This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്‍ജിയോഗ്രാഫി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ആന്‍ജിയോഗ്രാഫി അിഴശീഴൃമുവ്യ രക്തധമനികളുടെ പടം എടുക്കുന്ന ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആന്‍ജിയോഗ്രാഫി) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ആന്‍ജിയോഗ്രാഫി | + | =ആന്‍ജിയോഗ്രാഫി= |
- | + | Angiography | |
- | രക്തധമനികളുടെ പടം എടുക്കുന്ന പ്രക്രിയ. (ആന്‍ജിയോ = രക്തധമനി. ഗ്രാഫി = ചിത്രണം രക്തധമനികള്‍ക്കകത്ത് ചെറിയ | + | രക്തധമനികളുടെ പടം എടുക്കുന്ന പ്രക്രിയ. (ആന്‍ജിയോ = രക്തധമനി. ഗ്രാഫി = ചിത്രണം രക്തധമനികള്‍ക്കകത്ത് ചെറിയ പ്ലാസ്റ്റിക്ക് കുഴലുകള്‍ അനായാസമായി കടത്താമെന്ന് 1929-ല്‍ ജര്‍മന്‍ശാസ്ത്രജ്ഞനായ വേര്‍ണര്‍ ഫോഴ്സ്മാന്‍ (Werner Forssman) കണ്ടുപിടിച്ചു. തന്റെ സ്വന്തം കയ്യിലെ രക്തധമനിവഴി ഒരു പ്ലാസ്റ്റിക്ക് കുഴല്‍ കടത്തി അത് ഹൃദയത്തിന്റെ വലത്തേ മേലറവരെ എത്തിച്ച്, അതുകൊണ്ട് ഒരു അപകടവും വരില്ലെന്നു ഇദ്ദേഹം തെളിയിച്ചു. ഇതിനായി ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക്ക് കുഴലുകളാണ് കത്തീറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ കടത്തുന്ന പ്ലാസ്റ്റിക്ക് കുഴല്‍ വഴി രക്തക്കുഴലുകളിലെയും, ഹൃദയത്തിന്റെ എല്ലാ അറകളിലെയും രക്തത്തിലെ പ്രാണവായുവിന്റെയും കാര്‍ബണ്‍ ഡൈഓക്സൈഡിന്റെയും അളവ് തിട്ടപ്പെടുത്താന്‍ കഴിയും. മാത്രമല്ല അവിടങ്ങളിലെ രക്തസമ്മര്‍ദം കൃത്യമായി അളക്കാനും സാധിക്കും. ഈ പ്രക്രിയയാണ് കത്തീറ്ററൈസേഷന്‍ (Catheterization) എന്നറിയപ്പെടുന്നത്. 1947-ല്‍ ഷാവേസ് (Chavez) എന്ന ശാസ്ത്രജ്ഞന്‍ രക്തക്കുഴലുകളിലൂടെ കടത്തിയ കത്തീറ്റര്‍ വഴി അയോഡിന്‍ കലര്‍ന്ന ലായനി കുത്തിവച്ച് രക്തധമനിയുടെ പടം എക്സ്റേ വഴി എടുക്കാമെന്നു കണ്ടുപിടിച്ചു. ഇതാണ് ആന്‍ജിയോഗ്രാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തധമനികളുടെ പടം എടുത്താല്‍ അവിടേയ്ക്കുള്ള രക്തധമനികളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപ്പറ്റിയും കൃത്യമായ അറിവ് സമ്പാദിക്കാമെന്ന് ഗവേഷകര്‍ മനസ്സിലാക്കി. ഇന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തധമനികളുടെ ആന്‍ജിയോഗ്രാഫുകള്‍ രോഗനിര്‍ണയത്തിനുള്ള ഒരു സാധാരണ പരിശോധനാമാര്‍ഗമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്ത് ശരീരത്തിനുള്ളിലെ അവയവങ്ങളുടെ പടം എടുക്കാനായുള്ള പല നൂതന മാര്‍ഗങ്ങളും കണ്ടുപിടിക്കുകയും വളരെ സാധാരണമാവുകയും ചെയ്തിട്ടുണ്ട്. എം.ആര്‍.എ. സ്കാനും, എം.ആര്‍.ഐ. സ്കാനും സി.ടിയുമാണ് ഈ നൂതന പരിശോധനാമാര്‍ഗങ്ങള്‍. ഇവ ഉപയോഗിച്ച് കത്തീറ്ററുകള്‍ രക്തധമനി വഴി കടത്താതെതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളുടെ ആന്‍ജിയോഗ്രാം എടുക്കാനുള്ള സംവിധാനമുണ്ട്. |
- | + | ശരീരത്തിലെ ഓരോ ഭാഗത്തെയും രക്തധമനികളുടെ പടം ആ രക്തധമനിയുടെ പേരിനോടു ചേര്‍ത്താണ് അറിയപ്പെടുന്നത്. ഉദാഹരണമായി ഫെമറല്‍ ആന്‍ജിയോഗ്രാം = കാലിലെ രക്തധമനികളുടെ പടം, കരോട്ടിഡ്/ സെറിബ്രല്‍ ആന്‍ജിയോഗ്രാം = തലച്ചോറിനകത്തെ രക്തക്കുഴലുകളുടെ പടം, റീനല്‍ ആന്‍ജിയോ ഗ്രാം = വൃക്കകളിലെ രക്തധമനികളുടെ പടം, സിലിയാക് മെസന്റെറിക്ക് ആന്‍ജിയോഗ്രാം = കുടലിലെ രക്തധമനികളുടെ പടം, ബ്രേക്കിയല്‍ ആന്‍ജിയോഗ്രാം = കൈയിലെ രക്തധമനികളുടെ പടം. സ്പീനോപോര്‍ട്ടോഗ്രഫിയില്‍ സാധാരണരീതിയില്‍ നിന്നു വ്യത്യസ്തമായി പ്ലീഹയില്‍ നേരിട്ട് ഡൈ കുത്തിവച്ച് പ്ലീഹാരക്തധമനിയുടെയും പോര്‍ട്ടര്‍ രക്തധമനിയുടെയും പടം; എടുക്കുന്നു. ഇതില്‍ മറ്റു ആന്‍ജിയോഗ്രാഫികളില്‍ നിന്നും വ്യത്യസ്തമായി അവയവത്തില്‍ത്തന്നെ ഡൈ കുത്തി വയ്ക്കുകയാണ്. കൊറോണറി ആന്‍ജിയോഗ്രാം = ഹൃദയ പേശികളിലെ രക്തക്കുഴലുകളുടെ പടം; പള്‍മോണറി ആന്‍ജിയോഗ്രാം ശ്വാസകോശത്തിലെ രക്തധമനികളുടെയും രക്തചംക്രമണത്തിന്റെയും പടം; ഫ്ലൂറേസിയന്‍ (Fluorescein) ആന്‍ജിയോഗ്രാഫി റെറ്റിനയിലൂടെയുള്ള രക്തചംക്രമണത്തിന്റെയും രക്തധമനികളുടെയും പടം. | |
- | + | രക്തധമനികള്‍ക്കകത്ത് കൊഴുപ്പ് അടിഞ്ഞ് രക്തചംക്രമണത്തിന് തടസ്സമുണ്ടാകുന്ന അസുഖം പ്രായമാകുന്നവരില്‍ സാധാരണമായി കണ്ടുവരാറുണ്ട്. ഈ അസുഖം തലച്ചോറിലെ രക്തധമനികളെ ബാധിക്കുമ്പോള്‍ പക്ഷാഘാതവും ഹൃദയഭിത്തികളിലെ രക്തധമനികളെ ബാധിക്കുമ്പോള്‍ ഹൃദയാഘാതവും ഉണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ആ ശരീരഭാഗത്തിന്റെ ആന്‍ജിയോഗ്രാം എടുത്തുനോക്കിയാല്‍ പലപ്പോഴും രോഗം വരാനിടയുണ്ടോ എന്നു കണ്ടുപിടിക്കുകയും അതിനു വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യാം. ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും മാത്രമായി ചുരുങ്ങിയിരുന്ന ആന്‍ജിയോഗ്രാഫിക് പരിശോധന ഇപ്പോള്‍ ഏത് അവയവത്തിന്റെയും രക്തചംക്രമണത്തിന്റെ തടസ്സമോ രോഗാവസ്ഥയോ നിര്‍ണയിയ്ക്കുന്നതിന് വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഉദാ. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കണ്ടുപിടിക്കുക, കിഡ്നിയിലെ സിസ്റ്റുകളും ട്യൂമറുകളും കണ്ടുപിടിക്കുക, രക്തധമനിയില്‍ ഉണ്ടാകാവുന്ന അന്യൂറിസം (Aneurysm) (ഇത് പൊട്ടിയാല്‍ ഉള്ളില്‍ രക്തസ്രാവം ഉണ്ടാകാം) കണ്ടുപിടിക്കുക തുടങ്ങിയവ. | |
- | + | കാലിലെ ധമനി വഴി കത്തീറ്ററുകള്‍ ശരീരത്തിന്റെ ഏതു ഭാഗത്തുള്ള ധമനികളിലും അനായാസം എത്തിക്കാന്‍ സാധിക്കും. പക്ഷേ പലരിലും ഈ പരിശോധന കൈയിലെ ധമനിവഴിയും ചെയ്യാവുന്നതാണ്. കക്ഷത്തിലെയും (armpit) കഴുത്തിലെയും രക്തധമനികള്‍ വഴിയും പ്രസ്തുത പരിശോധന ചെയ്യാവുന്നതാണ്. കൈയിലെ ധമനി വഴി കത്തീറ്ററൈസേഷനും, ആന്‍ജിയോഗ്രാമും ചെയ്താല്‍ കത്തീറ്റര്‍ കടത്തിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ നോക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് രോഗിയെ പലപ്പോഴും ഏതാനും മണിക്കുറുകള്‍ക്കകം വീട്ടില്‍ അയയ്ക്കാന്‍ സാധിക്കുകയും ചെയ്യും. | |
- | + | കത്തീറ്ററൈസേഷനും ആന്‍ജിയോഗ്രാമും വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പരിശോധനകളാണ്. കത്തീറ്റര്‍ കയറ്റിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ സൂക്ഷിക്കണം. കത്തീറ്റര്‍ കൊണ്ട് ധമനികളുടെ ആന്തരികവലയം വ്രണപ്പെടുത്താതെ വേണം പരിശോധനകള്‍ നടക്കാന്‍. മാത്രമല്ല ധമനികള്‍ക്കകത്തടിഞ്ഞിരിക്കുന്ന കൊഴുപ്പോ, രക്തക്കട്ടകളോ ഇളകിപ്പോകാതെയും സൂക്ഷിക്കണം. സൂക്ഷ്മതയോടെ ഈ പരിശോധന ചെയ്യുന്നവരുടെ കൈയില്‍ സാധാരണമായി അപകടങ്ങള്‍ ഒന്നും സംഭവിക്കാറില്ല. എത്രശ്രദ്ധിച്ച് കൈകാര്യം ചെയ്താലും ആന്‍ജിയോഗ്രാഫിയോടനുബന്ധിച്ച് സങ്കീര്‍ണാവസ്ഥയുണ്ടായ്ക്കൂടെന്നില്ല. ചുരുക്കം ചിലര്‍ക്ക് കുത്തിവയ്ക്കുന്ന മരുന്നിന് അലര്‍ജിയുണ്ടാകാം. നീര്‍ക്കെട്ട്, ശ്വാസതടസ്സം, ഹൃദയസ്തംഭനം, ക്രമാതീതമായ രക്തസമ്മര്‍ദം തുടങ്ങിയവ അത്യപൂര്‍വമായി വളരെ ച്ചെറിയ തോതിലെങ്കിലും കണ്ടുവരുന്ന കുഴപ്പങ്ങളാണ്. റേഡിയോ പ്രസരണത്തിന്റെ തോത് കുറവായതിനാല്‍ ആന്‍ജിയോഗ്രാഫി, കൂടുതല്‍ തവണകള്‍ ആവര്‍ത്തിച്ചില്ലെങ്കില്‍, ഗര്‍ഭാവസ്ഥയില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. | |
- | + | അടുത്തകാലം വരെ ആന്‍ജിയോഗ്രാഫിയുടെ പടങ്ങള്‍ എക്സ്റേ ഫിലിമുകളിലോ, ചലിക്കുന്ന പടങ്ങള്‍ സിനിമാ ഫിലിമുകളിലോ ആണ് രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. ഇന്നത്തെ സംവിധാനത്തില്‍ ഇതെല്ലാം അനായാസം കംപ്യൂട്ടറുകള്‍ വഴികാണാവുന്ന കോമ്പാക്റ്റ് ഡിസ്ക്കുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. | |
(ഡോ. വിജയരാഘവന്‍; ഡോ. സി. രാജശേഖരന്‍) | (ഡോ. വിജയരാഘവന്‍; ഡോ. സി. രാജശേഖരന്‍) |
Current revision as of 11:52, 22 നവംബര്‍ 2014
ആന്‍ജിയോഗ്രാഫി
Angiography
രക്തധമനികളുടെ പടം എടുക്കുന്ന പ്രക്രിയ. (ആന്‍ജിയോ = രക്തധമനി. ഗ്രാഫി = ചിത്രണം രക്തധമനികള്‍ക്കകത്ത് ചെറിയ പ്ലാസ്റ്റിക്ക് കുഴലുകള്‍ അനായാസമായി കടത്താമെന്ന് 1929-ല്‍ ജര്‍മന്‍ശാസ്ത്രജ്ഞനായ വേര്‍ണര്‍ ഫോഴ്സ്മാന്‍ (Werner Forssman) കണ്ടുപിടിച്ചു. തന്റെ സ്വന്തം കയ്യിലെ രക്തധമനിവഴി ഒരു പ്ലാസ്റ്റിക്ക് കുഴല്‍ കടത്തി അത് ഹൃദയത്തിന്റെ വലത്തേ മേലറവരെ എത്തിച്ച്, അതുകൊണ്ട് ഒരു അപകടവും വരില്ലെന്നു ഇദ്ദേഹം തെളിയിച്ചു. ഇതിനായി ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക്ക് കുഴലുകളാണ് കത്തീറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ കടത്തുന്ന പ്ലാസ്റ്റിക്ക് കുഴല്‍ വഴി രക്തക്കുഴലുകളിലെയും, ഹൃദയത്തിന്റെ എല്ലാ അറകളിലെയും രക്തത്തിലെ പ്രാണവായുവിന്റെയും കാര്‍ബണ്‍ ഡൈഓക്സൈഡിന്റെയും അളവ് തിട്ടപ്പെടുത്താന്‍ കഴിയും. മാത്രമല്ല അവിടങ്ങളിലെ രക്തസമ്മര്‍ദം കൃത്യമായി അളക്കാനും സാധിക്കും. ഈ പ്രക്രിയയാണ് കത്തീറ്ററൈസേഷന്‍ (Catheterization) എന്നറിയപ്പെടുന്നത്. 1947-ല്‍ ഷാവേസ് (Chavez) എന്ന ശാസ്ത്രജ്ഞന്‍ രക്തക്കുഴലുകളിലൂടെ കടത്തിയ കത്തീറ്റര്‍ വഴി അയോഡിന്‍ കലര്‍ന്ന ലായനി കുത്തിവച്ച് രക്തധമനിയുടെ പടം എക്സ്റേ വഴി എടുക്കാമെന്നു കണ്ടുപിടിച്ചു. ഇതാണ് ആന്‍ജിയോഗ്രാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തധമനികളുടെ പടം എടുത്താല്‍ അവിടേയ്ക്കുള്ള രക്തധമനികളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപ്പറ്റിയും കൃത്യമായ അറിവ് സമ്പാദിക്കാമെന്ന് ഗവേഷകര്‍ മനസ്സിലാക്കി. ഇന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തധമനികളുടെ ആന്‍ജിയോഗ്രാഫുകള്‍ രോഗനിര്‍ണയത്തിനുള്ള ഒരു സാധാരണ പരിശോധനാമാര്‍ഗമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്ത് ശരീരത്തിനുള്ളിലെ അവയവങ്ങളുടെ പടം എടുക്കാനായുള്ള പല നൂതന മാര്‍ഗങ്ങളും കണ്ടുപിടിക്കുകയും വളരെ സാധാരണമാവുകയും ചെയ്തിട്ടുണ്ട്. എം.ആര്‍.എ. സ്കാനും, എം.ആര്‍.ഐ. സ്കാനും സി.ടിയുമാണ് ഈ നൂതന പരിശോധനാമാര്‍ഗങ്ങള്‍. ഇവ ഉപയോഗിച്ച് കത്തീറ്ററുകള്‍ രക്തധമനി വഴി കടത്താതെതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളുടെ ആന്‍ജിയോഗ്രാം എടുക്കാനുള്ള സംവിധാനമുണ്ട്.
