This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണുശബ്ദാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അണുശബ്ദാവലി)
(അണുശബ്ദാവലി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 21: വരി 21:
'''അണുഭാരം''' (Atomic weight). ഒരു മൂലകത്തിലെ ഐസോടോപ്പുകളുടെ ദ്രവ്യമാനത്തെ അതതിന്റെ ബാഹുല്യ ശ.മാ. കൊണ്ട് ഗുണിച്ചുകിട്ടുന്ന ശ.ശ. ഭാരം അണുദ്രവ്യമാനമാത്രയില്‍ പ്രകാശിപ്പിക്കുന്നതാണ് ആ മൂലകത്തിന്റെ അണുഭാരം.
'''അണുഭാരം''' (Atomic weight). ഒരു മൂലകത്തിലെ ഐസോടോപ്പുകളുടെ ദ്രവ്യമാനത്തെ അതതിന്റെ ബാഹുല്യ ശ.മാ. കൊണ്ട് ഗുണിച്ചുകിട്ടുന്ന ശ.ശ. ഭാരം അണുദ്രവ്യമാനമാത്രയില്‍ പ്രകാശിപ്പിക്കുന്നതാണ് ആ മൂലകത്തിന്റെ അണുഭാരം.
    
    
-
'''അണുവ്യാപ്തം''' (Atomic volume). ഒരു മൂലകത്തിന്റെ അണുഭാരത്തെ ഘനത്വം (റലിശെ്യ) കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതാണ് അണുവ്യാപ്തം.
+
'''അണുവ്യാപ്തം''' (Atomic volume). ഒരു മൂലകത്തിന്റെ അണുഭാരത്തെ ഘനത്വം (density) കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതാണ് അണുവ്യാപ്തം.
    
