This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിമധുരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അതിമധുരം = ഏഹ്യര്യൃൃവശ്വമ ഴഹമയൃമ ഫാബേസി (എമയമരല) സസ്യകുടുംബത്തില്‍പ...) |
Mksol (സംവാദം | സംഭാവനകള്‍) (→അതിമധുരം) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അതിമധുരം = | = അതിമധുരം = | ||
- | + | Glycyrrhiza glabra | |
- | ഫാബേസി ( | + | ഫാബേസി (Fabace) സസ്യകുടുംബത്തില്‍പെട്ട സസ്യം. ശാ.നാ. ഗ്ളൈസിറൈസ ഗ്ളാബ്ര. ഇരട്ടിമധുരമെന്നും ഇതിനു പേരുണ്ട്. അറേബ്യ, അഫ്ഗാനിസ്താന്‍, തുര്‍ക്കി, സൈബീരിയ എന്നിവിടങ്ങളില്‍ കൃഷിചെയ്തു വരുന്നു. പഞ്ചാബ്, മ്യാന്‍മര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കൃഷി ചെയ്യുന്നത് സ്പെയിനിലാണ്. ഇവ ഒരു മീ.വരെ ഉയരത്തില്‍ വളരുന്നു. പുഷ്പങ്ങള്‍ക്ക് വയലറ്റ് നിറമാണ്. തൊലികളഞ്ഞവേരാണ് ഔഷധമായുപയോഗിക്കുന്നത്. ഇത് ഉണക്കിയ രൂപത്തില്‍ അങ്ങാടിയില്‍ സുലഭമാണ്. |
- | വേരിന്റെ ഭാഗങ്ങളോ വേരില്‍നിന്നും പൊട്ടിവരുന്ന ചെറിയ കിളിര്‍പ്പുകളോ ആണ് നടാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വേരില്‍ ഗ്ളൈസിറൈസിന്‍ ( | + | വേരിന്റെ ഭാഗങ്ങളോ വേരില്‍നിന്നും പൊട്ടിവരുന്ന ചെറിയ കിളിര്‍പ്പുകളോ ആണ് നടാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വേരില്‍ ഗ്ളൈസിറൈസിന്‍ (glycyrrhizin), ഫോസ്ഫോറിക്, സള്‍ഫ്യൂരിക്, മാലിക്-അമ്ളങ്ങള്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഗ്ളൈസിറൈസിന്‍ പഞ്ചസാരയേക്കാള്‍ 50 ഇരട്ടി മധുരമുള്ളതാണ്. തണ്ടില്‍ ചെറിയ അളവില്‍ ടാനിനും (tannin) അടങ്ങിയിരിക്കുന്നു. |
അതിമധുരത്തിന്റെ മധുരരസം കാരണം മറ്റു പല മരുന്നുകളോടും ചേര്‍ത്ത് ഇതുപയോഗിക്കപ്പെടുന്നു. ശീതവീര്യമുള്ള അതിമധുരം വാത-പിത്തഹരവുമാണ്. തൊണ്ടവേദന, ചുമ, മുറിവ്, പുണ്ണ്, തേള്‍വിഷം എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു. 'ടോണിക്കാ'യും ലഘുവിരേചകമായും ഉപയോഗിക്കാം. ലോസഞ്ചുകള്‍, എണ്ണകള്‍ എന്നിവയിലും ചേര്‍ക്കാറുണ്ട്. പുകയിലയെ മധുരരസമുള്ളതാക്കാനും ധാതുക്കളെ പോഷിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. ഷൂ പോളീഷ് നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു. | അതിമധുരത്തിന്റെ മധുരരസം കാരണം മറ്റു പല മരുന്നുകളോടും ചേര്‍ത്ത് ഇതുപയോഗിക്കപ്പെടുന്നു. ശീതവീര്യമുള്ള അതിമധുരം വാത-പിത്തഹരവുമാണ്. തൊണ്ടവേദന, ചുമ, മുറിവ്, പുണ്ണ്, തേള്‍വിഷം എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു. 'ടോണിക്കാ'യും ലഘുവിരേചകമായും ഉപയോഗിക്കാം. ലോസഞ്ചുകള്‍, എണ്ണകള്‍ എന്നിവയിലും ചേര്‍ക്കാറുണ്ട്. പുകയിലയെ മധുരരസമുള്ളതാക്കാനും ധാതുക്കളെ പോഷിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. ഷൂ പോളീഷ് നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു. | ||
+ | [[Category:സസ്യശാസ്ത്രം]] |
Current revision as of 03:17, 23 നവംബര്‍ 2014
അതിമധുരം
Glycyrrhiza glabra
ഫാബേസി (Fabace) സസ്യകുടുംബത്തില്‍പെട്ട സസ്യം. ശാ.നാ. ഗ്ളൈസിറൈസ ഗ്ളാബ്ര. ഇരട്ടിമധുരമെന്നും ഇതിനു പേരുണ്ട്. അറേബ്യ, അഫ്ഗാനിസ്താന്‍, തുര്‍ക്കി, സൈബീരിയ എന്നിവിടങ്ങളില്‍ കൃഷിചെയ്തു വരുന്നു. പഞ്ചാബ്, മ്യാന്‍മര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കൃഷി ചെയ്യുന്നത് സ്പെയിനിലാണ്. ഇവ ഒരു മീ.വരെ ഉയരത്തില്‍ വളരുന്നു. പുഷ്പങ്ങള്‍ക്ക് വയലറ്റ് നിറമാണ്. തൊലികളഞ്ഞവേരാണ് ഔഷധമായുപയോഗിക്കുന്നത്. ഇത് ഉണക്കിയ രൂപത്തില്‍ അങ്ങാടിയില്‍ സുലഭമാണ്.
വേരിന്റെ ഭാഗങ്ങളോ വേരില്‍നിന്നും പൊട്ടിവരുന്ന ചെറിയ കിളിര്‍പ്പുകളോ ആണ് നടാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വേരില്‍ ഗ്ളൈസിറൈസിന്‍ (glycyrrhizin), ഫോസ്ഫോറിക്, സള്‍ഫ്യൂരിക്, മാലിക്-അമ്ളങ്ങള്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഗ്ളൈസിറൈസിന്‍ പഞ്ചസാരയേക്കാള്‍ 50 ഇരട്ടി മധുരമുള്ളതാണ്. തണ്ടില്‍ ചെറിയ അളവില്‍ ടാനിനും (tannin) അടങ്ങിയിരിക്കുന്നു.
അതിമധുരത്തിന്റെ മധുരരസം കാരണം മറ്റു പല മരുന്നുകളോടും ചേര്‍ത്ത് ഇതുപയോഗിക്കപ്പെടുന്നു. ശീതവീര്യമുള്ള അതിമധുരം വാത-പിത്തഹരവുമാണ്. തൊണ്ടവേദന, ചുമ, മുറിവ്, പുണ്ണ്, തേള്‍വിഷം എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു. 'ടോണിക്കാ'യും ലഘുവിരേചകമായും ഉപയോഗിക്കാം. ലോസഞ്ചുകള്‍, എണ്ണകള്‍ എന്നിവയിലും ചേര്‍ക്കാറുണ്ട്. പുകയിലയെ മധുരരസമുള്ളതാക്കാനും ധാതുക്കളെ പോഷിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. ഷൂ പോളീഷ് നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു.