This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍ (1882 - 1943) = സാഹിത്യത്തിലും പത്രപ്രവര...) |
Mksol (സംവാദം | സംഭാവനകള്‍) (→അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍ (1882 - 1943)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍ (1882 - 1943) = | = അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍ (1882 - 1943) = | ||
- | സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും വൈദ്യശാസ്ത്രത്തിലും വിജയം വരിച്ച ഒരു കേരളീയപണ്ഡിതന്‍. കൊച്ചി വടക്കാഞ്ചേരി ആലത്തൂര്‍ ജനാര്‍ദനന്‍ നമ്പൂതിരിയുടെ പുത്രനായി കൊ.വ. 1057 മേടം 12-ന് (1882 ഏ.) ജനിച്ചു. കൃഷ്ണന്‍ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭന്‍മാരായ ആചാര്യന്‍മാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളില്‍ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാല്‍ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ാമത്തെ വയസ്സില്‍ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭര്‍ത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ലന്തക്കാര്‍ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയും കോട്ടകള്‍ പിടിച്ചടക്കിയ കൊല്ലം 9-ാം ശ. പൂര്‍വാര്‍ധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിര്‍മിച്ചിട്ടുള്ള റാണി | + | സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും വൈദ്യശാസ്ത്രത്തിലും വിജയം വരിച്ച ഒരു കേരളീയപണ്ഡിതന്‍. കൊച്ചി വടക്കാഞ്ചേരി ആലത്തൂര്‍ ജനാര്‍ദനന്‍ നമ്പൂതിരിയുടെ പുത്രനായി കൊ.വ. 1057 മേടം 12-ന് (1882 ഏ.) ജനിച്ചു. കൃഷ്ണന്‍ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭന്‍മാരായ ആചാര്യന്‍മാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളില്‍ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാല്‍ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ാമത്തെ വയസ്സില്‍ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭര്‍ത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ലന്തക്കാര്‍ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയും കോട്ടകള്‍ പിടിച്ചടക്കിയ കൊല്ലം 9-ാം ശ. പൂര്‍വാര്‍ധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിര്‍മിച്ചിട്ടുള്ള റാണി ഗംഗാധരലക്ഷ്‍മിയാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. 1943 ജനു. 7-ന് ഇദ്ദേഹം അന്തരിച്ചു. |
+ | [[Category:ജീവചരിത്രം]] |
Current revision as of 11:03, 24 നവംബര്‍ 2014
അനുജന്‍ നമ്പൂതിരിപ്പാട്, ആലത്തൂര്‍ (1882 - 1943)
സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും വൈദ്യശാസ്ത്രത്തിലും വിജയം വരിച്ച ഒരു കേരളീയപണ്ഡിതന്‍. കൊച്ചി വടക്കാഞ്ചേരി ആലത്തൂര്‍ ജനാര്‍ദനന്‍ നമ്പൂതിരിയുടെ പുത്രനായി കൊ.വ. 1057 മേടം 12-ന് (1882 ഏ.) ജനിച്ചു. കൃഷ്ണന്‍ എന്നായിരുന്നു പേര്. ഗുരുകുല സമ്പ്രദായപ്രകാരം പ്രഗല്ഭന്‍മാരായ ആചാര്യന്‍മാരുടെ അടുത്തുനിന്നു കാവ്യനാടകാലങ്കാരങ്ങളും വേദശാസ്ത്രങ്ങളും വൈദ്യവും അഭ്യസിച്ച് നമ്പൂതിരിസമുദായത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുവേണ്ടിയുള്ള യത്നങ്ങളില്‍ പങ്കെടുത്തു. അസാധാരണമായ കവിതാവാസനയാല്‍ അനുഗൃഹീതനായിരുന്ന ഇദ്ദേഹം 22-ാമത്തെ വയസ്സില്‍ ബ്രഹ്മാനന്ദവിലാസം കാവ്യവും വേളീമഹോത്സവം തുള്ളലും രചിച്ചു. സാഹിത്യസൌരഭം (കവിതാസമാഹാരം), ഭര്‍ത്തൃഹരിസുഭാഷിതം (കിളിപ്പാട്ട്), ശ്രീമൂലശതകം (കാവ്യം), റാണി ഗംഗാധര ലക്ഷ്മി (ചരിത്രാഖ്യായിക) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ലന്തക്കാര്‍ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയും കോട്ടകള്‍ പിടിച്ചടക്കിയ കൊല്ലം 9-ാം ശ. പൂര്‍വാര്‍ധത്തിലെ കൊച്ചി രാജ്യചരിത്രം പശ്ചാത്തലമാക്കി നിര്‍മിച്ചിട്ടുള്ള റാണി ഗംഗാധരലക്ഷ്‍മിയാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. 1943 ജനു. 7-ന് ഇദ്ദേഹം അന്തരിച്ചു.