    
'''അണുവ്യാസം''' (Atomic diameter). ഒരു അണുവില്‍ ബാഹ്യതമ ഇലക്ട്രോണ്‍ സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ വ്യാസം. ഹൈഡ്രജന്‍ അണുവിന്റെ വ്യാസം 0.1056 നാനോമീറ്ററും യുറേനിയത്തിന്റേത് ഏകദേശം 0.5 നാനോമീറ്ററുമാണ്.
'''അണുവ്യാസം''' (Atomic diameter). ഒരു അണുവില്‍ ബാഹ്യതമ ഇലക്ട്രോണ്‍ സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ വ്യാസം. ഹൈഡ്രജന്‍ അണുവിന്റെ വ്യാസം 0.1056 നാനോമീറ്ററും യുറേനിയത്തിന്റേത് ഏകദേശം 0.5 നാനോമീറ്ററുമാണ്.
-
'''അണുസംഖ്യ''' (Atomic number). ആവര്‍ത്തനപ്പട്ടികയില്‍ഒരു മൂലകത്തിന്റെ സ്ഥാനം സൂചിപ്പിക്കാനായി ജെ.എ.ആര്‍. ന്യൂലാന്‍ഡ്സ് ആണ് ആദ്യമായി അണുസംഖ്യ നിര്‍ദേശിച്ചത്. റഥര്‍ഫോര്‍ഡ്, മോസ്ലി എന്നിവരുടെ ഗവേഷണഫലമായി ഇപ്പോള്‍ അണുസംഖ്യ എന്നാല്‍ അര്‍ഥമാക്കുന്നത് അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെയോ അണുകേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെയോ ആണ്.
+
'''അണുസംഖ്യ''' (Atomic number). ആവര്‍ത്തനപ്പട്ടികയില്‍ഒരു മൂലകത്തിന്റെ സ്ഥാനം സൂചിപ്പിക്കാനായി ജെ.എ.ആര്‍. ന്യൂലാന്‍ഡ്സ് ആണ് ആദ്യമായി അണുസംഖ്യ നിര്‍ദേശിച്ചത്. റഥര്‍ഫോര്‍ഡ്, മോസ്‍ലി എന്നിവരുടെ ഗവേഷണഫലമായി ഇപ്പോള്‍ അണുസംഖ്യ എന്നാല്‍ അര്‍ഥമാക്കുന്നത് അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെയോ അണുകേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെയോ ആണ്.
-
'''അര്‍ധായുസ്''' (Half-life). ഒരു ക്ലുപ്തപരിമാണം റേഡിയോ ആക്റ്റിവ് മൂലകത്തിലെ പകുതി അണുക്കള്‍ വികലനം ചെയ്യാന്‍ വേണ്ട കാലം.
+
'''അര്‍ധായുസ്''' (Half-life). ഒരു ക്‍ലുപ്തപരിമാണം റേഡിയോ ആക്റ്റിവ് മൂലകത്തിലെ പകുതി അണുക്കള്‍ വികലനം ചെയ്യാന്‍ വേണ്ട കാലം.
-
'''അവോഗാഡ്രോസംഖ്യ''' (Avogadro number). ഏതു പദാര്‍ഥവും അതിന്റെ മാത്രാഭാരത്തോളം ഗ്രാം (gram molecular weight അഥവാ mole) എടുത്താല്‍ അതില്‍ സ്വതന്ത്രമായി ഉള്‍ക്കൊള്ളുന്ന മാത്രകളുടെ എണ്ണം ക്ലുപ്തമായിരിക്കും. ഈ ക്ലുപ്തസംഖ്യയാണ് അവോഗാഡ്രോസംഖ്യ.
+
'''അവോഗാഡ്രോസംഖ്യ''' (Avogadro number). ഏതു പദാര്‍ഥവും അതിന്റെ മാത്രാഭാരത്തോളം ഗ്രാം (gram molecular weight അഥവാ mole) എടുത്താല്‍ അതില്‍ സ്വതന്ത്രമായി ഉള്‍ക്കൊള്ളുന്ന മാത്രകളുടെ എണ്ണം ക്‍ലുപ്തമായിരിക്കും. ഈ ക്‍ലുപ്തസംഖ്യയാണ് അവോഗാഡ്രോസംഖ്യ.
'''ആക്സിലറേറ്റര്‍''' (ത്വരകം: Accelerator). ചാര്‍ജിത കണങ്ങളെ (പ്രോട്ടോണ്‍, ഇലക്ട്രോണ്‍, അണുകേന്ദ്രം തുടങ്ങിയവ) വിദ്യുത്-മണ്ഡലം ഉപയോഗിച്ച് ത്വരിതപ്പെടുത്തി അവയുടെ ഗതിക-ഊര്‍ജം വര്‍ധിപ്പിക്കാനുള്ള ഒരു യന്ത്രം. വിദ്യുത്-സ്ഥിതിക ജനറേറ്ററുകളില്‍ വളരെ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉപയോഗിച്ചാണ് കണങ്ങളെ ത്വരിതപ്പെടുത്തുന്നത്. ഗുണിത-ആക്സിലറേറ്ററുകളിലാകട്ടെ താഴ്ന്ന പൊട്ടന്‍ഷ്യല്‍ ആവര്‍ത്തിച്ച് പ്രയോഗിച്ച് ഊര്‍ജം വര്‍ധിപ്പിക്കുന്നു.