ശരീരത്തിലെ ഓരോ ഭാഗത്തെയും രക്തധമനികളുടെ പടം ആ രക്തധമനിയുടെ പേരിനോടു ചേര്‍ത്താണ് അറിയപ്പെടുന്നത്. ഉദാഹരണമായി ഫെമറല്‍ ആന്‍ജിയോഗ്രാം = കാലിലെ രക്തധമനികളുടെ പടം, കരോട്ടിഡ്/ സെറിബ്രല്‍ ആന്‍ജിയോഗ്രാം = തലച്ചോറിനകത്തെ രക്തക്കുഴലുകളുടെ പടം, റീനല്‍ ആന്‍ജിയോ ഗ്രാം = വൃക്കകളിലെ രക്തധമനികളുടെ പടം, സിലിയാക് മെസന്റെറിക്ക് ആന്‍ജിയോഗ്രാം = കുടലിലെ രക്തധമനികളുടെ പടം, ബ്രേക്കിയല്‍ ആന്‍ജിയോഗ്രാം = കൈയിലെ രക്തധമനികളുടെ പടം. സ്പീനോപോര്‍ട്ടോഗ്രഫിയില്‍ സാധാരണരീതിയില്‍ നിന്നു വ്യത്യസ്തമായി പ്ലീഹയില്‍ നേരിട്ട് ഡൈ കുത്തിവച്ച് പ്ലീഹാരക്തധമനിയുടെയും പോര്‍ട്ടര്‍ രക്തധമനിയുടെയും പടം; എടുക്കുന്നു. ഇതില്‍ മറ്റു ആന്‍ജിയോഗ്രാഫികളില്‍ നിന്നും വ്യത്യസ്തമായി അവയവത്തില്‍ത്തന്നെ ഡൈ കുത്തി വയ്ക്കുകയാണ്. കൊറോണറി ആന്‍ജിയോഗ്രാം = ഹൃദയ പേശികളിലെ രക്തക്കുഴലുകളുടെ പടം; പള്‍മോണറി ആന്‍ജിയോഗ്രാം ശ്വാസകോശത്തിലെ രക്തധമനികളുടെയും രക്തചംക്രമണത്തിന്റെയും പടം; ഫ്ലൂറേസിയന്‍ (Fluorescein) ആന്‍ജിയോഗ്രാഫി റെറ്റിനയിലൂടെയുള്ള രക്തചംക്രമണത്തിന്റെയും രക്തധമനികളുടെയും പടം.
രക്തധമനികള്‍ക്കകത്ത് കൊഴുപ്പ് അടിഞ്ഞ് രക്തചംക്രമണത്തിന് തടസ്സമുണ്ടാകുന്ന അസുഖം പ്രായമാകുന്നവരില്‍ സാധാരണമായി കണ്ടുവരാറുണ്ട്. ഈ അസുഖം തലച്ചോറിലെ രക്തധമനികളെ ബാധിക്കുമ്പോള്‍ പക്ഷാഘാതവും ഹൃദയഭിത്തികളിലെ രക്തധമനികളെ ബാധിക്കുമ്പോള്‍ ഹൃദയാഘാതവും ഉണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ആ ശരീരഭാഗത്തിന്റെ ആന്‍ജിയോഗ്രാം എടുത്തുനോക്കിയാല്‍ പലപ്പോഴും രോഗം വരാനിടയുണ്ടോ എന്നു കണ്ടുപിടിക്കുകയും അതിനു വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യാം. ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും മാത്രമായി ചുരുങ്ങിയിരുന്ന ആന്‍ജിയോഗ്രാഫിക് പരിശോധന ഇപ്പോള്‍ ഏത് അവയവത്തിന്റെയും രക്തചംക്രമണത്തിന്റെ തടസ്സമോ രോഗാവസ്ഥയോ നിര്‍ണയിയ്ക്കുന്നതിന് വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഉദാ. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കണ്ടുപിടിക്കുക, കിഡ്നിയിലെ സിസ്റ്റുകളും ട്യൂമറുകളും കണ്ടുപിടിക്കുക, രക്തധമനിയില്‍ ഉണ്ടാകാവുന്ന അന്യൂറിസം (Aneurysm) (ഇത് പൊട്ടിയാല്‍ ഉള്ളില്‍ രക്തസ്രാവം ഉണ്ടാകാം) കണ്ടുപിടിക്കുക തുടങ്ങിയവ.
കാലിലെ ധമനി വഴി കത്തീറ്ററുകള്‍ ശരീരത്തിന്റെ ഏതു ഭാഗത്തുള്ള ധമനികളിലും അനായാസം എത്തിക്കാന്‍ സാധിക്കും. പക്ഷേ പലരിലും ഈ പരിശോധന കൈയിലെ ധമനിവഴിയും ചെയ്യാവുന്നതാണ്. കക്ഷത്തിലെയും (armpit) കഴുത്തിലെയും രക്തധമനികള്‍ വഴിയും പ്രസ്തുത പരിശോധന ചെയ്യാവുന്നതാണ്. കൈയിലെ ധമനി വഴി കത്തീറ്ററൈസേഷനും, ആന്‍ജിയോഗ്രാമും ചെയ്താല്‍ കത്തീറ്റര്‍ കടത്തിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ നോക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് രോഗിയെ പലപ്പോഴും ഏതാനും മണിക്കുറുകള്‍ക്കകം വീട്ടില്‍ അയയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
കത്തീറ്ററൈസേഷനും ആന്‍ജിയോഗ്രാമും വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പരിശോധനകളാണ്. കത്തീറ്റര്‍ കയറ്റിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ സൂക്ഷിക്കണം. കത്തീറ്റര്‍ കൊണ്ട് ധമനികളുടെ ആന്തരികവലയം വ്രണപ്പെടുത്താതെ വേണം പരിശോധനകള്‍ നടക്കാന്‍. മാത്രമല്ല ധമനികള്‍ക്കകത്തടിഞ്ഞിരിക്കുന്ന കൊഴുപ്പോ, രക്തക്കട്ടകളോ ഇളകിപ്പോകാതെയും സൂക്ഷിക്കണം. സൂക്ഷ്മതയോടെ ഈ പരിശോധന ചെയ്യുന്നവരുടെ കൈയില്‍ സാധാരണമായി അപകടങ്ങള്‍ ഒന്നും സംഭവിക്കാറില്ല. എത്രശ്രദ്ധിച്ച് കൈകാര്യം ചെയ്താലും ആന്‍ജിയോഗ്രാഫിയോടനുബന്ധിച്ച് സങ്കീര്‍ണാവസ്ഥയുണ്ടായ്ക്കൂടെന്നില്ല. ചുരുക്കം ചിലര്‍ക്ക് കുത്തിവയ്ക്കുന്ന മരുന്നിന് അലര്‍ജിയുണ്ടാകാം. നീര്‍ക്കെട്ട്, ശ്വാസതടസ്സം, ഹൃദയസ്തംഭനം, ക്രമാതീതമായ രക്തസമ്മര്‍ദം തുടങ്ങിയവ അത്യപൂര്‍വമായി വളരെ ച്ചെറിയ തോതിലെങ്കിലും കണ്ടുവരുന്ന കുഴപ്പങ്ങളാണ്. റേഡിയോ പ്രസരണത്തിന്റെ തോത് കുറവായതിനാല്‍ ആന്‍ജിയോഗ്രാഫി, കൂടുതല്‍ തവണകള്‍ ആവര്‍ത്തിച്ചില്ലെങ്കില്‍, ഗര്‍ഭാവസ്ഥയില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല.
അടുത്തകാലം വരെ ആന്‍ജിയോഗ്രാഫിയുടെ പടങ്ങള്‍ എക്സ്റേ ഫിലിമുകളിലോ, ചലിക്കുന്ന പടങ്ങള്‍ സിനിമാ ഫിലിമുകളിലോ ആണ് രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. ഇന്നത്തെ സംവിധാനത്തില്‍ ഇതെല്ലാം അനായാസം കംപ്യൂട്ടറുകള്‍ വഴികാണാവുന്ന കോമ്പാക്റ്റ് ഡിസ്ക്കുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു.
(ഡോ. വിജയരാഘവന്‍; ഡോ. സി. രാജശേഖരന്‍)