീയറിങ്, റെയില്‍ എന്ജിന് |
+ | [[Category:ഗതാഗതം]] |
Current revision as of 05:25, 25 നവംബര്‍ 2014
അന്തരീക്ഷമര്‍ദ റെയില്‍വേ
അന്തരീക്ഷമര്ദംകൊണ്ട് ഓടുന്ന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉണ്ടാക്കിയ റെയില്‍പാത. 1840-നും 1845-നും ഇടയ്ക്കാണ് അന്തരീക്ഷമര്‍ദം ഉപയോഗിച്ച് വാഹനങ്ങള്‍ ചലിപ്പിക്കാനുള്ള യത്നങ്ങള്‍ കാര്യക്ഷമമായി നടന്നത്. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജേക്കബ് സമുദ(Jacob Samuda)യും എസ്. ക്ളാഗ്ഗും (S.Clagg) ആയിരുന്നു. പാളങ്ങളുടെ ഒത്തനടുക്ക് ഉടനീളത്തില്‍ ഒരു കുഴല്‍വച്ച്, എയര്‍ പമ്പ് (air pump) ഉപയോഗിച്ച് കുഴലിലെ വായു പുറത്തുകളഞ്ഞ് അതില്‍ ഭാഗികശൂന്യത സൃഷ്ടിക്കുന്നു. കുഴലിനുള്ളില്‍ കൊണ്ടിരിക്കത്തക്കവണ്ണമാണ് വാഹനത്തിന്റെ പിസ്റ്റണ്‍ ഘടിപ്പിക്കുന്നത്. അന്തരീക്ഷമര്ദംകൊണ്ട് ഭാഗികശൂന്യതയുള്ള കുഴലില്‍കൂടി പിസ്റ്റണ്‍ മുന്നോട്ടു നീങ്ങുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഇതാണ് അന്തരീക്ഷമര്‍ദ റെയില്വാഹനത്തിന്റെ പ്രവര്‍ത്തനരീതി.
1843-ല്‍ അയര്‍ലണ്ടില്‍ ഡാല്കെ (Dalkey)ക്കും കിങ്സ് ടൌണിനും ഇടയ്ക്ക് 3½ കി.മീ. ഓളം നീളത്തില്‍ ഇത്തരം ഒരു റെയില്‍പാത സ്ഥാപിക്കപ്പെട്ടു. 1855-വരെ അതു പ്രവര്‍ത്തിച്ചു. ലണ്ടനിലും ക്ളോയിഡോണിലും ഈ സമ്പ്രദായം പരീക്ഷിക്കുകയുണ്ടായി. കൂടുതല്‍ സൌകര്യപ്രദമായ പ്രവര്ത്തനോപായങ്ങളുടെ ആവിര്‍ഭാവത്തോടെ അന്തരീക്ഷമര്ദവാഹനങ്ങള് പുറംതള്ളപ്പെട്ടു. നോ: റെയില്‍വേ എന്‍ജിനീയറിങ്, റെയില്‍ എന്ജിന്