'''ആക്സിലറേറ്റര്‍''' (ത്വരകം: Accelerator). ചാര്‍ജിത കണങ്ങളെ (പ്രോട്ടോണ്‍, ഇലക്ട്രോണ്‍, അണുകേന്ദ്രം തുടങ്ങിയവ) വിദ്യുത്-മണ്ഡലം ഉപയോഗിച്ച് ത്വരിതപ്പെടുത്തി അവയുടെ ഗതിക-ഊര്‍ജം വര്‍ധിപ്പിക്കാനുള്ള ഒരു യന്ത്രം. വിദ്യുത്-സ്ഥിതിക ജനറേറ്ററുകളില്‍ വളരെ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉപയോഗിച്ചാണ് കണങ്ങളെ ത്വരിതപ്പെടുത്തുന്നത്. ഗുണിത-ആക്സിലറേറ്ററുകളിലാകട്ടെ താഴ്ന്ന പൊട്ടന്‍ഷ്യല്‍ ആവര്‍ത്തിച്ച് പ്രയോഗിച്ച് ഊര്‍ജം വര്‍ധിപ്പിക്കുന്നു.
വരി 37: വരി 37:
'''ഇലക്ട്രോണ്‍''' (Electron). അണുവിലുള്ള മൌലിക കണങ്ങളില്‍ ഒന്ന്. ഇതിന്റെ ദ്രവ്യമാനം 9.10 x 10<sup>-31</sup> കി. ഗ്രാമും ചാര്‍ജ് ഋണാത്മകവുമാണ്.
'''ഇലക്ട്രോണ്‍''' (Electron). അണുവിലുള്ള മൌലിക കണങ്ങളില്‍ ഒന്ന്. ഇതിന്റെ ദ്രവ്യമാനം 9.10 x 10<sup>-31</sup> കി. ഗ്രാമും ചാര്‍ജ് ഋണാത്മകവുമാണ്.
-
'''ഐസോടോപ്പുകള്‍''' (Isotopesല). ഒരേ അണുസംഖ്യയുള്ള ഒരു മൂലകത്തിലെ ദ്രവ്യമാനസംഖ്യകളില്‍ വ്യത്യാസമുള്ള അണുക്കളെ ആ മൂലകത്തിന്റെ ഐസോടോപ്പുകള്‍ എന്നു പറയുന്നു. രാസഗുണധര്‍മങ്ങളില്‍ ഈ ഐസോടോപ്പുകള്‍ തത്സമങ്ങളാണ്. ദ്രവ്യമാനവുമായി ബന്ധപ്പെട്ട ഭൌതിക ഗുണധര്‍മങ്ങള്‍ ഇവയ്ക്ക് വ്യത്യസ്തമായിരിക്കും. ഒരേ മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഐസോടോപ്പുകള്‍ ഉണ്ടാകാന്‍ കാരണം. മിക്കവാറും എല്ലാ മൂലകങ്ങള്‍ക്കും ഐസോടോപ്പുകള്‍ ഉണ്ട്.
+
'''ഐസോടോപ്പുകള്‍''' (Isotopes). ഒരേ അണുസംഖ്യയുള്ള ഒരു മൂലകത്തിലെ ദ്രവ്യമാനസംഖ്യകളില്‍ വ്യത്യാസമുള്ള അണുക്കളെ ആ മൂലകത്തിന്റെ ഐസോടോപ്പുകള്‍ എന്നു പറയുന്നു. രാസഗുണധര്‍മങ്ങളില്‍ ഈ ഐസോടോപ്പുകള്‍ തത്സമങ്ങളാണ്. ദ്രവ്യമാനവുമായി ബന്ധപ്പെട്ട ഭൌതിക ഗുണധര്‍മങ്ങള്‍ ഇവയ്ക്ക് വ്യത്യസ്തമായിരിക്കും. ഒരേ മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഐസോടോപ്പുകള്‍ ഉണ്ടാകാന്‍ കാരണം. മിക്കവാറും എല്ലാ മൂലകങ്ങള്‍ക്കും ഐസോടോപ്പുകള്‍ ഉണ്ട്.
'''ക്യൂറി''' (Curie). റേഡിയോ ആക്റ്റിവതയെ മാനക(standard)മായി സൂചിപ്പിക്കുന്ന മാത്ര. ഒരു സെക്കന്‍ഡില്‍ 3.7 x 10<sup>10</sup> വികലനങ്ങള്‍ നടക്കാന്‍ ആവശ്യമായ റേഡിയോ ആക്റ്റിവ് വസ്തുവിന്റെ പരിമാണമാണ് ക്യൂറി.
'''ക്യൂറി''' (Curie). റേഡിയോ ആക്റ്റിവതയെ മാനക(standard)മായി സൂചിപ്പിക്കുന്ന മാത്ര. ഒരു സെക്കന്‍ഡില്‍ 3.7 x 10<sup>10</sup> വികലനങ്ങള്‍ നടക്കാന്‍ ആവശ്യമായ റേഡിയോ ആക്റ്റിവ് വസ്തുവിന്റെ പരിമാണമാണ് ക്യൂറി.
വരി 45: വരി 45:
'''ക്വാണ്ടം''' (Quantum). ഊര്‍ജം അവശോഷിക്കുകയോ ഉത്സര്‍ജിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏറ്റവും ചെറിയ ഭൌതികാംശം.
'''ക്വാണ്ടം''' (Quantum). ഊര്‍ജം അവശോഷിക്കുകയോ ഉത്സര്‍ജിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏറ്റവും ചെറിയ ഭൌതികാംശം.
-
'''ക്ഷയം'''(Decay). ഒരു റേഡിയോ ആക്റ്റിവ് മൂലകത്തിന്റെ അണുകേന്ദ്രവികലനത്തെ ക്ഷയം എന്ന് പറയുന്നു. എന്ന സമയത്തുള്ള വികലനനിരക്ക്, dN/dtതത്സമയത്തുള്ള അണുകേന്ദ്രത്തിന്റെ എണ്ണം N-ന് ആനുപാതികമാണ്; dN/dt=&lambda;N  ഇവിടെ - &lambda; യെ രൂപാന്തരണസ്ഥിരാങ്കം, റേഡിയോ ആക്റ്റിവ് സ്ഥിരാങ്കം, ക്ഷയസ്ഥിരാങ്കം എന്നെല്ലാം പറയുന്നു.
