This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു (1899 - 1966) = തമിഴ്നാട്ടിലെ ഒരു ഗായകനും കഥ...) |
Mksol (സംവാദം | സംഭാവനകള്‍) (→അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു (1899 - 1966)) |
||
വരി 1: | വരി 1: | ||
= അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു (1899 - 1966) = | = അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു (1899 - 1966) = | ||
- | + | തമിഴ്നാട്ടിലെ ഒരു ഗായകനും കഥാപ്രാസംഗികനും. ഇദ്ദേഹം ദൊരസ്വാമിജടാവല്ലഭരുടെയും ജാനകി അമ്മാളുടെയും മകനായി 1899-ല്‍ ജനിച്ചു. ചാതിരിമംഗലം നടേശയ്യര്ക്കും കൊട്ടാരം രാമസുബ്ബശാസ്ത്രികള്ക്കും ശിഷ്യപ്പെട്ട് സംഗീതവും സംസ്കൃതവും പഠിച്ചു. പിന്നീട് ഹരികഥയിലേക്കാണ് ശ്രദ്ധ തിരിഞ്ഞത്. അക്കാലത്തെ ഒരു കാഥികനായിരുന്ന തിരുപ്പഴണം പഞ്ചാപകേശ ശാസ്ത്രികളുടെ കീഴിലാണ് ഇദ്ദേഹം കഥാപ്രസംഗം പരിശീലിച്ചത്. | |
ഹരികഥാകാലക്ഷേപത്തില്‍ സംഗീതത്തിന്റെ അതിപ്രസരം ഒരു കാലത്തു കൂടുതലായിരുന്നു. സാഹിത്യം തീരെ അവഗണിക്കപ്പെട്ടുമിരുന്നു. ഈ ദുഃസ്ഥിതി മാറ്റി സംഗീതസാഹിത്യങ്ങളുടെ സമതുലിതാവസ്ഥയെ വീണ്ടെടുത്ത് ഹരികഥയെ പരിഷ്കരിച്ചു പരിരക്ഷിച്ചതില്‍ പ്രമുഖനും മുന്പനുമാണ് അണ്ണാസ്വാമി. ഇതുകൊണ്ട് നവീകരിക്കപ്പെട്ട കഥാപ്രസംഗപ്രസ്ഥാനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ പരിഗണനാര്ഹനാണ് ഇദ്ദേഹമെന്നു പറയാം. | ഹരികഥാകാലക്ഷേപത്തില്‍ സംഗീതത്തിന്റെ അതിപ്രസരം ഒരു കാലത്തു കൂടുതലായിരുന്നു. സാഹിത്യം തീരെ അവഗണിക്കപ്പെട്ടുമിരുന്നു. ഈ ദുഃസ്ഥിതി മാറ്റി സംഗീതസാഹിത്യങ്ങളുടെ സമതുലിതാവസ്ഥയെ വീണ്ടെടുത്ത് ഹരികഥയെ പരിഷ്കരിച്ചു പരിരക്ഷിച്ചതില്‍ പ്രമുഖനും മുന്പനുമാണ് അണ്ണാസ്വാമി. ഇതുകൊണ്ട് നവീകരിക്കപ്പെട്ട കഥാപ്രസംഗപ്രസ്ഥാനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ പരിഗണനാര്ഹനാണ് ഇദ്ദേഹമെന്നു പറയാം. |
Current revision as of 03:08, 23 നവംബര്‍ 2014
അണ്ണാസ്വാമി ഭാഗവതര്‍ തിരുവൈയാറു (1899 - 1966)
തമിഴ്നാട്ടിലെ ഒരു ഗായകനും കഥാപ്രാസംഗികനും. ഇദ്ദേഹം ദൊരസ്വാമിജടാവല്ലഭരുടെയും ജാനകി അമ്മാളുടെയും മകനായി 1899-ല്‍ ജനിച്ചു. ചാതിരിമംഗലം നടേശയ്യര്ക്കും കൊട്ടാരം രാമസുബ്ബശാസ്ത്രികള്ക്കും ശിഷ്യപ്പെട്ട് സംഗീതവും സംസ്കൃതവും പഠിച്ചു. പിന്നീട് ഹരികഥയിലേക്കാണ് ശ്രദ്ധ തിരിഞ്ഞത്. അക്കാലത്തെ ഒരു കാഥികനായിരുന്ന തിരുപ്പഴണം പഞ്ചാപകേശ ശാസ്ത്രികളുടെ കീഴിലാണ് ഇദ്ദേഹം കഥാപ്രസംഗം പരിശീലിച്ചത്.
ഹരികഥാകാലക്ഷേപത്തില്‍ സംഗീതത്തിന്റെ അതിപ്രസരം ഒരു കാലത്തു കൂടുതലായിരുന്നു. സാഹിത്യം തീരെ അവഗണിക്കപ്പെട്ടുമിരുന്നു. ഈ ദുഃസ്ഥിതി മാറ്റി സംഗീതസാഹിത്യങ്ങളുടെ സമതുലിതാവസ്ഥയെ വീണ്ടെടുത്ത് ഹരികഥയെ പരിഷ്കരിച്ചു പരിരക്ഷിച്ചതില്‍ പ്രമുഖനും മുന്പനുമാണ് അണ്ണാസ്വാമി. ഇതുകൊണ്ട് നവീകരിക്കപ്പെട്ട കഥാപ്രസംഗപ്രസ്ഥാനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ പരിഗണനാര്ഹനാണ് ഇദ്ദേഹമെന്നു പറയാം.
മദിരാശി സംഗീത നാടകസംഘവും സംഗീത അക്കാദമിയും ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹരികഥ പരിശീലിപ്പിക്കുന്നതിന് ആദ്യമായി തഞ്ചാവൂരില്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിന്റെ ഒന്നാമത്തെ പ്രധാനാധ്യാപകനായി നാലു വര്‍ഷം സേവനം അനുഷ്ഠിച്ചു. 1966-ല്‍ തിരുവയാറില്വച്ചു നിര്യാതനായി.
(വി.എസ്. നമ്പൂതിരിപ്പാട്)