This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളിഡ്‌ജ്‌, ജോണ്‍ കാൽവിന്‍ (1872 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Coolidge, John Calvin)
(Coolidge, John Calvin)
 
വരി 7: വരി 7:
യു.എസ്സിലെ 30-ാമത്തെ പ്രസിഡന്റ്‌ (1923-28). മെര്‍മണ്ടിലെ പ്‌ളിമത്തില്‍ 1872 ജൂല. 4-ന്‌ ഇംഗ്ലീഷ്‌ പ്യൂരിട്ടന്‍ വംശജരായ വിക്‌ടോറിയയുടെയും ജോണിന്റെയും പുത്രനായി ജനിച്ചു. 1891-ല്‍ ആമേഴ്‌സ്റ്റ്‌ കോളജില്‍ ചേര്‍ന്ന്‌ ബിരുദമെടുത്തശേഷം നോര്‍താംടണിലും മസാച്ചുസെറ്റ്‌സിലും നിയമവിദ്യാഭ്യാസം നടത്തി. 1898-ല്‍ അഭിഭാഷകനായി പ്രാക്‌റ്റീസ്‌ ആരംഭിച്ചു. എങ്കിലും പെട്ടെന്ന്‌ പ്രാദേശിക സംസ്ഥാന രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞു. മസാച്ചുസെറ്റ്‌സ്‌ നിയമസഭാംഗമായും നോര്‍താംടണ്‍ മേയറായും പ്രവര്‍ത്തിച്ച കൂളിഡ്‌ജ്‌ മൂന്നു പ്രാവശ്യം സംസ്ഥാന  ലെഫ്‌. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1919-ല്‍ മസാച്ചുസെറ്റ്‌സ്‌ സ്റ്റേറ്റ്‌ ഗവര്‍ണറായി.

-
1919-ല്‍ ബോസ്റ്റണിലെ പൊലീസ്‌ സമരം കൈകാര്യം ചെയ്‌ത രീതി കൂളിഡ്‌ജിനെ പ്രസിദ്ധനാക്കി. റിപ്പബ്ലിക്കന്‍ കക്ഷി 1920-ല്‍ ഇദ്ദേഹത്തെ യു.എസ്‌. വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്‌തു. വൈസ്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൂളിഡ്‌ജ്‌ 1923 ആഗ. 2-ന്‌ പ്രസിഡന്റ്‌ ഡബ്ല്യു. ജി. ഹാര്‍ഡിങ്ങിന്റെ ആകസ്‌മിക മരണത്തോടെ പ്രസിഡന്റു സ്ഥാനമേറ്റു. ഇദ്ദേഹം 1924-ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത യാഥാസ്ഥിതികനായ കൂളിഡ്‌ജ്‌ പ്രധാന നിയമനിര്‍മാണങ്ങളൊന്നും നടത്തിയില്ല. സെനറ്റിന്റെ നിയമനിര്‍മാണ പരിപാടികള്‍ വീറ്റോ ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം സ്വകാര്യവ്യവസായികള്‍ക്കു നികുതി കുറയ്‌ക്കുകയും സാമ്പത്തിക സഹായം നല്‌കുകയും മിതവ്യയം പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. കൂളിഡ്‌ജിന്റെ കാലത്ത്‌ അപാരമായ വ്യാവസായിക വളര്‍ച്ചയുണ്ടായി. ഇദ്ദേഹം കുത്തക വിരുദ്ധ നടപടികളെ നിരുത്സാഹപ്പെടുത്തുകയും, കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായമായ വില ലഭ്യമാക്കുന്നതിനുള്ള കൃഷിക്കാരുടെ ഉദ്യമങ്ങളെ ചെറുക്കുകയും, ഒന്നാം ലോകയുദ്ധാനന്തര കാര്‍ഷികത്തകര്‍ച്ചയില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തു.
+
1919-ല്‍ ബോസ്റ്റണിലെ പൊലീസ്‌ സമരം കൈകാര്യം ചെയ്‌ത രീതി കൂളിഡ്‌ജിനെ പ്രസിദ്ധനാക്കി. റിപ്പബ്ലിക്കന്‍ കക്ഷി 1920-ല്‍ ഇദ്ദേഹത്തെ യു.എസ്‌. വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്‌തു. വൈസ്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൂളിഡ്‌ജ്‌ 1923 ആഗ. 2-ന്‌ പ്രസിഡന്റ്‌ ഡബ്ല്യു. ജി. ഹാര്‍ഡിങ്ങിന്റെ ആകസ്‌മിക മരണത്തോടെ പ്രസിഡന്റു സ്ഥാനമേറ്റു. ഇദ്ദേഹം 1924-ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത യാഥാസ്ഥിതികനായ കൂളിഡ്‌ജ്‌ പ്രധാന നിയമനിര്‍മാണങ്ങളൊന്നും നടത്തിയില്ല. സെനറ്റിന്റെ നിയമനിര്‍മാണ പരിപാടികള്‍ വീറ്റോ ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം സ്വകാര്യവ്യവസായികള്‍ക്കു നികുതി കുറയ്‌ക്കുകയും സാമ്പത്തിക സഹായം നല്‌കുകയും മിതവ്യയം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. കൂളിഡ്‌ജിന്റെ കാലത്ത്‌ അപാരമായ വ്യാവസായിക വളര്‍ച്ചയുണ്ടായി. ഇദ്ദേഹം കുത്തക വിരുദ്ധ നടപടികളെ നിരുത്സാഹപ്പെടുത്തുകയും, കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായമായ വില ലഭ്യമാക്കുന്നതിനുള്ള കൃഷിക്കാരുടെ ഉദ്യമങ്ങളെ ചെറുക്കുകയും, ഒന്നാം ലോകയുദ്ധാനന്തര കാര്‍ഷികത്തകര്‍ച്ചയില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തു.
വീണ്ടുമൊരിക്കല്‍ക്കൂടി പ്രസിഡന്റ്‌ സ്ഥാനത്തിനു മത്സരിക്കുവാന്‍ ഇദ്ദേഹം തയ്യാറായില്ല. 1928-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1933 ജനു. 5-ന്‌ നോര്‍താംടണില്‍വച്ച്‌ നിര്യാതനായി.

(ഡോ. ഡി. ജയദേവദാസ്‌)
(ഡോ. ഡി. ജയദേവദാസ്‌)

Current revision as of 11:29, 24 നവംബര്‍ 2014

കൂളിഡ്‌ജ്‌, ജോണ്‍ കാൽവിന്‍ (1872 - 1933)

Coolidge, John Calvin

ജോണ്‍ കാല്‍വിന്‍ കൂളിഡ്‌ജ്‌

യു.എസ്സിലെ 30-ാമത്തെ പ്രസിഡന്റ്‌ (1923-28). മെര്‍മണ്ടിലെ പ്‌ളിമത്തില്‍ 1872 ജൂല. 4-ന്‌ ഇംഗ്ലീഷ്‌ പ്യൂരിട്ടന്‍ വംശജരായ വിക്‌ടോറിയയുടെയും ജോണിന്റെയും പുത്രനായി ജനിച്ചു. 1891-ല്‍ ആമേഴ്‌സ്റ്റ്‌ കോളജില്‍ ചേര്‍ന്ന്‌ ബിരുദമെടുത്തശേഷം നോര്‍താംടണിലും മസാച്ചുസെറ്റ്‌സിലും നിയമവിദ്യാഭ്യാസം നടത്തി. 1898-ല്‍ അഭിഭാഷകനായി പ്രാക്‌റ്റീസ്‌ ആരംഭിച്ചു. എങ്കിലും പെട്ടെന്ന്‌ പ്രാദേശിക സംസ്ഥാന രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞു. മസാച്ചുസെറ്റ്‌സ്‌ നിയമസഭാംഗമായും നോര്‍താംടണ്‍ മേയറായും പ്രവര്‍ത്തിച്ച കൂളിഡ്‌ജ്‌ മൂന്നു പ്രാവശ്യം സംസ്ഥാന ലെഫ്‌. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1919-ല്‍ മസാച്ചുസെറ്റ്‌സ്‌ സ്റ്റേറ്റ്‌ ഗവര്‍ണറായി.

1919-ല്‍ ബോസ്റ്റണിലെ പൊലീസ്‌ സമരം കൈകാര്യം ചെയ്‌ത രീതി കൂളിഡ്‌ജിനെ പ്രസിദ്ധനാക്കി. റിപ്പബ്ലിക്കന്‍ കക്ഷി 1920-ല്‍ ഇദ്ദേഹത്തെ യു.എസ്‌. വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്‌തു. വൈസ്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൂളിഡ്‌ജ്‌ 1923 ആഗ. 2-ന്‌ പ്രസിഡന്റ്‌ ഡബ്ല്യു. ജി. ഹാര്‍ഡിങ്ങിന്റെ ആകസ്‌മിക മരണത്തോടെ പ്രസിഡന്റു സ്ഥാനമേറ്റു. ഇദ്ദേഹം 1924-ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത യാഥാസ്ഥിതികനായ കൂളിഡ്‌ജ്‌ പ്രധാന നിയമനിര്‍മാണങ്ങളൊന്നും നടത്തിയില്ല. സെനറ്റിന്റെ നിയമനിര്‍മാണ പരിപാടികള്‍ വീറ്റോ ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം സ്വകാര്യവ്യവസായികള്‍ക്കു നികുതി കുറയ്‌ക്കുകയും സാമ്പത്തിക സഹായം നല്‌കുകയും മിതവ്യയം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. കൂളിഡ്‌ജിന്റെ കാലത്ത്‌ അപാരമായ വ്യാവസായിക വളര്‍ച്ചയുണ്ടായി. ഇദ്ദേഹം കുത്തക വിരുദ്ധ നടപടികളെ നിരുത്സാഹപ്പെടുത്തുകയും, കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായമായ വില ലഭ്യമാക്കുന്നതിനുള്ള കൃഷിക്കാരുടെ ഉദ്യമങ്ങളെ ചെറുക്കുകയും, ഒന്നാം ലോകയുദ്ധാനന്തര കാര്‍ഷികത്തകര്‍ച്ചയില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തു.

വീണ്ടുമൊരിക്കല്‍ക്കൂടി പ്രസിഡന്റ്‌ സ്ഥാനത്തിനു മത്സരിക്കുവാന്‍ ഇദ്ദേഹം തയ്യാറായില്ല. 1928-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1933 ജനു. 5-ന്‌ നോര്‍താംടണില്‍വച്ച്‌ നിര്യാതനായി.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