+
'''ക്ഷയം'''(Decay). ഒരു റേഡിയോ ആക്റ്റിവ് മൂലകത്തിന്റെ അണുകേന്ദ്രവികലനത്തെ ക്ഷയം എന്ന് പറയുന്നു. t എന്ന സമയത്തുള്ള വികലനനിരക്ക്, dN/dtതത്സമയത്തുള്ള അണുകേന്ദ്രത്തിന്റെ എണ്ണം N-ന് ആനുപാതികമാണ്; dN/dt=&lambda;N  ഇവിടെ - &lambda; യെ രൂപാന്തരണസ്ഥിരാങ്കം, റേഡിയോ ആക്റ്റിവ് സ്ഥിരാങ്കം, ക്ഷയസ്ഥിരാങ്കം എന്നെല്ലാം പറയുന്നു.
'''ഡ്യൂട്ടറോണ്‍''' (ഡായിട്രോണ്‍: Deuteron). ഡ്യൂട്ടറിയത്തിന്റെ അണുകേന്ദ്രം.
'''ഡ്യൂട്ടറോണ്‍''' (ഡായിട്രോണ്‍: Deuteron). ഡ്യൂട്ടറിയത്തിന്റെ അണുകേന്ദ്രം.
വരി 59: വരി 59:
'''പ്രോട്ടോണ്‍''' (Porton). എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. പ്രോട്ടോണിന് ധനചാര്‍ജുണ്ട്. ഈ ചാര്‍ജിന്റെ മൂല്യം ഇലക്ട്രോണിന്റേതിനു തുല്യമാണ്. പ്രോട്ടോണിന്റെ ദ്രവ്യമാനം 1.672 x 10<sup>-27</sup> കി.ഗ്രാം പ്രോട്ടോണ്‍ ഒരു സ്ഥിരകണമാണ്.
'''പ്രോട്ടോണ്‍''' (Porton). എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. പ്രോട്ടോണിന് ധനചാര്‍ജുണ്ട്. ഈ ചാര്‍ജിന്റെ മൂല്യം ഇലക്ട്രോണിന്റേതിനു തുല്യമാണ്. പ്രോട്ടോണിന്റെ ദ്രവ്യമാനം 1.672 x 10<sup>-27</sup> കി.ഗ്രാം പ്രോട്ടോണ്‍ ഒരു സ്ഥിരകണമാണ്.
-
ബന്ധന-ഊര്‍ജം (Binding energy). അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ പ്രോട്ടോണും ന്യൂട്രോണും ആണ്. അണുകേന്ദ്രത്തെ ഈ ഘടകങ്ങളായി വിയോജിപ്പിക്കാന്‍ അണുകേന്ദ്രത്തിന് നല്കേണ്ട ഊര്‍ജത്തെ ബന്ധന-ഊര്‍ജം എന്നു പറയുന്നു. ഒരു മൂലകത്തിന്റെ ദ്രവ്യമാനസംഖ്യയും അണുഭാരവും തമ്മിലുള്ള വ്യത്യാസമാണ് ദ്രവ്യമാനവ്യത്യാസം. ഇതിനെ ഊര്‍ജമാക്കി മാറ്റിയാല്‍ ബന്ധന-ഊര്‍ജമൂല്യം കിട്ടുന്നു.
+
'''ബന്ധന-ഊര്‍ജം''' (Binding energy). അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ പ്രോട്ടോണും ന്യൂട്രോണും ആണ്. അണുകേന്ദ്രത്തെ ഈ ഘടകങ്ങളായി വിയോജിപ്പിക്കാന്‍ അണുകേന്ദ്രത്തിന് നല്കേണ്ട ഊര്‍ജത്തെ ബന്ധന-ഊര്‍ജം എന്നു പറയുന്നു. ഒരു മൂലകത്തിന്റെ ദ്രവ്യമാനസംഖ്യയും അണുഭാരവും തമ്മിലുള്ള വ്യത്യാസമാണ് ദ്രവ്യമാനവ്യത്യാസം. ഇതിനെ ഊര്‍ജമാക്കി മാറ്റിയാല്‍ ബന്ധന-ഊര്‍ജമൂല്യം കിട്ടുന്നു.
'''റേഡിയോ ആക്റ്റിവത''' (Radio activity). ചില അസ്ഥിര-അണുകേന്ദ്രങ്ങളുടെ സ്വയം വികലന ഗുണധര്‍മത്തെ റേഡിയോ ആക്റ്റിവത എന്ന് പറയുന്നു. വികലനത്തോടൊപ്പം &lambda;-കണങ്ങളോ &beta;-കണങ്ങളോ &alpha;-കണങ്ങളോ ഉത്സര്‍ജിക്കപ്പെടുന്നു. റേഡിയോ ആക്റ്റിവ് പ്രവര്‍ത്തനം താപനിലയിലെ മാറ്റംവഴിയോ രാസപ്രവര്‍ത്തനങ്ങള്‍ വഴിയോ തടയാനാവില്ല.
'''റേഡിയോ ആക്റ്റിവത''' (Radio activity). ചില അസ്ഥിര-അണുകേന്ദ്രങ്ങളുടെ സ്വയം വികലന ഗുണധര്‍മത്തെ റേഡിയോ ആക്റ്റിവത എന്ന് പറയുന്നു. വികലനത്തോടൊപ്പം &lambda;-കണങ്ങളോ &beta;-കണങ്ങളോ &alpha;-കണങ്ങളോ ഉത്സര്‍ജിക്കപ്പെടുന്നു. റേഡിയോ ആക്റ്റിവ് പ്രവര്‍ത്തനം താപനിലയിലെ മാറ്റംവഴിയോ രാസപ്രവര്‍ത്തനങ്ങള്‍ വഴിയോ തടയാനാവില്ല.
(പി.എം. മധുസൂദനന്‍)
(പി.എം. മധുസൂദനന്‍)
 +
[[Category:ഭൗതികം-ന്യൂക്ളിയര്‍]]

Current revision as of 02:59, 23 നവംബര്‍ 2014

അണുശബ്ദാവലി

അണുകേന്ദ്ര വിജ്ഞാനീയത്തില്‍ അവശ്യം ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെയാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്.

അണു-ഊര്‍ജസ്തരം (Atomic eneregy level). അണുവിലെ ഭ്രമണപഥത്തിലുള്ള ഇലക്ട്രോണിന്റെ ഊര്‍ജത്തെയാണ് അണു-ഊര്‍ജസ്തരം എന്നു പറയുന്നത്. ഇലക്ട്രോണിന്റെ ഊര്‍ജം മുഖ്യ ക്വാണ്ടംസംഖ്യയുടെ വര്‍ഗത്തിന് (square) പ്രതിലോമാനുപാതികം (inverse proportional) ആണ്. ക്വാണ്ടംസംഖ്യ വര്‍ധിക്കുന്തോറും ധന-ഊര്‍ജം വര്‍ധിക്കുന്നു.

അണുകക്ഷ്യ (അണുപഥം-Atomic orbit). അണുകേന്ദ്രത്തിനുചുറ്റും ഇലക്ട്രോണ്‍ സഞ്ചരിക്കുന്ന ഭ്രമണപഥമാണ് അണുകക്ഷ്യ(അണുപഥം).

അണുകത (Atomicity). ഒരു മൂലകത്തിന്റെ തന്‍മാത്രയിലുള്ള അണുക്കളുടെ എണ്ണത്തെ ആ തന്‍മാത്രയുടെ അണുകത എന്ന് പറയുന്നു.

അണുതാപം (Atomic heat). ഒരു ഗ്രാം അണുമൂലകത്തിന്റെ താപനില 1°C ഉയര്‍ത്താന്‍ ആവശ്യമായ താപപരിമാണം. ഖരമൂലകങ്ങള്‍ക്ക് അണുതാപം ഏകദേശം 6 കലോറിയാണ്.

അണുദ്രവ്യമാനം (Atomic mass). ഒരു ഐസോടോപ്പിന്റെ ദ്രവ്യമാനത്തെ അണുദ്രവ്യമാനം എന്ന് പറയുന്നു.

അണുദ്രവ്യമാനമാത്ര (Atomic mass unit:amu). അണുക്കളുടെയും തന്‍മാത്രകളുടെയും ദ്രവ്യമാനം സൂചിപ്പിക്കാറുള്ള മാത്ര. അണുകേന്ദ്രത്തില്‍ 6 പ്രോട്ടോണും 6 ന്യൂട്രോണും ഉള്ള 6C12 കാര്‍ബണ്‍ ഐസോടോപ്പിന്റെ ദ്രവ്യമാനം എന്ന സങ്കല്പത്തെ ആസ്പദമാക്കി അതിന്റെ -1/12 നെ അണുദ്രവ്യമാനമാത്രയായി സ്വീകരിക്കുന്നു. അണുദ്രവ്യമാനമാത്ര 1.66x10-27 കി.ഗ്രാം ആണ്.

അണുകപുഞ്ജം (Atomic beam). നിര്‍വാതത്തിലൂടെ (vacuum) പോകുന്ന ഉദാസീന-അണുക്കളുടെ പ്രവാഹമാണ് അണുകപുഞ്ജം. ഈ അണുക്കള്‍ സമീപ-അണുക്കളുടെ സ്വാധീനതയില്‍ നിന്ന് സ്വതന്ത്രമാണ്. കാന്തികമണ്ഡലത്തിന്റെയും വിദ്യുത്-മണ്ഡലത്തിന്റെയും സ്വാധീനത്തിന് വിധേയമാക്കി ഈ അണുക്കളുടെ ഗുണധര്‍മങ്ങള്‍ പഠിക്കാം. അണുകപുഞ്ജരീതി ഉപയോഗിച്ച് അണുക്കളുടെ ഊര്‍ജതലങ്ങളുടെ കൃത്യമായ സ്പെക്ട്രോസ്കോപികദത്തങ്ങള്‍ (spectroscopic data) ലഭിച്ചിട്ടുണ്ട്.

അണുപൈല്‍ (Atomic pile). അണുകേന്ദ്ര റിയാക്റ്ററുകള്‍ക്ക് ആദ്യം നല്കിയിരുന്ന പേര്.

അണുഭാരം (Atomic weight). ഒരു മൂലകത്തിലെ ഐസോടോപ്പുകളുടെ ദ്രവ്യമാനത്തെ അതതിന്റെ ബാഹുല്യ ശ.മാ. കൊണ്ട് ഗുണിച്ചുകിട്ടുന്ന ശ.ശ. ഭാരം അണുദ്രവ്യമാനമാത്രയില്‍ പ്രകാശിപ്പിക്കുന്നതാണ് ആ മൂലകത്തിന്റെ അണുഭാരം.

അണുവ്യാപ്തം (Atomic volume). ഒരു മൂലകത്തിന്റെ അണുഭാരത്തെ ഘനത്വം (density) കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതാണ് അണുവ്യാപ്തം.

അണുവ്യാസം (Atomic diameter). ഒരു അണുവില്‍ ബാഹ്യതമ ഇലക്ട്രോണ്‍ സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ വ്യാസം. ഹൈഡ്രജന്‍ അണുവിന്റെ വ്യാസം 0.1056 നാനോമീറ്ററും യുറേനിയത്തിന്റേത് ഏകദേശം 0.5 നാനോമീറ്ററുമാണ്.

അണുസംഖ്യ (Atomic number). ആവര്‍ത്തനപ്പട്ടികയില്‍ഒരു മൂലകത്തിന്റെ സ്ഥാനം സൂചിപ്പിക്കാനായി ജെ.എ.ആര്‍. ന്യൂലാന്‍ഡ്സ് ആണ് ആദ്യമായി അണുസംഖ്യ നിര്‍ദേശിച്ചത്. റഥര്‍ഫോര്‍ഡ്, മോസ്‍ലി എന്നിവരുടെ ഗവേഷണഫലമായി ഇപ്പോള്‍ അണുസംഖ്യ എന്നാല്‍ അര്‍ഥമാക്കുന്നത് അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെയോ അണുകേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെയോ ആണ്.

അര്‍ധായുസ് (Half-life). ഒരു ക്‍ലുപ്തപരിമാണം റേഡിയോ ആക്റ്റിവ് മൂലകത്തിലെ പകുതി അണുക്കള്‍ വികലനം ചെയ്യാന്‍ വേണ്ട കാലം.

അവോഗാഡ്രോസംഖ്യ (Avogadro number). ഏതു പദാര്‍ഥവും അതിന്റെ മാത്രാഭാരത്തോളം ഗ്രാം (gram molecular weight അഥവാ mole) എടുത്താല്‍ അതില്‍ സ്വതന്ത്രമായി ഉള്‍ക്കൊള്ളുന്ന മാത്രകളുടെ എണ്ണം ക്‍ലുപ്തമായിരിക്കും. ഈ ക്‍ലുപ്തസംഖ്യയാണ് അവോഗാഡ്രോസംഖ്യ.

ആക്സിലറേറ്റര്‍ (ത്വരകം: Accelerator). ചാര്‍ജിത കണങ്ങളെ (പ്രോട്ടോണ്‍, ഇലക്ട്രോണ്‍, അണുകേന്ദ്രം തുടങ്ങിയവ) വിദ്യുത്-മണ്ഡലം ഉപയോഗിച്ച് ത്വരിതപ്പെടുത്തി അവയുടെ ഗതിക-ഊര്‍ജം വര്‍ധിപ്പിക്കാനുള്ള ഒരു യന്ത്രം. വിദ്യുത്-സ്ഥിതിക ജനറേറ്ററുകളില്‍ വളരെ ഉയര്‍ന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉപയോഗിച്ചാണ് കണങ്ങളെ ത്വരിതപ്പെടുത്തുന്നത്. ഗുണിത-ആക്സിലറേറ്ററുകളിലാകട്ടെ താഴ്ന്ന പൊട്ടന്‍ഷ്യല്‍ ആവര്‍ത്തിച്ച് പ്രയോഗിച്ച് ഊര്‍ജം വര്‍ധിപ്പിക്കുന്നു.

ആങ്സ്ട്രോം (Angstrom). അണുസംബന്ധിയായ ദൈര്‍ഘ്യമാനങ്ങള്‍ക്കും സ്പെക്ട്രതരംഗ നീളങ്ങള്‍ അളക്കാനും ഉപയോഗിക്കുന്ന ഒരു മാത്ര. 1868-ല്‍ ആങ്സ്ട്രോം എന്ന സ്വീഡന്‍കാരനായ ശാസ്ത്രജ്ഞന്‍ സൂര്യന്റെ ദൃശ്യസ്പെക്ട്രയുടെ ചിത്രം പ്രസിദ്ധീകരിച്ചു. അതില്‍ തരംഗനീളം മില്ലിമീറ്ററിന്റെ പത്തു ദശലക്ഷത്തില്‍ ഒരംശമായാണ് സൂചിപ്പിച്ചത്. പിന്നീട്, അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായി ആ മാത്രയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. പുതിയ അന്താരാഷ്ട്രമാത്രാപദ്ധതിയില്‍ ആങ്സ്ട്രോംമാത്ര ഉപേക്ഷിച്ച് പകരം നാനോമീറ്റര്‍ (10-9) മി. എന്ന മാത്രയാണ് സ്വീകരിച്ചിരിക്കുന്നത്. 1 ആങ്സ്ട്രോം (A0) = 10-10മീ. = 10-1 നാനോമീറ്റര്‍ (nm) = 10-8 സെ.മീ.

ഇലക്ട്രോണ്‍ (Electron). അണുവിലുള്ള മൌലിക കണങ്ങളില്‍ ഒന്ന്. ഇതിന്റെ ദ്രവ്യമാനം 9.10 x 10-31 കി. ഗ്രാമും ചാര്‍ജ് ഋണാത്മകവുമാണ്.

ഐസോടോപ്പുകള്‍ (Isotopes). ഒരേ അണുസംഖ്യയുള്ള ഒരു മൂലകത്തിലെ ദ്രവ്യമാനസംഖ്യകളില്‍ വ്യത്യാസമുള്ള അണുക്കളെ ആ മൂലകത്തിന്റെ ഐസോടോപ്പുകള്‍ എന്നു പറയുന്നു. രാസഗുണധര്‍മങ്ങളില്‍ ഈ ഐസോടോപ്പുകള്‍ തത്സമങ്ങളാണ്. ദ്രവ്യമാനവുമായി ബന്ധപ്പെട്ട ഭൌതിക ഗുണധര്‍മങ്ങള്‍ ഇവയ്ക്ക് വ്യത്യസ്തമായിരിക്കും. ഒരേ മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഐസോടോപ്പുകള്‍ ഉണ്ടാകാന്‍ കാരണം. മിക്കവാറും എല്ലാ മൂലകങ്ങള്‍ക്കും ഐസോടോപ്പുകള്‍ ഉണ്ട്.

ക്യൂറി (Curie). റേഡിയോ ആക്റ്റിവതയെ മാനക(standard)മായി സൂചിപ്പിക്കുന്ന മാത്ര. ഒരു സെക്കന്‍ഡില്‍ 3.7 x 1010 വികലനങ്ങള്‍ നടക്കാന്‍ ആവശ്യമായ റേഡിയോ ആക്റ്റിവ് വസ്തുവിന്റെ പരിമാണമാണ് ക്യൂറി.

ക്രാന്തിക ദ്രവ്യമാനം (Critical mass). ഒരു അണുകേന്ദ്ര റിയാക്റ്ററില്‍ ശൃംഖലാപ്രതിപ്രവര്‍ത്തനം നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ വിഘടനയോഗ്യമായ പദാര്‍ഥത്തിന്റെ പരിമാണത്തെ ക്രാന്തിക ദ്രവ്യമാനം എന്ന് പറയുന്നു.

ക്വാണ്ടം (Quantum). ഊര്‍ജം അവശോഷിക്കുകയോ ഉത്സര്‍ജിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏറ്റവും ചെറിയ ഭൌതികാംശം.

ക്ഷയം(Decay). ഒരു റേഡിയോ ആക്റ്റിവ് മൂലകത്തിന്റെ അണുകേന്ദ്രവികലനത്തെ ക്ഷയം എന്ന് പറയുന്നു. t എന്ന സമയത്തുള്ള വികലനനിരക്ക്, dN/dtതത്സമയത്തുള്ള അണുകേന്ദ്രത്തിന്റെ എണ്ണം N-ന് ആനുപാതികമാണ്; dN/dt=λN ഇവിടെ - λ യെ രൂപാന്തരണസ്ഥിരാങ്കം, റേഡിയോ ആക്റ്റിവ് സ്ഥിരാങ്കം, ക്ഷയസ്ഥിരാങ്കം എന്നെല്ലാം പറയുന്നു.

ഡ്യൂട്ടറോണ്‍ (ഡായിട്രോണ്‍: Deuteron). ഡ്യൂട്ടറിയത്തിന്റെ അണുകേന്ദ്രം.

ദ്രവ്യമാന-ഊര്‍ജബന്ധം (Mass energy relation). ചില പ്രത്യേക സാഹചര്യങ്ങളില്‍ ദ്രവ്യമാനവും ഊര്‍ജവും പരസ്പരം രൂപാന്തരണം ചെയ്യാവുന്നതാണ്. ഇവയെ ബന്ധിക്കുന്ന സമീകരണം 1905-ല്‍ ഐന്‍സ്റ്റൈന്‍ നിര്‍ദേശിച്ചു. ദ്രവ്യമാനവും ഊര്‍ജവും തമ്മിലുള്ള ഏതൊരു രൂപാന്തരണത്തിനും E = mc2 എന്ന സമീകരണം ശരിയാണ്. ഇവിടെ E ഊര്‍ജം ജൂളിലും (Joule), c-പ്രകാശവേഗം മീറ്റര്‍/സെക്കന്‍ഡിലും m ദ്രവ്യമാനം കി.ഗ്രാമിലും വ്യഞ്ജിപ്പിക്കണം.

ദ്രവ്യമാനസംഖ്യ (Mass number). ഒരു അണുവിന്റെ അണുകേന്ദ്രത്തില്‍ N ന്യൂട്രോണുകളും Z പ്രോട്ടോണുകളും ഉണ്ടെങ്കില്‍ അണുവിന്റെ ദ്രവ്യമാനസംഖ്യ A = z + N

ന്യൂട്രോണ്‍ (Neutron). സാധാരണ ഹൈഡ്രജനിലൊഴികെ എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. ന്യൂട്രോണിന് വിദ്യുത്-ചാര്‍ജില്ല; അതിന്റെ ദ്രവ്യമാനം 1.675 x 10-27 കി.ഗ്രാം അണുകേന്ദ്രത്തിനു പുറത്താവുമ്പോള്‍ ന്യൂട്രോണ്‍ ക്ഷയിക്കുന്നു. അതിന്റെ അര്‍ധായുസ് 12 മിനിട്ടാണ്. ന്യൂട്രോണ്‍ ക്ഷയിച്ച് പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ആന്റിന്യൂട്രിനോ എന്നിവ ഉണ്ടാകുന്നു.

പോസിട്രോണ്‍ (Positron). ഇത് ആന്റിഇലക്ട്രോണ്‍ ആണ്; ദ്രവ്യമാനം ഇലക്ട്രോണിന്റേതിന് തുല്യവും. ചാര്‍ജ്, മൂല്യത്തില്‍ തുല്യമെങ്കിലും ധനാത്മകമാണ്.

പ്രോട്ടോണ്‍ (Porton). എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. പ്രോട്ടോണിന് ധനചാര്‍ജുണ്ട്. ഈ ചാര്‍ജിന്റെ മൂല്യം ഇലക്ട്രോണിന്റേതിനു തുല്യമാണ്. പ്രോട്ടോണിന്റെ ദ്രവ്യമാനം 1.672 x 10-27 കി.ഗ്രാം പ്രോട്ടോണ്‍ ഒരു സ്ഥിരകണമാണ്.

ബന്ധന-ഊര്‍ജം (Binding energy). അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ പ്രോട്ടോണും ന്യൂട്രോണും ആണ്. അണുകേന്ദ്രത്തെ ഈ ഘടകങ്ങളായി വിയോജിപ്പിക്കാന്‍ അണുകേന്ദ്രത്തിന് നല്കേണ്ട ഊര്‍ജത്തെ ബന്ധന-ഊര്‍ജം എന്നു പറയുന്നു. ഒരു മൂലകത്തിന്റെ ദ്രവ്യമാനസംഖ്യയും അണുഭാരവും തമ്മിലുള്ള വ്യത്യാസമാണ് ദ്രവ്യമാനവ്യത്യാസം. ഇതിനെ ഊര്‍ജമാക്കി മാറ്റിയാല്‍ ബന്ധന-ഊര്‍ജമൂല്യം കിട്ടുന്നു.

റേഡിയോ ആക്റ്റിവത (Radio activity). ചില അസ്ഥിര-അണുകേന്ദ്രങ്ങളുടെ സ്വയം വികലന ഗുണധര്‍മത്തെ റേഡിയോ ആക്റ്റിവത എന്ന് പറയുന്നു. വികലനത്തോടൊപ്പം λ-കണങ്ങളോ β-കണങ്ങളോ α-കണങ്ങളോ ഉത്സര്‍ജിക്കപ്പെടുന്നു. റേഡിയോ ആക്റ്റിവ് പ്രവര്‍ത്തനം താപനിലയിലെ മാറ്റംവഴിയോ രാസപ്രവര്‍ത്തനങ്ങള്‍ വഴിയോ തടയാനാവില്ല.

(പി.എം. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